Monday, 9 November 2015





വിശുദ്ധ ഇസ്സായുടെ ജനനം 

“ഇസ്രായെല്യരുടെ സമ്പത്തും, സമൃദ്ധിയും, ഐശ്യര്യവും നാൾക്കുനാൾ വര്ധിച്ചുവന്നു. ലോകം മുഴുവൻ അവരുടെ കീര്ത്തി പരന്നു. അതോടെ അയൽ രാജ്യങ്ങൾ അവരിൽ അസൂയാലുക്കൾ ആയി മാറി. എന്നാൽ ഈ ഭാഗ്യങ്ങൾ എല്ലാം നല്കിയ, ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്ത്തിയിൽ ഭയപ്പെട്ട ശത്രുക്കൾ അവരെ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല.”     

“എന്നാൽ ക്രമേണ ഇസ്രായെല്യർ അവരുടെ ദൈവത്തെ മറന്നു തുടങ്ങി. അവരുടെ രാജാക്കൾ മോസ്സസ്സിന്റെ നിയമങ്ങൾ മറന്നുകളഞ്ഞു. അവർ സ്വയം നിയമങ്ങൾ നിര്മിച്ച് നടപ്പാക്കിതുടങ്ങി. ദൈവത്തിന്റെ ആലയവും അതിന്റെ പരിശുദ്ധിയും അവർ കളങ്കപ്പെടുത്തി. കപടാചാരങ്ങളിലും മന്ത്രവാദങ്ങളിലും അവർ അഭയം തേടി. അങ്ങനെ ഈജിപ്ത്തിൽനിന്നുള്ള അവരുടെ പ്രയാണങ്ങൽക്കു ശേഷം നിരവധി നൂറ്റാണ്ടുകൾ കടന്നുപോയി.” 

“ദൈവത്തിന്റെ കോപം അവരുടെമേൽ പതിച്ചു. ഇസ്രായെല്യരുടെ മണ്ണിൽ അപരിചിതർ കടന്നുകയറിത്തുടങ്ങി. കൃഷിയിടങ്ങളും ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. ജനങ്ങൾ തടവുകാരായി മാറ്റപ്പെട്ടു. റോമിൽനിന്നും അപരിഷ്ക്കൃതർ കടൽ കടന്നെത്തി. സീസറുടെ സൈന്യവും അവരോടൊപ്പം എത്തി.”  

“യഹൂദരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ  അവരുടെ ആചാര വിശ്വാസങ്ങളിൽനിന്നും ബലമായി മാറ്റപ്പെട്ടു. നിർദൊഷികളായ ജനങ്ങൾ പ്രാകൃത ദൈവങ്ങൽക്കുമുന്നിൽ ബലി ആയി അര്പ്പിക്കപ്പെട്ടു.”  

“സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽനിന്നും ബലമായി അകറ്റി, സാധാരണ ജനങ്ങൾ അടിമകളായി മാറി, പതിനായിരങ്ങൾ കടനിക്കരയുള്ള അജ്ഞാത ദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടു.”

“ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വാളിനിരയായി, ഇസ്രായേലിന്റെ മണ്ണിൽ കരച്ചിലും നിലവിളിയും മുഴങ്ങി. ഈ ആപൽഘട്ടത്തിൽ ഇസ്രായെല്യർ അവരുടെ ദൈവത്തെ ഓര്ത്തു. തങ്ങൾ ചെയ്ത കഠിന തെറ്റിന് അവർ ദൈവത്തൊട് മാപ്പിരന്നു. നല്ലവനായ ദൈവം അവരുടെ പ്രാര്ധനയും വിലാപവും കേട്ടു.”

