Monday, 28 November 2011

ശ്രീ പത്മനാഭന് ഒരു തുറന്ന കത്ത്

ശ്രീപത്മനാഭാ,അങ്ങ് ഇതയും വലിയ കൊടീശ്വരനാനെന്നു അടിയന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എത്ര വര്‍ഷങ്ങളായുള്ള ബന്ധമാണ് നമ്മള്‍ തമ്മില്‍. എത്ര അടുത്ത ബന്ധമായിരുന്നു അത്. എനിക്ക് തോന്നുന്നു ഏതാണ്ട് നാല്പത്തി അഞ്ച് കൊല്ലം മുന്‍പ്, സ്കൂളില്‍ നിന്നും വന്ന എസ്കെര്‍ഷനാനന്നു തോന്നുന്നു നമ്മുടെ ആദ്യ കൂടിക്കാഴ്ചക്ക് കളം ഒരുക്കിയത്. അന്ന് മേത്തന്‍ മണിയെക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് തിരുമുന്‍പില്‍ നിന്നിരുന്ന ആ വന്‍ ആല്‍ മരവും, അതില്‍ തലകീഴായ് കിടന്നിരുന്ന ലക്ഷക്കണക്കിന്‌ വവ്വാല്‍ കൂട്ടങ്ങളും, അവയുടെ പേടിപ്പെടുത്തുന്ന ചിലക്കലുമായിരുന്നു.
പിന്നീട് ആയിരത്തി തോള്ളയിരതി  എഴുപത്തി എഴില്‍  തിരു അനന്ത പുറത്തേക്കു  കുടിയേറിയപ്പോള്‍, പഴയ ആല്‍ മരം നിന്നയിടത് സ്വര്‍ണ കച്ചവടക്കാര്‍ നിരന്നിരിക്കുന്നത് കണ്ടപ്പോള്‍ അടിയനു   ചെറിയൊരു സംശയം തോന്നാതിരുന്നില്ല, സ്വര്‍ണതോടും സ്വര്‍ണ കച്ചവടക്കരോടുമുള്ള അങ്ങയുടെ ഒരു പക്ഷഭേദം. എന്നും സന്ധ്യാ സമയങ്ങളില്‍ തീര്‍ഥ പാദ മണ്ഡപത്തില്‍ നടക്കുന്ന പരിപാടികള്‍ കണ്ടു സമയം പോക്കാന്‍ ഇറങ്ങുമ്പോള്‍, അങ്ങയുടെ തിരുനടയില്‍ എത്രയോ സമയം ഈയുള്ളവന്‍ ഇരുന്നിട്ടുണ്ട്. നവരാത്രി സംഗീത ഉത്സവത്തിന്‌ ആ നടയില്‍ ഇരുന്നാണ് അടിയന്‍ സംഗീതം ആസ്വദിച്ചിരുന്നത്. അന്തരീക്ഷത്തില്‍ നിറയുന്ന സംഗീതവും ഉള്ളില്‍ പതഞ്ഞു പൊങ്ങുന്ന അതിന്റെ സ്പിരിറ്റും കൊണ്ട് എത്രയോ രാത്രികളില്‍ ആ നടയിലിരുന്നു അടിയന്‍ ഉറങ്ങി യിട്ടുണ്ട്.
ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം എന്താണെന്നല്ലേ, ഇനി അത് പറ്റൊമോ? അങ്ങ് പെട്ടെന്ന് ഒരു കോടാനു കൊടീശ്വരനായില്ലേ?ഇനി തോക്കും കുന്തവും പിടിച്ചു നില്‍ക്കുന്ന പട്ടാളം അത് സമ്മതിക്കുമോ?
എങ്കിലും അങ്ങ് ചെയ്ത ഉപകാരം ഒരിക്കലും അടിയനു മറക്കാന്‍ കഴിയില്ല. ഒരു ലക്ഷം കോടി, രണ്ടു ലക്ഷം കോടി എന്നൊക്കെ അഴിമതി കഥകള്‍ വായിക്കുമ്പോള്‍, അതൊന്നും ഭാവനയില്‍ കാണാന്‍ ഈയുള്ളവന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അതിനു കഴിയുന്നുണ്ട്, ഇത്ര ടണ്‍ സ്വര്‍ണം ഇത്ര ടണ്‍ വെള്ളി ഇത്ര ഇത്ര   രക്ന വജ്ര വൈടൂരങ്ങള്‍ എന്നൊക്കെ.

