ഭൌതിക പ്രപഞ്ചവും
ആശയ പ്രപഞ്ചവും തമ്മിലുള്ള സത്താപരമായ ദ്വന്ദം (ontological dualism) ആണ് പടിഞ്ഞാറൻ
ബൌധിക പാരമ്പര്യത്തിന്റെ അടിസ്ഥാനം എന്ന് പറയാം. അതായത് അടിസ്ഥാനപരമായി പദാർഥം, ആശയം
എന്ന വേര്തിരിവ്. എന്നാൽ ഗ്രീക്ക് തത്വചിന്ത ബി സി അഞ്ചാം നൂറ്റാണ്ടിലൊന്നും അങ്ങനെയായിരുന്നില്ലെന്നു
കാണാൻ കഴിയും. ബി സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെരാക്ലിടുസ്, പ്രപഞ്ചത്തെ,
നിരന്തരം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്ന ഒരു ജൈവ രൂപമായാണു കണ്ടത്. അവരെ സംബന്ധിചെടത്തോളം
ഈ നിലനിക്കുന്നതെല്ലാം 'ഫിസിസ്' –ന്റെ (Physis) വിവിധ പരിണാമ രൂപങ്ങൾ മാത്രം. ‘ഫിസിസ്’
എന്ന ഗ്രീക്ക് വാക്കിനു ഇന്നത്തെ നമ്മുടെ ‘പ്രകൃതി’, ‘നേച്ചർ’ എന്നൊക്കെ അര്ഥം പറയാം.
ഹെരാക്ലിട്ടസിന്റെ (Heraclitus) അഭിപ്രായത്തിൽ ഈ ലോകം, ചലനാത്മകവും ചാക്രികവുമായ, വിരുധങ്ങളുടെ
ഐക്യം മാത്രമാണ്. എല്ലാ വൈരുധ്യങ്ങളെയും മറികടക്കുന്ന ഈ ഐക്യത്തെ ‘ലോഗോസ്’ എന്ന് അദ്ദേഹം
വിളിച്ചു.
പിന്നീട് വന്ന പർമെണ്ടിസ്
(Parmendis) എല്ലാ വസ്തുക്കൾക്കും, ദേവതാ ദേവന്മാർക്കും മുകളിൽ ഒരു അലൌകിക തത്വത്തെ
പ്രതിഷ്ട്ടിച്ചു. പ്രപഞ്ചത്തിന്റെ ആധാരമായി ഈ തത്വം എല്ലാറ്റിനും മേലെ നിലനിന്നു. ക്രമേണ
ഈ തത്വം സർവ ശകക്ത്തനും സർവ ജ്ഞാനിയുമായ ഒരു ദൈവത്തിന്റെ രൂപത്തിലേക്ക് പരിണമിച്ചു.
അങ്ങനെ ഭൌതിക വസ്തുവും ഭൌതികാതീതമായ ആത്മാവും എന്ന ദ്വന്ദത്തിലെക്കു പ്രപഞ്ചവീക്ഷണം
എത്തിച്ചേര്ന്നു. കോപ്പേർ നിക്ക്‌സ്, ഗലീലിയോ, കേപ്ലർ, ന്യൂട്ടൻ തുടങ്ങിയവരെല്ലാം ഈ
പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരാണ്.
