Tuesday, 15 December 2015


ഈസ്സാ ഇന്ത്യയിൽ  


യുവാവായ ഈസാ തന്റെ പതിനാലാം വയസ്സിൽ സിന്ധു കടന്ന് ദൈവത്തിനു ഏറ്റവും  പ്രിയപ്പെട്ട ദേശത്ത്ആര്യന്മാരോടൊപ്പം പാര്ത്തു.

ഈസ്സായുടെ പ്രശസ്ത്തി   സിന്ധുവിന്റെ വടക്കോട്ടും വ്യാപിച്ചു. അദ്ദേഹം അഞ്ചു നദികളുടെ ദേശവും കടന്ന് രജപുത്താനയിൽ എത്തിയപ്പോൾ ജൈനനെ ആരാധിക്കുന്ന ജനവിഭാഗം തങ്ങളോടൊപ്പം പാര്ക്കാൻ അവനെ നിര്ബന്ധിച്ചു.

എന്നാൽ വഴിതെറ്റിപ്പോയ ജൈനരെ വിട്ട് അവൻ ഒറീസ്സയിൽ  ജഗ്ഗന്നാധിൽ   എത്തി. അവിടെയാണ് വ്യാസ കൃഷ്ണന്റെ  ഓർമ്മകൾ നില നില്ക്കുന്നത് (വേദ വ്യാസന്റെ മറ്റൊരു പേര് കൃഷണ ദ്വൈപായണൻ എന്നാണ്)ബ്രാഹ്മണ പുരോഹിതർ അവനെ അവിടെ  സസന്തോഷം സ്വീകരിച്ചു.

അവർ അവനെ വേദങ്ങൾ വായിക്കുവാനും ഗ്രഹിക്കുവാനും പഠിപ്പിച്ചു. പ്രാര്ധന്യിലൂടെ രോഗങ്ങൾ ഭേദമാക്കുവാനും,   അശുധാത്മാക്കളെ പുറത്താക്കി ആളുകളെ വീണ്ടും മനുഷ്യരാക്കാനും അവർ അവനെ പരിശീലിപ്പിച്ചു. ജഗന്നാഥ്‌ , ബനാരസ്സ് തുടങ്ങിയ വിശുദ്ധ നഗരങ്ങളിൽ അവൻ  പാര്ത്തു. വൈശ്യരുടെയും ശൂദ്രരുടെയും ഇടയില അവൻ ജീവിച്ചു, അവരെ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിച്ചു. ജനങ്ങൾ എല്ലാവരും അവനെ സ്നേഹിച്ചു.

എന്നാൽ ബ്രഹ്മാവിന്റെ തുടയിൽ നിന്നും, പാദങ്ങളിൽനിന്നും ജനിച്ചവരുടെ കൂടെ ജീവിക്കുന്നതും അടുത്തു ഇടപെടുന്നതും നിരൊധിക്കപ്പെട്ടിരിക്കുന്നതാണെന്നു ബ്രാഹ്മണർ അവനെ അറിയിച്ചു (ബ്രഹ്മാവിന്റെ തുടയിൽ നിന്നും വൈശ്യരും, പാദങ്ങലിൽനിന്നും ശൂദ്രരും ജനിച്ചു എന്ന് വിശ്വാസം). 

വൈശ്യര് വേദം കേള്ക്കാൻ മാത്രമേ പാടുള്ളൂ, അതുപോലെതന്നെ ശൂദ്രര് വേദം കേള്ക്കുവാൻ പോലും അര്ഹരല്ലെന്നും അവര്ക്ക് ബ്രാഹ്മണരെയും ക്ഷത്രിയരെയും സേവിക്കുവാൻ മാത്രമേ അധികാരം ഉള്ളുവെന്നും അവർ അവനെ അറിയിച്ചു.

മരണത്തിനു മാത്രമേ അവരെ അതില്നിന്നും മോചിപ്പിക്കുവാൻ കഴിയു, അതുകൊണ്ട് ദൈവകൊപം അങ്ങയുടെ മേൽ പതിക്കാതിരിക്കെണ്ടാതിനായിട്ടു   അങ്ങ് അവരെ വിട്ടു ഞങ്ങളോടൊപ്പം പാര്ത്തു ദൈവത്തെ ആരാധിക്കു എന്നും അവർ അവനോടു പറഞ്ഞു.    

എന്നാൽ ഈസാ അവരെ കേള്ക്കാതെ ശൂദ്രരുടെ ഇടയിൽ ബ്രാഹ്മണർക്കും ക്ഷത്രിയര്ക്കും എതിരായി പ്രസംഗിച്ചു. മനുഷ്യൻ മനുഷ്യന്റെ അവകാശങ്ങളെ കവര്ന്നെടുക്കുന്നതിനെ അവൻ ശക്ക്തമായി എതിര്ത്തു. ദൈവം മനുഷ്യര് തമ്മിൽ ഒരു അന്തരവും സൃഷിട്ടിച്ചിട്ടില്ല എന്നും എല്ലാവരും ദൈവത്തിനു പ്രിയപ്പെട്ടവർ ആണെന്നും അവൻ പ്രഖ്യാപിച്ചു. 
  
വേദ പുരാണങ്ങൾ മനുഷ്യ നിര്മിതമല്ല എന്ന വാദത്തെ അദ്ദേഹം നിരാകരിച്ചു. ബ്രഹ്മാവ്‌ വിഷ്ണു ശിവൻ എന്നുള്ള ത്രിമൂര്ത്തി സങ്കൽപ്പത്തെയും അദ്ദേഹം നിഷേധിച്ചു. അനാദിയായ ആ ന്യായസ്തൻ, അവിസ്ചിന്നനായ ആ പരമാത്മാവ്‌, ഏകനാണെന്നും ആ ഏകനാണ് സൃഷ്ട്ടി സ്ഥിതി സംഹാരങ്ങല്ക്ക് കാരണൻ എന്നും അദ്ദേഹം വാദിച്ചു. അവസാന വിധി നാളിൽ ശൂദ്രരോടും വൈശ്യരോടും ക്ഷമിക്കപ്പെടും, എന്നാൽ അവരില നിന്നും അവരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നവരിൽ അവന്റെ കോപം പതിക്കും. 

