Monday, 18 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (3- തുടര്ച്ച)


ഏറ്റവും ഉയര്ന്ന തലത്തിൽ മനുഷ്യനിലും, (അളവിലും ഗുണത്തിലും) കുറഞ്ഞു കുറഞ്ഞു, അങ്ങോട്ട്‌, എകകൊശകജീവിയിൽ വരെ എത്തുന്ന ഈ 'ഞാൻ' എന്ന ബോധം എങ്ങനെയാണ് നിവചിക്കുക? ജീവ ജാലങ്ങളിൽ സാർവർത്തികമായിട്ടുള്ള 'ഞാൻ' ഓരോരോ പ്രത്യകം പ്രത്യകം, അങ്ങനെ കോടാനുകോടി ‘ഞാനാ’ണോ അതോ ഏകം മാത്രമോ? 

ഏറ്റവും കുറഞ്ഞത്‌ അഞ്ചു കാര്യങ്ങൾ കൊണ്ടേ ‘ഞാൻ’ എന്ന ബോധത്തെ   നിര്വചിക്കാൻ കഴിയു

1 ഭൂതകാലത്തിൽനിന്നും വർത്ത്മാനകാലത്തിലെക്കും അവിടെനിന്നും ഭാവികാലത്തിലെക്കും നീളുന്ന ഓര്മ്മകളുടെ തുടര്ച്ചയായ ഒരു ചരട്

2. വിവിധങ്ങളായ ഇന്ദ്രിയ സംവേടനങ്ങളിലൂടെ ലഭിക്കുന്ന ബാഹ്യവും ആന്തരികവുമായ വിവരങ്ങളുടെ ഒരു ഏകത്വം. അതിലൂടെ ഞാൻ എന്ന ഏകത്വത്തിന്റെ ഒരു അറിവ്   

3. ഒരു ഉടമസ്തതാ ബോധം. അതായത് എന്റെ ശരീരം എന്റെ ബോധം എന്ന് തുടങ്ങിയ ഏകാത്മകമായ ഒരു ഉടമസ്ഥത

4. എനിക്ക് എന്ത് തീരുമാനവും എടുക്കാം എന്ന ഒരു അവകാശ അധികാര ബോധം

5. ഏറ്റവും നിഗൂഡവും  വിശദീകരന്നക്ഷമം അല്ലാത്തതും ആയത്, നമ്മുടെ   എല്ലാ പ്രവര്ത്തികളുടെയും മുകളിൽ നിന്ന് നമ്മെത്തന്നെ വീക്ഷിക്കുകയും വിശകലനം ചെയ്യ്തു മാർഗനിർദേശം ചെയ്യുകയും ചെയ്യുന്ന ഒന്ന്, ഒരു ഞാൻ  എന്ന അറിവ്, അതോടൊപ്പം ഇതുവരെ വിശദീകരിക്കാൻ കഴിയാത്ത, കഴിഞ്ഞിട്ടില്ലാത്ത ‘Qualia’ എന്ന എന്തോ ഒന്ന്.  

യാഥാസ്ഥിതിക (ഔദ്യോഗിക) ശാസ്ത്രം മനസ്സ് എന്ന നിലയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ. മനസ്സാവട്ടെ തലച്ചോറിന്റെ പ്രവര്ത്തനത്തിന്റെ ഒരു പ്രതിഭലനവും.   

എന്നാൽ വേദാന്തവും മറ്റു കിഴക്കൻ ദർശനങ്ങളും മറ്റൊരു രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. മാൻഡൂക്യ ഉപനിഷത്ത് വളരെ വിശദമായി ഇത് ചര്ച്ച ചെയ്യുന്നത് നമുക്ക് വഴിയെ കാണാം.   

ഓഷോയുടെ വാക്കുകൾ ഉധരിക്കുകയാണെങ്കിൽ "ഒരുവൻ എത്രയും കൂടുതൽ ആഴത്തിൽ പോകുന്നുവോ, അത്രയും, ഞാൻ എന്ന ഭാവം അവിടെ കുറഞ്ഞു വരും അയാൾ തന്റെ ഏറ്റവും ആഴത്തിലുള്ള  ഭാഗത്ത് എത്തിച്ചേരുന്നതോടെ അവിടെ ഒട്ടും തന്നെ ആ വ്യക്തി ഇല്ലാതാവും”

ക്വാണ്ടം മെക്കാനിക്സിന്റെ ഉപ്ഞാതാക്കളിൽ പ്രമുഖനും നോബൽ നമ്മാന ജേതാവുമായ ഇർവിൻ  ശ്രോടിങ്ങർ (Irvin Schrodinger ), ‘What is Life” എന്ന തന്റെ പുസ്തകത്തിൽ പറയുന്നു “In a dream we do perform several characters at the same time, but not indiscriminately: we are one of them; in him we act and speak directly, while we often eagerly await answer or response of another person, unaware of the fact that it is we who control his movements and his speech just as much as our own…. that there is only one thing and Even in that what seems to be a plurality is merely a series of different personality aspects of this one thing, produced by a deception (the Indian MAYA); the same illusion is produced in a gallery of mirrors”

അതായത്, ഒരു കണ്ണാടി മുറിക്കുള്ളിൽ നമ്മുടെ തന്നെ ആയിരക്കണക്കിനു പ്രതിബിംബങ്ങൾ ഉണ്ടാകുന്നതുപോലെ, മായയുടെ ആവരണത്താൽ ഒരൊറ്റ 'ഞാൻ' പലതായി അനുഭവപ്പെടുന്നു എന്ന്.

