Tuesday, 20 December 2011

വിഭീഷണന് (അദ്ധ്യായം 2)

സൂര്യന്പടിഞ്ഞാറെ കടലില്മുങ്ങി താന്നു. പ്രളയത്തിന്റെ ആരംഭം എന്നോണം കാര്‍മേഘങ്ങള്‍ വസുന്ദരയെ മൂടി. എങ്ങും ഭീകരമായ ഇരുട്ട്, പടയാളികളുടെ കൈനിലയങ്ങളില്‍ കത്തിച്ചു വച്ച പന്തങ്ങള്‍ മാത്രം ഇരുട്ടിനെ കീറിമുറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
വിശ്വസ്തരായ നാലു അമാത്യന്‍മാരുമായി വിഭീഷണന്‍ കടല്‍ക്കരയെ ലക്ഷ്യമാക്കി നടന്നു. ശ്രീരാമനും സൈന്യവ്യൂഹവും കടല്‍ കടന്നിരിക്കുന്നു, എത്രയും വേഗം അവിടെയെത്തണം, അഭയം ആര്‍ധിക്കണം. ഒരിക്കലും തളിക്കളയുമെന്ന്  തോന്നുന്നില്ല, ബാലിയെ കൊന്നു സുഗ്രീവനെ വാഴിച്ച ആളാണല്ലോ  അദ്ദേഹം; എന്റെ ഭാഗത്തും ന്യായങ്ങള്‍ ഉണ്ട്, ഒരുപക്ഷേ സുഗ്രീവനെക്കാള്‍ അധികം. രാവണന്റെയും ലങ്കയുടെയും മര്‍മ്മം അറിയുന്ന എന്നെ അങ്ങനെ ഒഴിവാക്കാന്‍ രാജ്യതന്ത്രം അറിയുന്ന ഒരാളും പെട്ടെന്ന് തയാറാകില്ല. കാലം വരുത്തുന്ന മാറ്റങ്ങള്‍, വിഭീഷണന്‍ ചിന്തുച്ചു.
പണ്ട് അമ്മയായ കൈകിസിയുടെ കൈയില്‍ തൂങ്ങി കാട്ടിലൂടെ നടന്നിട്ടുണ്ട്, നാലു കുരുന്നുകള്‍; ജേഷ്ടന്മാരായ രാവണന്‍, കുംഭകര്‍ണ്ണന്‍,അനുജത്തി ശൂര്‍പ്പണഖ, പിന്നെ ഞാനും. കുബേര പിതാവായ വിശ്രവ്സ്സിന്‍റെ മക്കളായിരുന്നു ഞങ്ങള്‍. മഹാതപസ്സിയും ബ്രമ്മാവിന്‍റെ മാനസപുത്രനുമായ പുസ്ത്യന്റെ പുത്രനായിരുന്നു അച്ഛന്‍. അമ്മയോ, ബ്രമ്മാവിന്‍റെ വിശപ്പില്‍നിന്നും പിറന്ന ഹെലിയെന്ന യക്ഷന്‍റെ വംശത്തില്‍ പിറന്ന സുമാലിയുടെ പുത്രിയും. ഞങ്ങള്‍ എങ്ങനെ രാക്ഷസര്‍ ആയെന്നു എന്നും ഞാന്‍ അതിശയപ്പെട്ടിരുന്നു.
“അല്പ്പം നിറത്തിന്റെ  കുറവേ നമുക്കുള്ളൂ,  യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട നമ്മളെ, ജയിച്ചവര്‍, രാക്ഷസ്സന്‍മാരായി മുദ്രകുത്തി. അത് ബലം കൊണ്ടാണ്, ബലമാണ് ധര്‍മം”
എപ്പോഴും അമ്മ പറയുമായിരുന്നു. പക്ഷേ എനിക്കു അച്ചന്റെ വാക്കുകളായിരുന്നു മനസ്സില്‍,
“എവിടെ ധര്‍മം ഉണ്ടോ അവിടെ ജയവും ഉണ്ട്”.
എന്താണ് ഈ ധര്‍മം എന്നു പറഞ്ഞാല്‍, ഞാന്‍ പലവുരു അച്ഛനോട് ചോദിച്ചിട്ടുണ്ട് പക്ഷേ എന്നെ അത് ശരിക്കും മനസ്സിലാക്കികാന്‍ അച്ഛന് ഒരിക്കലും കഴിഞ്ഞിട്ടില്ല . ജേഷ്ടന്‍ എന്നും അമ്മയുടെ വാക്കുകളായിരുന്നു മുഖ്യം.
“രാജ്യം കൈകരുത്തില്‍ നേടണം, അതില്‍ ധര്‍മാധര്‍മങ്ങള്‍ക്ക് വലിയ സ്ഥാനം ഒന്നും ഇല്ല, നേശെ ബലസ്യേത  ചരേത ധര്‍മം, ബലമാണ് ധര്‍മം , അതുകൊണ്ടു ബലം സാംബാദിക്കണം, ബ്രമ്മാവിനെ തപസ്സു ചെയ്യണം, വിശിഷ്ട വരങ്ങള്‍ സാംബാദിക്കണം” അമ്മ പറഞ്ഞു.
സാംബാദിച്ചു, ബ്രമ്മാവിനോടും, ശിവനോടും എല്ലാം . വിശിഷ്ട്ട വരങ്ങള്‍ കൈവശമുള്ള ഞങ്ങളെ മുപ്പാരിലും ആര്ക്കും തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ജേഷ്ടന്‍റെ കരബലം, അതിരുകടന്ന, ഒരു പക്ഷേ അഹന്തയോളം എത്തുന്ന, ആത്മവിശ്വാസം. പക്ഷേ അത് ഞങ്ങള്ക്ക് രാജ്യം നല്കി, സകല സുഖ സൌകര്യങ്ങളും നല്കി. പുലസ്ത്യന്റെ പൌത്രന്‍ ത്രിലോക ജേതാവായി, ഞങ്ങള്‍ അസുരന്മാര്‍ ത്രിലോക നായകന്മാര്‍ ആയി.
എങ്കിലും ജാനകിയെ ബലമായി ലങ്കയില്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നോ ? അത് ജേഷ്ടന്‍റെ ഒരു വാശിയായിരുന്നു, ആര്ക്കും എതൃക്കാന്‍ പറ്റാത്ത വാശി. ആ വാശി രാക്ഷസ കുലത്തിന്റെ വേര് അറുത്തേക്കുമെന്ന്   ഞാന്‍ ഭയന്നു. ഘോര യുദ്ധങ്ങള്‍ക്കൊടുവില്‍ കൈവന്ന രാജ്യ സൌഭാഗ്യം ബുദ്ധി മോശംകൊണ്ടു കൈവിട്ടു കളയരുതെന്ന് ഞാന്‍ പലവുരു പറഞ്ഞു നോക്കി . ശമവും രാജ്യതന്ത്രമാണ്, ശമം വേണ്ടിടത്ത് ശമം വേണം.
ഞാന്‍ രാജ്യം മോഹിച്ചിരുന്നോ? ഉണ്ടെന്നോ ഇല്ലാന്നോ പറയാന്‍ എനിക്കു കഴിയുകയില്ല. ചെറുപ്പത്തില്‍ ഒരിക്കല്‍  അമ്മയോട് പറയുന്നത് കേട്ടപ്പോള്‍ ഒരു ചെറിയ മോഹം എന്നില്‍ മുളപ്പൊട്ടിയെന്നത് സത്യമാണ്.
“കൈകസി, നമ്മുടെ മക്കളില്‍ രജോഗുണം കൂടിയത് വിഭീഷണനാണ്, അവനാണ് നമ്മുടെ കുലത്തെ മുന്നോട്ട് നയിക്കാന്‍ യോഗ്യന്‍ “
അമ്മ പ്രതിഷേധിച്ചു, രാവണന്റെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചു അച്ഛന്‍ പിന്നെ ഒന്നും പറഞ്ഞില്ല. പക്ഷേ അന്ന് മുതല്‍ ഞാന്‍ ഭാവനയില്‍ പലപ്പോഴും രാജാവായി എന്നത് നേര്.
ഇന്നലത്തെ രാജസദസ്സ് നിര്‍ണായകമായിരുന്നു. വളരെ പെട്ടെന്ന് വിളിച്ചുചേര്‍ത്തതായിരുന്നു. വിരൂപാക്ഷന്‍, ശുപാര്‍ശന്‍, കുംഭകര്‍ണ്ണന്‍ , നികുംഭന്‍, ഇന്ദ്രജിത്ത്, അതികായന്‍, അമാത്യന്മാരായ മാലി, സുമാലി എല്ലാവരും പങ്കെടുത്തു. ശത്രുവിന്റെ പടയൊരുക്കവും  നമ്മുടെ തന്ത്രങ്ങളുമായിരുന്നു ചര്‍ച്ചാവിഷയം. നികുംഭന്‍ പറഞ്ഞു

