പക്ഷെ , റോമിലെ പോപ്പ് ഇന്ത്യയെ നൽകിയത് പോർചുഗലിനാണ്. 1455 ജനുവരി 8-ന് പോപ്പ്
നിക്കോളാസ് അഞ്ചാമൻ ഒരു പ്രഖ്യാപനം നടത്തി. "ഇതുവരെ കണ്ടെത്തിയതും ഇനിയും
കണ്ടെത്താൻ പോകുന്നതുമായ എല്ലാ നാടുകളും സമുദ്രങ്ങളും, എല്ലാ കാലത്തേക്കും പോർച്ചുഗൽ
രാജാവിന്റേതായിരിക്കും" !!!!!!
അങ്ങനെ പറങ്കികൾ ദൈവത്തിന്റെ നിയോഗം
ഏറ്റെടുത്തു.
1497-ഇൽ വാസ്കോഡിഗാമ ഇന്ത്യയിലേക്ക്
കപ്പൽ കയറി. കോഴിക്കോട് മാനവിക്രമൻ അന്ന് മുടിചൂടിയ മന്നനായി വാഴുന്ന കാലം.
അറബികളായ മൂറുകൾ കച്ചവടം പൊടിപൊടിച്ചു നടത്തുന്നു. ഗാമക്ക് കഷ്ട്ടിച്ചു മുഖം
കാണിക്കാനുള്ള അവസരം ലഭിച്ചു എന്നുമാത്രം. കപ്പൽ നിറയെ സുഗന്ധ ദ്രവ്യങ്ങളും മറ്റും
വാങ്ങി ഗാമ തിരിച്ചുപോയി.
രണ്ടാമത് വന്ന പറങ്കിതലവൻ കബ്രാൾ ആണ്.
1500-ഇൽ കോഴിക്കോട്ടെത്തിയ കബ്രാളിനു സാമൂതിരിയുടെ വ്യാപാര പങ്കാളികളായ മൂറുകളുടെ
(അറബി) എതിർപ്പ് നേരിടേണ്ടിവന്നു. അതുകൊണ്ട് കബ്രാൾ കൊച്ചിയിലേക്ക് പോയി. സാമൂതിരിയുടെ
ശത്രുവായ കൊച്ചിയുമായി സഖ്യം ഉണ്ടാക്കി. 1502-ഇൽ ഇരുപതോളം കപ്പൽ അടങ്ങിയ വൻ
സൈന്യവുമായാണ് ഗാമ രണ്ടാമത് എത്തുന്നത്.
മൂറുകളെ ഇല്ലായ്മ ചെയ്ത് വ്യാപാരം കൈക്കലാക്കുന്നതിൽ കുറഞ്ഞതൊന്നും ഗാമയുടെ
പദ്ധതയിൽ ഉണ്ടായിരുന്നില്ല. ഏതാനും വര്ഷങ്ങള്ക്കുശേഷം കണക്കറ്റ സമ്പത്തുമായി ഗാമ
ലിസ്ബണിലെക്ക് തിരിച്ചുപോയി. 1524-ഇൽ വൈസ്റോയി ആയി മൂന്നാമതും ഇന്ത്യയിൽ എത്തി.
ഇവിടെത്തന്നെ മരിച്ചു.
ഒരു ക്രിസ്ത്യാനി വേറൊരു
ക്രിസ്ത്യാനിയോട് കാട്ടുന്ന സ്നേഹത്തോടെയാണ് തുടക്കത്തിൽ പറങ്കികൾ നസ്രാണികളോട്
ഇടപെട്ടത്. തുടക്കത്തിൽ നസ്രാണികളുടെ പേർഷ്യൻ മെത്രാനെപ്പോലും അവർ ഉപചാരപൂര്വം
സ്വീകരിച്ചു്. മാർത്തോമാ ക്രിസ്ത്യാനികളുടെ പുരാതനമായ ഒരു സഭ ഇന്ത്യയിലുള്ള വിവരം
യൂറോപ്പിനെ അറിയിക്കുന്നത്, കൊടുങ്ങല്ലൂരിൽ നസ്രാണികളെ കണ്ട കാബ്‌റോൾ
ആണ്.
എന്നാൽ നസ്രാണികളുടെ വിശുദ്ധഭാഷയായ
സുറിയാനി പറങ്കികൾക്കു പിടി കിട്ടിയില്ല. അവരുടെ മിഷനറിമാർക്കു മലയാളവും
വശമില്ലായിരുന്നു. അതുകൊണ്ട് നസ്രാണികളുടെ വിശ്വാസ ലോകം എന്തെന്ന് അവർക്കു ഒന്നും
തിരിച്ചറിയാനും കഴിഞ്ഞില്ല. അതുകൊണ്ട് അനേക വര്ഷം വിശ്വാസപരമായ സങ്കര്ഷം ഒന്നും
ഉണ്ടാവാതെ തുടര്ന്നു.
പോർച്ചുഗീസുകാർ ഇവിടെ വേരുറപ്പിക്കുന്ന
കാലത്തു് ഇവിടെയുണ്ടായിരുന്ന പേർഷ്യൻ മെത്രാൻ മാർ ജേക്കബ് ആണ്. 1503 മുതൽ 1552
വരെയാണ് അദ്ദേഹത്തിന്റെ കാലം. പറങ്കികളോടൊത്തു വന്ന മിഷനറിമാരുമായുള്ള
അദ്ദേഹത്തിന്റെ ബന്ധം പലപ്പോഴും മോശമായി. മിഷനറിമാർ തങ്ങളുടെ ലത്തീൻ വിശ്വാസം
മെത്രാനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് കാരണം. വൃദ്ധനായ അദ്ദേഹം നിരാശനായി
പറങ്കികളുടെ നേതൃത്വത്തിലുള്ള ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിലേക്കു പിൻവാങ്ങി. 1552-ഇൽ
മരിക്കുകയും ചെയ്തു.
