Wednesday, 6 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും


“കർമണ്യ കർമ യ: പശ്യെദ കർമണി ച കർമ യ:
സ ബുധിമാന്മാനുഷ്യെഷു സ യുക്ത: കൃൽസ്നകര്മക്രുത്”      

“കർമത്തിൽ അകർമവും അകർമത്തിൽ കർമവും യാതൊരുവൻ കാണുന്നുവോ അവനാണ് മനുഷ്യരിൽ വച്ച് ബുദ്ധിമാൻ. അവനാണ് യോഗിയും എല്ലാ കർമങ്ങളും അനുഷ്ടിക്കുന്നവനും.” ഭ:ഗീ, 4:18

ഭഗവത് ഗീതയിൽ വ്യാസൻ കൃഷ്ണനെ കൊണ്ട് പറയിപ്പിക്കുന്ന ഈ വാക്കുകളുടെ അര്ഥം എന്ത്? കർമവും അകർമവും വിരുധങ്ങളാണു. അപ്പോൾ ഒന്നിൽ മറ്റതിനെ കാണുന്നവൻ യോഗിയും, എല്ലാ കർമങ്ങളും അനുഷ്ടിക്കുന്നവനും, ഏറ്റവും ബുദ്ധിമാനും ആണെന്ന് പറയുന്നതിന്റെ താല്പ്പര്യം എന്തായിരിക്കാം. 

കർമം എന്നത് പ്രവർത്തിയാണെങ്കിൽ അകർമം എന്നത് പ്രവർത്തി ഇല്ലായ്മ ആണ്, കർമം എന്നത്, ആത്യന്തികമായി, ചലനം ആണെങ്കിൽ അകർമം എന്നത് നിസ്ചലത ആണ്.

കഴിഞ്ഞ തവണ മുംബെ യാത്രക്കിടെ വെറുതെ എന്റെ മനസ്സില് കടന്നു വന്ന ഒരു ചിന്തയായിരുന്നു ഇത്. ഒരുപക്ഷെ ഗീതയിൽ ഉണ്ടെന്നു യുക്ത്തിവാദികൾ വാദിക്കുന്ന അനേകം വൈരുധ്യങ്ങളിൽ ഒന്ന് ആയിരിക്കുമോ ഇത്.

പെട്ടെന്നാണ് എനിക്ക്  അത് തോന്നിയത്. ഞാൻ ഇപ്പോൾ മണിക്കൂറിൽ 800 KM വേഗത്തിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ആ യാത്ര നടത്തുന്നത് ഞാൻ ഇരിക്കുന്ന വിമാനം ആണ്. യഥാർത്തത്തിൽ ഞാൻ ഒരു കർമവും ചെയ്യുന്നില്ല പക്ഷെ എന്റെ ശരീരം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അതായത്, ഒരു കർമവും ചെയ്യാതെ തന്നെ ഞാൻ 800 KM വേഗത്തിൽ സഞ്ചരിക്കുന്നു എന്ന കർമം ചെയ്യുന്നു.

ഇവിടെ കർമ്മത്തിൽ അകർമവും അകർമത്തിൽ കർമവും ഉണ്ട്. 

അങ്ങനെയും ചിന്തിക്കാം.

അങ്ങനെ അങ്ങ് ചിന്തിച്ചാൽ എവിടെം വരെയും എത്തും? ഒന്ന് ശ്രമിച്ചു നോക്കിയാലോ?

ഭൂമിക്കു ഒരു കറക്കം ഉണ്ട്. ഭൂമധ്യ രേഖക്ക് അടുത്തായതുകൊണ്ട് ആ കറക്കത്തിന്റെ വേഗത ഏതാണ്ട് മണിക്കൂറിൽ 1600 KM വരും. അതായത് ഞാനും അപ്പോൾ മണിക്കൂറിൽ 1600 KM വേഗത്തിൽ സഞ്ചരിക്കുന്നുണ്ട്.

അതും പോര, നമ്മുടെ ഭൂമി സൂര്യന് ചുറ്റും പ്രദിക്ഷണം വച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ വേഗത മണിക്കൂറിൽ ഏതാണ്ട് 1, 07,000 KM വരും. അപ്പോൾ നമ്മളും അത്ര വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

അവിടെയും നിക്കുന്നില്ല, നമ്മുടെ സൂര്യൻ, കൂടെ സൗരയൂധവുമായി, മണിക്കൂറിൽ ഏതാണ്ട് 70,000 KM വേഗത്തിൽ ലിറ (Lyra) എന്ന നക്ഷത്ത്രകൂട്ടത്തിനു (Constellation) നേരെ സഞ്ചരിക്കുന്നതായി നമുക്ക് അറിയാം.