“അതാ ആ സുവര്‍ണ്ണ താഴികക്കുടം ഏത് നിമിഷവും ഒടിഞ്ഞു വീഴാം ഒരു കുരങ്ങച്ചന്‍ അതിന്റെ കടക്കല്‍ തീവച്ചു എന്നാണ് കഥ. ദേവമാനവ-യക്ഷ-കിന്നര ലോകങ്ങളില്‍ രാവണന്റെ പട നയിച്ച പ്രഹസ്തനോട് ഒന്നു ചോദിക്കട്ടെ പോരാളിയുടെ ലക്ഷ്യശുദ്ധിയും യുദ്ധതന്ത്രംപോലെ പ്രധാനപ്പെട്ടതല്ലേ”
ഞാന്‍ പറഞ്ഞു “പരദാരങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധം ലങ്കക്ക് എങ്ങനെ ശുദ്ധിയുള്ളതാകും രാമനെ നേരിടാന്‍ എനിക്കു ശക്തിയില്ല.”
“വിഭീഷണന്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു പക്ഷേ ഈ ആപത്തുകാലത്ത് ജേഷ്ടനെ വിട്ടുപോകാന്‍ ഞാന്‍ ആളല്ല എന്റെ ഈ ശരീരവും കൈക്കരുത്തും ജേഷ്ടനുള്ളതാണ് അത് തീരുവോളം ഞാന്‍ ആരോടും യുദ്ധം ചെയ്യും” ഇത്രയും പറഞ്ഞു കുംഭകര്‍ണ്ണന്‍ സഭവിട്ടു പോയി.         
രാവണന്‍ പറഞ്ഞു " വിഭീഷനാ ഭീരു നീ ആരെ പിരിയുന്നു ? നിനക്കു കീര്‍ത്തി നേടിത്തന്ന എന്നെയോ ? ഉറ്റവരായ നിന്റെ ജനത്തിനെയോ ? നിന്റെ വംശത്തെയോ?
നിന്നെ ജീവനോടെ പോകാന്‍  ഞാന്‍ അനുവദിച്ചിരിക്കുന്നു, നമ്മുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കില്‍ ഇങ്ങനെയല്ല സംഭവിക്കുക”
സഭയില്നിന്നു ആക്രോശങ്ങളും നീചന്‍, നീചന്എന്ന വിളി ഒരുവശത്ത് , അവനെ വിടരുത് രാജ്യ മോഹിയെ എന്നു മറുവശത്ത്, വിഭീഷണന്തലകുനിച്ചു ഇറങ്ങി നടന്നു.

ലങ്കേശാ, ഇതാ നാം രാമ സൈന്യത്തിന്റെ അടുത്തെത്തി,  അമാത്യന്മാരില് ഒരാള്പറഞ്ഞു. ഞാനോ ലങ്കേശനോ? വിഭീഷണന്‍ ഞെട്ടിയുണര്‍ന്നു.
നേരം അര്ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
                                                               
                                                                        

Monday, 19 December 2011

I am the Lord thy God..

It is very interesting to compare the system of GOD in major religions, as consumed by common people, without any addition of ‘philosophical ajina moto’

Christian and Hindu system of God is based on trinity. For the Christians it is ‘The Father, The son and The Holy sprit’ where as for Hindus it is ‘Brahma, Vishnu and Maheswara’. Both Father and Brahma are creators; there is only a subtle difference in the duties of Son and Vishnu. While Son is the savior of the humankind, Vishnu is the protector (Sthithi). While the Holy Spirit is the great purifier, Maheswara is the great destructor (may be it is purification by destruction). In Islam, there is only One, Allah, who does all the jobs.

The Gender composition of the God system is also interesting. In Hindu God system each persons in the system has an opposite sex; Saraswathi, Lakshmi and Maheswari. In Christian system Mary is definitely is a part of the system; she is the daughter of ‘The Father’, mother of ‘The Son’ and wife of ‘The Holy Spirit’. After the crucification of Jesus, Mary was taken to heaven with her whole body. There is no Gender component in Islam system of God; in fact, we don’t know the gender of Allah. (Please correct me if it is wrong).

