Thursday, 5 November 2015




വിശുദ്ധ ഈസ്സായുടെ ജീവിതകഥ





യേശുവിന്റെ ചരിത്രമെഴുതിയ, അജ്ഞാതനായ ആ ബുദ്ധഭിക്ഷു യേശുവിനെ വിളിച്ചത് 'ഈസ്സ' എന്നായിരുന്നു. ഖുര്-ആനിലും അങ്ങനെതന്നെ ആണ് അദ്ദേഹത്തെ വിളിക്കുന്നത്‌. മാത്രമല്ല അദ്ദേഹം യേശുവിനു നല്കിയ സ്ഥാനപ്പേര് ‘മനുഷ്യപുത്രരിൽ ഏറ്റവും ശ്രേഷ്ട്ടൻ’ എന്നായിരുന്നു. നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നത് യേശു സ്വയം വിളിച്ചതും മനുഷ്യപുത്രൻ എന്നായിരുന്നു എന്നാണ്.

സുവിശേഷകരിൽ മത്തായി തുടങ്ങുന്നത് അബ്രാഹം മുതലുള്ള തലമുറകളുടെ വിസ്ഥാരത്തിൽനിന്നാണ്. മാർക്കൊസ്സ് സ്നാപക യോഹന്നാനും, യേശുവിന്റെ  ജ്ഞാന സ്നാനത്തിൽ നിന്നും തുടങ്ങുമ്പോൾ ലൂക്കോസ്, സ്നാപക യോഹന്നാന്റെ ജനനത്തിൽനിന്നാണ് തന്റെ സുവിശേഷം തുടങ്ങുന്നത്. യോഹന്നാൻ (St. John) ആദിയിലെ ‘ലോഗോസിൽ’ (Logos) (‘വചനം’ എന്ന് മലയാള വിവര്ത്തനം, എന്നാൽ ‘ലോഗോസ്’ എന്ന ഗ്രീക്ക് പദത്തിന്റെ അര്ഥം ഇന്ഗ്ലീഷിലെ വിസ്ഡം (wisdom) എന്നതിന് തുല്യമാണ്) തുടങ്ങി, പ്രപഞ്ച സൃഷ്ട്ടിയും അവിടെനിന്നും സ്നാപകയോഹന്നാനിൽ എത്തി, യോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിൽനിന്നും ആരംഭിക്കുന്നു.

പൗലോസ്‌, ഉയർത്തെഴുന്നേറ്റ യേശുവില്നിന്നാണ് തന്റെ ലേഖനങ്ങ്ങൾ ആരംഭിക്കുന്നത്.

ഇതില്നിന്നെല്ലാം വ്യത്യസ്തമായി , അജ്ഞാതനായ ഈ ബുദ്ധഭിക്ഷു, യേശുവിന്റെ മരണത്തിൽനിന്നാണ് തന്റെ രചന ആരംഭിക്കുന്നത്.

The Life Of Saint Issa:  The Best Of The Sons Of Men
  

“ഭൂമി ഞെട്ടി  വിറച്ചു, സ്വര്ഗ്ഗം കണ്ണീർ വാർത്തു, കാരണം ഇസ്രായേലിൽ ഒരു ഭീകര കൃത്യം നടന്നിരിക്കുന്നു.” (1)

“പ്രപഞ്ചത്തിന്റെ ആത്മാവ് കുടികൊണ്ടിരുന്ന, ഏറ്റവും നീതിമാനായ ഇസ്സായെ അവർ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയിതിരിക്കുന്നു.” (2) 

ഒന്നാം അദ്ധ്യായം അവസാനിക്കുന്ന, അഞ്ചാം വാക്യം ഇങ്ങനെയാണ്.

“ഇതാണ് ഇസ്രായെലിൽനിന്നും വന്ന കച്ചവടക്കാരിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.” (5) 

രണ്ടാം അധ്യായത്തിൽ യഹൂദരുടെ ചരിത്രം ചുരുക്കമായി വിവരിച്ചിരിക്കുന്നു.

"ലോകത്തിൽ ഏറ്റവും ഫലഭൂയിഷ്ട്ടമായ പ്രദേശത്ത്‌, വർഷത്തിൽ രണ്ടു വിള കൃഷിയിറക്കുകയും, ഏറ്റവും സമൃദ്ധമായ കന്നുകാലി സമ്പത്ത് അനുഭവിക്കുകയും ചെയ്തിരുന്ന ഇസ്രായേൽ ജനത, അവരുടെ പാപം നിമിത്തം, സർവശക്ത്തന്റെ കോപത്തിന് പാത്രമായി."

"തന്മൂലം സർവ   സമ്പത്തും അവരിൽനിന്നും തിരിചെടുക്കപ്പെട്ടു. അനന്തരം അവർ ഈജിപ്ത്തിലെ ശക്ത്തനായ ഫറവോന്റെ അടിമകളാക്കി തീര്ക്കപ്പെട്ടു. ഫറവോനാകട്ടെ അവരെ മൃഗങ്ങളെക്കാൾ ഹീനമായി കരുതുകയും, ചങ്ങലക്ക്‌ ഇടുകയും, ആവശ്യമായ ഭക്ഷണം പോലും കൊടുക്കാതെ, അവരെ കഠിന ജോലികൾക്ക് വിധേയരാക്കുകയും ചയ്തു."      

“ഇങ്ങനെ പീഡനത്തിനു ഇരയായ ഇസ്രായെല്യർ, അവരുടെ സംരക്ഷകനായ സർവശക്ത്തനെ സ്മരിച്ച്, അവിടുത്തെ സംരക്ഷണവും ദയയും പ്രാര്ധനയാൽ യാചിച്ചു.”