പറങ്കികൾ അത് ശരിക്കും ആഘോഷിച്ചു.
ദൈവം എപ്പോഴും വെള്ളക്കാരുടെ ഒപ്പമാണല്ലോ? ദൈവസഹായത്താൽ പേർഷ്യയിലെ നോസ്തോറിയൻ
പാത്രിയര്കീസിന്റെ സഭ രണ്ടായി. രണ്ടാമതൊരു പാത്രിയര്കീസ് സമാന്തരമായി ഉണ്ടായി. ഈ
രണ്ടാം പാത്രിയര്കീസ് മാർപാപ്പയോടു കൂർ പ്രഖ്യാപിച്ചു കത്തോലിക്കാ സഭയോടൊപ്പം
നിന്നു. അധികം താമസിയാതെ ഇദ്ദേഹം വെടിയേറ്റ് മരിച്ചു. പകരം വേറൊരു പാത്രിയര്കീസ്
വന്നു. പുതിയ പാത്രിയര്കീസ് രണ്ട് ബിഷോപ്പുമാരെ കേരളത്തിലേക്ക് അയച്ചു മാർ ജോസെഫും,
മാർ ഏലിയാസും. വെടിയേറ്റ് മരിച്ച പാത്രിയര്കീസിന്റെ സഹോദരനായിരുന്നു മാർ
ജോസഫ്.
റോമാ പക്ഷമാണെങ്കിലും പറങ്കികൾക്കു ഈ
മെത്രാന്മാരെ വിശ്വാസം ഇല്ലായിരുന്നു. 1555-ഇൽ ഗോവയിൽ എത്തിയപ്പോൾ തന്നെ ഇവരെ അറസ്റ്റു
ചെയ്തു , ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിൽ തടവുകാരാക്കി.
എന്നാൽ 1557-ഇൽ മാർ അബ്രാഹം എന്നൊരു
മെത്രാൻ പറങ്കികൾ അറിയാതെ വന്ന് നസ്രാണികളുടെ ഇടയിൽ പ്രവേശിച്ചു. മറു തന്ത്രമായി
പറങ്കികൾ ആദ്യം വന്ന രണ്ട് മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു. മനം മടുത്തു ഇവരിൽ
ഒരാൾ പേർഷ്യയിലേക്കു മടങ്ങിപ്പോയി. കത്തോലിക്ക കൂർ പ്രഖ്യാപിച്ച മാർ ജോസഫ്
ഇവിടെത്തന്നെ കൂടി. എങ്കിലും പറങ്കികൾ അദ്ദേഹത്തെ വിശ്വസിച്ചില്ല . പറങ്കികൾ
അദ്ദേഹത്തെ വിചാരണ ചെയ്യാൻ ലിസ്ബണിലെക്ക് അയച്ചു. പക്ഷെ അദ്ദേഹം
കുറ്റവിമുക്തനാക്കി വീണ്ടും തിരിച്ചുവന്നു. പറങ്കികൾ വീണ്ടും ഇദ്ദേഹത്തെ
പോർചുഗലിലേക്കു അയച്ചു. മനം മടുത്ത ഇദ്ദേഹം മാർപാപ്പയുടെ സഹായം തേടി
റോമിലേക്ക് പോയി അവിടെ മരിച്ചു. 1558 മുതൽ 1569 വരെയാണ് ഇദ്ദേഹത്തിന്റെ
ഭരണകാലം.
അപ്പോഴേക്കും മാര്പാപ്പായുടെയും
അന്ത്യോഖ്യയിലെ റോമാപക്ഷ പാത്രിയര്കീസിന്റെയും പിന്തുണയോടെ (പഴയ) മാർ അബ്രാഹം
1569-ഇൽ കേരളത്തിൽ എത്തി . പറങ്കികൾ അദ്ദേഹത്തെ തടവിൽ ആക്കിയെങ്കിലും അദ്ദേഹം
തടവുചാടി നസ്രാണികളുടെ ഇടയിൽ എത്തി. പറങ്കികൾ അദ്ദേഹത്തെ വധിക്കാനുള്ള എല്ലാ
പണികളും നടത്തി. പക്ഷെ വലിയ തന്ത്രജ്ഞനായിരുന്ന അദ്ദേഹം എല്ലാ വധ ശ്രമങ്ങളിൽ
നിന്നും രക്ഷപെട്ടു. ആരാധനയിൽ റോമാവൽക്കരണം നടത്താൻ ജസ്യൂട്ട് പാതിരിമാർ
ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതെല്ലാം മാർ അബ്രാഹം തടഞ്ഞുകൊണ്ടിരുന്നു. നല്ല മെയ്
വഴക്കം ഉണ്ടായിരുന്നെങ്കിലും വയസ്സനായി കഴിഞ്ഞ മെത്രാൻ തളർന്നു. അങ്ങനെ ഏതാണ്ട്
ഒരു നൂറ്റാണ്ടു നിന്ന , പേർഷ്യൻ മെത്രാന്മാരും പറങ്കികളും തമ്മിൽ നടന്ന കള്ളനും
പോലീസും കളി അവസാനതോട് അടുത്തു.
ഈ സമയത്താണ് പറങ്കി ആർച്ചുബിഷപ്പ്
മെനസിസ് ഗോവയിൽ എത്തുന്നത്.
No comments:
Post a Comment