ജാതകകഥകളിൽ, വേദവ്യാസനും കൃഷ്ണനും
ഒക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് എന്നതാണ് രസാവഹം. രണ്ടുജാതക കഥകളിൽ വ്യാസൻ കഥാപാത്രമാണ്.
കണ്ണ-ദ്വൈപായന ജാതകത്തിൽ വ്യാസൻ ഒരു ബോധിസത്വനാണ്. ഹിന്ദു പുരാണങ്ങളിലെ വ്യാസനുമായി
ഈ വ്യാസന് ഒരു ബന്ധവുമില്ല. എന്നാൽ ഘട-ജാതകത്തിലെ വ്യാസൻ മഹാഭാരതത്തിലെ ഒരു കഥയുമായി
നല്ല ബന്ധമുള്ള കഥാപാത്രമാണ്.
മഹാഭാരതത്തിൽ, ഗാനധാരി ശാപം മൂലം
നശിക്കുന്ന യാദവ വശം അതിനു ഒരു കാരണം ഉണ്ടാക്കുന്ന കഥയുണ്ട്. ഒരിക്കൽ കൃഷ്ണ പുത്രന്മാർ
കുറെ ഋഷിമാരെ കളിയാക്കുന്നതിനായി, ഒരു ആൺ കുട്ടിയെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വേഷം
കെട്ടിച്ചു ഈ ഋഷിമാരുടെ മുൻപിൽ കൊണ്ടുവന്നു. എന്നിട്ടു ചോദിച്ചു ,
"സ്വാമി ഇവൾ പ്രസവിക്കുന്ന കുട്ടി
ആണോ പെണ്ണോ?"
ജ്ഞാനദൃഷ്ടികൊണ്ട് കാര്യം ഗ്രഹിച്ച
മുനിമാർ പറഞ്ഞു
,
"ഇവൻ പ്രസവിക്കാൻ പോകുന്നത്
ഒരു ഇരുമ്പു കഷണമാണ് അതാണ് നിങ്ങളുടെ നാശത്തിനു കാരണമാവാൻ പോകുന്നത്."
പറഞ്ഞതുപോലെതന്നെ ഉടൻ ആൺകുട്ടിക്ക്
പ്രസവ വേദന ഉണ്ടായി ഒരു ഇരുമ്പു കഷണത്തെ പ്രസവിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ
വൃഷ്ണികൾ, ആ ഇരുമ്പു കഷ്ണം രാകി പൊടിയാക്കി കടലിൽ കലക്കി. എന്നാൽ ആ പൊടി തിരയടിച്ചു
കരക്കെത്തിച്ചു. അത് അവിടെ തേരക പുല്ലുകളായി മുളച്ചു വളർന്നു. കാലത്തിന്റെ തികവിൽ ഈ
പുല്ലുകൾ പറിച്ചു പരസ്പ്പരം അടിച്ചാണ് യാദവർ എല്ലാം ചത്തൊടുങ്ങിയത്.
ജാതക കഥകളിൽ ഈ ഋഷിമാരുടെ സ്ഥാനത്ത്
വ്യാസനാണ്, ഇവിടെ വ്യാസൻ ബോധിസത്വന്റെ അവതാരം ആണ്. ഇരുമ്പു കഷണത്തിനു പകരം മരക്കഷണം
ആണെന്നുള്ള ഒരുവ്യത്യാസം. ഇതിലെ ക്ളൈമാൿസ് എന്നത് വൃഷ്ണികൾ വ്യാസനെ കൊന്നുകളഞ്ഞു. എന്നിരുന്നാലും
അദ്ദേഹത്തിൻറെ വാക്കുകൾ ശരിയായി വന്നു.
ബുദ്ധന്റെ പ്രധാന ശിഷ്യന്മാരായി പാലി
ജാതകകഥകളിൽ പറയുന്ന രണ്ടുപേർ, മുഗ്‌ഗല്ലനും, ശരിപുത്തനുമാണ്. ഇവരെയാണ് ധർമ്മ സേനാധിപതികളായി
പറയപ്പെടുന്നത്. ഈ ശരിപുത്തൻ, ബോധിസത്വൻ വ്യാസനായി
അവതരിച്ച കാലത്തു കൃഷ്ണനായി അവതരിച്ചിരുന്നു.
പാലി പാരമ്പര്യമനുസരിച്ചു ബോധിസത്വൻ ഒരു ജന്മത്തിൽ കണ്ണതാപസനായും മറ്റൊരു ജന്മത്തിൽ
രാമപണ്ഡിതനായും അവതരിച്ചിട്ടുണ്ട്. രാമപണ്ഡിതൻ ഇരുപതിനായിരം വര്ഷം ജീവിച്ചിരുന്നുപോൽ
!!
No comments:
Post a Comment