“സർവ എയ്ശ്യര്യങ്ങളും മഹാവിജയങ്ങളും നേടിയ ഫരവോന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവന്റെ പേര് മോസ്സസ്സ് എന്നായിരുന്നു. ഇസ്രായെല്യരില്നിന്നും വിവിധ ശാസ്ത്രങ്ങൾ അഭ്യസിച്ച മോസ്സസ്സിന്റെ സ്വഭാവ മഹിമയും വേദനിക്കുന്നവരോടുള്ള സഹാനുഭൂതിയും ഈജിപ്ത്തിൽ പരക്കെ പ്രസിദ്ധമായി. അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്ന്നു. പരദൈവങ്ങളെ ആരാധിച്ചിരുന്ന ഈജിപ്ത്തുകാരിൽനിന്നും വ്യത്യസ്തമായി, ഇസ്രായെല്യരുടെ ദൈവത്തിൽ മോസ്സസ്സ് വിശ്വസിച്ചു.”

“ഇസ്രയാല്യരോട് അനുകമ്പ കാണിക്കണമെന്ന്, ഫറവോനോടു മോസ്സസ്സ് നിരന്തരം പ്രാര്ധിച്ചുകൊണ്ടിരുന്നു. “

“അക്കാലത്ത് ഈജിപ്ത്തിൽ ഭയങ്കരമായ ഒരു പ്ലേഗ് ബാധ ഉണ്ടായി. ഈജിപ്ത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അത് അപഹരിച്ചു. സ്വന്തം ദൈവങ്ങൾ കോപിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതിയ ഫറവോനെ, ഇസ്രായെല്യരുടെ ദൈവത്തിന്റെ കോപം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മോസ്സസ്സ് പറഞ്ഞു വിശ്വസിപ്പിച്ചു.”

“മകന്റെ വാക്കുകൾ വിശ്വസിച്ച ഫറവോൻ, എല്ലാ ഇസ്രായെല്യരെയും കൊണ്ട്, ഉടൻ തലസ്ഥാനം വിട്ട്, ദൂരെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളാൻ മോസ്സസ്സിനോട് ആജ്ഞാപിച്ചു.”

“തുടർന്ന് എല്ലാ ഇസ്രായെല്യരെയുംകൊണ്ട്, രാജ്യം വിട്ട്, മോസ്സസ്സ് ദൂരെ ഒരു സ്ഥലത്തെത്തി അവിടെ ജീവിതം ആരംഭിച്ചു. ഇസ്രായെല്യർ അനുസരിക്കെണ്ടുന്ന നിയമങ്ങൾ മോസ്സസ്സ് നിര്മിക്കുകയും, അതനുസരിച്ച് ഇസ്രായെല്യർ സമുര്ധമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.”

“മോസ്സസ്സ് രാജകുമാരന്റെ മരണശേഷവും അവർ അദ്ദേഹത്തിൻറെ നിയമങ്ങൾ അനുസരിച്ച് ജീവിതം നയിച്ചു.  അവരുടെ രാജ്യം സമ്പൽ സമൃധികൊണ്ടും, സുഖ സമൃധികൊണ്ടും ലോകം മുഴുവൻ പ്രസിദ്ധമായി. അവരുടെ രാജാക്കൾ ലോകത്തിൽ ഏറ്റവും പ്രബലരായി അറിയപ്പെട്ടു.”

ഇത്  പഴയ നിയമത്തിന്റെ ഏതാണ്ടൊരു വിവരണം ആണ്. എന്നാൽ അതിൽ കാതലായ മാറ്റങ്ങൾ ഇല്ലാതില്ല. പഴയനിയമത്തിൽ മോസ്സസ്സ്, ഫറവോന്റെ മകനല്ല പിന്നെയോ മകളുടെ വളർത്തുമകനാണ്. അജ്ഞാതരായ യഹൂദ ദമ്പതികൾക്ക് പിറന്നു, രാജകുമാരിയുടെ വളർത്തുമകനായി തീര്ന്നതാണ്. അതുപോലെ, ഇസ്രായെല്യരുടെ, ഈജിപ്തില്നിന്നുള്ള പാലായനം വിവരിക്കുന്നത് ഇവിടെ കൂടുതൽ വിശ്വസ്സനീയമാണ്. പഴയനിയമത്തിൽ അത് യഹോവയുടെ നേരിട്ടുള്ള ഇടപെടലുകളും അൽഭുതങ്ങളുമൊക്കെയാണു പറഞ്ഞിരിക്കുന്നത്. മറ്റൊന്ന് മോസ്സസ്സിന്റെ നിയമങ്ങൾ, പഴയ നിയമത്തിൽ യഹോവ നേരിട്ട് മോസ്സസ്സിനു നല്കുന്നതാണ് കൽപ്പനകൾ. ഇവിടെ അത് മോസ്സസ്സ് നിര്മിച്ചതായി പറഞ്ഞിരിക്കുന്നു.  

 എന്തായാലും ഇസ്രായെല്യരുടെ ‘തോറ’യുടെ അല്ലെങ്കിൽ കൃസ്ത്യാനികളുടെ പഴയനിയമം ഏതാണ്ടൊക്കെ നമ്മുടെ ബുദ്ധസന്യാസി രണ്ടാമധ്യായത്തിൽ വെറും 19 വാഖ്യങ്ങളിൽ ഒതുക്കി. തുടർന്ന് മൂന്നാം അധ്യായത്തിൽ ഇസ്സായുടെ ജനനത്തിന്റെ ആവശ്യകതയും അതിന്റെ പശ്ചാത്തലവും 12 വാഖ്യങ്ങളിൽ ഒതുക്കി നാലാം അധ്യായത്തിൽ ഇസ്സായുടെ ജനനം വിവരിക്കുന്നു.