There is lot of similarities in God’s business with the humankind. The second person in the Christian and Hindu God system does the job doing incarnations. By a single incarnation, the Son completed his job, that is, the salvation of the mankind. But whenever the equilibrium between the Dharma and Adharma is broken, Vishnu will take an incarnation for the protection and salvation of the mankind. Allah did not have any direct business with the mankind. He does all the jobs through emissaries called Nabi; Moosa Nabi, Ibrahim Nabi, Ismail Nabi …. the last being Muhammad, henceforth no emissary will be send.

Both Islam and Christian believe an ultimate end of the universe. What remains is only Heaven and Hell. The good people and bad people will be separated, good people will be sent to Heaven with the GOD and the bad people will be sent to Hell with the Satan. Both God and the Satan receive their share. Good and bad will exists separated for ever, eternally.  


Hindu system is slightly complicated because their God itself will perish in time; first Brahma then Vishnu and last Maheswra. All worlds, Deva, Asura, good, bad, everything will be merged in a state called ‘Maha Pralaya Jalam’. Not water; it is ‘Jalam’ a soup of everything merged into a single entity. Modern astronomers would love to call it a ‘Singularity’. After a brief period, brief means a cosmic brief, suddenly something will appear on the ‘Jalam’ a small life called Narayanan (Naram means Jalam hence Narayanan) and another cycle starts.

Only the Hindu God has a start and an end. Moreover, the Hindu god originated from the ‘matter’ that existed in the form of ‘Jalam’ and will go back to another state of matter, purely materialistic God………


                                                                  

ചിന്തിച്ചാല് ഒരു അന്തവുമില്ല ചിന്തിച്ചില്ലേല് ഒരു കുന്തവുമില്ല



കൂടുതല്  ഒന്നിനെപ്പറ്റിയും  ചിന്തിക്കരുതെന്ന് ഓര്മ്മിപ്പിക്കുന്ന  നാട്ടിന്‍പുറത്തെ   ഒരു ചൊല്ലാണ് ഇത്. എന്നു പറഞ്ഞതുകൊണ്ട് നമുക്ക് അങ്ങനെയങ്ങു ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?. ടെലിവിഷന്‍ പരസ്യങ്ങളില്‍ നിങ്ങളുടെ വായ നിറയെ കീടാണുക്കളാണെന്ന് പറയുമ്പോള്‍ പലപ്പോഴും നാം അതങ്ങ് ചിരിച്ചു തള്ളും, എന്നിട്ട് ചോദിക്കും പണ്ടൊക്കെ ആളുകള്‍ ടൂത്ത് പെസ്റ്റുകൊണ്ടാണോ പല്ല് തേച്ചിരുന്നത്, അന്നൊക്കെ ഈ കീടാണുക്കള്‍ എവിടെ പോയിരുന്നു എന്നു. എന്നിട്ട് രഹസ്യമായി  പോയി അത് വാങ്ങി പല്ല് തേക്കുകയും ചെയ്യും.
കാര്യങ്ങള്നേരെ ചൊവ്വെ കാണുകയാണെങ്കില്ഒരു കാര്യം നമുക്ക് മനസ്സിലാകും; കീടാണുക്കളില്നിന്നു നമുക്ക് മോചനമില്ലെന്ന്. കാരണം എന്തെന്നല്ലേ? നിങ്ങള്‍ നല്ല ആരോഗ്യവാനും ഒരുമാതിരി വൃത്തിയും വെടിപ്പും ഉള്ള ആളാണെങ്കില്‍ പോലും ഏതാണ്ട് ഒരു ട്രില്ല്യണ്‍ ബാക്ടീര്യ നിങ്ങളുടെ ദേഹത്തുകൂടെ സ്വൈര്യ വിഹാരം നടത്തുന്നുണ്ടാവും. ബാക്ടീര്യ മാത്രമല്ല ട്രില്ല്യണ്‍ കണക്കിന് മറ്റ് സൂക്ഷ്മ ജീവികള്‍ നിങ്ങളുടെ മുടിയിലും കണ്‍പീലികളിലും,മൂക്കിലും എല്ലായിടത്തും സുഖമായി വിഹരിക്കുന്നുണ്ട്. മാത്രമോ , ദഹന പ്രക്രിയ നടക്കുന്ന വഴിയിലെല്ലാം ട്രില്ല്യണ്‍ കണക്കിന് സൂക്ഷ്മ ജീവികള്‍ ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ അവയാണ് ഈ പണിയെല്ലാം ചെയുന്നത്. ചിലവ പഞ്ചസാര ദഹിപ്പിക്കുന്നു, ചിലത് കൊഴുപ്പ് കൈകാര്യം ചെയ്യുന്നു, ചിലത് സ്റ്റാര്‍ച്ച് കൈകാര്യം ചെയ്യുന്നു .. അങ്ങനെ അങ്ങനെ ....
ഓരോ മനുഷ്യ ശരീരവും ഏതാണ്ട് 100 ട്രില്ല്യണ്‍ കോശങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു എന്നാണ് നിഗമനം. അതില്‍ 90% വും ഈ കീടാണുക്കളുടേതാണ്. അപ്പോള്‍ നമ്മള്‍ ആരാ? ഏറ്റവും ചുരുക്കമായി നോക്കിയാല്‍, ഈ കീടാണുക്കളുടെ കാഴ്ചപ്പാടില്‍, ഇത്രയും വലിയ കീടാനുകോളനിയില്‍ തീരെ ചെറിയ ഒരു ഭാഗം മാത്രമാണ് നിങ്ങളും ഞാനും.
നാമൊക്കെ വിചാരിക്കുന്നതെന്താ.. ഞാന്‍ പ്രവര്‍ത്തിക്കുന്നു, ഞാന്‍ ചിന്തിക്കുന്നു എന്നെല്ലാമല്ലേ. ശരിക്കും അങ്ങനെ ആണോ? സംശയം ഉണ്ട് . അടുത്തകാലത്ത് ഒരു കൂട്ടം ഗവേഷകരുടെ കുറെ പഠന റിപ്പോര്‍ട് വന്നിട്ടുണ്ട്. സംഗതി തുടക്കം പൂച്ചയുടെയും എലിയുടെയും കഥയാണ്. പിന്നീട് മന്‍ഷ്യന്റെ കാര്യത്തിലേക്ക് വന്നപ്പോള്‍ കളി കാര്യമാകുന്ന ലക്ഷണങ്ങള്‍ കാണുന്നുവെന്നാണ് പറയുന്നത്.
Toxoplasma gondii ചുരുക്കത്തില്‍ T-gondii എന്നു വിളിക്കും, ഒരു പാരാന്ന ജീവിയാണ്. ഇവന്റെ ജീവിതത്തിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. അതിലെ പ്രധാന ഘട്ടം ഉഷ്ണ രക്ത ജീവിയുടെ സെല്ലിനുള്ളിലാണ് നടക്കുന്നത്, പ്രധാനമായും പൂച്ച, ഏത് ഉഷണ രക്ത ജീവിയെയും ബാധിക്കാമെങ്കിലും പൂച്ചയാണ് ഇഷ്ടന് പ്രിയം. പൂച്ചയുടെ വിസര്‍ജ്യത്തിലൂടെ അതിന്റെ സ്പോറുകള്‍ പുറത്തു പോവുകയും,എലികളുടെയും മറ്റും ശരീരത്തിലൂടെ വീണ്ടും പൂച്ചയിലെത്തി ജീവിതചക്രം പൂര്‍ത്തിയാക്കുകയുമാണ് കലാപരിപാടി. T.gondi ക്ക് അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പൂച്ചയുടെ ശരീരത്തിലെത്തണം.പൂച്ചയുടെ പ്രധാന ഭക്ഷണം എലികളായതുകൊണ്ട് ആദ്യം T.gondi എലിയുടെ ശരീരത്തിലെത്തുന്നു. T.gondi, എലിയുടെ തലച്ചോറിലെത്തുന്നതോടെ എലിയുടെ സ്വഭാവം അപ്പാടെ മാറുന്നു. എലിയുടെ ന്യൂറല്‍ നെറ്റ്വര്‍ക്കില്‍ ഒരു ചെറിയ അഴിച്ചുപണി, അതോടെ എലിക്ക് പൂച്ചയോടുള്ള സ്വാഭാവികമായ പേടി ഇല്ലാതാകുന്നു. മാത്രമല്ല എലി നല്ല തടിയനാകുന്നു. കൂടെ അല്പം മന്ദതയും ബാധിക്കുന്നു. സാധാരണഗതിയില്‍ പൂച്ചയുടെ മൂത്രത്തിന്റെ ഗന്ധം ഉള്ളിടത്ത് എലി പോകില്ല പക്ഷേ ഇവര്‍ തീവ്രവാദികളും അസാമാന്യ ധൈര്യ ശാലികളും ആണല്ലോ. സ്വാഭാവികമായും പൂച്ചയെ പേടിയില്ലാത്ത ധീരന്മാരായ ഈ തടിയന്‍ എലികളെ പൂച്ച ശാപ്പിടുന്നു. T-gondii ക്കു വേണ്ടതും ഇത് തന്നെയാണ്. എങ്കില്‍ മാത്രമെ അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പററൂ.
പൂച്ചയുടെയും എലിയുടെയും കാര്യമാണെന്ന് വിചാരിച്ചു ചിരിക്കാന്‍ വരട്ടെ, മനുഷ്യന്റെ കാര്യം എങ്ങനെയെന്ന് നോക്കാം. പ്രൊഫെസ്സര്‍ Jaroslav Flegr of Charles University in Prague,  T-gondii മനുഷ്യനെ സാരമായി ബാധിക്കുന്നതിന്റെ തെളിവുണ്ടെന്ന് തറപ്പിച്ചു പറയുന്നു. അദ്ദേഹം പറയുന്നത് കേല്‍ക്കുക
He found the women infected with toxoplasma spent more money on clothes and were consistently rated as more attractive. “We found they were more easy-going, more warm-hearted, had more friends and cared more about how they looked,” he said. “However, they were also less trustworthy and had more relationships with men.”

