Wednesday, 30 November 2011

അശ്വത്ഥാമാവ് (അദ്ധ്യായം -2)

ഇരുളിന്റെ മറപറ്റി മൂന്നു നിഴലുകള്നടന്നു നീങ്ങി. ആരെങ്കിലും തങ്ങളെ പിന്തുടരുന്നുണ്ടോയെന്ന് അതിലൊരാള്‍ ഇടക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. സ്വന്തം കാലടികള്‍ക്കടിയില്‍പ്പെട്ടു ഒടിയുന്ന ചില്ലികമ്പിന്റെ ശബ്ദം പോലും അവരെ പേടിപ്പിക്കുന്നെന്ന് തോന്നും.  കട്ടിപിടിച്ച ഇരുട്ട് അവര്ക്കു ഒരു അനുഗ്രഹമായി മാറി. പുഴക്കക്കരെ അങ്ങ്   അകലെ പടയാളികളുടെ കൈനിലയങ്ങള്‍ കാണാം. കൂടാരങ്ങളുടെ മുന്നില്‍ കുത്തി നിരുത്തിയ പന്തങ്ങളില്‍ നിന്നുള്ള വെളിച്ചത്തിന്റെ കീറേറ്റ് അയാളുടെ ശിരോ മണി ഇടെക്കിടെ വെട്ടിത്തിളങ്ങി.
പാണ്ഡവ ശിബിരങ്ങളില്‍ വിജയാഘോഷം പൊടി പൊടിക്കുന്നു. അഭിമന്യു, ഘടോല്‍കചന്‍ തുടങ്ങി ചുരുക്കം പേരോഴികെ പാണ്ഡവപക്ഷത്ത് വന്‍ നഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. യുദ്ധത്തിന്റെ പരിണീത ഫലങ്ങളെ വിലയിരുത്താന്‍ കൃഷ്ണനോടൊപ്പം പാണ്ഡവര്‍ അഞ്ചുപേരും ദൂരെ മറ്റൊരു കൂടാരത്തിലാണ്.
അശ്വത്ഥാമാവ് നീറിപ്പുകയുകയാണ്. തന്റെ പ്രിയപ്പെട്ട അച്ഛന്‍, ചെറുപ്പത്തില്‍ മടിയിലിരുത്തി എന്തെന്നു കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. മുഴുവനും തന്റെ പൂര്‍വ പിതാക്കളെപ്പറ്റിയായിരുന്നു. ബ്രമാവിന്റെ മാനസപുത്രനായ അംഗീരസ് ആയിരുന്നു തന്റെ മുതുമുത്തച്ഛന്‍, സപ്തര്‍ഷികളില്‍ പ്രധാനി. ഋഗ് വേദത്തിലെ ആദ്യ സൂക്തങ്ങള്‍ രചിച്ചത് അദേഹമാണുപോലും. അദേഹത്തിന്റെ പുത്രന്‍ ബൃഹുസ്പതി ദേവഗുരുവാന്. ബൃഹുസ്പതിക്ക് മമതയില്‍ ഉണ്ടായ രണ്ടു പുത്രന്മാര്‍ കചനും ഭരദ്വാജനും. ഭരദ്വാജനാണ് ദ്രോണരുടെ അച്ഛന്‍.
ദ്രോണരുടെ ജനനത്തിന് പിന്നിലുമുണ്ട് ഒരു കഥ. വാല്മീകി ശിഷ്യനും മഹാ തപസ്വിയുമായിരുന്നു ഭരദ്വാജന്‍. ഒരിക്കല്‍ അപ്സരസായ ഘൃഥാചി കുളിക്കുന്നത് കണ്ടപ്പോള്‍ മുനിയുടെ മനം ഇളകിയെത്രേ മനം മാത്രമല്ല മറ്റ് പലതും സംഭവിച്ചു. അതിന്റെ പരിണിത ഫലമേത്രേ ദ്രോണര്‍. ഒരു കുടത്തില്‍ നിന്നാണെത്രേ ജനനം. അതുകൊണ്ടാണ് ദ്രോണര്‍ എന്ന പേര് കിട്ടിയത്
“ഞാന്‍ ബ്രാമണനാണ്, ബ്രാമണര്‍ക്ക് പകയും പ്രതികാരവും പാടില്ല”,   അശ്വത്ഥാമാവ് സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല,
“എന്തു ബ്രാമണ്യം ? എന്റെ അച്ഛന്‍ പാണ്ഡവ-കൌരവരുടെ ഗുരു ആയിരുന്നു , ആയോധനകല അവരെ പഠിപ്പിച്ച ഗുരു. ജന്മം കൊണ്ട് എന്തു ആയിരുന്നെങ്കിലും അദ്ദേഹം അനുഷ്ഠിച്ചത് ക്ഷാത്ര കര്‍മമാണ്. ഞാനും അങ്ങനെതന്നെ. എന്റെ അമ്മ വളര്‍ന്നത് ഹസ്തിനാപുരിയിലെ രാജകൊട്ടാരത്തിലാണ്. ഞാന്‍ വളര്‍ന്നതും പഠിച്ചതും രാജകുമാരന്‍മാര്‍ക്കൊപ്പമാണ്. മാത്രമല്ല ഞാന്‍ ഇന്ന് കുരു സേനയുടെ നായകനാണ്. ക്ഷത്രീയ ധര്‍മം പ്രതികാരം ചെയുന്നതിന് ഒരു തടസ്സവുമല്ല.”