തുടരുന്നു: വിശുദ്ധ ഇസ്സായുടെ ജനനം          

                    

Monday, 2 November 2015

അദ്ധ്യായം 1- യേശു, ബുദ്ധമത കണ്ണിലൂടെ...




1887-ഇൽ നിക്കൊളോസ് നോട്ടൊവിച് എന്നൊരു റഷ്യൻ ആന്ത്രോപോലോജിസ്റ്റ്   ഹിന്ദു മതത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ എത്തുകയുണ്ടായി. ബ്രിട്ടനും റഷ്യയും തമ്മിൽ അന്ന് ഉണ്ടായിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ, റഷ്യയിൽ നിന്നും വരുന്നവരെ ചാരന്മാർ ആണോ എന്ന് സംശയം അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഭരണകർത്താക്കൾ പലപ്പോഴും പുലര്ത്തിയിരുന്നു. അങ്ങനെ നോട്ടോവിച്ചിനു ഇന്ത്യയിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു.  അങ്ങനെ അദ്ദേഹം കാരക്കോരം വഴി, ചൈനീസ്‌ തുർകിസ്റ്റാൻ വഴി റഷ്യയിലേക്ക് തിരിച്ചു. പോകുന്ന വഴി, ലഡാക്കിൽ തങ്ങുന്നതിനിടയിൽ ഒരു ബുദ്ധമത സന്യാസിയെ അദേഹം പരിചയപ്പെടികയുണ്ടായി.  സംസാരത്തിനിടയിൽ, യേശു എന്നൊരു ബുദ്ധ സന്യാസിയെക്കുരിച്ചുള്ള മാനുസ്ക്രിപ്റ്റ് ലാസയിലുള്ള ഒരു ആശ്രമത്തിൽ കണ്ടതായി അദ്ദേഹം സൂചിപ്പിച്ചു.  തിബറ്റിൽ അന്ന് വെള്ളക്കാർക്കു പ്രവേശനത്തിന് നിരോധനം ഉണ്ടെങ്കിലും എങ്ങനെയെങ്കിലും ലാസയിൽ എത്തണമെന്ന് തീര്ച്ചപ്പെടുത്തി ലഡാക്കിൽ തന്നെ തല്ക്കാലം തങ്ങാൻ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി.

അങ്ങനെ ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ തങ്ങുന്ന സമയം അദ്ദേഹം ഹെമിസ് വിഭാഗത്തിൽപ്പെടുന്ന തിബറ്റെൻ ബുദ്ധമത ആശ്രമത്തിലെ സന്യാസിയെ പരിചയപ്പെട്ടു. താൻ മുൻപ് കേട്ട മനുസ്ക്രിപ്ട്ടിനെക്കുരിചു ഈ സന്യാസിയോടെ അദ്ദേഹം നേരിട്ട് ചോദിച്ചു. 
 
 സന്യാസിയുടെ മറുപടി അക്ഷരാർഥത്തിൽ നോട്ടോവിചിനെ ഞെട്ടിച്ചു കളഞ്ഞു. അദേഹത്തിന്റെ അഭിപ്രായത്തിൽ ഏതാണ്ട് രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുൻപ് പ്രപഞ്ചത്തിന്റെ ആത്മാവായ ബുദ്ധ ഭഗവാൻ, ദരിദ്ര ശിശുവിന്റെ രൂപത്തിൽ യഹൂദ ദേശത്തു ജനിക്കുകയുണ്ടായി. ഈ ശിശുവിനെ കൌമാരത്തിൽ തന്നെ ഇന്ത്യയിൽ കൊണ്ടുവരുകയും ബുദ്ധമത നിയമങ്ങൾ പഠിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു. ഇതേ പറ്റിയുള്ള, പാലിയിൽ എഴുതിയിട്ടുള്ള രേഖകൾ ഇന്ത്യയിൽ നിന്നും തിബത്തിൽ കൊണ്ടുവരുകയും പിന്നീട് അത് നേപ്പാളികേക്ക് കൊണ്ട് പോകുകയും ചെയ്തു.   അതിന്റെ തിബറ്റൻ ഭാഷയിലുള്ള ഒരു കോപ്പി തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിചിട്ടുന്ടെന്നും സന്യാസി അറിയിക്കുകയുണ്ടായി.

അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, പ്രപഞ്ചത്തിന്റെ ആത്മാവായ മഹാബുദ്ധൻ ബ്രഹ്മാവിന്റെ അവതാരം ആണ്. യുഗാരംഭം മുതലുള്ള എല്ലാറ്റിനെയും തന്റെ ഉള്ളിൽ നിലനിര്ത്തികൊണ്ട്, മനുഷ്യരെ അവരുടെ യുക്ത്തിക്ക് വിട്ടിട്, ഈ മഹാബുദ്ധൻ അങ്ങനെ നിഷ്ക്രിയനായി നില കൊള്ളുന്നു. ചില യുഗങ്ങളിൽ മഹാബുദ്ധൻ തന്റെ നിഷ്ക്രിയത വിട്ട്, മനുഷ്യ രക്ഷക്കായി മനുഷ്യ രൂപം സ്വീകരിച്ചു ഭൂമിയിൽ അവതരിക്കും. മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഇദ്ദേഹം തന്റെ ഇരുപതാമത്തെ അവതാരമായ ശാഖ്യമുനിയായി കപിലവാസ്തുവിൽ അവതരിച്ചു. വീണ്ടും ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഇസ്രായേലികളുടെ ഇടയിൽ അദ്ദേഹം യേശു ആയി അവതരിച്ചു.   