ഭര്ത്താക്കന്മാരെ നിങ്ങളുടെ ഭാര്യ എല്ലാ ആഴ്ചയും പുതിയ ഡ്രസ് എടുക്കുകയാണെങ്കില്അവരെ കുറ്റപ്പെടുത്തരുത് ടി - ഗോണ്ടീ ആണ് ഉത്തരവാദി.

ആണുങ്ങളും സൂക്ഷിച്ചിരിക്കുക

By contrast, the infected men appeared to suffer from the “alley cat” effect: becoming less well groomed undesirable loners who were more willing to fight. They were more likely to be suspicious and jealous. “They tended to dislike following rules,” Flegr said.

എങ്ങനെയുണ്ട്?
മുകളില്‍ പറഞ്ഞ പഠനങ്ങളെല്ലാം വെറും പ്രാഥമിക നിരീക്ഷണങ്ങളാണെങ്കിലും 'ഹോസ്റ്റ് മാനിപ്പുലേഷന്‍' (Host manupulation) എന്നത് പരിണാമ സിദ്ധാന്തത്തിന്റെ ഒരു പ്രധാന പോയിന്‍റ് ആണ്. ലോകത്തെ മാറ്റിമറിക്കാനും, തങ്ങള്‍ക്ക് യോജിച്ചരീതിയില്‍ ആക്കി തീര്‍ക്കാനും എറങ്ങിപുറപ്പെടുന്ന മനുഷ്യാ, പാരസൈറ്റുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസിച്ച് അവരുടെ ഹോസ്റ്റിനെ മാറ്റും, മൃഗീയ ഭൂരിപക്ഷം അവരാണ് എന്നു മറക്കാതിരിക്കുക.
ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ എവിടെ എത്തും അല്ലേ ? അതാണ് ആദ്യമേ പറഞ്ഞത്
ചിന്തിച്ചാല്ഒരു അന്തവുമില്ല ചിന്തിച്ചില്ലേല്ഒരു കുന്തവുമില്ല എന്ന്.


                                                                       

Friday, 16 December 2011

ചിരംജ്ജീവികള് തുടരുന്നു.. വിഭീഷണന് (അദ്ധ്യായം 1)

