Monday, 2 November 2015

അദ്ധ്യായം 1- യേശു, ബുദ്ധമത കണ്ണിലൂടെ...




1887-ഇൽ നിക്കൊളോസ് നോട്ടൊവിച് എന്നൊരു റഷ്യൻ ആന്ത്രോപോലോജിസ്റ്റ്   ഹിന്ദു മതത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ എത്തുകയുണ്ടായി. ബ്രിട്ടനും റഷ്യയും തമ്മിൽ അന്ന് ഉണ്ടായിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ, റഷ്യയിൽ നിന്നും വരുന്നവരെ ചാരന്മാർ ആണോ എന്ന് സംശയം അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഭരണകർത്താക്കൾ പലപ്പോഴും പുലര്ത്തിയിരുന്നു. അങ്ങനെ നോട്ടോവിച്ചിനു ഇന്ത്യയിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു.  അങ്ങനെ അദ്ദേഹം കാരക്കോരം വഴി, ചൈനീസ്‌ തുർകിസ്റ്റാൻ വഴി റഷ്യയിലേക്ക് തിരിച്ചു. പോകുന്ന വഴി, ലഡാക്കിൽ തങ്ങുന്നതിനിടയിൽ ഒരു ബുദ്ധമത സന്യാസിയെ അദേഹം പരിചയപ്പെടികയുണ്ടായി.  സംസാരത്തിനിടയിൽ, യേശു എന്നൊരു ബുദ്ധ സന്യാസിയെക്കുരിച്ചുള്ള മാനുസ്ക്രിപ്റ്റ് ലാസയിലുള്ള ഒരു ആശ്രമത്തിൽ കണ്ടതായി അദ്ദേഹം സൂചിപ്പിച്ചു.  തിബറ്റിൽ അന്ന് വെള്ളക്കാർക്കു പ്രവേശനത്തിന് നിരോധനം ഉണ്ടെങ്കിലും എങ്ങനെയെങ്കിലും ലാസയിൽ എത്തണമെന്ന് തീര്ച്ചപ്പെടുത്തി ലഡാക്കിൽ തന്നെ തല്ക്കാലം തങ്ങാൻ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി.

അങ്ങനെ ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ തങ്ങുന്ന സമയം അദ്ദേഹം ഹെമിസ് വിഭാഗത്തിൽപ്പെടുന്ന തിബറ്റെൻ ബുദ്ധമത ആശ്രമത്തിലെ സന്യാസിയെ പരിചയപ്പെട്ടു. താൻ മുൻപ് കേട്ട മനുസ്ക്രിപ്ട്ടിനെക്കുരിചു ഈ സന്യാസിയോടെ അദ്ദേഹം നേരിട്ട് ചോദിച്ചു. 
 
 സന്യാസിയുടെ മറുപടി അക്ഷരാർഥത്തിൽ നോട്ടോവിചിനെ ഞെട്ടിച്ചു കളഞ്ഞു. അദേഹത്തിന്റെ അഭിപ്രായത്തിൽ ഏതാണ്ട് രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുൻപ് പ്രപഞ്ചത്തിന്റെ ആത്മാവായ ബുദ്ധ ഭഗവാൻ, ദരിദ്ര ശിശുവിന്റെ രൂപത്തിൽ യഹൂദ ദേശത്തു ജനിക്കുകയുണ്ടായി. ഈ ശിശുവിനെ കൌമാരത്തിൽ തന്നെ ഇന്ത്യയിൽ കൊണ്ടുവരുകയും ബുദ്ധമത നിയമങ്ങൾ പഠിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു. ഇതേ പറ്റിയുള്ള, പാലിയിൽ എഴുതിയിട്ടുള്ള രേഖകൾ ഇന്ത്യയിൽ നിന്നും തിബത്തിൽ കൊണ്ടുവരുകയും പിന്നീട് അത് നേപ്പാളികേക്ക് കൊണ്ട് പോകുകയും ചെയ്തു.   അതിന്റെ തിബറ്റൻ ഭാഷയിലുള്ള ഒരു കോപ്പി തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിചിട്ടുന്ടെന്നും സന്യാസി അറിയിക്കുകയുണ്ടായി.

അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, പ്രപഞ്ചത്തിന്റെ ആത്മാവായ മഹാബുദ്ധൻ ബ്രഹ്മാവിന്റെ അവതാരം ആണ്. യുഗാരംഭം മുതലുള്ള എല്ലാറ്റിനെയും തന്റെ ഉള്ളിൽ നിലനിര്ത്തികൊണ്ട്, മനുഷ്യരെ അവരുടെ യുക്ത്തിക്ക് വിട്ടിട്, ഈ മഹാബുദ്ധൻ അങ്ങനെ നിഷ്ക്രിയനായി നില കൊള്ളുന്നു. ചില യുഗങ്ങളിൽ മഹാബുദ്ധൻ തന്റെ നിഷ്ക്രിയത വിട്ട്, മനുഷ്യ രക്ഷക്കായി മനുഷ്യ രൂപം സ്വീകരിച്ചു ഭൂമിയിൽ അവതരിക്കും. മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഇദ്ദേഹം തന്റെ ഇരുപതാമത്തെ അവതാരമായ ശാഖ്യമുനിയായി കപിലവാസ്തുവിൽ അവതരിച്ചു. വീണ്ടും ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഇസ്രായേലികളുടെ ഇടയിൽ അദ്ദേഹം യേശു ആയി അവതരിച്ചു.   

തിബറ്റൻ ഭാഷയിലുള്ള ആ മാനുസ്ക്രിപ്റ്റ്  ഒന്ന് കാണണമെന്നുള്ള ആഗ്രഹം സന്യാസി നിഷ്കരുണം തള്ളിക്കളഞ്ഞു. എന്തായാലും ലേയിൽ തന്നെ കുറച്ചു നാൾ തങ്ങാൽ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി ക്രമേണ ആശ്രമത്തിലെ നിത്യ സനർഷ്കനും ആയി. ഭാഗ്യമെന്നു പറയട്ടെ ആയിടക്കു കുതിരപ്പുറത്തുനിന്നു വീണു നോട്ടോവിചിന്റെ ഒരു കാൽ ഒടിഞ്ഞു. അങ്ങനെ അദേഹത്തിന്റെ താമസം ആശ്രമത്തിലേക്കു മാറ്റുകയും ചെയ്തു.  ആശ്രമത്തിലെ താമസിത്തിനിടെ പ്രസ്തുത മനുസ്ക്രിപ്ട്ടു ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹം തന്റെ ഭാഷയിലേക്ക് തര്ജ്ജമ ചെയ്തു എഴുതിയെടുത്തു. 

റഷ്യയിൽ എത്തിയ നോട്ടോവിച്ചു തന്റെ കൈഎഴുത്തു പ്രതി കീവിലുള്ള റഷ്യൻ ഒർത്ഡൊക്സ് സഭ ബിഷപ്പുമാരെ പലരെയും കാണിച്ചു. അവരെല്ലാം അത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും അദേഹത്തെ പിന്തിരിപ്പ്ക്കാൻ ശ്രമിക്കുകയാനുണ്ടായത്. പിന്നീട് റോമിലെത്തിയ അദ്ദേഹം അവിടെയുള്ള ഒരു പ്രമുഖ കർദിനാലിനെ ഇത് കാണിക്കുകയും സഹായം അഭ്യര്ധിക്കുകയും ചെയ്തു. പക്ഷെ ഇത് പബ്ലീഷ് ചെയ്യുന്നത് നോട്ടോവിച്ചിനു ദോഷമേ ഉണ്ടാക്കുകയുള്ളുവെന്നും, അദ്ദേഹത്തിൻറെ ഈ കഷ്ട്ടപ്പാടുകല്ക്ക് പ്രതിഭലമായി എത്ര പണം  വേണമെങ്കിലും കൊടുക്കാമെന്നും മറുപടി കിട്ടി. എന്തായാലും നോട്ടൊവിച് അത് പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു.