തിബറ്റൻ ഭാഷയിലുള്ള ആ മാനുസ്ക്രിപ്റ്റ്  ഒന്ന് കാണണമെന്നുള്ള ആഗ്രഹം സന്യാസി നിഷ്കരുണം തള്ളിക്കളഞ്ഞു. എന്തായാലും ലേയിൽ തന്നെ കുറച്ചു നാൾ തങ്ങാൽ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി ക്രമേണ ആശ്രമത്തിലെ നിത്യ സനർഷ്കനും ആയി. ഭാഗ്യമെന്നു പറയട്ടെ ആയിടക്കു കുതിരപ്പുറത്തുനിന്നു വീണു നോട്ടോവിചിന്റെ ഒരു കാൽ ഒടിഞ്ഞു. അങ്ങനെ അദേഹത്തിന്റെ താമസം ആശ്രമത്തിലേക്കു മാറ്റുകയും ചെയ്തു.  ആശ്രമത്തിലെ താമസിത്തിനിടെ പ്രസ്തുത മനുസ്ക്രിപ്ട്ടു ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹം തന്റെ ഭാഷയിലേക്ക് തര്ജ്ജമ ചെയ്തു എഴുതിയെടുത്തു. 

റഷ്യയിൽ എത്തിയ നോട്ടോവിച്ചു തന്റെ കൈഎഴുത്തു പ്രതി കീവിലുള്ള റഷ്യൻ ഒർത്ഡൊക്സ് സഭ ബിഷപ്പുമാരെ പലരെയും കാണിച്ചു. അവരെല്ലാം അത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും അദേഹത്തെ പിന്തിരിപ്പ്ക്കാൻ ശ്രമിക്കുകയാനുണ്ടായത്. പിന്നീട് റോമിലെത്തിയ അദ്ദേഹം അവിടെയുള്ള ഒരു പ്രമുഖ കർദിനാലിനെ ഇത് കാണിക്കുകയും സഹായം അഭ്യര്ധിക്കുകയും ചെയ്തു. പക്ഷെ ഇത് പബ്ലീഷ് ചെയ്യുന്നത് നോട്ടോവിച്ചിനു ദോഷമേ ഉണ്ടാക്കുകയുള്ളുവെന്നും, അദ്ദേഹത്തിൻറെ ഈ കഷ്ട്ടപ്പാടുകല്ക്ക് പ്രതിഭലമായി എത്ര പണം  വേണമെങ്കിലും കൊടുക്കാമെന്നും മറുപടി കിട്ടി. എന്തായാലും നോട്ടൊവിച് അത് പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു.

പിന്നീട് ഫ്രെഞ്ചിൽ നിന്നും പ്രസ്തുത പുസ്തകം ഇന്ഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തു “The Unknown Life of Jusus Christ” എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ നോട്ടോവിചിനെതിരെ ശക്ത്തമായ പ്രതിഷേതങ്ങൾ ഉണ്ടായി, പ്രസിദ്ധ പണ്ഡിതനായ മാര്ക്സ് മുള്ളർ അടക്കം പ്രതിഷേതത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ കുറെ ആളുകള് ഹിമികളുടെ ആശ്രമത്തിൽ എത്തി മാനുസ്ക്രിപ്റ്റ് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ ഉദ്ദേശ ശുധിയിൽ സംശയം തോന്നിയ മഡാധിപതി ഒരു ചോദ്യത്തിനും ഉത്തരം നല്കിയില്ല. നോട്ടോവിച് ഈ ആശ്രമം സന്നര്ശിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനുപോലും അദ്ദേഹം ഒരു മറുപടിയും നല്കിയില്ല. അങ്ങനെ നോട്ടോചിന്റെ കഥകൾ കെട്ടിച്ചമച്ചതാനെന്നുള്ള നിഗമനത്തിൽ ആളുകള് തിരിച്ചു പോവുകയും ചെയ്തു. ഈ ആളുകൾ അന്നത്തെ ഇന്ത്യൻ ബ്രിട്ടീഷ് സര്ക്കാര് അയച്ച ചാരന്മാർ ആയിരുന്നെന്നും അവരുടെ ഉദേശം ഇത്തരത്തിൽ എന്തെങ്കിലും രേഖകൾ ടിബറ്റിലോ നേപ്പാളിലോ ലഭ്യമാണെങ്കിൽ അതെല്ലാം വിലക്ക് വാങ്ങി നശിപ്പികലായിരുന്നെന്നു സ്വാമി നിര്മാലാനന്ദ ഗിരി എഴുതിയ ‘The chirist of India’ എന്ന ബുക്കിൽ പറഞ്ഞിരിക്കുന്നു.      

1922-ഇൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ സ്വാമി അഭെദാനന്ദൻ ഇത് കാണുകയും തിബത്തിൽ എത്തി ആശ്രമത്തിൽ നിന്നും പ്രസ്തുത മനുസ്ക്രിപ്ട്ടു കാണുകയും ചെയിതിട്ടുന്ടെന്നു അദ്ദേഹത്തിൻറെ സെക്രട്ടറിയും എഴുതിയിട്ടുണ്ട്. മൂല കൃതി പാലിയിൽ എഴുതിയതാണെന്നും , അത് ലാസക്ക് അടുത്തുള്ള മാര്ബുർ എന്ന സ്ഥലത്തുള്ള ആശ്രമത്തിലെ ലൈബ്രറിയിൽ ഉണ്ടെന്നും ബുദ്ധ മഡാധിപതി സ്വാമിയെ അറിയിക്കുകയുണ്ടായി. ഹിമികളുടെ കൈവശമുള്ളത് ടിബറ്റൻ  ഭാഷയിലുള്ള പതിനാലു അധ്യായങ്ങളിൽ ഇരുനൂറ്റി ഇരുപത്തിനാല് ശ്ലോകങ്ങൾ അടങ്ങിയ പരിഭാഷയാനെന്നും അറിയിക്കുകൌണ്ടായി. മൂലകൃതി കുരിശു മരണത്തിന് മൂന്നു നാല് വര്ഷങ്ങള്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു.  

