സിറിയൻ
റിബെല്യൻ എന്ന് അറിയപ്പെടുന്ന കൂനൻ കുരിശു സത്യം നടക്കുന്നത് 1653-ഇൽ ആണ്. രണ്ടുലക്ഷം
പേര് ഇതിൽ പങ്കെടുത്തു എന്നാണു അവകാശവാദം. പക്ഷെ കൃത്യമായ രേഖകൾ ഒന്നും ലഭ്യമല്ല.
1653-ഇൽ
അന്ത്യോക്യയിൽ നിന്നും അഹത്തള്ള (മാർ ഇഗ്നാത്തിയോസ്) എന്നൊരു മെത്രാൻ മൈലാപ്പൂരിൽ വന്നു.
ചെങ്ങന്നൂർ ഇട്ടിത്തൊമ്മൻ ചെമ്മാശ്ശനും കുറവിലങ്ങാട് കുര്യൻ ശെമ്മാശ്ശനും മൈലാപ്പൂരിൽ
ചെന്ന് അദ്ദേഹത്തെ കണ്ട് മലങ്കര സഭയുടെ യഥാർത്ഥ സ്ഥിതി അറിയിച്ചു. അന്ന് ഉണ്ടായിരുന്ന
ആർക്കാഡിയോക്കാനെ മെത്രാനായി നിയമിച്ചു ഭരണം നടത്തുന്നതിനുള്ള കൽപ്പന, അഹത്തള്ളമെത്രാൻ
ഈ ശമ്മാശ്ശന്മാർ വഴി കൊടുത്തു വിട്ടു. കൽപ്പന കയ്യിൽ കിട്ടിയ ആർക്കാഡിയോക്കൻ ജനങ്ങളുടെ
ഒരു യോഗം വിളിച്ചുചേർത്തു. അപ്പോഴേക്കും അഹത്തള്ള മെത്രാനെ പറങ്കികൾ അറസ്റ്റുചെയ്തു കൊച്ചിയിൽ കൊണ്ടുവന്നു.
വിവരമറിഞ്ഞ ജനങ്ങൾ കൊച്ചി രാജാവിനെ കണ്ട് അഹത്തള്ളയെ വിടുവിക്കാൻ കല്പനകൊടുക്കണമെന്നു
അപേക്ഷിച്ചു. പറങ്കികൾ നല്ലൊരു തുക രാജാവിന് കൈക്കൂലി കുടുത്തു (30,000 പണം) രാജാവിനെ പാട്ടിലാക്കി. തുടർന്ന് അഹത്തള്ളയെ
കഴുത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി.
നസ്രാണികളുടെ
ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ജനങ്ങൾ ക്ഷോഭിച്ചു മട്ടാഞ്ചേരിപ്പള്ളിയിലെ
ഒരുകുരിശ്ശിൽ
കയർ കെട്ടി അതിൽ പിടിച്ചു 'മത കൊളോണിയലിസത്തിനെതിരെ' പ്രതിജ്ഞയെടുത്തു. തങ്ങളുടെ ശരീരത്തെയും
മനസ്സിനെയും കീഴ്പ്പെടുത്താൻ ആവില്ലെന്ന് പതിനായിരങ്ങൾ ഒരുമിച്ചു പ്രതിജ്ഞ ചെയ്തു.
അവരുടെ പ്രതിജ്ഞയെ അഭിവാദ്യം ചെയ്യാനെന്നപോലെ
കുരിശ്ശ് അൽപ്പം വളഞ്ഞു. ഈ കൂനിയ കുരിശ്ശ്
അവരുടെ പ്രതിജ്ഞയുടെ വികാരമായി നിന്നു. ഇതാണ് ചരിത്രത്തിലെ കൂനൻ കുരിശ്ശ് സത്യം.
1563 ജനുവരി മൂന്നിനായിരുന്നു ഈ ചരിത്ര
മുഹൂർത്തം അത് ഒരു മതത്തിന്റെ ആഭ്യന്തരപ്രശ്നം മാത്രമായിരുന്നില്ല. ഒരുപക്ഷെ, കേരളത്തിലെ
ആദ്യത്തെ സ്വാതന്ത്ര്യ സമര പ്രഖ്യാപനം കൂടിയായിരുന്നു.
