കൂടുതല് ഒന്നിനെപ്പറ്റിയും ചിന്തിക്കരുതെന്ന് ഓര്മ്മിപ്പിക്കുന്ന നാട്ടിന്‍പുറത്തെ ഒരു ചൊല്ലാണ് ഇത്. എന്നു പറഞ്ഞതുകൊണ്ട് നമുക്ക് അങ്ങനെയങ്ങു ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?. ടെലിവിഷന്‍ പരസ്യങ്ങളില്‍ നിങ്ങളുടെ വായ നിറയെ കീടാണുക്കളാണെന്ന് പറയുമ്പോള്‍ പലപ്പോഴും നാം അതങ്ങ് ചിരിച്ചു തള്ളും, എന്നിട്ട് ചോദിക്കും പണ്ടൊക്കെ ആളുകള്‍ ടൂത്ത് പെസ്റ്റുകൊണ്ടാണോ പല്ല് തേച്ചിരുന്നത്, അന്നൊക്കെ ഈ കീടാണുക്കള്‍ എവിടെ പോയിരുന്നു എന്നു. എന്നിട്ട് രഹസ്യമായി പോയി അത് വാങ്ങി പല്ല് തേക്കുകയും ചെയ്യും.
കാര്യങ്ങള്‍ നേരെ ചൊവ്വെ കാണുകയാണെങ്കില്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും; ഈ കീടാണുക്കളില്‍ നിന്നു നമുക്ക് മോചനമില്ലെന്ന്. കാരണം എന്തെന്നല്ലേ? നിങ്ങള്‍ നല്ല ആരോഗ്യവാനും ഒരുമാതിരി വൃത്തിയും വെടിപ്പും ഉള്ള ആളാണെങ്കില്‍ പോലും ഏതാണ്ട് ഒരു ട്രില്ല്യണ്‍ ബാക്ടീര്യ നിങ്ങളുടെ ദേഹത്തുകൂടെ സ്വൈര്യ വിഹാരം നടത്തുന്നുണ്ടാവും. ബാക്ടീര്യ മാത്രമല്ല ട്രില്ല്യണ്‍ കണക്കിന് മറ്റ് സൂക്ഷ്മ ജീവികള്‍ നിങ്ങളുടെ മുടിയിലും കണ്‍പീലികളിലും,മൂക്കിലും എല്ലായിടത്തും സുഖമായി വിഹരിക്കുന്നുണ്ട്. മാത്രമോ , ദഹന പ്രക്രിയ നടക്കുന്ന വഴിയിലെല്ലാം ട്രില്ല്യണ്‍ കണക്കിന് സൂക്ഷ്മ ജീവികള്‍ ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ അവയാണ് ഈ പണിയെല്ലാം ചെയുന്നത്. ചിലവ പഞ്ചസാര ദഹിപ്പിക്കുന്നു, ചിലത് കൊഴുപ്പ് കൈകാര്യം ചെയ്യുന്നു, ചിലത് സ്റ്റാര്‍ച്ച് കൈകാര്യം ചെയ്യുന്നു .. അങ്ങനെ അങ്ങനെ ....
ഓരോ മനുഷ്യ ശരീരവും ഏതാണ്ട് 100 ട്രില്ല്യണ്‍ കോശങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു എന്നാണ് നിഗമനം. അതില്‍ 90% വും ഈ കീടാണുക്കളുടേതാണ്. അപ്പോള്‍ നമ്മള്‍ ആരാ? ഏറ്റവും ചുരുക്കമായി നോക്കിയാല്‍, ഈ കീടാണുക്കളുടെ കാഴ്ചപ്പാടില്‍, ഇത്രയും വലിയ കീടാനുകോളനിയില്‍ തീരെ ചെറിയ ഒരു ഭാഗം മാത്രമാണ് നിങ്ങളും ഞാനും.
നാമൊക്കെ വിചാരിക്കുന്നതെന്താ.. ഞാന്‍ പ്രവര്‍ത്തിക്കുന്നു, ഞാന്‍ ചിന്തിക്കുന്നു എന്നെല്ലാമല്ലേ. ശരിക്കും അങ്ങനെ ആണോ? സംശയം ഉണ്ട് . അടുത്തകാലത്ത് ഒരു കൂട്ടം ഗവേഷകരുടെ കുറെ പഠന റിപ്പോര്‍ട് വന്നിട്ടുണ്ട്. സംഗതി തുടക്കം പൂച്ചയുടെയും എലിയുടെയും കഥയാണ്. പിന്നീട് മന്‍ഷ്യന്റെ കാര്യത്തിലേക്ക് വന്നപ്പോള്‍ കളി കാര്യമാകുന്ന ലക്ഷണങ്ങള്‍ കാണുന്നുവെന്നാണ് പറയുന്നത്.
