“അശ്വത്ഥാമാ ബലിര്‍വ്യാസന്‍ ഹനുമാന്‍ ച വിഭീഷണ
കൃപ പരശുരാമ ച സപ്തയിദെ ചിരംജീവിനഹ”
അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍ ഇവര്‍ ഏഴു പേരാണ് ഭാരതത്തിലെ ചിരംജീവികള്‍.
ഇവരെ കൂടാതെ മാര്‍ഖണ്ഡ്യെയ മഹര്‍ഷിയെയും ചിരംജീവി ആയി കണക്കാക്കുന്നെങ്കിലും മുന്‍പറഞ്ഞ ഏഴു പേര്‍ക്കു ഒരു വ്യത്യാസം ഉണ്ട്. ഈ ഏഴു പേരും കലിയുഗത്തിന്റെ അന്ത്യത്തോടെ അവസാനിച്ചു പുതു ജന്മത്തില്‍ പുതു വേഷത്തില്‍, അടുത്ത മന്വ്ന്തരത്തില്‍ വരുന്നവര്‍ ആണ്, മറിച്ച്, മാര്‍ഖണ്ഡ്യെയന്‍ കല്‍പാന്ത പ്രളയത്തെയും അതിജീവിക്കുന്ന ആളാണ്.
ഇവര്‍ ജീവിച്ചിരുന്ന യുഗം നോക്കുകയാണെങ്കില്‍, ബലിയും പരശുരാമനും കൃത യുഗത്തിലും, ഹനുമാനും വിഭീഷണനും ത്രേതാ യുഗത്തിലും , അശ്വത്ഥാമാവ്, വ്യാസന്‍, കൃപര്‍ എന്നിവര്‍ ദ്വാപര യുഗത്തിലുമാണ് ജീവിച്ചിരുന്നത്. എന്നിരുന്നാലും ഇവരൊക്കെ പിന്നീടുള്ള യുഗങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്.
പരശുരാമന്‍ ത്രേതാ യുഗത്തിലും ദ്വാപര യുഗത്തിലും വരുന്നുണ്ട്. ഹനുമാന്‍ ദ്വാപരയുഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സീത സ്വയംവര സമയത്ത് ക്രുദ്ധനായി ശ്രീരാമന്റെ മാര്‍ഗം തടയുന്ന പരശുരാമന്‍ ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും കര്‍ണന്റെയും ഗുരുവായും, പിന്നീട് അംബക്കുവേണ്ടി ഭീക്ഷമരോടു പൊരുതി പരാജയപ്പെടുന്ന് ആളായും പ്രത്യക്ഷപ്പെടുന്നു. പവനപുത്രനായ ഹനുമാന്‍ ദ്വാപരയുഗത്തില്‍ ഭീമന്റെ വഴി തടയുന്നത് പ്രസിദ്ധമായ കാര്യമാണല്ലോ?.
പക്ഷേ ഈ കലിയുഗത്തില്‍ ഇവരെ ആരെയും കണ്ടതായി നാം ഓര്‍ക്കുന്നില്ല. ചിരംജീവികള്‍ ആണെങ്കില്‍ അവരെ തീര്ച്ചയായും കാണേണ്ടതാണ്. അവര്‍ എവിടെ എന്നു തിരയുമ്പോള്‍, ഈ പാത്ര സൃഷ്ടിയിലൂടെ ഇതിഹാസ കര്‍ത്താകള്‍, ചിരം ജീവികളായ എന്തെന്ത് ഗുണങ്ങളെയോ ദോഷങ്ങളെയോ ആണ് നമ്മുടെ മുന്പില്‍ അവതരിപ്പിക്കുന്നതെന്ന അന്വേഷണത്തില്‍ നാം എത്തിച്ചേരും. അത് അല്പ്പം നീണ്ടതും ഇവര്‍ ഓരോരുത്തരുടെയും ജീവിതത്തിലൂടെ കടന്നു പോയാല്‍ മാത്രം ലഭിക്കുന്നതുമാകുന്നു. കഴിയുമെങ്കില്‍ നമുക്ക് ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്. കാത്തിരിക്കാം.
Very Interesting.
ReplyDeleteഒരേ പേരിൽ ഒരുപാട് കഥാപാത്രങ്ങൾ നമ്മുടെ ഇതിഹാസത്തിൽ ഉണ്ടു സുഹ്രുത്തെ
ReplyDelete