ഊർ എന്ന മെസ്സപ്പൊട്ടാമിയ പ്രദേശത്തുനിന്നും
വന്ന അബ്രാഹം എന്ന ഒരു ഗോത്ര നേതാവിന്റെ വംശ ചരിത്രമാണ് യഥാർഥത്തിൽ പഴയനിയമം എന്ന്
പറയുന്നത്. മോസ്സസ്സിന്റേതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ചു ഗ്രന്ഥങ്ങളാണ് അവ (ഉല്പത്തി,
പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം). യഹൂദരുടെ 'തോറ' ആണ് ഈ പഞ്ച ഗ്രന്ഥങ്ങൾ. പ്രതികാരവും,
പ്രവാസവും, യുദ്ധവും ഭൂമി വീണ്ടെടുക്കലും, അസഹ്ഷ്ണുവായ ഒരു ദേവനൊടുള്ള ഭയവും എല്ലാം
ഇഴചേർന്നുള്ള, ഒരു ഗോത്ര ജനതയുടെ മനസ്സിന്റെ പ്രതിഫലനമാണ് പഴയനിയമത്തിലുള്ളത്. ഇവിടെ
യഹോവ ക്രൂരനും അസഹ്ഷ്ണുവുമായ ഒരു യുദ്ധ ദേവനാണ്. മരുഭൂമിയിൽ ഉഴലുന്ന ജനതയുടെ ദേവനാണ്
യഹോവ, തന്റെ ജനതയുടെ ശത്രുക്കളെ നിഷ്ക്കരുണം കൊല്ലുന്ന യുദ്ധദേവൻ. തന്നെ ആരാധിക്കാത്തവരെ
ക്രൂരമായി നശിപ്പിക്കുന്നു. ആരാധിക്കുന്നവരാണെങ്കിലും അൽപ്പം അമാന്തം കാട്ടിയാൽ കടുത്ത
ശിക്ഷ നൽകുന്ന ദേവൻ.
ചരിത്രത്തിൽ, യേശുവിന്റെ ദൈവം ഈ യഹോവയാണ്.
യേശു ദൈവപുത്രൻ ആയപ്പോൾ യഹോവ പിതാവായ ദൈവമായി മാറി. എന്നാൽ ക്രൂരനും പ്രതികാര ദാഹിയുമായ
യഹോവയിൽനിന്നും കരുണയുടെ ഉറവിടമായ യേശുവിലേക്കുള്ള പരിണാമം, ചരിത്രപരമായ ഒരു വിശകലനത്തിന്
ആരെങ്കിലും മുതിർന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
ആദിമ ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിൽ
ബുദ്ധമതത്തിന്റെ ശക്ത്തമായ സ്വാധീനം കാണുന്നവരുണ്ട്. യേശു ഇന്ത്യയിൽ വന്ന് ഇവിടെ പഠനം
നടത്തി, ഒരു ബുദ്ധമത വിശ്വാസിയായി തിരികെ പോയെന്നും, കുരിശിൽ നിന്നും രക്ഷപെട്ട അദ്ദേഹം
തിരികെ ഇന്ത്യയിൽ (കാശ്മീരിൽ) വന്ന് ഹീനയാന ബുദ്ധിസത്തിന് നേതൃത്വം നൽകിയെന്നും കരുതുന്ന
ധാരാളം പണ്ഡിതന്മാർ ഉണ്ട്. അതല്ല, അശോകന്റെ കാലത്ത് ധാരാളം ബുദ്ധമത മിഷനറിമാർ
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പോയെന്നും അവരുടെ സ്വാധീനത്തിൽ
ആദിമ കൃസ്തുമതം ഉരുത്തിരിഞ്ഞര്ന്നും ഒരു അഭിപ്രായം
ഉണ്ട്.
എന്നാൽ ഈജിപ്ത്തിലെ നാഗ് ഹമാദിയിൽനിന്നും
1945-ഇൽ ലഭിച്ച രേഖകൾ മറ്റു ചില സൂചനകൾ നൽകുന്നുണ്ട്. നാഗ്ഹമാദി
ഗ്രന്ഥശേഖരത്തിലെ രചനകൾ ഓരോന്നും ജ്ഞാനാന്വേഷണത്തിന്റെ വഴികളാണ് തിരയുന്നത്. നമ്മുടെ
ഉപനിഷത്തുക്കൾ അന്വേഷിക്കുന്നതുപോലെ, ഭാഷയും ഏതാണ്ട് അതുപോലെ. ക്രി. മു. 150-നും 50-നും
ഇടയിലായിരിക്കണം ഇവയിൽ പലതും എഴുതപ്പെട്ടതെന്നു കരുതുന്നു. Gnosis അധവാ ജ്ഞാനവാദ ചിന്തകളിൽ ആത്മജ്ഞാനത്തെയും അനുഭവത്തിലൂടെ
ആർജ്ജിക്കപ്പെടുന്ന അഹം ബോധത്തെയുമാണ് പ്രതിഭലിപ്പിക്കപ്പെടുന്നത്. കാനോനീയ ബൈബിളുകളിൽപെടാത്ത,
തോമസിന്റെ സുവിശേഷം, ഫിലിപ്പോസിന്റെ സുവിശേഷം, മഗ്ദലന മറിയത്തിന്റെ സുവിശേഷം എന്നിവയെല്ലാം
ഇതിൽ പെടും.
ജ്ഞാനവാദം ഏകശിലാ രൂപത്തിലുള്ള ചിന്തകളായിരുന്നില്ല.
ബഹുസ്വരതയായിരുന്നു അതിന്റെ പ്രത്യേകത. പ്രാചീന ഇന്ത്യൻ ചിന്തകളിൽ കാണുന്നതുപോലുള്ള ബഹുസ്വരത. നാഗ് ഹമാദി കണ്ടെത്തലുകൾക്കുമുന്പ്
,ഈ ആദിമ കൃസ്ത്യൻ പാരമ്പര്യത്തെ എതിർത്തവരിലൂടെയായിരുന്നു നാം അവരെപ്പറ്റി അറിഞ്ഞിരുന്നത്.
അതിൽ പ്രധാനം, ആദിമസഭാ പിതാക്കളിൽ ഒരാളായിരുന്ന
ഈരേണിയുസ്-ന്റെ രചനകളാണ്. ജ്ഞാനവാദം എന്നത് ക്രിസ്തുമതത്തോടൊപ്പം ഉത്ഭവിച്ചതാണോ,
അതോ അതിനു മുൻപ് ഉണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ തുടർച്ചയാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ
ഇപ്പോഴും അഭ്പ്രായ ഭിന്നത നിലനിൽക്കുന്നു.
No comments:
Post a Comment