അസ്തമയ സൂര്യന്പടിഞ്ഞാറെ കടലിലേക്ക് ചാഞ്ഞു. അരുണന്റെ ചെങ്കതിരുകള്‍ത്തട്ടി ലങ്കയുടെ മുഖം ചുവന്നു തുടുത്തു. ലങ്കാ ലക്ഷ്മിയുടെ മുഖത്തെ കറുത്ത പാടുകള്‍ പോലെ, അവിടവിടെ, കത്തിയമര്‍ന്ന വീടുകളും മണിമേടകളും ഏതോ ദുരന്തത്തിന്റെ ബാക്കി പത്രം കണക്കെ കാണായി.. പടയൊരുക്കം നടത്തുന്ന രാക്ഷസ വീരന്മാരുടെ അട്ടഹാസം ദൂരെ കൈനിലയങ്ങളില്‍നിന്നും മുഴങ്ങി കേള്‍ക്കായി.
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍, വിജനതയിലേക്ക് നോക്കി ലങ്കേശന്നിന്നു. അസ്തമയ സൂര്യ പ്രഭായേറ്റ ദശമുഖന്‍ മറ്റൊരു സൂര്യനെപ്പോലെ തിളങ്ങി. ശത്രുവിന്റെ പട നീക്കത്തെകുറിച്ചു ചാരന്മാര്‍ നല്കിയ വിവരം അനുസരിച്ച് വാനര സേന ചിറ കെട്ടിക്കഴിഞ്ഞു. ഏത് നിമിഷവും ഒരു പട നീക്കം പ്രതീക്ഷിക്കാം. ത്രിലോക ജേതാവായ രാവണന് യുദ്ധം ഒരു പ്രശ്നമല്ല. ദേവ ദാനവ ഗന്ധര്‍വന്‍മാരില്‍നിന്നും താന്‍, ബ്രഹ്മവരത്താല്‍, അവദ്ഥ്യനാണ്. കൃമികളായ മനുഷ്യരെ തനിക്ക് ഒരു ഭയവും ഇല്ല. തന്നെ കൊല്ലാന്‍ കെല്‍പ്പുള്ള ഒരു മന്‍ഷ്യന്‍ ജനിച്ചിട്ടുണ്ടോ? കേട്ടിടത്തോളം രാമന്‍ അത്ര നിസ്സാരന്‍ അല്ല, തന്നെ വരെ തോല്‍പ്പിച്ച ബാലിയുടെ അനുജന്‍ സുഗ്രീവനും മറ്റ് വാനര വീരന്മാരും കൂടെയും ഉണ്ട്. ഒന്നു കരുതുക തന്നെ വേണം.
പക്ഷേ തന്നെ കീറിമുറിക്കുന്ന പ്രശ്നം അതൊന്നുമല്ല ഇന്നലെവരെ തന്റെ ഒപ്പം നിന്ന പ്രിയ അനുജന്‍ വിഭീഷണനാണ് ഇന്നെന്റെ ദുഖത്തിന്റെ ഹേതു. ഇന്നുവരെയും തന്നെ എതിര്‍ത്തിട്ടില്ലാത്തവന്‍ ഇന്നലെ രാജസഭയില്‍ തന്നെ പരസ്യമായി ആക്ഷേപിച്ചു. കാമവേറി പൂണ്ടു മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ചവനെന്നും, രാക്ഷസ കുലത്തെ മുടിക്കാന്‍ ജനിച്ചവനെന്നും ആക്ഷേപിച്ചു. അതെല്ലാം ഞാന്‍ ക്ഷമിച്ചു, പക്ഷേ, ഇന്ന് ചാരന്മാര്‍ നല്കിയ വിവരം അനുസരിച്ച് അവന്‍, ആ കുലദ്രോഹി, ശത്രുവിന്റെ അടുത്തു അഭയം ചോദിച്ചു ചെന്നിരിക്കുന്നു. അവനെന്നും രാജ്യ മോഹം ഉണ്ടായിരുന്നുവെന്ന് എനിക്കു അറിയാമായിരുന്നു. പക്ഷേ അത് ഇത്രത്തോളം എത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
തനിക്ക് പര സ്ത്രീയെ മോഷ്ടിക്കേണ്ട ആവശ്യം ഇല്ലെന്ന് അവന് നന്നായി അറിയുന്നതാണ്. യക്ഷ കിന്നര ഗന്ധര്‍വ സുന്ദരികള്‍ നൂറുകണക്കിന് തന്റെ അന്തപുരത്തില്‍ ഉണ്ട്. അതില്‍ ആരെയും താന്‍ ബലമായി കൊണ്ടുവന്നതല്ല. ത്രിലോക ജേതാവായ ദശമുഖന് ഒരു ചെറു കടക്കണ്ണ് മതി. സുന്ദരികള്‍ സ്വമേധയാ വന്നു ചേരാന്‍. അല്ലെങ്കില്‍ത്തന്നെ സീതയെ തന്റെ അശോകവനത്തില്‍ ഒരു കൊല്ലം താമസിപ്പിച്ചിട്ടും അവളുടെ ദേഹത്ത് ഒന്നു സ്പര്‍ശിക്കാന്‍ പോലും താന്‍ തയാറാകാത്തതെന്തേ ? അന്ന് രക്തത്തില്‍ കുളിച്ച്, പൂത്തുനില്‍ക്കുന്ന മുരിക്കുമരം പോലെ സഭയില്‍ എത്തിയ കുഞ്ഞനുജത്തിയെ കണ്ടപ്പോള്‍ പ്രതികാരത്തിനുവേണ്ടി അലറിയവരുടെ കൂടെ ഈ വിഭീഷണനും ഉണ്ടായിരുന്നല്ലോ.
ഒരു നെടു നിശ്വാസം രാവണില്‍നിന്നും ഉയര്‍ന്നു, ആ കണ്ണുകള്‍ പതിയെ അടഞ്ഞു. ഏതോ ഓര്‍മയുടെ ഓളങ്ങളിലേക്ക്  അദ്ദേഹം വീണു.
ചിത്രകൂടാചലത്തിന്റെ  താഴ്വരയിലെ ഒരു ഫാല്‍ഗുനമാസ രാത്രി. നിശാഗന്ധിയുടെ മാദക ഗന്ധം എങ്ങും നിറഞ്ഞുനിന്നു. ശൂര്‍പ്പണഖയെന്ന സുന്ദരി കാനന സൌന്ദര്യം നുകര്‍ന്നു പതുക്കെ നടന്നു. അകലെ ഒരു മരകൊമ്പു ഒടിയുന്ന ശബ്ദം കേട്ടു അവള്‍ ന്ടുങ്ങി. വല്ല വന്യ മൃഗങ്ങളോ മറ്റോ ? അവള് സംശയിച്ചു നിന്നു. ഇല്ല, ഒരു മനുഷ്യന്റെ കാലടിശബ്ദം ആണ്. പെട്ടെന്ന് ഒരു പുരുഷ കേസരി അവളുടെ മുന്പില്‍ പ്രത്യക്ഷപ്പെട്ടു. ജടാധാരിയാണ്, പക്ഷേ ആയുധധാരിയുമാണ്. അഭ്യാസ തിളക്കം കൊണ്ട് വടിവോത്ത ദേഹം. മുഖകാന്തി കണ്ടാല്‍ ഒരു ദേവകുമാരന്‍ തന്നെ. അവള്‍ സ്ഥബ്ദയായി, ആ കുമാരന്റെ മുഖത്തേക്ക് നിര്‍നിമേഷയായി നോക്കി നിന്നു. ആ കുമാരനും അവളെത്തന്നേ നോക്കി ഒന്നു മന്ദഹസിച്ചു, എന്നിട്ട് ചോദിച്ചു.       
“സുന്ദരി നീ ആരാണ്, ആരുടെയാണ്, ഈ അസമയത്ത് ഈ വനത്തില്‍ ഒറ്റക്ക് നില്ക്കുന്ന നീ വല്ല ദേവകന്യകയുമാണോ? ഈ കാനനത്തിന്റെ നടുവില്‍ സുഗന്ധപൂരിതമായ ഈ അന്തരീക്ഷത്തില്‍ ഏത് യോഗിയുടെയും മനം മയക്കുന്ന നീ എന്താണ് ചെയുന്നത്?”
 അവള്‍ ഒന്നു വിതുമ്പി, എന്നിട്ട് പറഞ്ഞു,
“ത്രിലോക ജേതാവായ അസുര ചക്രവര്‍ത്തി രാവണന്റെ അനുജത്തി ശൂര്‍പ്പണഖയാണ് ഞാന്‍, അങ്ങ് ആരാണ്? അങ്ങ് ആരാണെങ്കിലും ഞാന്‍ അങ്ങയില്‍ അനുരാഗബദ്ധയായിപ്പോയി, അങ്ങ് എന്ന വിവാഹം കഴിച്ചാലും”
യുവാവ് പറഞ്ഞു , “അയോദ്ധ്യാപതിയായ ദശരദന്റെ മകനായ രാമനാണ് ഞാന്‍, ആ നില്ക്കുന്ന എന്റെ അനുജന്‍ എനിക്കൊപ്പം പോന്നവനാണ്, അവനോടു ചോദിയ്ക്കൂ അവന്‍ ഒരു പക്ഷേ നിന്നെ കല്യാണം കഴിച്ചേക്കും”
രാമന്‍ ഗൂഢമായി ഒന്നു മന്ദഹാസിച്ചു.
അകലെ കണ്ട സുന്ദര പുരുഷന്റെ അടുത്തേക്ക് അവള്‍ നടന്നു.
എന്നിട്ട് പറഞ്ഞു , “ആര്യന്‍ ആ നില്ക്കുന്ന നിങ്ങളുടെ സഹോദരന്‍ എന്നെ ഇങ്ങോട്ട് അയച്ചതാണ്, നിങ്ങളോടു വിവാഹ അഭ്യര്‍ത്ഥന നടത്താന്‍. എന്നാല്‍ ആ മനോഹരരൂപം എന്റെ മനോമുകുരത്തില്‍ നിന്നും മാഞ്ഞു പോകുന്നില്ല. അദ്ദേഹം എന്നെ വിവാഹം കഴിക്കാന്‍ അങ്ങ് എന്നെ സഹായിച്ചാലും”
ലക്ഷ്മണന്‍ കോപം കൊണ്ട് വിറച്ചു, എന്നിട്ട് പറഞ്ഞു , “കുലടയായ സ്ത്രീയെ, ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണ് ആ നില്ക്കുന്ന മാനിനിയുണ്ടല്ലോ അവരാണ് അദേഹത്തിന്റെ ഭാര്യ”. ലക്ഷണന്‍, ദൂരെ, ഇതൊന്നും അറിയാതെ എന്തോ ചെയിതുകൊണ്ടിരുന്ന സീതയെ ചൂണ്ടി പറഞ്ഞു.
ശൂര്‍പ്പണഖയുടെ ഉള്ളില്‍ ഒരു നഷ്ടബോധം തിളച്ചു പൊങ്ങി, കോപംകൊണ്ടു അവളുടെ ശരീരം വിറച്ചു, ആസുരഭാവം അവളില്‍ അണ പൊട്ടിയൊഴുകി.
“ആഹാ, എങ്കില്‍ അവളെ ഇപ്പോള്‍ത്തന്നെ കാലപുരിക്ക് അയച്ചേക്കാം”,  അവള്‍ സീതയുടെ അടുത്തേക്ക് ഓടാന്‍ ഭാവിച്ചു. രാമന്‍ വിളിച്ചുപറഞ്ഞു “ലക്ഷ്മണാ, വിടരുതവളെ, അവള്‍ നിശാചരിയാണ്, ശൂര്‍പ്പണഖ”.
ലക്ഷ്മണന്‍ വാള്‍ എടുത്തു വീശിവെട്ടി, അവളുടെ തല രണ്ടായി പിളര്‍ക്കാന്‍. ശൂര്‍പ്പണഖ  പിന്നോട്ട് ഒന്നു ചരിഞ്ഞു, വാള്‍ അല്പ്പം ലക്ഷ്യം തെറ്റി, അവളുടെ മൂക്ക് മുറിഞ്ഞു തറയില്‍ വീണു.
എന്തോ ദുസ്വൊപ്നം കണ്ടതുപോലെ രാവണന്‍ ഞെട്ടി ഉണര്‍ന്നു.
“ഇതോ അയോദ്ധ്യാപതിയായ രാജകുമാരന്‍”, ആരോടെന്നില്ലാതെ രാവണന്‍ പതുക്കെ പറഞ്ഞു,  “അത് ഒഴിവാക്കാമായിരുന്ന ഒരു സംഭവം ആയിരുന്നു. ഒരു ചെറു ബാലികയുടെ ചാപല്യമായി അത് കണക്കാക്കമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എലിയെ പൂച്ചയെന്നോണം തട്ടികളിക്കാതെ ആദ്യമേ തന്നെ അവളെ ഒഴിവാക്കണമായിരുന്നു, ആ തെറ്റിന് അയാള്‍ അനുഭവിച്ചില്ലെ, ഒരു വര്ഷം”
“പക്ഷേ വിഭീഷണാ, അവസരവാദിയായ നിനക്കു മാപ്പില്ല”     
  