നമ്മുടെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിനു ചുറ്റും സൂര്യനും ഭൂമി ഉള്പ്പെടുന്ന സൌരയൂധത്തിനും മറ്റൊരു സഞ്ചാരം കൂടെയുണ്ട്, മണിക്കൂറിൽ 7, 92,000 KM വരും അതിന്റെ വേഗത. ഏതാണ്ട് 225 മില്യണ്‍ വർഷമെടുക്കും ഒരു കറക്കം പൂര്ത്തിയാക്കാൻ. ഇതിനെയാണ് ഒരു കോസ്മിക് വര്ഷം എന്ന് പറയുന്നത്. സൂര്യൻ ഉണ്ടായതിനു ശേഷം കുറഞ്ഞത്‌ 20 തവണ ഇങ്ങനെ കറങ്ങി കഴിഞ്ഞു എന്നാണു പറയുന്നത്. 

ഇനി അമ്പരപ്പിക്കുന്ന വേഗതയിൽ ഒരു സഞ്ചാരം കൂടെയുണ്ട് നമുക്ക്. നമ്മുടെ ഗ്യാലക്സി, ലിയോ വിര്ഗോ എന്ന നക്ഷത്തരക്കൂട്ടങ്ങളുടെ ദിശയിൽ, മണിക്കൂറിൽ 21 ലക്ഷം കിലൊമീറ്റർ വേഗത്തിൽ നീങ്ങികൊണ്ടിരിക്കുകയാണ്. 

അപ്പോൾ മുംബെക്കുള്ള വിമാനത്തിൽ ഇരുന്നു ഉറങ്ങുന്ന ഞാൻ വിമാനത്തോടൊപ്പം മണിക്കൂറിൽ 800 KM വേഗത്തിൽ സഞ്ചരിക്കുന്നു. ഭൂമിയുടെ കറക്കത്തിനൊപ്പം 1600 KM വേഗത്തിൽ സഞ്ചരിക്കുന്നു. സൂര്യനുചുറ്റും 1,07,000 കിലോമീറ്റരിലും, സൂര്യനോടൊപ്പം 70,000 കിലോമീറ്റരിലും, ഗ്യാലക്സി കേന്ദ്രത്തിനു ചുറ്റും 7,92,000 കിലോമീറ്റരിലും   ഗ്യാലക്സിയൊഡൊപ്പം മണിക്കൂറിൽ 21 ലക്ഷം കിലോമീറ്റർ വേഗത്തിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ വിമാനത്തിൽ കണ്ണടച്ചിരിക്കുന്ന ഞാൻ ചലിക്കുന്നതെയില്ല, എന്നാൽ എന്റെ നിസ്ച്ചലാവസ്ഥയിൽ അമ്പരപ്പിക്കുന്ന ചലനങ്ങൾ ഉണ്ടുതാനും.

അതാണ്അകർമത്തിലെ കര്മം.  
 
ഓരോ നിലയിലുമുള്ള ചലനങ്ങളിലും ചലനമില്ലായമായും ഉണ്ട് , ഭൂമിയുടെ കറക്കാമോ സൂര്യ പ്രദിക്ഷണമൊ ഒന്നും നാം അറിയുന്നുമില്ല


ഇവിടെ കർമത്തിലെ അകർമവും കാണാം.  


8 comments:

  1. "കർമം എന്നത് പ്രവർത്തിയാണെങ്കിൽ അകർമം എന്നത് പ്രവർത്തി ഇല്ലായ്മ ആണ്, കർമം എന്നത്, ആത്യന്തികമായി, ചലനം ആണെങ്കിൽ അകർമം എന്നത് നിസ്ചലത ആണ്"

    കര്‍മം കാരണതോടെ ഉണ്ടാകുന്ന പ്രവര്‍ത്തിയല്ലേ? അതില്‍ ചലനം ഉണ്ടാകാം ഇല്ലയിരിക്കാം. പ്രവര്‍ത്തി അനുഷ്ടിക്കുന്ന വ്യക്തി ആ പ്രവര്‍ത്തിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നു ഇല്ലാ എങ്കില്‍ ചെയ്യുന്ന കര്‍മത്തില്‍ അകര്‍മം ഉണ്ട്. പ്രതീക്ഷ ഇല്ലാത്തതിനാല്‍ ചെയ്യുന്ന വ്യക്തിക്ക് ആ പ്രവര്‍ത്തി ഒരു കര്‍മം/പ്രവര്‍ത്തി ആയി അനുഭാവപെടില്ല. എന്നാല്‍ പ്രതീക്ഷ/ഫലം മോഹിച്ച് ചെയ്യുന്ന പ്രവര്‍ത്തി feel ചെയ്യുന്നു. അതുകൊണ്ട് ആ പ്രവര്‍ത്തി താന്‍ ചെയ്യുന്ന കര്‍മം ആയി തോന്നുകയും ചെയ്യുന്നു.നിര്‍ബന്ധ പൂര്‍വ്വം ഉറങ്ങാന്‍ ശ്രമിച്ചു നോക്കിയാല്‍ അതൊരു കര്‍മം ആയി അനുഭവപ്പെടും. എന്നാല്‍ സ്വാഭാവികമായ ഉറക്കം ഒരു പ്രവര്‍ത്തി ആയി അറിയിയുന്നില്ല.