ചരിത്രപരമായ ഇതിന്റെ കൃത്യത ഒന്നും വ്യക്ത്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏതോ യഹൂദ സഞ്ചാരിയുടെയോ, കച്ചവടക്കാരന്റെയോ കഥ കേള്ക്കാൻ ഇടയായ ഏതോ ബുദ്ധ സന്യാസിയായിരിക്കാം ഇതിന്റെ ഗ്രന്ഥ കര്ത്താവ് എന്ന് ആമുഖമായ ഒന്നാം അദ്ധ്യായത്തിലെ അവസാന വാചകം സൂചിപ്പിക്കുന്നു. 


അടുത്തത്‌: വിശുദ്ധ ഈസ്സായുടെ ജീവിത കഥ

Friday, 30 October 2015

അറിയപ്പെടാത്ത യേശു




യേശു എന്ന് കേൾക്കാത്തവർ ചുരുക്കം ആയിരിക്കും. വിശ്വാസികളായ കൃസ്ത്യാനികൾക്ക് അദ്ദേഹം ദൈവമാണു, ദൈവപുത്രനാണു. മത്തായി മാര്ക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്ന നാല് സുവിശേഷകരിലൂടെയും, പൌലോസിന്റെ ലേഖനങ്ങളിലൂടെയുമാണ് നാം ആ വ്യക്ത്തിത്ത്വത്തെ കൂടുതൽ അറിയുന്നത്.


നമ്മളിൽ പലരും കാണാത്ത മറ്റു പല വ്യക്ത്തിത്ത്വവും യേശു എന്ന പേരിനു പിന്നിൽ ഉണ്ട്. കൃസ്തുമത അനുയായികൾ അല്ലാത്ത ധാരാളം ആളുകൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പക്ഷെ മുന്പറഞ്ഞ നാല് ബൈബിളിനും മുൻപേ “കോപ്റ്റിക്” ലിപികളിൽ തോൽ ചുരുളുകളിലും മറ്റും   എഴുതപ്പെട്ട  ഗ്നൊസ്റ്റിക് ഗ്രന്ഥങ്ങളിൽ നാം കാണുന്ന യേശു വളരെ വ്യത്യസ്ത്തനാണ്.     അതുപോലെ ചില ബുദ്ധ സന്യാസിമാരും ഹിന്ദു സന്യാസിമാരും യേശു എന്ന വ്യക്ത്തിയെ കണ്ടെത്തിയിട്ടുണ്ട്. 

ബൈബിളിനോളം തന്നെ പഴക്കമുള്ള ഇത്തരം രചനകളിൽ പ്രത്യക്ഷപ്പെടുന്ന യേശു എന്ന വ്യക്ത്തിത്ത്വം ഒന്ന് പരിചയപ്പെടുത്തൽ മാത്രമാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശം.  

ആമുഖം

യേശു യഥാർത്തത്തിൽ ഒരു ചരിത്ര പുരുഷൻ ആയിരുന്നോ എന്നുള്ള ചോദ്യത്തിന് ആണെന്നും അല്ലെന്നും ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ ആ പേരിനു പിന്നിലുള്ള വ്യക്ത്ത്വം കണ്ടെത്തുക എന്നതാണ് പ്രധാനം എന്ന് ഞാൻ കരുതുന്നു.

ഇന്ന് നാം അറിയുന്ന, ദൈവപുത്രനായ യേശു എ ഡി 325-ലെ നിഖിയ സൂനഹദോസിനു ശേഷം ഉണ്ടായ യേശുവാണ്. അതിനു പ്രധാന അടിത്തറ യോഹന്നാന്റെ സുവിശേഷവും, ത്രീത്വത്ത സങ്കല്പ്പവും, പൌലോസിന്റെ ലേഖനങ്ങളുമാണ്. മത്തായി, മാർക്കോസ്, ലുക്കോസ് എന്നിവരുടെ സുവിശേഷങ്ങൾക്ക് ശേഷവും ആദിമ കൃസ്ത്യാനികളുടെ ഇടയിൽ യേശുവിന്റെ ദൈവത്വത്തെ ക്കുറിച്ച് സംശയങ്ങൾ നിലനിന്നിരുന്നുവെന്നും, ആ സംശയങ്ങൾ നീക്കണമെന്ന്, അന്ന് ജീവിച്ചിരുന്ന യോഹന്നാനോട് സഭയുടെ മേലധ്യക്ഷന്മാരായ മെത്രാന്മാർ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഹന്നാൻ സുവിശേഷം എഴുതിയതെന്നു മാണിക്കത്തനാർ തന്റെ ‘പുതിയ നിയമ’ വിവർത്തനത്തിൽ പറയുന്നുണ്ട്. അതായത് യോഹന്നാൻ സുവിശേഷം എഴുതുന്നത്‌ ഒരു ലക്‌ഷ്യം വച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യത കുറയുകയും ചെയ്യുന്നു. 

