വിശുദ്ധ ഈസ്സായുടെ ജീവിതകഥ
യേശുവിന്റെ ചരിത്രമെഴുതിയ, അജ്ഞാതനായ ആ ബുദ്ധഭിക്ഷു യേശുവിനെ വിളിച്ചത് 'ഈസ്സ' എന്നായിരുന്നു. ഖുര്-ആനിലും അങ്ങനെതന്നെ ആണ് അദ്ദേഹത്തെ വിളിക്കുന്നത്. മാത്രമല്ല അദ്ദേഹം യേശുവിനു നല്കിയ സ്ഥാനപ്പേര് ‘മനുഷ്യപുത്രരിൽ ഏറ്റവും ശ്രേഷ്ട്ടൻ’ എന്നായിരുന്നു. നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നത് യേശു സ്വയം വിളിച്ചതും മനുഷ്യപുത്രൻ എന്നായിരുന്നു എന്നാണ്.
സുവിശേഷകരിൽ മത്തായി തുടങ്ങുന്നത് അബ്രാഹം മുതലുള്ള തലമുറകളുടെ വിസ്ഥാരത്തിൽനിന്നാണ്. മാർക്കൊസ്സ് സ്നാപക യോഹന്നാനും, യേശുവിന്റെ ജ്ഞാന സ്നാനത്തിൽ നിന്നും തുടങ്ങുമ്പോൾ ലൂക്കോസ്, സ്നാപക യോഹന്നാന്റെ ജനനത്തിൽനിന്നാണ് തന്റെ സുവിശേഷം തുടങ്ങുന്നത്. യോഹന്നാൻ (St. John) ആദിയിലെ ‘ലോഗോസിൽ’ (Logos) (‘വചനം’ എന്ന് മലയാള വിവര്ത്തനം, എന്നാൽ ‘ലോഗോസ്’ എന്ന ഗ്രീക്ക് പദത്തിന്റെ അര്ഥം ഇന്ഗ്ലീഷിലെ വിസ്ഡം (wisdom) എന്നതിന് തുല്യമാണ്) തുടങ്ങി, പ്രപഞ്ച സൃഷ്ട്ടിയും അവിടെനിന്നും സ്നാപകയോഹന്നാനിൽ എത്തി, യോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിൽനിന്നും ആരംഭിക്കുന്നു.
പൗലോസ്, ഉയർത്തെഴുന്നേറ്റ യേശുവില്നിന്നാണ് തന്റെ ലേഖനങ്ങ്ങൾ ആരംഭിക്കുന്നത്.
ഇതില്നിന്നെല്ലാം വ്യത്യസ്തമായി , അജ്ഞാതനായ ഈ ബുദ്ധഭിക്ഷു, യേശുവിന്റെ മരണത്തിൽനിന്നാണ് തന്റെ രചന ആരംഭിക്കുന്നത്.
The Life Of Saint Issa: The Best Of The Sons Of Men
“ഭൂമി ഞെട്ടി വിറച്ചു, സ്വര്ഗ്ഗം കണ്ണീർ വാർത്തു, കാരണം ഇസ്രായേലിൽ ഒരു ഭീകര കൃത്യം നടന്നിരിക്കുന്നു.” (1)
“പ്രപഞ്ചത്തിന്റെ
ആത്മാവ് കുടികൊണ്ടിരുന്ന, ഏറ്റവും നീതിമാനായ ഇസ്സായെ അവർ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയിതിരിക്കുന്നു.” (2)
ഒന്നാം അദ്ധ്യായം അവസാനിക്കുന്ന, അഞ്ചാം വാക്യം ഇങ്ങനെയാണ്.
“ഇതാണ് ഇസ്രായെലിൽനിന്നും വന്ന കച്ചവടക്കാരിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.” (5)
രണ്ടാം അധ്യായത്തിൽ യഹൂദരുടെ ചരിത്രം ചുരുക്കമായി വിവരിച്ചിരിക്കുന്നു.
"ലോകത്തിൽ
ഏറ്റവും ഫലഭൂയിഷ്ട്ടമായ പ്രദേശത്ത്, വർഷത്തിൽ രണ്ടു വിള കൃഷിയിറക്കുകയും, ഏറ്റവും സമൃദ്ധമായ കന്നുകാലി സമ്പത്ത് അനുഭവിക്കുകയും ചെയ്തിരുന്ന ഇസ്രായേൽ ജനത, അവരുടെ പാപം നിമിത്തം, സർവശക്ത്തന്റെ കോപത്തിന് പാത്രമായി."
"തന്മൂലം
സർവ സമ്പത്തും അവരിൽനിന്നും തിരിചെടുക്കപ്പെട്ടു. അനന്തരം അവർ ഈജിപ്ത്തിലെ ശക്ത്തനായ ഫറവോന്റെ അടിമകളാക്കി തീര്ക്കപ്പെട്ടു. ഫറവോനാകട്ടെ അവരെ മൃഗങ്ങളെക്കാൾ ഹീനമായി കരുതുകയും, ചങ്ങലക്ക് ഇടുകയും, ആവശ്യമായ ഭക്ഷണം പോലും കൊടുക്കാതെ, അവരെ കഠിന ജോലികൾക്ക് വിധേയരാക്കുകയും ചയ്തു."
“ഇങ്ങനെ പീഡനത്തിനു ഇരയായ ഇസ്രായെല്യർ, അവരുടെ സംരക്ഷകനായ സർവശക്ത്തനെ സ്മരിച്ച്, അവിടുത്തെ സംരക്ഷണവും ദയയും പ്രാര്ധനയാൽ യാചിച്ചു.”