Thursday, 15 December 2011

Thinking in Pictures

It is the name of the book written by Dr. Temple Grandin, a gifted animal scientist who said to have designed one third of the livestock handling facilities in US. She also lectures widely on Autism (Autism is a neurological disorder that the child is born with) because she herself is Autistic.  
“Words are like a second language to me. I translate both spoken and written words into full-color movies, complete with sound, which run like a VCR tape in my head. When somebody speaks to me, his words are instantly translated into pictures” she wrote in her book.
That is her inborn capability, but some people can create pictures in others mind through their writing.
V. Nagam Aiya was one of such people. He was entrusted the responsibility of the preparation of the first Gazetteer of Travancore, namely, "The Travancore State Manual" in 1904 by the then Maharaja of Travancore. He completed the work in three volumes and published it in 1906.  
Just go through the below passage in the said manual, about the Periyar river; especially in the time of ‘Mulla-pariyar issue’  
“The Periyar is the finest, the largest and the most important of the rivers of Travancore. It takes its rise in the Shivagiri forests. As it first emerges from the dense forest the volmne of water it contains is 30 yards wide and 2 feet deep even in the driest weather. After a coarse of 10 miles northward it is joined by the Mullayar at an elevation of 2,800 feet. The Periyar then turns due west and con- tinues so for about 10 miles over sandy bed. About seven miles below Mullayar Tavalam there is formed a sort of gorge by the hills rising to a considerable height on either side of the river and approaching each other very closely. It is here that a dam is thrown by the Madras Government to a height of 160 feet and a width of 1,200 feet to form a lake which greatly helps the irrigation of the land in the Vaigai valley.