ആ കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുതിയ നിയമം നല്കുന്ന യേശു വളരെ തിളക്കമാര്ന്ന ഒരു വ്യക്ത്ത്ത്വം തന്നെയാണ്. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റബ്ബി, തന്റെ സംഘത്തിൽ ധാരാളം സ്ത്രീകളെ ഉൾപ്പെടുത്തുന്നത് അന്നത്തെ യഹൂദ സമുദായത്തിന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. കാലത്തിനു എത്രയോ മുന്പായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നതെന്ന് ഇതില്നിന്നും നാം ഓര്ക്കണം. പാവപ്പെട്ടവരോടും സമൂഹത്തിൽനിന്നും പുറംതള്ളപ്പെട്ടവരോടും അദ്ദേഹം പുലര്ത്തിയ സമീപനം, സമൂഹത്തിന്റെ അപചയത്തോടുള്ള വിട്ടു വീഴ്ചയില്ലാത്ത നിലപാട് എന്നിവ ഇന്നുവരെ നാം കണ്ട ഏതൊരു വിപ്ലവകാരിയിലും മേലെയാണ്. ‘ദൈവത്തെ ആരാധിക്കേണ്ടത് സിനഗോഗുകളിലോ മലമുകളിലോ അല്ല പിന്നെയോ ഓരോരുത്തരുടെയും ഹൃദയത്തിലാനെന്നു’, കടുത്ത മത വിശ്വാസികളായ യഹൂദരുടെ നേർക്ക്‌ നേര് നിന്ന് പറയാൻ കാട്ടിയ ആ ധൈര്യം ചില്ലറയാണോ?  
  
ചരിത്ര പശ്ത്താത്തലം

യേശു ജീവിച്ചിരുന്നു എന്ന് പറയുന്ന കാലഘട്ടത്തെ രാഷ്ട്രീയ, സാമുദായിക അന്തരീക്ഷത്തിൽ നിന്നും തെളിഞ്ഞു വരുന്ന യേശുവിനു കുറേകൂടി വ്യത്യസ്തമായ ഒരു വ്യക്ത്തിത്വം കൂടിയുണ്ട്. യൂദയ, പാലസ്തീൻ, ഗലീലി തുടങ്ങിയ പ്രദേശങ്ങളുടെ ചരിത്രം രക്ത്തപുഴയുടെയും യാതനയുടെയും അധികാര മത്സരങ്ങളുടെയും ചരിത്രം കൂടെ ആണ്. അലെക്സാൻഡരുടെ മരണശേഷം പിന്നെടങ്ങോട്ടു ഒരൊന്നര നൂറ്റാണ്ടു കാലത്തേക്ക് ടോളമിമാരുടെയും സിറിയൻ രാജാക്കന്മാരുടെയും പടനിലമായിരുന്നു അവിടം. ബി സി 175 മുതൽ 164 വരെയുള്ള മാസിഡോണിയൻ ചക്രവർത്തിയായ അന്റിയോക്കിയാസ് എപ്പിഫാനുസ്ന്റെ ഭരണകാലഘട്ടം യഹൂദരെ സംബന്ധിചെടത്തോളം പീഡന കാലം തന്നെയായിരുന്നു. യഹൂദ വംശം മുഴുവൻ പാലസ്തീനിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന അവസ്ഥ തന്നെ ഉണ്ടായി.   
  
തികച്ചും അത്ഭുതകരമായി എന്ന് തന്നെ പറയാം, മക്കബീയരുടെ നേതൃത്വത്തിൽ യഹൂദരുടെ ഒരു ഉയർത്തെഴ്ന്നെൽപ്പാണ് പിന്നീട് നാം കാണുന്നത്. പഴയനിയമ കാലഖട്ടത്തിന്റെ ഒരു തിരിച്ചുവരവ്‌ എന്ന് തോന്നും വിധമായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായ സംഭവങ്ങൾ. വളരെ കഴിവുറ്റ ജനറൽമാർ നയിച്ചിരുന്ന ഒരു വൻ സിറിയൻ സെനാവ്യൂഹത്തെ, താരതമ്യേന വളരെ ചെറിയൊരു സംഘം യഹൂദ പട, ജൂദാസ് മക്കബിയുടെ നേതൃത്വത്തിൽ തരിപ്പണമാക്കി ആധിപത്യം തിരിച്ചു പിടിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തി.

ചരിത്രത്തിന്റെ ഒരു സന്നിഗ്ധ ഘട്ടത്തിലെ സമ്മര്ദ്ദം മൂലമോ അതോ വിധിയുടെ ദുരൂഹതയോ, ജൂദാസ് മക്കബി റോമാ സാമ്രാജ്യവുമായി ഒരു സൌഹൃദ ഉടമ്പടി ഒപ്പ് വച്ചു. മക്കബീയർ പ്രധാന പുരോഹുതന്മാരും രാജാവും ആയി.