ഗണിതശാസ്ത്രത്തിന്റെ
അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പാരമ്പര്യത്തിന്റെ അടിസ്ഥാനം ഇട്ടതിൽ പ്രമുഖനായ റെനെ ദെക്കർത്തെ ആയിരുന്നു ഈ പാരമ്പര്യത്തിന്റെ
ചാമ്പ്യൻ. ദെക്കാർത്ത യുടെ അഭിപ്രായത്തിൽ ഈ ലോകം വെറും യാന്ത്രികമാണ്. റെസ് എക്സ്റ്റെൻസ
(“res extensa”, unthinking, extended substance) എന്ന് അദ്ദേഹം വിളിച്ച, ജഡവസ്തുവിനാൽ നിര്മിക്കപ്പെട്ട
ഈ ലോകം, യാന്ത്രികമായ നിയമങ്ങൾക്കനുസരിച്ച്, അനന്തമായ സ്ഥലത്തിലൂടെ സഞ്ചരിക്കുന്നു. പിന്നെയുള്ളത് റെസ് കോജിടൻസ് (“res cogitans”, unextended,
thinking substance), അതായത് ചിന്തിക്കുന്ന പദാർഥം മാത്രമാണു. ഇതാണു ശരീരം-മനസ്സ്, അഥവാ പദാർഥം-ആത്മാവ്
എന്ന് പ്രസിദ്ധമായ കാർട്ടീഷ്യൻ സ്പ്ളിറ്റ് (Cartesian Split) എന്ന് പറയുന്നത്. ഇതിന്റെ
അടിസ്ഥാനത്തിലാണ് ദെക്കർത്തെയുടെ പ്രസിദ്ധമായ cogito ergo sum (I think therefor I
am), ‘ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് ഞാൻ ഉണ്ട്’
എന്ന പ്രഖ്യാപനം.
ദെക്കർത്തെ യുടെ ഈ
ദര്ശനം ഭൌതിക ശാസ്ത്ര രംഗത്ത് ഒരു കുതിച്ചു ചാട്ടത്തിനു തന്നെ വഴിയൊരുക്കി. ന്യൂട്ടന്റെ
ക്ലാസ്സിക്കൽ ഫിസിക്സ് ആകെമാനം ഈ തത്വത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് നിര്മിചിരിക്കുന്നത്.
വസ്തുക്കളെ തങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഒരു ജഡവസ്തുവായി കാണാൻ കഴിഞ്ഞത്, ഈ ലോകത്തെ
പല ഘടകങ്ങള്കൊണ്ട് കൂട്ടിച്ചേര്ത്ത ഒരു മഹാ യന്ത്രമാക്കി മാറ്റി. ദെക്കാർത്തെ യുടെ
‘റെസ് എക്സ്റ്റെൻസ’ ന്യൂട്ടോണിയൻ ഫിസിക്സിലെ ‘മാറ്റർ’ (പദാർഥം) ആയി മാറി. പിന്നീടങ്ങോട്ട്
ഈ പദാർഥത്തിന്റെ (Matter) അടിസ്ഥാന ഘടകം എന്തെന്ന് കണ്ടു പിടിക്കാനുള്ള പ്രയാണമാണ്
ആധുനിക ഭൌതികശാസ്ത്രത്തിന്റെ ചരിത്രം.
ദെക്കർത്തെ, ഭൌതിക
ശാസ്ത്രത്തിൽ മാത്രമല്ല, പാശ്ചാത്യ ചിന്താ രീതിയെ തന്നെ അപ്പാടെ മാറ്റിമറിച്ചു. ഓരോ
മനുഷ്യനും ഒരു ജൈവ സത്തയുടെ ഭാഗമായ ജൈവ രൂപം എന്നതില്നിന്നും, യാന്ത്രിക നിയമങ്ങൾക്കനുസരിച്ച്
ചരിക്കുന്ന പ്രത്യകം പ്രത്യകം യാന്ത്രിക ശരീരങ്ങൾക്കുള്ളിൽ വസിച്ചു അതിനെ നിയന്ത്രിക്കുന്ന
‘ഈഗോ’ എന്ന രൂപത്തിലുള്ള ഒരു ദ്വന്ദ സത്തയായി ഓരോ മനുഷ്യനും മാറി. കാർട്ടീഷ്യൻ വിഭജനവും
യാന്ത്രിക ലോകവീക്ഷണവും, ഒരേ സമയത്ത് ഗുണമായും ദോഷമായും പരിണമിച്ചു. ഒരു വശത്ത് അത്
ശാസ്ത്ര സാങ്കേതിക കുതിച്ചു ചാട്ടത്തിനു നിദാനം ആയപ്പോൾ മറുവശത്ത് മനുഷ്യ സംസ്കാരത്തിന്മേലും
പ്രകൃതിയിലും ആഴത്തിലുള്ള ആഘാതങ്ങൾ എല്പ്പിക്കുവാനും
അത് കാരണമായി.
