ഏതൊരു
സംസ്കാരം പരിശോധിച്ചാലും, അതിന്റെ തത്വ ദർശനങ്ങളുടെ ചരിത്രവും, ആ ദർശനങ്ങൾ സംഭാവന ചെയ്ത
ദാര്ശിനികരുടെ ചരിത്രവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാൻ കഴിയും. എന്നാൽ
ഭാരതത്തിന് വളരെ വ്യക്തമായ ഒരു ദര്ശന ചരിത്രം കണ്ടെടുക്കാൻ കഴിയുമെങ്കിലും അവയെ സംഭാവന
ചെയ്ത മഹത് വ്യക്ത്തികളുടെ വ്യക്ത്തമായ ഒരു ചരിത്രവും ലഭ്യമല്ല എന്നതാണ് വാസ്തവം. ഇവിടെ,
ദർശനങ്ങൾ സഹസ്രാബ്ദങ്ങളായി ജീവിക്കുന്നു എന്നാൽ അവയെ ദർശിച്ച ഋഷികൾ ആവട്ടെ, ഒരു പേരിന്
അപ്പുറം ഒന്നും അവശേഷിക്കുന്നില്ല, എന്തിനധികം ഏതു കാലഘട്ടത്തിലാണ് അവർ ജീവിച്ചിരുന്നത്
എന്നുള്ളതിന്റെ പോലും ഉറപ്പായ ഒരു തെളിവും നമുക്ക് അവശേഷിക്കുന്നില്ല.
ഗ്രീക്ക്
സംസ്കാരം എടുത്താൽ, താലെസ് (640-546 BC) ആരായിരുന്നുവെന്ന് നമുക്ക് അറിയാം. പ്ലെറ്റൊ
(427-347 BC), സോക്രെട്രീസ് (470-399 BC), അരിസ്റ്റൊട്ടിൽ (384-322 BC) എന്നിവർ ആരായിരുന്നു,
എവിടെയായിരുന്നു, എന്ത് ചെയിതിരുന്നു എന്നൊക്കെ നമുക്ക് അറിയാം. എമ്പെടോക്ലെസ്
(495-430 BC),ആത്മാവിന്റെ അമർത്യത തെളിയിക്കാൻ എറ്റ്ന അഗ്നി പർവതത്തിലേക്ക് ചാടി മരിച്ചു
എന്ന് നമുക്ക് അറിയാം. സോക്രട്രീസിന് ഒരു കപ്പു വിഷം കഴിച്ചു ജീവൻ
ഒടുക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയാം. അനക്സഗൊരസ് (510-428 BC), പെരിക്ലീസിന്റെ
സുഹൃത്ത് ആയിരുന്നുവെന്നു നമുക്ക് അറിയാം.
എന്നാൽ
ബുദ്ധന് (563-483 BC) മുന്പുള്ള ഭാരതത്തിലെ ഒരു ദാര്ശനികരെയും തമ്മിൽ വിശ്വാസയോഗ്യമായി
ബന്ധിപ്പിക്കാൻ കഴിയുന്ന കൃത്യമായ ഒരു വസ്തുതയും നമ്മുടെ മുൻപിൽ ഇല്ല. സാംഖ്യത്തിന്റെ ഉപജ്ഞാതാവ് എന്ന് കരുതുന്ന കപിലൻ,
യോഗാചാര്യനായ പതഞ്‌ജലി, മീമംസാകാരനായ ജൈമിനി, ഒരുപക്ഷെ, ലോകത്തിൽ ആദ്യമായി ലൈംഗീക വിജ്ഞാനീയ
ശാസ്ത്രം എഴുതിയ വാത്സ്യായനൻ, വൈശേഷികത്തിന്റെ ഉപജ്ഞാതാവും അണുസിധാന്തകാരനുമായ കണാദൻ,
എന്തിനധികം, ബാദരായണൻ, കൃഷ്ണ ദ്വൈപായണൻ, എന്നൊക്കെ പേരുള്ള സാക്ഷാൽ വ്യാസൻ, ഇവരെയൊക്കെ
ചരിത്രത്തിന്റെ കൃത്യമായ ഒരു സ്ഥലകാലത്തിൽ കണ്ടുമുട്ടാൻ കഴിയുന്ന വ്യക്ത്തമായ ഒരു തെളിവും
നമ്മുടെ പക്കൽ ഇല്ല, ഇനിയൊട്ടു ലഭിക്കുമെന്നും കരുതാൻ കഴിയില്ല.
ഇത്രയും
വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടും തങ്ങളുടെ ഒരു പേര് ഒഴിച്ച് ഒന്നും അവശേഷിപ്പിക്കെണ്ടതില്ല
എന്ന് തീരുമാനിക്കാൻ ഈ ആചാര്യന്മാരെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കാം.