പിന്നീട് ഫ്രെഞ്ചിൽ നിന്നും പ്രസ്തുത പുസ്തകം ഇന്ഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തു “The Unknown Life of Jusus Christ” എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ നോട്ടോവിചിനെതിരെ ശക്ത്തമായ പ്രതിഷേതങ്ങൾ ഉണ്ടായി, പ്രസിദ്ധ പണ്ഡിതനായ മാര്ക്സ് മുള്ളർ അടക്കം പ്രതിഷേതത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ കുറെ ആളുകള് ഹിമികളുടെ ആശ്രമത്തിൽ എത്തി മാനുസ്ക്രിപ്റ്റ് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ ഉദ്ദേശ ശുധിയിൽ സംശയം തോന്നിയ മഡാധിപതി ഒരു ചോദ്യത്തിനും ഉത്തരം നല്കിയില്ല. നോട്ടോവിച് ഈ ആശ്രമം സന്നര്ശിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനുപോലും അദ്ദേഹം ഒരു മറുപടിയും നല്കിയില്ല. അങ്ങനെ നോട്ടോചിന്റെ കഥകൾ കെട്ടിച്ചമച്ചതാനെന്നുള്ള നിഗമനത്തിൽ ആളുകള് തിരിച്ചു പോവുകയും ചെയ്തു. ഈ ആളുകൾ അന്നത്തെ ഇന്ത്യൻ ബ്രിട്ടീഷ് സര്ക്കാര് അയച്ച ചാരന്മാർ ആയിരുന്നെന്നും അവരുടെ ഉദേശം ഇത്തരത്തിൽ എന്തെങ്കിലും രേഖകൾ ടിബറ്റിലോ നേപ്പാളിലോ ലഭ്യമാണെങ്കിൽ അതെല്ലാം വിലക്ക് വാങ്ങി നശിപ്പികലായിരുന്നെന്നു സ്വാമി നിര്മാലാനന്ദ ഗിരി എഴുതിയ ‘The chirist of India’ എന്ന ബുക്കിൽ പറഞ്ഞിരിക്കുന്നു.      

1922-ഇൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ സ്വാമി അഭെദാനന്ദൻ ഇത് കാണുകയും തിബത്തിൽ എത്തി ആശ്രമത്തിൽ നിന്നും പ്രസ്തുത മനുസ്ക്രിപ്ട്ടു കാണുകയും ചെയിതിട്ടുന്ടെന്നു അദ്ദേഹത്തിൻറെ സെക്രട്ടറിയും എഴുതിയിട്ടുണ്ട്. മൂല കൃതി പാലിയിൽ എഴുതിയതാണെന്നും , അത് ലാസക്ക് അടുത്തുള്ള മാര്ബുർ എന്ന സ്ഥലത്തുള്ള ആശ്രമത്തിലെ ലൈബ്രറിയിൽ ഉണ്ടെന്നും ബുദ്ധ മഡാധിപതി സ്വാമിയെ അറിയിക്കുകയുണ്ടായി. ഹിമികളുടെ കൈവശമുള്ളത് ടിബറ്റൻ  ഭാഷയിലുള്ള പതിനാലു അധ്യായങ്ങളിൽ ഇരുനൂറ്റി ഇരുപത്തിനാല് ശ്ലോകങ്ങൾ അടങ്ങിയ പരിഭാഷയാനെന്നും അറിയിക്കുകൌണ്ടായി. മൂലകൃതി കുരിശു മരണത്തിന് മൂന്നു നാല് വര്ഷങ്ങള്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു.  

ചരിത്രപരമായ ഇതിന്റെ കൃത്യത ഒന്നും വ്യക്ത്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏതോ യഹൂദ സഞ്ചാരിയുടെയോ, കച്ചവടക്കാരന്റെയോ കഥ കേള്ക്കാൻ ഇടയായ ഏതോ ബുദ്ധ സന്യാസിയായിരിക്കാം ഇതിന്റെ ഗ്രന്ഥ കര്ത്താവ് എന്ന് ആമുഖമായ ഒന്നാം അദ്ധ്യായത്തിലെ അവസാന വാചകം സൂചിപ്പിക്കുന്നു. 


അടുത്തത്‌: വിശുദ്ധ ഈസ്സായുടെ ജീവിത കഥ

No comments:

Post a Comment