പിന്നീട്
തോമാ ആർക്കാഡിയക്കനേ മെത്രാനായി ഉയർത്തുകയും അദ്ദേഹത്തെ സഹായിക്കാൻ കടമറ്റത്തു കടവിൽ
ചാണ്ടി, കല്ലിശ്ശേരിൽ ഇട്ടിത്തൊമ്മൻ, വേങ്ങൂർ ഗീവർഗീസ്, പള്ളിവീട്ടിൽ പറമ്പിൽ ചാണ്ടി
എന്നീ കത്തനാന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
1680-ഇൽ
ജോസഫ് എന്ന് പേരുള്ള ഒരു കര്മലീത്താമെത്രാൻ റോമിൽനിന്നും ഇവിടെ വന്നു. ആർക്കാഡിയോക്കാന്റെ
സഹായി ആയിരുന്ന കടവിൽ ചാണ്ടി കത്തനാരും വേറെ കുറെപേരും ജോസഫ് മെത്രാന്റെ കൂടെ ചേർന്ന്
വടക്കുംകൂർ രാജാവിന് കൈക്കൂലികൊടുത്തു അദ്ദേഹത്തിന്റെ സഹായം സമ്പാദിച്ചു. ജോസഫ് മെത്രാൻ,
ആർക്കാഡിയോക്കാന്റെ സഹായി ആയിരുന്ന ചാണ്ടിക്കത്തനാരെ മെത്രാനായി വാഴിച്ചു. അതോടുകൂടി
നസ്രാണികൾ 'പുത്തൻകൂർ', 'പഴയകൂർ' എന്ന് രണ്ടായി
പിരിഞ്ഞു. നാടകീയ സംഭവങ്ങൾ പിന്നെയും തുടർന്നു. പുത്തൻകൂറ്റുകാരും പഴയ കൂറ്റുകാരും
പള്ളി പിടിക്കാനുള്ള മത്സരം നടന്നു.
രണ്ടു പക്ഷത്തിന്റെയും
പേരുകൾ ചരിത്രപരമായി പറഞ്ഞാൽ അത്ര ശരിയല്ല,
കാരണം , പറങ്കികൾ ഇവിടെവന്നതിനു ശഷം
ഉണ്ടായ കത്തോലിക്കാ സഭയെ എങ്ങനെ പഴയകൂർ എന്ന് വിളിക്കും ? അതുപോലെതന്നെ മറുപക്ഷം
അന്ത്യോഖ്യ പക്ഷത്തുചേർന്നു യാക്കോബായക്കാർ ആയതോടെ അവരും പഴയ പാരമ്പര്യത്തിൽ നിന്നും
മാറി. പാശ്ചാത്യ സുറിയാനി പാരമ്പര്യമാണ് അന്ത്യോക്ക്യായുടെത്. ബാബിലോണിയയിലെ പൗരസ്ത്യ
സുറിയാനി കല്ദായപാരമ്പര്യം എന്ന നസ്രാണികളുടെ യാഥാർഥ്യ പാരമ്പര്യം അപ്പോഴേക്കും വിസ്മൃതിയിലേക്ക്
തള്ളപ്പെട്ടിരുന്നു.
ഇനി നമുക്ക്
തുടക്കത്തിലേക്കു മടങ്ങാം. സീറോ
മലബാറിലെ 'നസ്രാണികളുടെ' ഒരു 'മഹാസംഗമം' നടത്തുന്നതിന്റെ ഒരു പ്രഖ്യാപനത്തിൽ നിന്നാണല്ലോ
നമ്മൾ തുടങ്ങിയത്. 'നശിച്ചുപോകുന്നു സമുദായ ബോധ' ത്തിന്റെ പശ്ചാത്തലത്തിൽ നടത്താനുദ്ദേശിക്കുന്ന
ഈ സമ്മേളനം, എന്നാൽ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
'സീറോ മലബാർ
നസ്രാണി സംഗമം 2020' ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ഏതു പാരമ്പര്യമാണ് ?
പലപ്രാവശ്യം
അടിവരയിട്ടു പറഞ്ഞ 'സമുദായ ബോധം' എന്നത് ഏതു സമുദായത്തിന്റെ ബോധമാണ് ?
കേരളം സമൂഹത്തിനും
സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ നസ്രാണി സമൂഹത്തിന് പുതിയ എന്ത് സമുദായ ബോധമാണ്
നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ?
അത്തരം
ഒരു ആവശ്യകത ഉണ്ടാക്കുന്ന എന്ത് സാമൂഹ്യ പശ്ചാത്തലമാണ് ഇപ്പോൾ പുതിയതായി ഇവിടെ ഉണ്ടായത്
?
No comments:
Post a Comment