ഒരു
കലാസൃഷ്ട്ടിയാവട്ടെ, തത്വചിന്ത ആവട്ടെ ഒന്നും സ്വയം ഉണ്ടാവുന്നില്ല, അതിന്റെ പിന്നിൽ
തീര്ച്ചയായും ഒരു മനുഷ്യ പ്രയഗ്നവും, ബൗധികമായ് ഒരു സൃഷ്ട്ടിപരതയും ഉണ്ടായിരിക്കും.
എന്നാൽ മറുവശത്ത്, ഒരു കലാകാരനോ തത്വചിന്തകനൊ അയാൾ ജീവിക്കുന്ന അന്തരീക്ഷത്തിൽനിന്നും
ലഭിക്കാത്തതോ, അയാൾ ഉള്പ്പെടുന്ന ബൗധികപാരംബര്യത്തിൽനിന്നും ഉൾകൊള്ളാത്തതൊ ആയി വളരെ
ഒന്നും ഉണ്ടായിരിക്കുകയുമില്ല. അപ്പോൾ താൻ നല്കുന്ന സംഭാവനകൾ തന്റെതുമാത്രമാണെന്നു
അവകാശപ്പെടാൻ സാധിക്കുകയില്ല. ഈ ചിന്ത തന്നെയായിരിക്കുകയില്ലേ നമ്മുടെ ഋഷിമാർ, അവര്ക്ക്
വലിയ പ്രാധാന്യം നല്ക്കാത്തതിനു കാരണം. പ്രയോഗത്തിൽത്തന്നെ അത് സ്പഷ്ട്ട്മാണു, ഗ്രീക്ക്
‘തത്വചിന്ത’ യാണെങ്കിൽ, ഇവിടെ അത് ‘ദർശനമാണ്’. അതായത് ഇവിടെ അത് കണ്ടെടുക്കുക എന്ന
കര്മ്മം മാത്രമേ ചെയിതിട്ടുള്ളു, അവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരിന്നു എന്നര്ഥം. അതുകൊണ്ടുതന്നെ ഈ വിജ്ഞാനത്തിന്റെയെല്ലാം ആദ്യ ഉറവിടം ബ്രഹ്മാവ് ആയി സങ്കല്പ്പിക്കപ്പെട്ടു.
ഈ ആചാര്യന്മാര്ക്ക്, അതുകൊണ്ടുതന്നെ ജനങ്ങൾ അവര്ക്ക് അർഹമായ ഒരു സ്ഥാനം കല്പ്പിച്ചുകൊടുക്കുകയും
ചെയ്തു. കപിലൻ, വ്യാസൻ തുടങ്ങിയ മിക്ക ഋഷിമാരും യോഗീശ്വരനായ വിഷ്ണുവിന്റെ അവതാരമാണെന്ന്
സാധാരണ ജനങ്ങൾ വിശ്വശിച്ചു.
പ്രപഞ്ചത്തിന്റെയും
മനുഷ്യന്റെയും ആന്തരിക സ്വഭാവത്തെക്കുറിച്ചുള്ള പഠനമാണ് തത്വ ദർശനമെന്ന് പൗരാണിക ഋഷികൾ
നിര്ദ്ദേശിച്ചു. പ്രകൃതി പ്രപഞ്ചം, മനുഷ്യൻ, ജ്ഞാനം, ചിന്ത, പ്രജ്ഞ, ഇന്ദ്രീയാനുഭൂതി,
ജീവിതം മരണം എല്ലാം അന്വേഷണങ്ങൾക്ക് വിധേയമായി.