നടന്നു നടന്നു അവര്‍ ഒരു ആല്‍ മരത്തിന്റെ ചുവട്ടില്‍ എത്തി.   
“നാം ഇനി എങ്ങോട്ടു പോകും?” കൃപാചാര്യര്‍ ചോദിച്ചു. “പാണ്ഡവരുടെ മുന്പില്‍ എങ്ങാന്‍ പെട്ടുപോയാല്‍ മരണം സുനിശ്ചയം, ജയിക്കുന്നവന്റെതാണ് ചരിത്രം, അവനാണ് എന്നും ശരി, ധര്‍മവും അവന്‍ തീരുമാനിക്കുന്നതാണ്”
അശ്വത്ഥാമാവ് പ്രതിവചിച്ചു,
“അതേ, ജയിക്കുന്നവന്റെതാണ് ശരി, അതുകൊണ്ടു നമുക്ക് ജയിക്കണം. ഇന്ന് നാം അലയുന്നതുപോലെ ആ വാസുദേവനും പാണ്ഡവരും അലഞ്ഞുതിരിയണം, അതിനു എനിക്കു ചില പ്ലാനെല്ലാം ഉണ്ട്”
കൃപാചാര്യര്ക്ക് അവസ്ഥയിലും ചിരിക്കാതിരിക്കാന്കഴിഞ്ഞില്ല. പന്ത്രണ്ടു അക്ഷ്വുഹിണി പടയും ഭീഷ്മ, ദ്രോണ, വിദൂര, കര്‍ണ, സൈന്ധെയ, ദുര്യോധന  വീരന്മാരും ഒരുമിച്ച് പരാജയപ്പെട്ടിടത്ത് മൂന്നു പേര്‍, വെറും മൂന്നേ മൂന്നു പേര്‍ എന്തുള്ളു.   
“അവിവേകം പറയാതെ കുട്ടി”,  കൃപര്പറഞ്ഞു, “നമുക്ക് വാസുദേവ കൃഷനെ അഭയം പ്രാപിക്കാം, അദ്ദേഹം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല” കൃതവര്‍മാവും ആ അഭിപ്രായത്തോട് യോജിച്ചു.
അശ്വത്ഥാമാവ് നിന്നു വിറച്ചു, കണ്ണുകള്‍ ചുവന്നു, ദിക്കുകള്‍ മുഴങ്ങുമാറു അലറി
“നിങ്ങള്ക്ക് രണ്ടുപേര്കും പോകാം , ദ്രോണര്എന്റെ അച്ഛനാണ്, അദ്ദേഹത്തെ ചതിച്ചു വീഴ്ത്തിയവരുടെ കാല്കീഴില്അഭയം പ്രാപിക്കാം , പക്ഷേ , ഇതാ അസ്ത്ര ശാസ്ത്ര ധാരിയായ എന്നെ തോല്പ്പിച്ചിട്ടാവണം അത്
പെരുമ്പറ കൊട്ടുന്നപോലെ,  യുദ്ധ കാഹളം മുഴങ്ങുന്നപോലെ, ഇരുട്ടിന്റെ ഭിത്തികളില്‍ തട്ടി ആ ശബ്ദം പ്രതിത്വനിച്ചു.
“മകനെ നീ എന്റെ സോദരി പുത്രനാണ്, നിന്നെ കൈവിട്ടിട്ടു വയസ്സന് ഇനി ഒന്നും വേണ്ട, നാം ഒരുമിച്ച് യുദ്ധം ചെയ്തു ഇവിടം വരെ ഒന്നിച്ചായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും, അത് മരണത്തിലെക്കൊ ജീവിതത്തിലെക്കൊ എവിടേക്കും ആവട്ടെ”,  കൃപര്പറഞ്ഞു
“ഞാനും ",  തണുത്ത സ്വരത്തില്കൃതവര്മാവ് പ്രതിവചിച്ചു.
ആല്മരത്തിന്റെ മുകളില്നിന്നും കാക്കകളുടെ ദയനീയമായ കരച്ചില് കേള്ക്കായ്, തുടര്ന്നു രക്തത്തില്കുളിച്ച് കാക്കകളുടെ ഉടലും തലയും താഴേക്ക് വീണുകൊണ്ടിരുന്നു.  ഒരു കൂമന്രാത്രിയുടെ മറവില്കാക്കകളെ ആക്രമിച്ചിരിക്കുന്നു.
അശ്വത്ഥാമാവ് തന്റെ പ്ലാന്‍ വിവരിച്ചുകൊടുത്തു, വിതുങ്ങന്ന മനസ്സും മരവിച്ച ഹൃദയവുമായി മറ്റിരുവരും അത് കേട്ടു നിന്നു.
ദൂരെ എവിടെയോ ഒരു രാപ്പാടി  ശോക ഗാനം പാടി. പെട്ടെന്ന് ഒരു വെള്ളിടി വെട്ടി, മാനം കറുത്തു, പ്രകൃതി ഒരു പെരുമഴക്ക് തയ്യാര്‍ എടുത്തു.
ജമ്പൂകങ്ങള്‍ കൂട്ടം കൂട്ടമായി ഓരി ഇട്ടു, കാലന്റെ വരവറിയിച്ചു.
 (ദ്രോണം = കുടം)