“സർവ എയ്ശ്യര്യങ്ങളും മഹാവിജയങ്ങളും നേടിയ ഫരവോന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവന്റെ പേര് മോസ്സസ്സ് എന്നായിരുന്നു. ഇസ്രായെല്യരില്നിന്നും വിവിധ ശാസ്ത്രങ്ങൾ അഭ്യസിച്ച മോസ്സസ്സിന്റെ സ്വഭാവ മഹിമയും വേദനിക്കുന്നവരോടുള്ള സഹാനുഭൂതിയും ഈജിപ്ത്തിൽ പരക്കെ പ്രസിദ്ധമായി. അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്ന്നു. പരദൈവങ്ങളെ ആരാധിച്ചിരുന്ന ഈജിപ്ത്തുകാരിൽനിന്നും വ്യത്യസ്തമായി, ഇസ്രായെല്യരുടെ ദൈവത്തിൽ മോസ്സസ്സ് വിശ്വസിച്ചു.”
“ഇസ്രയാല്യരോട് അനുകമ്പ കാണിക്കണമെന്ന്, ഫറവോനോടു മോസ്സസ്സ് നിരന്തരം പ്രാര്ധിച്ചുകൊണ്ടിരുന്നു. “
“അക്കാലത്ത് ഈജിപ്ത്തിൽ ഭയങ്കരമായ ഒരു പ്ലേഗ് ബാധ ഉണ്ടായി. ഈജിപ്ത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അത് അപഹരിച്ചു. സ്വന്തം ദൈവങ്ങൾ കോപിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതിയ ഫറവോനെ, ഇസ്രായെല്യരുടെ ദൈവത്തിന്റെ കോപം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മോസ്സസ്സ് പറഞ്ഞു വിശ്വസിപ്പിച്ചു.”
“മകന്റെ വാക്കുകൾ വിശ്വസിച്ച ഫറവോൻ, എല്ലാ ഇസ്രായെല്യരെയും കൊണ്ട്, ഉടൻ തലസ്ഥാനം വിട്ട്, ദൂരെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളാൻ മോസ്സസ്സിനോട് ആജ്ഞാപിച്ചു.”
“തുടർന്ന് എല്ലാ ഇസ്രായെല്യരെയുംകൊണ്ട്, രാജ്യം വിട്ട്, മോസ്സസ്സ് ദൂരെ ഒരു സ്ഥലത്തെത്തി അവിടെ ജീവിതം ആരംഭിച്ചു. ഇസ്രായെല്യർ അനുസരിക്കെണ്ടുന്ന നിയമങ്ങൾ മോസ്സസ്സ് നിര്മിക്കുകയും, അതനുസരിച്ച് ഇസ്രായെല്യർ സമുര്ധമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.”
“മോസ്സസ്സ് രാജകുമാരന്റെ മരണശേഷവും അവർ അദ്ദേഹത്തിൻറെ നിയമങ്ങൾ അനുസരിച്ച് ജീവിതം നയിച്ചു. അവരുടെ രാജ്യം സമ്പൽ സമൃധികൊണ്ടും, സുഖ സമൃധികൊണ്ടും ലോകം മുഴുവൻ പ്രസിദ്ധമായി. അവരുടെ രാജാക്കൾ ലോകത്തിൽ ഏറ്റവും പ്രബലരായി അറിയപ്പെട്ടു.”
ഇത് പഴയ നിയമത്തിന്റെ ഏതാണ്ടൊരു വിവരണം ആണ്. എന്നാൽ അതിൽ കാതലായ മാറ്റങ്ങൾ ഇല്ലാതില്ല. പഴയനിയമത്തിൽ മോസ്സസ്സ്, ഫറവോന്റെ മകനല്ല പിന്നെയോ മകളുടെ വളർത്തുമകനാണ്. അജ്ഞാതരായ യഹൂദ ദമ്പതികൾക്ക് പിറന്നു, രാജകുമാരിയുടെ വളർത്തുമകനായി തീര്ന്നതാണ്. അതുപോലെ, ഇസ്രായെല്യരുടെ, ഈജിപ്തില്നിന്നുള്ള പാലായനം വിവരിക്കുന്നത് ഇവിടെ കൂടുതൽ വിശ്വസ്സനീയമാണ്. പഴയനിയമത്തിൽ അത് യഹോവയുടെ നേരിട്ടുള്ള ഇടപെടലുകളും അൽഭുതങ്ങളുമൊക്കെയാണു പറഞ്ഞിരിക്കുന്നത്. മറ്റൊന്ന് മോസ്സസ്സിന്റെ നിയമങ്ങൾ, പഴയ നിയമത്തിൽ യഹോവ നേരിട്ട് മോസ്സസ്സിനു നല്കുന്നതാണ് കൽപ്പനകൾ. ഇവിടെ അത് മോസ്സസ്സ് നിര്മിച്ചതായി പറഞ്ഞിരിക്കുന്നു.
എന്തായാലും ഇസ്രായെല്യരുടെ ‘തോറ’യുടെ അല്ലെങ്കിൽ കൃസ്ത്യാനികളുടെ പഴയനിയമം ഏതാണ്ടൊക്കെ നമ്മുടെ ബുദ്ധസന്യാസി രണ്ടാമധ്യായത്തിൽ വെറും 19 വാഖ്യങ്ങളിൽ ഒതുക്കി. തുടർന്ന് മൂന്നാം അധ്യായത്തിൽ ഇസ്സായുടെ ജനനത്തിന്റെ ആവശ്യകതയും അതിന്റെ പശ്ചാത്തലവും 12 വാഖ്യങ്ങളിൽ ഒതുക്കി നാലാം അധ്യായത്തിൽ ഇസ്സായുടെ ജനനം വിവരിക്കുന്നു.
തുടരുന്നു: വിശുദ്ധ ഇസ്സായുടെ ജനനം
No comments:
Post a Comment