കാലിഫോര്ണിയ യൂനിവേര്സിടി പ്രോഫെസറും വിഖ്യാത ന്യൂറോ സൈന്റിസ്ടുമായ ഡോക്ടർ വിളയന്നൂർ രാമചന്ദ്രൻ ‘എമെര്ജിംഗ് മൈന്ഡ്’ (The emerging mind) എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് കാണുക

“Matter and mind seems so utterly unlike each other. One way out of this dilemma is to think of them really as two different ways of describing the world; each of which is complete in itself. Just as we can describe light as made up of either of particle or as waves, and there is no point in asking which description is correct, because they both are, even though the two seem utterly dissimilar. The same may be true of mental and physical events in the brain.”

തലച്ചോറിന്റെ ഭവ്തിക  വ്യാപാരങ്ങളും മനസ്സിന്റെ പ്രവര്ത്തനങ്ങളും പരസ്പരം വേർതിരിക്കാൻ കഴിയാത്തവിധം ഒരു എകത്വത്തിൽ നിലനില്ക്കുന്നു, എങ്ങനെയെന്നാൽ, പ്രകാശത്തിന്റെ ദ്വിമാന അവസ്ഥയായ കണിക-തരംഗ രൂപങ്ങളെന്നപോലെ.

എകമാത്രനായ 'ഞാൻ' പ്രപഞ്ച പരിണാമത്തിന് ഒപ്പം പരിണമിക്കുന്നതുമാണെന്നു ആര്ക്കും വലിയ തര്ക്കവും ഇല്ല. പ്രപഞ്ചാതീതനായ ഒരു ദൈവത്തെ കൂടാതെതന്നെ പ്രകൃതി പരിണാമം കൊണ്ട് ഇന്നത്തെ ലോകത്തിലേക്ക് എത്താൻ കഴിയുമെന്നു സിധാന്തിക്കുകയാണ്‌, സംഖ്യ ദർശനത്തിലൂടെ കപിലൻ ശ്രമിച്ചത്‌. സംഖ്യ ദര്‍ശനത്തിലെ മൂല പ്രകൃതി പരിണമിക്കുന്ന രീതി ഇപ്രകാരമാണ്. പ്രകൃതില്‍ നിന്നും മഹത്വം, അതില്‍ നിന്നും അഹങ്കാരം, അഹങ്കാരതില്‍നിന്നു അഞ്ചു ന്ഞാനെന്ദ്രിയങ്ങളും അഞ്ചു കര്‍മെന്ദ്രിയങ്ങളും പിന്നെ മനസ്സ്, ഇങ്ങനെ പതിനൊന്നു ഇന്ദ്രിയങ്ങളും, ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങലായ അഞ്ചു തന്മാത്രകളും പരിണമിച്ചു. 

പരിണാമത്തിന് ഒരു സോദ്യെശ്യത ഉണ്ടെന്നും, വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് നടക്കുന്നതെന്നും, ആ നിയമങ്ങളെ ഏകോപിച്ചു ചലിപ്പിക്കുന്ന ഒരു തത്വമുണ്ടെന്നും, ആ തത്വമാണ് പരമഗുണവും ഈശ്വരനുമായ ഒംകാരമെന്നും സ്ഥാപിക്കാൻ പതഞ്‌ജലി തന്റെ യോഗ ദർശനത്തിലൂടെ ശ്രമിച്ചു.  

മാറി മാറി വരുന്ന പരിതസ്ഥിതിയുടെ അടിസ്ഥാനത്തിൽ, യാതൊരു സോദ്യെശ്യതയും ഇല്ലാതെ, തികച്ചും അന്ധമായ, പ്രകൃതി നിർധാരണത്തിലൂടെ, യാന്ത്രികമായ ഒരു പരിണാമ പ്രക്രിയ ജീവരൂപങ്ങളിൽ കണ്ടെത്താൻ ഡാർവിൻ ശ്രമിച്ചു.

മനുഷ്യവര്ഗത്തിന്റെ പരിണാമചരിത്രത്തെ വെറും യാദൃശ്ചികത മാത്രമായി കാണാതെ ആവശ്യകതയും കൂടെ ഉണ്ടെന്നും, സമൂഹജീവിയായ മനുഷ്യരുടെ അധ്വാന ശക്ത്തിയിലൂടെ, അവരുടെ അവയവങ്ങളിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും, അങ്ങനെ പരിണാമത്തിന് ഉത്പാദന-ഉത്പാദക ശക്ത്തികളുടെയും കൂടി പങ്കുണ്ടെന്ന് മര്ക്സും എംഗൽസും സ്ഥാപിക്കാൻ ശ്രമിച്ചു. 

ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നോക്കിയാലും ഇതിൽ നിന്നും വലിയ മാറ്റം ഒന്നും ഉണ്ടാകുന്നില്ല.  ഞാനും എന്റെ ചുറ്റുപാടും എന്ന് അറിയുന്ന പ്രാഥമിക ജീവൻ മുതൽ വളരെ സങ്കീര്ണ്ണമായ മനുഷ്യന്റെ ബോധം  വരെ പരന്നുകിടക്കുന്ന ഈ ‘ഞാൻ’ ഏതാണ്ട് 350 കോടി കൊല്ലങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉത്ഭവിച്ചു എന്നാണു കരുതുന്നത്. ഏതൊരു ജീവരൂപമാണോ ഇന്ന് നിലനില്ക്കുന്ന ജീവിവര്ഗത്തിന്റെ എല്ലാം  ആദ്യരൂപം, അതിനെ ‘Last Universal Common Ancestor’ (LUCA) എന്നാണ് ശാസ്ത്രം വിളിക്കുന്നത്‌.  LUCA- യിൽ നിന്ന് നിരന്തരമായ രൂപ മാറ്റത്തിലൂടെ പടിപടിയായി വളര്ന്നു ഇന്നത്തെ ‘ഞാൻ’  ആകുന്ന 350 കോടി വര്ഷങ്ങളിലെ ഒരു ചരിത്രമാണ് ആധുനിക ശാസ്ത്രം പറയുന്നത്. അതിനര്ധം അന്നത്തെ ആ ജീവ രൂപത്തിന്റെ അതെ ബയോ കെമിസ്ട്രി ആണ് ഇപ്പഴും നിലനില്ക്കുന്നതെന്നും ആ ജീവിയുടെ ഡി എൻ എ സീക്വെൻസ് ഇന്നത്തെ എന്റെ ഡി എൻ എ യിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഞാൻ അത് എന്റെ മക്കളിലേക്കും അവർ അവരുടെ മക്കളിലേക്കും പകര്ന്നുകൊടുക്കും എന്നുതന്നെയാണ്.  പുരാണനായ ആ ജീവൻ ഒരു ജീവരൂപത്തിൽ നിന്നും വേറൊന്നിലെക്കും അവിടെനിന്നും വീണ്ടും മറ്റൊന്നിലേക്കും, അങ്ങനെ, നവം നവങ്ങളായ ശരീരങ്ങൾ സ്വീകരിച്ചു,  പരിണമിച്ചു കൊണ്ടിരിക്കുന്നു.

“വാസാംസി ജീർനാനി യഥാ വിഹായ
നവാനി ഗ്രഹണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
നന്യനി സംയാതി നവാമി ദേഹി”

‘ജീര്ണിച്ച വസ്ത്രങ്ങൾ നാം എങ്ങനെ മാറ്റുന്നുവോ അപ്രകാരം ദേഹി പഴയ ദേഹത്തെ വെടിഞ്ഞു പുതിയ ദേഹം സ്വീകരിക്കുന്നു.’


മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ ഈ ശ്ലോകത്തെ പുതിയൊരു കണ്ണുകൊണ്ട് നോക്കിയാൽ എങ്ങനെ ഇരിക്കും? (തുടരും)  

2 comments:

  1. ഇർവിൻ ശ്രോടിങ്ങർ പറയുന്നതുമായി ചേര്‍ത്ത് വായിക്കാം. സ്വപ്നത്തില്‍ ഞാന്‍ കാണുന്ന, സംവദിക്കുന്നവര്‍ എന്‍റെ സ്വപ്ന സംവദനം അറിയുന്നില്ല. എന്നാല്‍ അവര്‍ സംവാദം അറിയുമ്പോള്‍ അതിനെ നാം ജീവിതം എന്ന് വിളിക്കുന്നു. മറ്റൊരുതരത്തില്‍ സമൂഹം ഒന്നിച്ചു കാണുന്ന സ്വപ്നം ആണ് ജീവിതം

    ഇനി LUCA യിലേക്ക് വരാം. ആ ഒരു ചെറിയ ജിവ ചൈതന്യം, ഈ കാലങ്ങളിലൂടെ ഇന്ന് നാം അറിയുന്ന പല ജീവി ചൈതന്യം ആയി പരിണമിച്ച്ചു നില്കൂനു. മറ്റൊരു അര്‍ത്ഥത്തില്‍ ആ ചെറിയ കോശം ഇന്ന് നാം എല്ലാം അടങ്ങിയ ഒരു വലിയ കോശം ആയി തീര്‍ന്നിരിക്കുന്നു

    ReplyDelete
  2. നന്ദി മുരളി, ഉറക്കം, സ്വപ്നം തുടങ്ങിയവ ‘മാൻഡൂക്യം’ ചര്ച്ച ചെയ്യുമ്പോൾ വിശദമായി കാണാമെന്നു കരുതുന്നു.

    ReplyDelete