ഇങ്ങനെയാണ് മൂന്നാം അദ്ധ്യായം അവസാനിക്കുന്നത്. ഈ അദ്ധ്യായം ഒരു ബുദ്ധ സന്യാസിയുടെ വാക്കുകൾ എന്നതിനേക്കാൾ ഒരു യഹൂദന്റെ വാക്കുകളാവാണാണു  കൂടുതൽ സാധ്യത. ഇന്ത്യയുമായി സ്ഥിരമായി കച്ചവടം നടത്തുന്ന കടൽ മാർഗ്ഗങ്ങൾ സോളമന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. ചരിത്രപരമായ വലിയ  തെളിവുകൾ ഒന്നും ലഭ്യമല്ലെങ്കിലും, എ ഡി 52-ഇൽ വിശുദ്ധ തോമസ്‌ അപ്പസ്തോലൻ കേരളത്തിൽ വന്നുവെന്ന് കൃസ്ത്യാനികൾ വിശ്വസിക്കുന്നു. കുരുമുളകു വിളയുന്ന മലെയിൽ (മലബാര്) ധാരാളം കൃസ്ത്യാനികളെ കണ്ടെന്നും അവരുടെ ബിഷപ്പ് കല്ലെയാനിൽ (മുംബൈക്ക് അടുത്തുള്ള കല്യാണ്‍) ആണെന്നും ആറാം നൂറ്റാണ്ടിൽ ഇവിടെം സന്നർശിച്ച അലെക്സ്യാന്ദ്രിയൻ സഞ്ചാരി കൊസ്മാസ് ഇന്ടികപ്ലീടുസ്(Cosmas Indicopleustes) രേഖപ്പെടുത്തിയിട്ടുണ്ട്. 

അങ്ങനെയുള്ള ഏതെങ്കിലും യഹൂദന്റെ വക്കുകളാവാം നമ്മുടെ ബുദ്ധസന്യാസി രേഖപ്പെടുത്തിയിട്ടുള്ളത്.    

അഞ്ചാം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെ:

“കാലം സംജാതമായിരിക്കുന്നു. പരമ ന്യായാധിപൻ തന്റെ അനന്ത കൃപയാൽ സ്വയം ഒരു മനുഷ്യനിൽ അവതരിക്കാൻ തീരുമാനിച്ചു.”

“അനാദിയായ പരമാത്മാവ്തന്റെ പരിപൂർണ നിഷ്ക്രിയാവസ്തയിൽനിന്നും സ്വയം ഉണര്ന്നു. കാലാതീതമായ അനന്തതിയിൽ നിന്നും അത് സ്വയം വേർപെട്ട്, കാലത്തിന്റെ അനിസ്ചിതത്വത്തിലെ ഒരു ചെറു  ഇടവേളയിലേക്ക്  പ്രവേശിച്ചു.”

“ആ അനന്താത്മാവുമായി നാം താദാദ്മ്യം പ്രാപിക്കെണ്ടാതിനായി, സർവ ഐഷര്യങ്ങൾക്കും  നാം പാത്രീഭൂതരാവുന്നതിലേക്ക്, അത് സ്വയം മനുഷ്യ രൂപം ധരിച്ചു. “

“ആത്മാവിനെ അതിന്റെ കൂട്ടിൽ നിന്നും വിമോചിപ്പിച്ചു, പരിപൂർണ വിശുദ്ധിയോടെ എങ്ങനെ സ്വർഗരാജ്യത്തിൽ പ്രവേശിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നതിനായി, അവൻ മനുഷ്യരൂപം പ്രാപിച്ചു.”

“ഇസ്രായേലിന്റെ മണ്ണിൽ ഒരു അത്ഭുത ശിശു ജനിച്ചു. ശിശുവിന്റെ  നാവിലൂടെ ഇസ്രായെല്യർ ശരീരത്തിന്റെ നിസ്സാരതയെക്കുരിച്ചും ആത്മാവിന്റെ മഹത്ത്വത്തെ ക്കുറിച്ചും കേട്ടു    

“ദരിദ്രരെങ്കിലും സ്രഷ്ട്ടാവിന്റെ മഹത്ത്വം അറിഞ്ഞവരായിരുന്നു അവന്റെ മാതാപിതാക്കൾ. സത്യത്തിന്റെ പാതയിൽ മാത്രം സഞ്ചരിച്ചിരുന്ന അവരുടെ, ആദ്യജാതനെ, സർവ ശക്ക്തൻ അനുഗ്രഹിക്കുകയും പീഡകൾ അനുഭവിക്കുന്നവരെ സുഖപ്പെടുത്തുവാനും പാപികളെ അതില്നിന്നും രക്ഷിക്കുന്നതിനുമായി അനുന്ഗ്രഹിച്ചയച്ചു.” 