ഗ്രീക്ക്തത്വ ശാസ്ത്രവും
അതിന്റെ പിന്തുടര്ച്ചയായ പടിഞ്ഞാറന് വിചിന്തന ശാഖയും തുടങ്ങുന്നത്, എന്താണ് പ്രാഥമികം;
പദാര്ധാമോ ബോധമോ എന്ന ചോദ്യത്തില് നിന്നാണ്. ദെക്കാർത്തെ യുയ്ടെ അടിസ്ഥാന വിഭജനത്തിൽനിന്നാണ്
ഈ ചോദ്യം ഉത്ഭവിക്കുന്നത്. വസ്തു പ്രാഥമികം എന്ന് വാദിച്ചവർ ഭൌതിക വാദികളും
(Materialists), ആശയമാണ് പ്രാഥമികം എന്ന് വാദിച്ചവർ ആശയവാദികളുമായി (Idealists) വേര്തിരിക്കപ്പെട്ടു.
ഇതില്നിന്നെല്ലാം
തുലോം വ്യത്യസ്തമായിരുന്നു പ്രാചീന ഭാരതീയ ദാര്ശിനികരുടെ ചിന്താ പദ്ധതി. വിഭിന്നങ്ങളായ
അഭിപ്രായങ്ങൾ മുന്നോട്ടു വൈക്കുംപോഴും, അവയുടെ ലക്ഷ്യങ്ങൾക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. മനുഷ്യന്റെ സുഖവും ശ്രേയസ്സും
ഉയർചയുമായിരുന്നു ആ പൊതു സ്വഭാവം. സുഖ ദുഖങ്ങളുടെ അടിസ്ഥാനം അന്വേഷിച്ചു എത്തിയത് ഭ്വ്തികത്തിൽ
അല്ല, മറിച്ചു, അതിന്റെ ഉത്പാദന ഉറവിടം മനുഷ്യന്റെ
ഉള്ള് തന്നെ എന്ന് കണ്ടെത്തുകയായിരുന്നു അവര് (യാന്ജ്യവല്ക്ക മൈത്രേയി സംവാദം ഓര്ക്കുക).
എന്നാൽ ഒരൊറ്റ രാത്രികൊണ്ട് അവിടെ എത്തിയവർ അല്ല അവർ. ഋഗ് വേദത്തിലൂടെ കടന്നുപോകുന്ന
ഒരാൾക്ക് ആദ്യമാദ്യം, അവിടവിടെ, അദ്ധ്യാത്മികത കണ്ടെത്താൻ കഴിയുമെങ്കിലും ലൗകികതയുടെ
അതിപ്രസരം വളരെ വ്യക്തമായി കാണാവുന്നതാണ്.
ചരിത്രദൃഷ്ട്ട്യാ
പരിശോധിക്കുകയാണെങ്കിൽ ഋഗ് വേദം ആര്യന്മാരുടെ ചരിത്രമാണ്. ആര്യന്മാര് കുഭാതടത്തിൽ
(ഇന്നത്തെ കാബൂൾ) നിന്നും യമുനാതീരത്ത് എത്തുന്നതുവരെയുള്ള ചരിത്രം. ഋഗ് വേദത്തിലെ
ആദ്യ സൂക്തങ്ങൾ കുഭാതീരത്തുവച്ചു രചിക്കപ്പെട്ടതാണെന്നും, ഗംഗാതടത്തിൽ എത്തുമ്പോഴേക്കും
മന്ത്ര രചന അവസാനിച്ചുവെന്നും സർദാർ കെ എം പണിക്കർ അഭിപ്രായപ്പെടുന്നു.