ബി സി ഒന്നാം നൂറ്റാണ്ടിൽ (BC 103 - BC 76) യൂദയ ഭരിച്ചിരുന്നത് അലക്സാന്ദെർ ജാനെവൂസ് ആയിരുന്നു. അദ്ദേഹം സദ്ദുഖ്യരുടെ (Sadducees) അനുഭാവിയും അദ്ദേഹത്തിൻറെ ഭാര്യ അലക്സാന്ദ്ര സലോം പരീശന്മാരുടെ (Pharisees)  അനുഭാവിയും ആയിരുന്നു (യഹൂദരുടെ ഇടയിലെ രണ്ടു  പ്രമുഖ  വിഭാഗങ്ങൾ ആയിരുന്നു  സദ്ദ്യുക്കരും പരീശരും.) ബി സി 76-ഇൽ അലെക്സാന്ദെർ ജാനെവൂസിന്റെ മരണശേഷം അദ്ദേഹത്തിൻറെ വിധവ സലോം രാജാവായി. അവർ തന്റെ മൂത്ത മകൻ ഹിരാകനുസ് II-നെ (Hyrcanus-II) മഹാപുരോഹിതനായി വാഴിക്കുകയും ചെയ്തു. ബി സി 76-ഇൽ സലോം മരിക്കുന്നതിന്റെ തൊട്ടു മുൻപ് ഹിരകാനുസിനെ രാജാവായി നാമകരണം ചെയ്യുകയും ചെയ്തു. മൂത്ത മകൻ ഹിര്കനുസ് അമ്മയുടെ മത വഴി പിന്തുടരുന്ന ആളും ഇളയമകൻ അരിസ്റ്റൊബുലസ് II, അച്ഛന്റെ വഴി പിന്തുടരുന്നവനും ആയിരുന്നെന്നു പ്രത്യകം ഓർക്കേണ്ടതുണ്ട്. പിന്നീട് അങ്ങോട്ട്‌ ജേഷ്ട്ടനും അനുജനും നേതൃത്വം കൊടുത്ത്, പരീസരും സദ്ദ്യൂക്കരും ഇരു ചേരികളായി ഉള്ള ഭീകരമായ അഭ്യന്തര യുദ്ധമാണ് രാജ്യം കണ്ടത്. ഇത് റോമൻ ജനറൽ ആയിരുന്ന പോംപേ (Pompey) ഇടപെടുന്നതിൽ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. സൂത്ര ശാലിയായ പോംപേ, ഹിരകനുസിന്റെ പക്ഷം ചേർന്ന് ജറുസലം പിടിച്ചടക്കി.  യൂദയ റോമിന്റെ വെറും ഒരു ആശ്രിത രാജ്യം പോലെയായി മാറി. ഇതിനിടയിൽ യൂദയയുടെ ചെറിയൊരു ജില്ലയുടെ ഭരണാധികാരിയും മഹാ സൂത്രശാലിയുമായ അന്തിപ്പാസ് (Antipater) എന്നൊരാൾ, ഹിരകനസിന്റെ കൂടെ കൂടി കാര്യങ്ങൾ നടത്തുന്ന റോൾ സ്വയം ഏറ്റെടുത്തു, ക്രമേണ സ്വതവേ ബലഹീനനായിരുന്ന ഹിരാകാനസിന്റെ കയ്യില്നിന്നും അധികാരം മുഴുവൻ അന്തിപ്പാസിന്റെ കയ്യിൽ എത്തിചേര്ന്നു.

റോമിന്റെ ആഭ്യന്തര പ്രശ്നത്തിൽ, ആത്യന്തികമായി, സീസർ, പോമ്പെയേ തോല്പ്പിച്ചതോടെ അന്തിപ്പാസും ഹിരാകാനസും സൌകര്യപൂര്വം കാലുമാറി സീസറുടെ പക്ഷം ചേര്ന്നു. അന്തിപ്പാസ് യൂദയയുടെ പ്രോക്യുരെടർ ആയി സ്ഥാനം ഏറ്റു. അന്തിപ്പസിന്റെ മൂത്തമകൻ ജറുസലെമിന്റെ ഗവർണെർ ആയി നിയമിച്ചു.  

വെറും ഇരുപത്തിഅഞ്ച് വയസ്സുമാത്രമുള്ള ഹെരൊദെസ് അന്തിപ്പാസ് ഗലീലിയുടെയും ഗവെർണെർ ആയി സ്ഥാനം എല്ക്കുകയും ചെയ്തു. മത്തായിയുടെ സുവിശേഷത്തിൽ, യേശുവിന്റെ ജനന സമയത്ത്  കിഴക്കുനിന്നും എത്തുന്ന ജ്ഞാനികൾ സന്ദര്ശിക്കുന്ന, ശിശുക്കളെ കൊന്നൊടുക്കുന്ന, സ്നാപക യോഹന്നാന്റെ മരണത്തിലും, യേശുവിന്റെ വിസ്താരത്തിലും എല്ലാം പ്രതിപാദിക്കുന്ന ഹെരൊദെസ് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു (BC 73 – BC 4).  

അടുത്തത്‌ - 'യേശു ബുദ്ധമത കണ്ണിലൂടെ'  


Wednesday, 20 May 2015

Lew Wallace: The Film and Judah Ben-Hur


Ben-Hur, the 1959 movie directed by William Wyler, is the third film version of the American Novel, “Ben-Hur: A tale of the Christ” written by Lew Wallace in 1880.

The Author

A lawyer by profession, Wallace was Adjutant General of Indiana at the beginning of the American Civil war. Latter he became a Major General in the union army and governor of New Mexico Territory. As a lawyer, he served on the tribunal that tried the Lincoln assassination conspirators and presided over the one that convicted Henry Wirz, the commandant of the notorious prison camp.

The book was inspired by a conversation on a train trip to Indianapolis   with Col. Robert Ingersoll, one of the best known atheists of the time.  He was so ashamed of his inability to answer the Ingersoll’s question on Bible, Religion and God. So he decided to study the Bible. In trying to imagine how to make the task more compelling, he decided that he must write a book detailing the religious and political situation of the world that "would demonstrate a necessity for a Saviour”. The last part of Ben- Hur was written in the Palace of Governors in Santa Fe, New Mexico.

The Film

The film went on to win a record of eleven Academy Awards, including Best Picture, a feat equaled only by ‘Titanic’ in 1998 and ‘The Lord of the Rings: The Return of the King’ in 2004. It was also the last film to win the Oscar for both Best Actor and Best Supporting Actor, until nearly 44 years later when ‘Mystic River’ achieved the same feat.

Judah Ben-Hur (Charlton Heston) is a Jewish prince and merchant in Jerusalem, who lives with his mother, Miriam (Martha Scott); his sister, Tirzah (Cathy O'Donnell); their loyal slave, Simonides (Sam Jaffe); and his daughter, Esther (Haya Harareet).

His childhood friend, Messala (Stephen Boyd) a Roman citizen, is now a tribune. After several years away from Jerusalem, Messala returns as the new commander of the Roman garrison. Messala believes in the glory of Rome and its imperial power, while Ben-Hur is devoted to his faith and the freedom of the Jewish people.

At first they are happy to meet after a long time but their different political views separate them. During the welcome parade of the governor, a roof tile falls down from Judah Ben-Hur's house and injures the governor. Although Messala knows they are not guilty, he sends Judah to the galleys and made him a slave and throws his mother and sister into prison.