എങ്കിലും ഈ പണമെല്ലാം എങ്ങനെ ഉണ്ടാക്കിയെന്ന് അറിയാതെ അങ്ങ് ഇതിന് മുകളില്‍ ഇങ്ങനെ കിടന്നത് അത്ര ശരിയായില്ല എന്നു അടിയന് ഒരു അഭിപ്രായം ഉണ്ട്. ഈ നിധിശേഖരം അന്നത്തെ ഭരണാധികാരികള്‍ ഉണ്ടാക്കിയതു, സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതിവാങ്ങിക്കൊണ്ടായിരുന്നു എന്നു പലരും ആക്ഷേപം പറയുന്നുണ്ട്.  അവര്‍ണവിഭാഗങ്ങള്‍ നല്‍കിയ മുലക്കരവും തലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച് തങ്ങളുടെ ഖജനാവും വളരുമെന്നാണു പത്മനാഭസ്വാമിയെ സാക്ഷിനിര്‍ത്തി ഈ തമ്പുരാക്കന്മാര്‍ കരുതിയിരുന്നത്. ട്രഷറി കാലിയാവുന്ന പ്രശ്നമില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതാണു തിരുവിതാംകൂറിന്റെ സാമ്പത്തികശാസ്ത്രം. സ്ത്രീകള്‍ക്ക് രണ്ടു മുലകളുണ്െടങ്കിലും രണ്ടിനുംകൂടി ഒരു നികുതി കൊടുത്താല്‍ മതിയായിരുന്നു (ഭാഗ്യം). ചേര്‍ത്തലയില്‍ ഒരു ഈഴവസ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥനു മുന്നില്‍ തന്റെ രണ്ടു മുലകളും ഛേദിച്ചുവച്ച് പ്രതിഷേധിച്ച ചരിത്രമുണ്ട്. ഇന്നും അവരുടെ സ്ഥലം 'മുലച്ചിപ്പറമ്പ്' എന്നാണ് അറിയുന്നത്.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ് നികുതികള്‍ പിരിച്ചിരുന്നത്. തലക്കരം വര്‍ഷത്തിലൊരിക്കലായിരുന്നു പിരിച്ചിരുന്നത്. 16 മുതല്‍ 60 വയസ്സ് വരെയുള്ള അവര്‍ണരുടെ തലയെണ്ണിവാങ്ങിയിരുന്ന നികുതിയാണിത്. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു എന്നൊക്കെ പല ചരിത്രകാരന്മാരും എഴുതി വച്ചിട്ടുണ്ട്.
പിന്നെ,അങ്ങയുടെ ഇവിടത്തെ പ്രതിഷ്ഠയുമായി വില്വമംഗലംസ്വാമിയെ ബന്ധിപ്പിക്കുമ്പോള്‍ അടിയന് ഒരു ആശങ്ക.അനേകം ബുദ്ധമതകേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണ് വില്വമംഗലം. 'കലിയുഗം ആരംഭിച്ച് മൂന്നു വര്‍ഷവും 230 ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസി വിഗ്രഹം പ്രതിഷ്ഠിച്ചു' എന്ന് മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട് പോലും. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്ണുവാക്കിയതിന്റെ സൂചനയാണിതില്‍ കാണുന്നതെന്ന് പല കുബുദ്ധീകളും പിറുപിറുക്കുന്നത് അടിയന്‍ കേള്‍ക്കുന്നു.
ഇനി എന്താണ് അടിയന്‍ എഴുതേണ്ടത്.എല്ലാം അറിയുന്നവനാണല്ലോ അങ്ങ് . അതുകൊണ്ടു ഈ കത്ത് ഇവിടെ അവസാനിപ്പിക്കുന്നു.
മറ്റൊരു പദ്മനാഭ ദാസന്‍

                            


No comments:

Post a Comment