ഋഗ് വേദ സൂക്തങ്ങളിൽ
ദേവതാ സ്തുതികളാണ് ഗണ്യമായ ഒരു വിഭാഗം. തങ്ങളെ ആക്രമിക്കുന്ന ശത്രുക്കളില്നിന്നും രക്ഷ
നേടുന്നതിനും ക്ഷേമവും ഐഷര്യവും സമ്പത്തും നേടാനും ദേവന്മാരുടെ അനുന്ഗ്രഹം ആവശ്യമെന്ന്
വിശ്വസിച്ച ആര്യന്മാർ പ്രാര്ധനാപരമായ സൂക്തങ്ങളിലൂടെ അവരെ പ്രീണിപ്പിക്കാൻ ശ്രമിച്ചു.
ഉദ്ദാഹരണമായി മരുത്തുക്കളൊടുള്ള പ്രാര്ധന ഇങ്ങനെ;
“ചർക്രുത്യം മരുത: പ്രുൽസു ദുസ്തരം
ദ്യമന്തം ശുഷ്മം മഘവല്സു ധത്തന
ധനപ്രുപ്യത മുക്ദ്ധ്യം വിശ്വ
ചർഷണിം
തോകം പുഷ്യെമ തനയം ശതം ഹിമ:"
“ഹേ, മരുത്തുക്കളെ, ധീരരും, യുധവീരന്മാരും, ധനികരും,
വിഷ്വദർഷികലും എല്ലാവരാലും സ്തുത്യരും ഇപ്പോഴും മുൻപിൽ നിർതാവുന്നവരുമായ പുത്ര പൌത്രാദികളെ
നല്കിയാലും " എന്നാണു പ്രാര്ധന.
ദേവന്മാരെ പ്രീണിപ്പിക്കാനുള്ള
ശക്തമായ ഒരു ഉപകരണമായിരുന്നു യജ്ഞം. "നൂറു ശരത്തുക്കൾ ജീവിക്കുമാറാകട്ടെ" എന്നും പ്രാര്ധിക്കുന്നു. എന്നാൽ ക്രമേണ സമ്പത്തിലും ഐഷൈര്യത്തിലും, ദേവന്മാരിലുമുള്ള
വിശ്വാസം നഷ്ട്ടപ്പെടുന്നത് കാണാം.
"കസ്മൈ ദേവായ ഹവിഷാ വിധേമാ?",
ഏതു ദേവനാണ് ഞാൻ ഹവിസ്സ് അർപ്പിക്കേണ്ടത്? എന്നുള്ള ചോദ്യം ഉയരുന്നത് പിന്നീട് കാണാം. ലൌകീയതയോടുള്ള വിശ്വാസത്തിനു ഇളക്കം തട്ടിയ കാലത്താണ്
ഇത്തരം സൂക്തങ്ങൾ രചിക്കപ്പെട്ടതെന്ന് നിസ്സംശയം കാണാൻ കഴിയും. ഗൌരവ ബോധത്തോടുള്ള വിചാരവും
അന്വേഷണവും ക്രമേണ വികസിച്ചുവരുന്നത് കാണാം.
"കോ ദദർഷ പ്രഥമം ജായമാനം"
ആദ്യം പിറന്നവനെ ആർ കണ്ടു? ഇതാണു
ചോദ്യം. ഇത്തരം ചോദ്യങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും വളര്ന്നുവന്നു ദൃഡമായ ചില നിഗമനങ്ങളിൽ
എത്തുകയാണ് ഭാരതീയ ഋഷികൾ.