    ഹൃദയം മിടിക്കുന്നതു നാം അറിയുന്നില്ല. കാരണം നാം ഹൃദയമിടിപ്പ് ഒരു കര്‍മം ആയീ കരുതിന്നല്ല. എന്നാല്‍ ഹൃദയത്തിനു തകരാറ് സംഭവിക്കുമ്പോള്‍ ഹൃദയമിടിപ്പ്‌ നാം ഓരോ നിമിഷവും അറിയിന്നു, അറിയാന്‍ കൊതിക്കുന്നു.

    ReplyDelete
  2. മുരളി
    “ ത്യക്ത്വാ കര്മാഫലാസംഗം നിത്യതൃപ്തോ നിരാശ്രയ:
    കർമണ്യഭിപ്രവർത്തൊപി നൈവ കിഞ്ചിത് കരോതി സ:”

    “കര്മഫലത്തിലുള്ള ആസക്ത്തിവെടിഞ്ഞു നിത്യ തൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവൻ കർമ്മത്തിൽ എര്പ്പെട്ടിരുന്നാലും അവൻ ഒന്നും ചെയ്യുന്നില്ല.”

    ഗീത പറയുന്നത് ഇങ്ങനെയാണ്. പക്ഷെ അത് കർമ സന്ന്യാസം ആണ്. അകർമം അല്ല.

    ReplyDelete
    Replies
    1. I have not learned to type in Malayalam. So this has to be in english. I think what the Githa meant has been stated more lucidly by Shakespear when he wrote:- "Virtue itself turns vice; being misapplied, /And vice sometimes by action dignified;/Within the infant rind of this small flower/ Poison hath residence,and medicine power;/Two such opposed kings encamp them still/ In man as well as herbs; grace and rude will./"
      DKW

      Delete
  3. Dear Johnny These examples you gave can be interpreted as karma in a karma and vice versa. Looking within our body we can see the same - motion of blood and the metabolism happening within cells happening even when we are asleep can be thought of karma in a karma. This is something one can realise by reasoning. Why is it said that one who understands or realises this is a yogi?
    Further is this anything more than a dialectic play of words? Why do you think this has some profound significance of man?

    ReplyDelete
  4. Dear Johnny These examples you gave can be interpreted as karma in a karma and vice versa. Looking within our body we can see the same - motion of blood and the metabolism happening within cells happening even when we are asleep can be thought of karma in a karma. This is something one can realise by reasoning. Why is it said that one who understands or realises this is a yogi?
    Further is this anything more than a dialectic play of words? Why do you think this has some profound significance of man?

    ReplyDelete
  5. Dear Johnny These examples you gave can be interpreted as karma in a karma and vice versa. Looking within our body we can see the same - motion of blood and the metabolism happening within cells happening even when we are asleep can be thought of karma in a karma. This is something one can realise by reasoning. Why is it said that one who understands or realises this is a yogi?
    Further is this anything more than a dialectical play of words? Why do you think this has some profound significance for man?

    ReplyDelete
  6. Dear Johnny These examples you gave can be interpreted as karma in a karma and vice versa. Looking within our body we can see the same - motion of blood and the metabolism happening within cells happening even when we are asleep can be thought of karma in a karma. This is something one can realise by reasoning. Why is it said that one who understands or realises this is a yogi?
    Further is this anything more than a dialectical play of words? Why do you think this has some profound significance for man?

    ReplyDelete
    Replies
    1. Dear Dr. Harish

      Yes you are right, that is what is meant.

      Actually the analysis goes up to what exactly means by "I", distinction of observer and observed, existence and bliss etc. etc as per Non Dual Vedanta. It is a long way from the current position of the series. So I am not discussing it now.

      The meaning of the word 'Yogi' is not as our common understanding of one who does Yoga or something. Please note elsewhere i have mentioned that "Saasthram" is not the translation of the word "Science", even if we commonly use it like that.

      Profound significance?

      Yes, it is there. Just think, what the ultimate aim of every living being is.

      Unlike western Philosophers, their Indian counterpart are not just trying to describe the world, but they were searching and suggesting ways to attain the ultimate aim of any living being, that is bliss.

      Delete