Tuesday, 29 November 2011

അശ്വത്ഥാമാവ് (അദ്ധ്യായം -1)

യുദ്ധം കഴിഞ്ഞു. പതിനെട്ട് നാളുകളില്‍ കെട്ടടങ്ങിയ മനുഷ്യരുടെയും മൃഗങ്ങളുടെയും ശവങ്ങള്‍ കുരുക്ഷേത്ര  ഭൂവില്‍ ചിതറിക്കിടന്നു. ശവം തീനി കഴുകനും കുറുക്കനും കുരുനരിയും ആര്‍ത്തിയോടെ ഓടി നടന്നു. കബന്ധങ്ങള്‍ക്കിടയില്‍ ഉറ്റവരെയും ഉടയവരെയും തിരയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആര്‍ത്ത നാദം കുരുക്ഷേത്രത്തില്‍ ഉയര്‍ന്നു കേള്‍കായി. രക്തം വീണു കറുത്ത കുരുക്ഷേത്ര ഭൂമി ഇനിയും എന്തോ പ്രതീക്ഷിക്കുന്ന പോലെ മരവിച്ചു കിടന്നു.
അകലെ,  സ്വച്ഛന്ദമൃത്യുവായ   ഭീക്ഷ്മ പിതാമഹന്‍ മരണം കാത്തു ശരശൈയയില്‍ കണ്ണുമടച്ച് കിടന്നു. മറ്റൊരിടത്ത് ഭീമസേനന്‍ ചതിച്ചു വീഴ്ത്തിയ ദുര്യോധന മഹാരാജാവ് കിടക്കുന്നു, മരിച്ചിട്ടില്ല, ആരെയോ തിരയുന്നപോലെ കണ്ണുകള്‍ ഉഴരുന്നുണ്ട്. ഗദായുദ്ധത്തിന്റെ നിയമം ലംഘിച്ചു കാല്‍ അടിച്ചു ഓടിച്ചാണ് ദുര്യോധനനെ വീഴിയത്ത്, അതിനു കൃഷണനും കൂട്ട് നിന്നു, അല്ല, കൃഷ്ണനാണെത്രേ ആ വിദ്യ ഉപദേശിച്ചു കൊടുത്തത്. അല്ലെങ്കില്‍ തന്നെ ധര്‍മ യുദ്ധം എന്നു വിളിച്ച ആ മഹാ യുദ്ധത്തില്‍ എവിടെ ധര്‍മം, പ്രത്യകിച്ചും ഭീക്ഷ്മര്‍ വീണതിന് ശേഷം?
ഭീഷ്മര്‍ വീണതിന് ശേഷം മാത്രമാണ് ശരിക്കും മഹാഭാരതയുദ്ധം തുടങ്ങുന്നത് . അത് മനസ്സിലാക്കാന്‍ ആദ്യത്തെ പത്ത് ദിവസം മരിച്ചവരുടെയും അവസാന എട്ട് ദിവസം മരിച്ചവരുടെയും കണക്കൊന്ന് നോക്കിയാല്‍ മതി. ഉത്തരന്‍ , ശ്വേതന്‍ , ശംഖന്‍ ,ഭീഷ്മര്‍. ഭീഷ്മര്‍ക്കുശേഷം പിന്നീടങ്ങോട്ട് മഹാരഥന്മാരുടെ വീഴ്ചതന്നെയായുരുന്നു,
എല്ലാം ചതിയില്‍,
അഭിമന്യു, ഘടോല്‍കചന്‍, ഭഗദത്തന്‍,വിരാടന്‍ ,ദ്രോണന്‍ ,ദ്രുപദന്‍ ,കര്‍ണന്‍ ,ശിഖണ്ഡി ,ദുശ്ശാസനന്‍, , ജയദ്രഥന്‍, ശല്യന്‍ ,ധൃഷ്ടദ്യുമ്നന്‍ ,ദുര്യോധനന്‍.