However, destiny was in favor of Ben-Hur. During a Maritain combat, the chief of the Roman Navy, Quintus Arrius’s (Jack Hawkins) ship met with an accident. Ben-Hur saved Arrius from death and Arrius adopted him as the Young Arrius. He came back to Judea as ‘Young Arrius to meet Messala.

On the return to Judea, Ben-Hur meets Balthazar of Alexandria; one of the three men who followed the Bethlehem star and put gifts before a newborn baby Jesus. Balthazar introduces him to his host , a wealthy Arabian horse trainer Sheik Ilderim who is training his four splendid white horses for the upcoming chariot races. Judah impresses the Sheik with his "keen eye" and knowledge of horse racing. The sheik invites Ben-Hur to being his charioteer.

Ben-Hur wins the chariot race. Pilatus, the Roman Governor, places the crown of victory upon his head and declares Ben-Hur the cheering crowd's "one true god, for the moment". Messala is mortally injured after being trampled in the chariot race.

Judah visits Messala at his death bed.

With a grim satisfaction Messala asked him,

“You think they are dead, your mother and sister?............... The race is not over Judah, they are not dead”

Finally, he said; “It goes on… Judah……the race…. Look….. Look for them in the valley…….of Lepers”

And died.

The beauty of the story is that, there is a parallel story-telling, of Jesus Christ as a sideline, from the birth up to the crucifixion.

The Novel

The novel starts as a short story, narrating the meeting of three travelers, the Greek, the Egyptian and the Indian, meeting in a desert. The Greek said; “The spirit brought me first; wherefore I know myself chosen to be the servant of my brethren. The tent is set, and the bread is ready for the breaking”.

And then they started a prayer. With the last word of the prayer they raised their eyes and looked at each other in wonder.

Each had spoken in a language never before heard by the others; yet each understood perfectly what was said. They entered into a conversation.  The Greek spoke about ‘Faith’, the Hindu about ‘Love’ and the Egyptian about ‘Good Works’.

They were the three wise men following the ‘star’ to Bethlehem.  

The novel goes up to the early Christians and the emperor Nero.

Ben-Hur, now married Esther, and  a Christian, set out to Rome and accepts a martyrdom. The novelist claims that his body buried at the Catacombs of St. Callixtus at Rome. 

“If any of my readers visiting Rome, will make the short journey  to the Catacomb of San Calixto, which is more than that of San Sebastiano, he will see what became the fortune of Ben-Hur, and give him thanks. Out of that vast tomb Christianity issued to supersede the Caesars”

 With these words, the Novelist concludes the story.



Wallace

Wednesday, 4 June 2014

The ‘Future Shock’ is imminent



In a 1965 article in ‘Horizon’ (and latter in 1970 best seller under the same name) writer Alwin Toffeler coined the term ‘Future Shock’ to describe the shattering stress induced in individuals because of the too much change in too short a time. 

He examined the change in the last 50,000 years of Man’s existence by dividing it into lifetimes of approximately 62 years each. There have been such 800 such life times. Out of these 800, fully 600 were spent in caves. The overwhelming majority of all material goods we use in our daily life today have been developed within the past five life times.

The present lifetime marks a sharp break with all our past experiences. During this last lifetime our relationships to resource have reversed. In this lifetime agriculture, the original basis of civilization has lost its dominance in nation after nation. The majority of the farm labour has been lost and in that place a blue collar factory worker emerged. Within the a few decades, the blue collar workers were outnumbered by those in the so called white collar jobs such as trade, administration, communication, research, education and other service categories. Mankind threw off the yoke of manual and factory labour and poised to a concept of service economy. All the boundaries have burst, the social web have tightly woven that the consequence of any event radiate instantaneously around the world.

To quote U-Thant, the late UN secretary general, “It is no longer resource that limits decision; it is the decision that makes the resources”.

Are we on the brink of Industrial Revolution 3.0? 

Gartner's 2013 survey suggests that the world of business awake each day into a world of technology uncertainty and change. The change being brought about by disruptive shifts, is coming at an accelerated pace and at a global level of impact. ‘Digital Industrial Revolution, Digital Business, Smart Machines and the Internet of Things — that are set to have an impact well beyond just an IT function’.

Digitized employee has moved from the factory floor to the back office of businesses and they are different from a traditional robot. There appears to be no reason why we cannot go forward from the present primitive and trivial robots to build humanoid machines capable of extremely varied behavior. At that point we shall face the novel sensation of trying to determine whether the smiling face behind a reservation counter or elsewhere is a pretty girl or a carefully wired robot.

Any process that is repetitive and does not require judgment is a good candidate for robots. Data entry, account review and maintenance, creation of user IDs and passwords, general ledger account maintenance and issuing of purchase orders are examples of tasks suited for execution by robots. These tasks are major components of the modern office.

“By 2020, the labor reduction effect of digitization will cause social unrest and a quest for new economic models in several mature economies.”  This is the dire warning from IT analyst Gartner. 

Other predictions are: 

By 2020, a majority of knowledge worker career paths will be disrupted by smart machines in both positive and negative ways.

By 2017, 10 percent of computers will be learning rather than processing.

By 2024, at least 10 percent of activities potentially injurious to human life will require mandatory use of a non-overideable "smart system.

By 2020, enterprises and governments will fail to protect 75 percent of sensitive data, and declassify and grant broad/public access to it.

By 2016, 3D printing of tissues and organs (bioprinting) will cause a global debate about regulating the technology or banning it for both human and nonhuman use.

By 2018, 3D printing will result in the loss of at least $100 billion per year in intellectual property globally.

So watch out, the ‘Future Shock’ is at your backyard.