“ഏക എവാന്ഗ്നീർ ബ്രഹുധാ സമിധ:
ഏക സൂര്യോ വശ്യ മനു പ്രദുത
ഏക എവോഷ: സർവമിദം വിഭാ-
ത്യേകം വാ ഇദം വിബഭുവ സർവ:”
“പലയിടത്തും കാണുന്ന അഗ്നി ഒന്നാണു, എല്ലായിടത്തും ജ്വലിക്കുന്ന സൂര്യൻ ഒന്നാണ്, ഇതെല്ലം പ്രകാശിപ്പിക്കുന്ന ഉഷസ്സും
ഒന്നാണ്”.
അങ്ങനെ പുരോഗമിച്ച്,
“ഏകം സദ് വിപ്രാ ബഹുദാവദന്തി
അഗ്നീം യമം മാതരീശ്വാന മാഹു:”
“ഇന്ദ്രനും സൂര്യനും വരുണനും
എല്ലാം യധാര്ത്യത്തിൽ ഒന്ന് മാത്രമാണു. അതിനെതന്നെയാണു അഗ്നിയെന്നും യമനെന്നും മാതരീശ്വാവെന്നും
പണ്ഡിതന്മാർ വിളിക്കുന്നത്”
ഏകത്വ ദര്ശനം വന്നു കഴിഞ്ഞപ്പോൾ
പ്രപഞ്ചൊൽപ്പത്തിയെ ഗൌരവമായി ചിന്തിക്കാൻ തുടങ്ങി.
ഋഗ് വേദം പത്താം മണ്ഡലം തൊണ്ണൂറാം
സൂക്തമായ പുരുഷ സൂക്തം വളരെ പ്രസംശ പിടിച്ചു പറ്റിയതാണ്. അക്കാലത്തെ മനുഷ്യരുടെ ചിന്തക്കും
അപ്പുറത്താണ് ഇതിന്റെ അർഥ വ്യാപ്ത്തിയെന്നും അതുകൊണ്ട് ഇത് പിന്നീട് എഴുതി ചേര്ത്തത്
ആയിരിക്കാമെന്നും ചില പാചാത്യ പണ്ഡിതന്മാർ അഭിപ്രായപ്പെട്ട സൂക്തമാണിത്.
പ്രപഞ്ചത്തിന്റെ സമഗ്രതയും മനുഷ്യന്റെ
കർമോന്മുഖതയുടെയും പ്രതീകമായ
ഒരു പരാശക്ത്തിയെ (പുരുഷൻ) മൂലകാരണമായി സങ്കൽപ്പിചിരിക്കുകയാണു ഈ സൂക്തം കൊണ്ട്.
“എതാവാനസ്യ മഹിമാ തോ ജ്യായംശ്ച്
പുരുഷ :
പാദോസ്യ വിശ്വ ഭൂതാനി ത്രിപാദസ്യാമ്രുതം
ദ്വിവി “
“ഭൂത വര്തമാനകാലങ്ങളെ വ്യാപിച്ചു
നില്ക്കുന്ന ഈ പ്രപഞ്ചം എത്രയുണ്ടോ അത്രയും പുരുഷന്റെ മഹിമയാകുന്നു.
ഈ പുരുഷൻ ഇതിനേക്കാൾ
വലുതുമാകുന്നു. ഇക്കാണുന്നതെല്ലാം ഇവന്റെ നാലിലൊന്ന് മാത്രമാകുന്നു, നാളിൽ മൂന്നുഭാഗവും
അമൃത രൂപത്തിൽ അജ്ഞാതമായി ആകാശത്തിൽ ലയിച്ചു നില്ക്കുന്നു.”
ഇന്നത്തെ ഏറ്റവും പുതിയ ശാസ്ത്ര
വിജ്ഞാനം വച്ചുപോലും വിവരിക്കാവുന്നതാണ് ഇതിന്റെ സാരം. (കൂടുതൽ അറിയാൻ “The truth is not in what shines, but in
what hides in the Dark” (http://chummaa-thinking.blogspot.in/2015/12/the-truth-is-not-in-what-shines-but-in.html ) വായിക്കുക
No comments:
Post a Comment