നേരം ഇരുട്ടിത്തുടങ്ങി, ദുര്യോധനന്‍ കിടക്കുന്ന ഇടത്തേക്ക് മൂന്നുപേര്‍ പതുങ്ങി പതുങ്ങി വന്നു. അതില്‍ മുന്നില്‍ വന്ന ആള് തേജസ്സുറ്റ ഒരു യുവാവാണ്. മെയിവഴക്കം കണ്ടാല്‍ ഒരു മഹാരാധനാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. തലയില്‍ തിളങ്ങുന്ന ഒരു ചൂഡാമണി ധരിച്ചിട്ടുണ്ട്.
അദ്ദേഹം കുനിഞ്ഞു, പതുക്കെ വിളിച്ചു,
“മഹാരാജാവേ”
ദുര്യോധനന്‍ പതുക്കെ കണ്ണുതുറന്നു, ക്ഷീണിച്ചു സ്വരത്തില്‍ പതുക്കെ ചോദിച്ചു,
“ആരാണ്, ഞാന്‍ രാജാവായി ജീവിച്ചു രാജാവായിതന്നെ മരിക്കുന്നു, ആ വൃകോദരന്‍ എന്നെ ചതിയില്‍ വീഴ്ത്തി, നേരിട്ടുള്ള യുദ്ധത്തില്‍ ഹലായുധശിഷ്യനായ ഈ എന്നെ തോല്‍പ്പിക്കാന്‍ 
മൂന്നു ലോകങ്ങളിലും ആരുണ്ട്? ഇപ്പോള്‍ എന്റെ ഈ അവസ്ഥ കണ്ടു രസിക്കാന്‍ വന്ന നീ ആരാണ്?
യുവാവ് പൊട്ടികരഞ്ഞുകൊണ്ടു പറഞ്ഞു , മഹാരാജാവേ ഞാന്‍ അശ്വദ്താമാവാന് അങ്ങയുടെ സേവകന്‍.
ദുര്യോധനന്റെ കണ്ണുകള്‍ ഒന്നു തിളങ്ങി എന്നിട്ട് ചോദിച്ചു , ആചാര്യപുത്രാ, കുരുസൈന്യം മുച്ചൂടും മുടിഞ്ഞു അല്ലേ?
അശ്വത്ഥാമാവ് മറുപടി പറഞ്ഞു , “ഇല്ല രാജാവേ ഈ ദ്രവ്ണി ജീവിച്ചിരിക്കുന്നു, മാത്രമല്ല മാതുലനായ കൃപാചാര്യരും കൃതവര്‍മാവും എന്നോടൊപ്പം ഉണ്ട്.  അങ്ങയോട് ഈ കടും കൈ ചെയ്തവരോടും എന്റെ അച്ഛനെ ചതിച്ചുകൊന്ന ആ പാണ്ഡവരോടും പകരം വീട്ടാന്‍ മഹാരാധന്‍മാരായ ഞങ്ങള്‍ ജീവിച്ചിരുപ്പുണ്ട്. കുരു  സൈന്യം നശിച്ചിട്ടില്ല. ശക്തി കുറഞ്ഞിട്ടുണ്ടാകും.”
“അശ്വത്ഥാമാ ഹത”
ധര്‍മം തന്നെ അവതാരമെടുത്തു എന്നു പറയപ്പെട്ട ആ ജേഷ്ട പാണ്ഡവന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നപോലെ, പ്രിയ പുത്രന്റെ മരണം കേട്ടു ഞെട്ടി നിന്ന ആചാര്യന്റെ നെഞ്ചിലേക്കു ശരമാരി ചൊരിഞ്ഞു  പാഞ്ചാല പുത്രന്‍.