 By the construction of the dam the river is caused to back up for a considerable distance as far as the Vazhukkappara Tavalam, and all the low lying land on the north bank of the river is submerged, the water extending up all the side valleys and reaching to within a mile of Kumili. From here a channel is tunnelled through the hill side over a mile long, by which the water is conveyed to one of the streams that go to feed the Vaigai river.

After a winding course of 8 miles from the dam, the river reaches Peermade and then passes through a narrow gorge, below which it is joined by the Perinthura river. Lower down, passing the Todupuzha-Periyar crossing, the Kattapanayar joins it and still lower the Cheruthoni or Chittar.

Lower down it is joined by the Pirinyankuta Aar and a mile later by the Muthirappuzha Aar, where the elevation is about 800 feet and there is a great fall of 800 feet in 4 J miles. There is also another fall called Kok- karanippara, where the river is said to tumble over a cliff 100 feet high, close to the above. The Periyar after receiving the Muthirappuzha river flows west-north-west for about 8 miles when it pours under a large rock which probably has fallen from the hill side on account of landslip. In dry weather when the volume of water is small, the whole of it flows under the rock. This has been exaggerated into a sudden disappearance of the river underground. The water is considered to pass into a chasm and emerge again only after a very long distance.

Ten miles below  the junction of the Muthirappuzha river with the Periyar, at Karimanal, the river becomes navigable or suitable for the floating of timber. It is then joined by the Deviar and passes the once populous village of Neryamangalam. From this place it flows for about 8 miles when it unites with the Idiyara or Idamala river. From here as far as Malayattur, the river, now a grand one upwards of 400 yards broad, is fed by numerous streams. Passing Malayattur and after a winding course of 14 miles it reaches Alwaye, where it divides itself into two branches, which again subdivide themselves into several small ones before reaching the sea.

The principal branch flows north-west and expands itself into a broad sheet of water. Another branch takes a southerly direction and is broken up into a number of small channels leading into the lake near Verapoly, while a third one flows to the south and discharges itself in the lake south of Tripunatora.

The Periyar flows through the Taluks of Changanachery, Todupuzha, Muvattupuzha, Kunnatnad, Alangad and Parur. The chief places on its banks are : — Peermade, Neryamangalam, Malayattur, Cheranallur, Vazhakulam, Alwaye, and Verapoly.

The total length of the river is 142 miles of which for the last 36 miles only it passes through inhabited tracts. It is navigable for boats for 60 miles above its mouth.”


                                                                             

Wednesday, 14 December 2011

How many Ramayanas?

“Ma Nishaada prathishtaam thwa magamaha saashthihi samah
Yal krwunch midhuna dekamavathihi kaamamohitham”

Most of us must have heard of this Sanskrit sloka as it is believed to be the first poem in the history of mankind (Evidently it is not true). It is a curse by Rishi Vaalmeeki and is believed to be the cause of writing Ramayana, the epic story of Rama and Ravana.

We have heard of Ramayana by Vaalmeeki, Ramayana by Kambar(Tamil) Ramayana by Ezhuthachan (Malayalam) etc.

How many Ramayanas have there been?, sometimes somebody may ask

Just a list of languages in which the Rama story is found makes one gasp: Annamese, Balinese, Bengali, Cambodian, Chinese, Gujarati, Javanese, Kannada, Kashmiri, Khotanese, Laotian, Malaysian, Marathi, Oriya, Prakrit, Sanskrit, Santali, Sinhalese, Tamil, Telugu, Thai, Tibetan, Malayalam. These are not just translations of the original Sanskrit Ramayana, but creations with lot of changes in incidents and characters.  

And there are stories about many many Ramayanas. Here is one, quoted from the research paper titled ‘Three Hundred Ramayanas: Five Examples and Three Thoughts on Translation’ by A K Ramanujam.

One day when Rama was sitting on his throne, his ring fell off. When it touched the earth, it made a hole in the ground and disappeared into it. It was gone. His trusty henchman, Hanuman, was at his feet. Rama said to Hanuman, "Look, my ring is lost. Find it for me."

Now Hanuman can enter any hole, no matter how tiny. He had the power to become the smallest of the small and larger than the largest thing. So he took on a tiny form and went down the hole.

He went and went and went and suddenly fell into the netherworld. There were women down there. "Look, a tiny monkey! It's fallen from above? Then they caught him and placed him on a platter (thali ). The King of Spirits (bhut ), who lives in the netherworld, likes to eat animals. So Hanuman was sent to him as part of his dinner, along with his vegetables. Hanuman sat on the platter, wondering what to do.

When he was finally taken to the King of Spirits, he kept repeating the name of Rama. "Rama Rama Rama . . ."

Then the King of Spirits asked, "Who are you?"

"Hanuman."

"Hanuman? Why have you come here?"

Rama's ring fell into a hole. I've come to fetch it."

The king looked around and showed him a platter. On it were thousands of rings. They were all Rama's rings. The king brought the platter to Hanuman, set it down, and said, "Pick out your Rama's ring and take it."

They were all exactly the same. "I don't know which one it is," said Hanuman, shaking his head.

The King of Spirits said, "There have been as many Ramas as there are rings on this platter. When you return to earth, you will not find Rama. This incarnation of Rama is now over. Whenever an incarnation of Rama is about to be over, his ring falls down. I collect them and keep them. Now you can go."

So Hanuman left.



                                                   

The great Silence

In an informal discussion in 1950, the physicist Enrico Fermi questioned why, if a multitude of advanced extraterrestrial civilizations exists in the Milky Way galaxy, evidence such as spacecraft or probes is not seen. Fermi is an Italian-born, American physicist particularly known for his work on the development of the first nuclear reactor,  for his contributions to the development of quantum  mechanics and the winner of the  1938 Nobel Prize in Physics.  
He asked “Where are they?”
This is known as Fermi's paradox, ‘The silence of the universe’
His logic was straight forward; using the population of Chicago. If I borrow his logic and apply it in Kerala’s context, it will be as follows.
It is estimated that there are about 200 million (20 crore) coconut palm trees in Kerala.