അഗ്നി, ജലം, വായു,
ഭൂമി, എന്നിവയാണ് പ്രപഞ്ചന്തത്തിന്റെ മൂല ഘടകങ്ങൾ
എന്ന് വാദിച്ച ചാർവാക ദര്ശനം , അവ്യക്തമായ മൂല പ്രകൃതി (പ്രഥമം ) പരിണമിച്ചാണ് ഈ പ്രപഞ്ചം
ഉണ്ടായതെന്ന് ഉത്ഘോഷിച്ച സാംഖ്യം, സാംഖ്യം കണ്ടെത്തിയ പരമ സത്യത്തെ ചിത്ത-വൃത്തി
നിരോധത്തിലൂടെ സാക്ഷാത്ക്കരിക്കാം എന്ന് വാദിച്ച യോഗം, സാമാന്യവും വിശേഷ്യവും (the
whole and the particular) തമ്മിലുള്ള, ബന്ധത്തിന്റെ വിശകലനമാണ് സത്യാന്വേഷണം എന്നും പരമാണുക്കൽ ആണ്
പ്രപഞ്ചത്തിന്റെ ആദി മൂലം എന്നും വാദിച്ച വൈശഷികവും, ആ പരമാണുവിനെ ശരിയായ ജ്ഞാനം കൊണ്ട്
മനസ്സിലാക്കാൻ കഴിയും എന്ന് വാദിച്ച ന്യായവും, സാമാന്യവും വിശേഷ്യവും ഒന്നുതന്നെ എന്ന്
പ്രഖ്യാപിച്ച വേദാന്തവും (The whole and the particular is one) എന്ന് പ്രഖ്യാപിച്ച
വേദാന്തവും, പ്രപഞ്ചം അസ്ഥിരവും അനവരതം മാറിക്കൊണ്ടിരിക്കുന്നതും ആണെന്നും, അതുകൊണ്ട്
അനശ്യരമായ ആത്മാവിനോ, ദൈവത്തിനൊ സ്ഥാനമില്ലെന്ന് വാദിച്ച ബൌദ്ധ ദര്ശനം, അനാദികാലം മുതൽ നിലനിന്ന ഈ പ്രപഞ്ചം ആരാലും സൃഷ്ട്ടിക്കപ്പെട്ടതല്ലെന്നും,
അതുകൊണ്ട് അനശ്വരമായ ആത്മാവിനോ ദൈവത്തിനൊ സ്ഥാനമില്ലെന്ന് വാദിച്ച ബുദ്ധമതം, അനാദികാലം
മുതൽ നിലനിന്ന പ്രപഞ്ചം ആരാലും ശ്രഷ്ട്ടിക്കപ്പെട്ടതല്ലെന്നും, അതുകൊണ്ട് ഭവ്തിക പദാർധമെന്നപൊലെ
ആത്മാവും യധാർധമെന്നു വാദിച്ച ജൈന ദര്ശനം ഇവയാണ് ഭാരതീയ ദർശനങ്ങളിൽ പ്രധാനം.
പൗരാണിക ഭാരതീയ തത്വദർശനങ്ങളിൽ സൃഷ്ട്ടി
വാദികളും പരിണാമ വാദികളും ഉണ്ടായിരുന്നു. നാസ്തികർ (ചാർവകന്മാർ), ബൗദ്ധർ-ജൈനർ, നയ്യായികർ
('ന്യായ' തത്വ ദര്ശനം അനുസരിക്കുന്നവർ) തുടങ്ങിയവർ സൃഷ്ട്ടിവാദികൾ ആയും വേദാന്തികൾ,
സാംഖ്യർ എന്നിവര് പരിണാമവാദികൾ ആയും കണക്കക്കിപോരുന്നു.
നാസ്തികരുടെ അഭിപ്രായത്തിൽ ഈ ലോകം
അയധാര്ധമാണ്. അത് സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത് ഇല്ലായ്മയില്നിന്നും (ശൂന്യം), അതായത്
കാരണവും കാര്യവും അയധാര്ത്യം. ബൗദ്ധചിന്തപ്രകാരം
ഇല്ലയ്മയില്നിന്നും സൃഷ്ട്ടിക്കപ്പെട്ട ഈ ലോകം യധാര്ധമാണ്; “കാരണം” അയധാര്ത്യം, “കാര്യം“
യാധാര്ത്യം.
നയ്യായികരെസംബന്ധിചെടത്തോളം,
ഈ ലോകം അയധാര്ത്യവും നശ്യര്യവും ആണ്, എന്നാൽ അത് സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത് യധാര്ധവും
അനശ്വരവുമായ വസ്തുവിൽനിന്നാണ്, അതായത് “കാരണം” യധാര്ധവും “കാര്യം” അയ്ധാര്ത്ത്യവും.
വേദാന്തികളെ സംബന്ധ്ചെടത്തോളം സനാതനവും
സദ് വസ്തുവുമായ ശുദ്ധബോധം ഖനീഭവിച്ചു പരിണമിക്കുന്നതിന്റെ ഭ്രമാത്മക രൂപം എത്രെ ഈ
ലോകം. അതായത് “കാര്യം” അയ്ധാര്ത്യവും “കാരണം” യാധാര്ത്യവും. സാന്ഖ്യർ ആവട്ടെ യാധാര്ത്യമായ
മൂലപ്രകൃതി (പ്രധാന) പരിണമിച്ചു ഉണ്ടാകുന്ന ഈ ലോകം യാധാർത്യമാണെന്നു വാദിച്ചു, അതായത്
“കാര്യവും” “കാരണവും” യാധാര്ത്യം.
നാസ്തികവാദത്തിനു “അസത്കാര്യ” വാദമെന്നും,
ബൗദ്ധ-സൃഷ്ട്ടിവാദത്തിനെ “അഭാവ-ഉത്പത്തി-വാദമെന്നും”, ന്യായത്തിന്റെത് “വിവർത്ത-വാദമെന്നും”,
വേദാന്ത ത്തിന്റെത് “സത്കാര്യ- വാദമെന്നും” പറയപ്പെടുന്നു (തുടരും).
No comments:
Post a Comment