ശൂദ്രരും വൈശ്യരും അവന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ടു. അവർ തങ്ങളെ പ്രാര്ധിക്കാൻ പഠിപ്പിക്കണമെന്ന് അവനോടു അപേക്ഷിച്ചു. അവൻ പറഞ്ഞു, വിഗ്രഹങ്ങളെ ആരാധിക്കരുത്‌ കാരണം അവയ്ക്ക് നിങ്ങളെ കേള്ക്കാൻ കഴിയില്ല. ബ്രാഹ്മണരുടെ വേദം കേള്ക്കരുത് കാരണം അതിൽ സത്യം വിക്രുതമാക്കപ്പെട്ടിരിക്കുന്നു. കാണുന്നവയെ അങ്ങനെതന്നെ വിശ്വസിക്കരുത്. നിങ്ങളുടെ അയല്ക്കാരനെ വേദനിപ്പിക്കരുത്. പാവങ്ങളെയും ബാലഹീനരെയും സഹായിക്കുക, നിങ്ങളുടെതല്ലാത്തവയിലും മറ്റുള്ളവരുടെ വസ്തുക്കളിലും ആഗ്രഹം പുലര്ത്തരുത്.

സവർണ പുരോഹിതന്മാരും രാജാക്കന്മാരും  ഈസ്സായുടെ ഇത്തരം പ്രഭാഷണങ്ങളും ശൂദ്രരുടെ ഇടയിലുള്ള അവന്റെ പ്രവര്ത്തനങ്ങളും അറിഞ്ഞു. അവർ അവനെ വധിക്കുവാൻ നിശ്ചയിച്ചു. യുവാവായ പ്രവാചകനെ അന്വേഷിച്ചു അവർ ചാരന്മാരെ അയച്ചു. 

നാലും അഞ്ചും അധ്യായങ്ങളിലൂടെ അസാമാന്യനായ, വിപ്ലവകാരിയായ ഒരു ഈസ്സായെ ആണ് നമുക്ക്  കാണാൻ കഴിയുന്നത്‌. പതിനാലു  വയസ്സിൽ  ജനിച്ച നാട് വിട്ട് അന്യ ദേശത്തു എത്തുന്നു. അവിടത്തെ ഭാഷയും വിശുദ്ധ ഗ്രന്ഥങ്ങളും പഠിച്ചു, അവിടെത്തന്നെ അനാചാരങ്ങല്ക്കും സാമൂഹിക തിന്മക്കും എതിരെ പോരാടുന്നു. പാര്ശ്വ വല്ക്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയിലേക്കാണ് അദ്ദേഹം ഇറങ്ങി ചെല്ലുന്നത്.

മറ്റൊന്ന്, ബുദ്ധമതത്തെ പഠിക്കുവാനാണ്‌ ഈസാ ഇന്ത്യയിലേക്ക്‌ വരുന്നത്. എന്നാൽ ഇതുവരെ അദ്ദേഹം പഠിച്ചത് ഹിന്ദു മത ഗ്രന്ഥങ്ങളും അതിന്റെ ആചാരങ്ങളുമാണ്. ഹിന്ദു മതത്തിന്റെ പല പ്രധാന ആചാരങ്ങല്ക്കും എതിരെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇവിടെ ഗ്രന്ധകര്ത്താവിന്റെ ബുദ്ധമത സ്വാധീനമാണ് വെളിവാകുന്നത്. വേദങ്ങളുടെ പ്രാമാണികതയെ ബുദ്ധമതം അന്ഗീകരിക്കുന്നില്ല. അതുപോലെതന്നെ ജാതിവ്യവസ്ഥയെ ബുദ്ധമതം സ്വീകരിക്കുന്നുമില്ല. പിന്നാക്കങ്ങലോടുള്ള കരുണയും ബുദ്ധമതത്തിന്റെ പ്രത്യകതയാണ്. 
  
ഇതിൽ പലയിടങ്ങളിലും പുതിയ നിയമത്തിലെ ആശയങ്ങളും പ്രയോഗങ്ങളും കാണാൻ കഴിയും. ഒരുപക്ഷെ കൃസ്ത്യാനിയായ ടോട്ടോവിച്ചു ഗ്രന്ഥം പകർത്തിയെടുത്തത്തിൽ അദ്ദേഹത്തിൻറെ സ്വാധീനം അതിൽ നിഴലിച്ചതാകാനാണ് സാധ്യത.

പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഹിന്ദുമതത്തിലെ ത്രിമൂര്ത്തി സങ്കല്പ്പത്തെ തള്ളിയവനാണ് ഈസ്സായെന്നാണ്ഇവിടെ പറയുന്നത്, എന്നാൽ പില്കാലത്ത് ക്രിസ്തുമതം ഇദ്ദേഹത്തെതന്നെ ത്രീത്വത്തിന്റെ (സാരാംശത്തിൽ ത്രിമൂർത്തികൾ തന്നെ) രണ്ടാമത്തെ ആൾ ആക്കിമാറ്റിക്കളഞ്ഞു. കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ  ഇതിനെ എന്ത് വിളിക്കണം?


തുടരുന്നു: ഈസ്സാ രക്ഷപെടുന്നു.       

No comments:

Post a Comment