Assume that yielding from each palm is taken in every 3 months period.
It needs 800 million (80 crores) climb per year on the trees for plucking the coconut
If a coconut plucker climbs 40 trees per day and he works 250 days per year, it comes 10,000 climbs per person.

Hence for a total of 800 million climbs we need 80,000 coconut pluckers. 

 
So, there is a fair chance for meeting a coconut plucker at least one or two times in your life time.

There are at least 10 ^ 11 stars in the Milky Way. Famous cosmologist Carl Sagan once said: "There may be a million worlds in the Milky Way Galaxy alone which are at this moment inhabited by other intelligent beings".
The Fermi paradox can be asked in two ways. The first is, "Why are no aliens or their artifacts physically here?" Since there are many stars older than the Sun, or since intelligent life might have evolved earlier elsewhere, the question then becomes why the galaxy has not been colonized already. Even if colonization is impractical or undesirable to all alien civilizations, large-scale exploration of the galaxy is still possible.
Since there is no conclusive evidence on Earth or elsewhere in the known universe of other intelligent life after 13.7 billion years of the universe's history, we have a serious conflict  
The consequence seems to be that we are alone as consciously perceiving beings in the galaxy, perhaps in the whole universe. We seem to be back to some old models of the solar system that told us that we are exceptional.
Could there be any other reason for this great silence of the universe?


                                              

Monday, 12 December 2011

A One million Years of Solitude

Are we alone in these vast islands of the universe with countless star systems and equally countless planets orbiting around it?
In spite of our eyes opened to the visible, radio and x-ray spectrum, till today, we didn’t got any evidence of a planet conducive for the development of life, at least the life as we understood. From among the trillions of galaxies, a mediocre spiral galaxy called the ‘Milky Way’ and at an unimportant spiral arm of that galaxy, there is a very ordinary star called Sun and his family Solar system. Well, it takes just 250 million years to complete one revolution about the galactic centre with an orbital speed of 220 Km/sec.  Even though there are giant and majestic planets in this family, only the blue beauty, our mother earth, is lucky enough to be the womb of this peculiar existence called life with a wonder called consciousness.
So, Earth is lucky.
Assume there are two Suns in our system; one rises when the other sets or if you could see more than one Suns in the Sky. (Alas, you will definitely miss the beautiful starry sky. Thomas Alva Edison will be very disappointed because electric bulb will not be a necessary requirement.) The multiple Suns are not a mere assumption. This is the condition in most of the places in the universe. More than half of the star systems are binary systems; two stars orbiting each other. Remaining majorities are multiple star systems. Any system with more than one star would probably never allow developing life because the planets were either too hot or too cold to sustain life.
How lucky is our planet with this rare privilege of having one Sun !!
Planets orbits were either circular or ellipse. The shape is determined by the term called ‘eccentricity’, a value between zero or One. If the eccentricity is zero it is a circle and when the value moves towards one, the shape is flattened and becomes ellipse. Earth’s orbital eccentricity is only 2%, hence the orbit is almost a circle. If that was slightly high, may be 10 to 20%, then our oceans would boil when earth reach the nearest point of the Sun and freeze at the farthest point, result……. no life     
Again Lucky!!
The mass of the sun determine the amount of energy it gives off. Earth is again lucky in this regard. If the mass of the Sun is slightly less than the current value, Earth would be colder than Mars and if the mass is slightly higher ,Earth would be hotter than Venus.   
All star may possibly has a very thin habitable zone, again Earth is lucky enough to be in that zone.
It seems that Earth was carefully designed just to keep the life in her lap.
Or is it the other way?
When we examine the conditions that support life, we are bound to find the environment which we live satisfy all that conditions.
Whichever way we look, it is a fact that, as far as we know, ours is the only cosmic habitat.
 A One million Years of Solitude
One last question, suppose there exists a superior habitat than us will they be friendly to us or hostile?
                                                                     
                                                                         


                                                                                        
                                                                           

Wednesday, 7 December 2011

How Big is the Biggest and How Small is the Smallest

We always use superlatives during our talk such as

Largest Airport                 – (King Khalid International Airport, Saudi Arabia)
Highest Airport                – (Lhasa Air­port, Tibet)
Tallest Animal                  – (Giraffe)
Largest Animal                – (Blue Bottom whale)
Smallest Country             – (Vatican City)
Highest Mountain Peak     - (Mount Everest, Nepal) etc.

But, what is the biggest of the biggest and smallest of the smallest?
Let us think it in terms of the three basic physical entities such as Mass, Length and Time; Just a wild estimation.
MASS
How small you can imagine/feel in your mind without any equipment may be 0.0004 Kg, what is the highest; may be 1000 Kg.  
In reality what is the smallest mass in the universe? Physics says it is the mass of an electron ie. 10^ -30 Kg
What could be the highest mass? No doubt it should be the mass of our universe itself. Surely there is no weigh bridge available to measure this mass; hence we use a wild estimation. We take our sun as a representative measure. It is estimated that the sun has a mass of 10^30 Kg. It is also estimated that there are at least 10^11 suns in a galaxy and there are not less than 10^11 Galaxies in the universe, thus 10^11 galaxies  x  10^11 stars  x   10^30 Kg.       = 10^52 Kg
Smallest mass (Mass of an electron)            =       10^ -30 KG
Largest Mass (Mass of the Universe)            =       10^52 Kg. 
 
LENGTH
The smallest is the plank length, which is equal to 1.6 x  10^ -35 meter.
It is a measure used in quantum mechanics. General relativity and quantum field theory would be needed to understand the behavior of an object whose radius is about the Planck length. It is derived from the fundamental physical constants like gravitational constant (G), speed of light(C) and Plank’s constant (h).

The largest length that we can imagined is the diameter of the universe which is estimated as 10^26 meters

TIME

The smallest time is again Plank time ie. 10^ -42 seconds and the biggest time, no doubt is the age of the universe 10^ 17 seconds.

Table of compilation


Item
Smallest
Biggest
Mass (Kg.)10^ -3010^ 52
Length (Meter)10^ -3510^26
Time (Seconds)10^ -4210^ 17


And finally, what was the size of our universe before the BIG BANG?

10^ -35 meter at 10^ -42 seconds and it expanded 10^ 30 times in 10^ -34 seconds.

Suppose a coin of 1cm in diameter suddenly blew up to 10 million times of the width of our milky way.

Science fiction? No real science; exotic.  Yeh ?