“ഈ സ്വര്ഗീയ ശിശുവിന് ഈസ്സ എന്ന് അവർ നാമകരണം ചെയിതു. വളരെ ചെറുപ്പത്തിൽ തന്നെ അദൃശ്യനായ ദൈവത്തെക്കുറിച്ചും അവന്റെ പാതയിലൂടെ സഞ്ചരിക്കെണ്ടുന്നതിന്റെ ആവഷ്യകതെപ്പറ്റിയും, ഈ ശശു ജനങ്ങളോട് ആഹ്വാനം ചെയ്തു.”

“ഈ ശിശുവിന്റെ നാവില്നിന്നും ശ്രവിച്ച ഇസ്രായെല്യർ ഇവനിൽ പ്രപഞ്ചാത്മാവ് കുടികൊള്ളുന്നു എന്ന് വിശ്വസിച്ചു.”

“ഇസ്സാ പതിമൂന്നാം വയസ്സിൽ എത്തി. പാരമ്പര്യം അനുസരിച്ച് ഒരു ഇസ്രായേൽ യുവാവ് ഭാര്യയെ സ്വീകരിക്കുന്നതിനുള്ള കാലം എത്തി.”

“ഇസ്രായേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ധനികരും ശ്രെഷ്ട്ടരും ആയവർ മഹാനായ ബാലനെ തങ്ങളുടെ മരുമകൻ ആയി ലഭിക്കുവാൻ ആഗ്രഹിച്ച് അവന്റെ വീട്ടിൽ കയറിയിറങ്ങി തുടങ്ങി. “

“തന്മൂലം, ഈസാ തന്റെ പിതാവിന്റെ ഭവനം രഹസ്യമായി വിട്ട് ജറുസലം കടന്നു. പ്രച്ഛന്ന വേഷം ധരിച്ചു , യഹൂദ കച്ചവടക്കാരോടൊപ്പം, അദ്ദേഹം  സിന്ധു ദേശം ലക്ഷ്യമാക്കി തിരിച്ചു.”

“മഹാനായ ബുദ്ധന്റെ നിയമങ്ങള പഠിച്ച്‌, ദൈവവചനത്തിൽ കൂടുതൽ തീക്ഷണത കൈവരിക്കുന്നതിനായി അദ്ദേഹം സിന്ധു ദേശത്തു എത്തി.”


അഞ്ചാം അദ്ധ്യായം തുടക്കം  ഹിന്ദുവിന്റെ പരബ്രഹ്മ സങ്കല്പ്പത്തിന്റെ ഏതാണ്ട് ഒരു ച്ഛായ നിലനിര്ത്തുന്നു. മാത്രമല്ല ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കെണ്ടാതായിട്ടുണ്ട്. ഒന്ന് ഈസ്സായിൽ കന്യാജനനം ഒരിക്കലും ഇതിൽ സൂചിപ്പിച്ചിട്ടില്ല. അല്ലെന്നും കൃത്യമായി ഒരിടത്തും  പറയുന്നില്ല. മറ്റൊന്ന് ഈസ്സായുടെ വിവാഹക്കാര്യമാണ്. അത് ഏതാണ്ടൊക്കെ ശരിയുമായിരിക്കാം. യഹൂദരുടെ ഇടയിൽ പതിമൂന്നു പതിനാലു വയസ്സിൽ വിവാഹം എന്നത് ഒരു നാട്ടുനടപ്പ് ആയിരുന്നു.

ഇവിടെ ഗൗതമ ബുദ്ധനെ സ്മരികാതിരിക്കാൻ കഴിയില്ല. ഭാര്യയേയും കുടുംബത്തെയും ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹത്തെക്കാലും ഈസാ ചെയ്തതാണ് ഉത്തമം എന്ന് പറയേണ്ടിവരും.                                 


തുടരുന്നു: ഈസ്സാ ഇന്ത്യയിൽ  


No comments:

Post a Comment