Toxoplasma gondii ചുരുക്കത്തില്‍ T-gondii എന്നു വിളിക്കും, ഒരു പാരാന്ന ജീവിയാണ്. ഇവന്റെ ജീവിതത്തിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. അതിലെ പ്രധാന ഘട്ടം ഉഷ്ണ രക്ത ജീവിയുടെ സെല്ലിനുള്ളിലാണ് നടക്കുന്നത്, പ്രധാനമായും പൂച്ച, ഏത് ഉഷണ രക്ത ജീവിയെയും ബാധിക്കാമെങ്കിലും പൂച്ചയാണ് ഇഷ്ടന് പ്രിയം. പൂച്ചയുടെ വിസര്‍ജ്യത്തിലൂടെ അതിന്റെ സ്പോറുകള്‍ പുറത്തു പോവുകയും,എലികളുടെയും മറ്റും ശരീരത്തിലൂടെ വീണ്ടും പൂച്ചയിലെത്തി ജീവിതചക്രം പൂര്‍ത്തിയാക്കുകയുമാണ് കലാപരിപാടി. T.gondi ക്ക് അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പൂച്ചയുടെ ശരീരത്തിലെത്തണം.പൂച്ചയുടെ പ്രധാന ഭക്ഷണം എലികളായതുകൊണ്ട് ആദ്യം T.gondi എലിയുടെ ശരീരത്തിലെത്തുന്നു. T.gondi, എലിയുടെ തലച്ചോറിലെത്തുന്നതോടെ എലിയുടെ സ്വഭാവം അപ്പാടെ മാറുന്നു. എലിയുടെ ന്യൂറല്‍ നെറ്റ്വര്‍ക്കില്‍ ഒരു ചെറിയ അഴിച്ചുപണി, അതോടെ എലിക്ക് പൂച്ചയോടുള്ള സ്വാഭാവികമായ പേടി ഇല്ലാതാകുന്നു. മാത്രമല്ല എലി നല്ല തടിയനാകുന്നു. കൂടെ അല്പം മന്ദതയും ബാധിക്കുന്നു. സാധാരണഗതിയില്‍ പൂച്ചയുടെ മൂത്രത്തിന്റെ ഗന്ധം ഉള്ളിടത്ത് എലി പോകില്ല പക്ഷേ ഇവര്‍ തീവ്രവാദികളും അസാമാന്യ ധൈര്യ ശാലികളും ആണല്ലോ. സ്വാഭാവികമായും പൂച്ചയെ പേടിയില്ലാത്ത ധീരന്മാരായ ഈ തടിയന്‍ എലികളെ പൂച്ച ശാപ്പിടുന്നു. T-gondii ക്കു വേണ്ടതും ഇത് തന്നെയാണ്. എങ്കില്‍ മാത്രമെ അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പററൂ.
പൂച്ചയുടെയും എലിയുടെയും കാര്യമാണെന്ന് വിചാരിച്ചു ചിരിക്കാന്‍ വരട്ടെ, മനുഷ്യന്റെ കാര്യം എങ്ങനെയെന്ന് നോക്കാം. പ്രൊഫെസ്സര്‍ Jaroslav Flegr of Charles University in Prague, T-gondii മനുഷ്യനെ സാരമായി ബാധിക്കുന്നതിന്റെ തെളിവുണ്ടെന്ന് തറപ്പിച്ചു പറയുന്നു. അദ്ദേഹം പറയുന്നത് കേല്‍ക്കുക
He found the women infected with toxoplasma spent more money on clothes and were consistently rated as more attractive. “We found they were more easy-going, more warm-hearted, had more friends and cared more about how they looked,” he said. “However, they were also less trustworthy and had more relationships with men.”
ഭര്ത്താക്കന്മാരെ നിങ്ങളുടെ ഭാര്യ എല്ലാ ആഴ്ചയും പുതിയ ഡ്രസ് എടുക്കുകയാണെങ്കില്‍ അവരെ കുറ്റപ്പെടുത്തരുത് ടി - ഗോണ്ടീ ആണ് ഉത്തരവാദി.
ആണുങ്ങളും സൂക്ഷിച്ചിരിക്കുക
എങ്ങനെയുണ്ട്?
മുകളില്‍ പറഞ്ഞ പഠനങ്ങളെല്ലാം വെറും പ്രാഥമിക നിരീക്ഷണങ്ങളാണെങ്കിലും 'ഹോസ്റ്റ് മാനിപ്പുലേഷന്‍' (Host manupulation) എന്നത് പരിണാമ സിദ്ധാന്തത്തിന്റെ ഒരു പ്രധാന പോയിന്‍റ് ആണ്. ലോകത്തെ മാറ്റിമറിക്കാനും, തങ്ങള്‍ക്ക് യോജിച്ചരീതിയില്‍ ആക്കി തീര്‍ക്കാനും എറങ്ങിപുറപ്പെടുന്ന മനുഷ്യാ, പാരസൈറ്റുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസിച്ച് അവരുടെ ഹോസ്റ്റിനെ മാറ്റും, മൃഗീയ ഭൂരിപക്ഷം അവരാണ് എന്നു മറക്കാതിരിക്കുക.
ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ എവിടെ എത്തും അല്ലേ ? അതാണ് ആദ്യമേ പറഞ്ഞത്
ചിന്തിച്ചാല് ഒരു അന്തവുമില്ല ചിന്തിച്ചില്ലേല് ഒരു കുന്തവുമില്ല എന്ന്.
Ayoooooooooo! T-Gondi .ചിന്തിച്ചാല്‍ ഒരു അന്തവുമില്ല...............
ReplyDeleteThis comment has been removed by the author.
ReplyDeleteJohny; This is what Kinjunni master used to say.
ReplyDeleteGood one. Keep it up
Thank you Ashok
ReplyDelete