അശ്വത്ഥാമാവ് പ്രതികാര  അഗ്നിയില്‍  ആളിക്കത്തി, പക ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
“പാണ്ഡവ കുലത്തെ മുടിക്കും ഞാന്‍ , യുദ്ധം അവസാനിച്ചിട്ടില്ല” അയാള്‍ ദുര്യോധനന്റെ ചെവിയില്‍ മന്ത്രിച്ചു.
ദുര്യോധനന്റെ കണ്ണുകള്‍ വീണ്ടുo തിളങ്ങി , ചുണ്ടില്‍ ഒരു ചെറു  പുഞ്ചിരി വന്നതുപോലെ, അഭിമാനത്തോടെ തല ചെറുതായി ഒന്നു ഉയര്‍ത്തി പറഞ്ഞു , “കൃപാചാര്യരെ, ഒരു കുടം വെള്ളം കൊണ്ടുവരു, ഇവിടെ ഈ മരണക്കിടക്കയില്‍ കിടന്നുകൊണ്ടു ദുര്യോധന മഹാരാജാവ് തന്റെ സര്‍വ സൈന്യാധിപനായി ഈ കൃപീ പുത്രനെ അഭിഷേകം ചെയ്യട്ടെ”
അങ്ങനെ കുരു സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായി ഭീഷ്മര്‍ അഭിഷേകം ചെയ്യപ്പെട്ടു പതിനെട്ടാം നാള്‍ അവസാന സര്‍വ സൈന്യാധിപനായി അശ്വത്ഥാമാവ് അഭിഷേകം ചെയ്യപ്പെട്ടു.
അവര്‍ മൂവരും നിറകണ്ണുകളോടെ ദുര്യോധനനെ താണ് വണങ്ങി പതുക്കെ ഇരുളിലേക്ക് മറഞ്ഞു.
ദുര്യോധനന്റെ വലതു കൈ പതുക്കെ ഉയര്‍ന്നു , ദൂരെ കിടക്കുന്ന തന്റെ ഗദയുടെ നേര്‍ക്ക് പതുക്കെ നീങ്ങി, അസഹ്യനീയമായ വേദന മൂലം അബോധാവസ്ഥയിലേക്ക് വീണ്ടും  വീണു.
ചുറ്റും കുറുനരികളുടെ ഓരിയിടല്‍ മുഴങ്ങി. മരണം തിങ്ങി നിന്ന കുരുഷേത്രത്തിന്റെ ദീനരോദനം പോലെ അത് അന്തരീക്ഷത്തില്‍ ലയിച്ചു.  





                                

നമ്മുടെ ചിരംജ്ജീവികള്

“അശ്വത്ഥാമാ ബലിര്‍വ്യാസന്‍ ഹനുമാന്‍ ച വിഭീഷണ
കൃപ പരശുരാമ ച സപ്തയിദെ ചിരംജീവിനഹ”

അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍ ഇവര്‍ ഏഴു പേരാണ് ഭാരതത്തിലെ ചിരംജീവികള്‍.

ഇവരെ കൂടാതെ മാര്‍ഖണ്ഡ്യെയ മഹര്‍ഷിയെയും ചിരംജീവി ആയി കണക്കാക്കുന്നെങ്കിലും മുന്‍പറഞ്ഞ ഏഴു പേര്‍ക്കു ഒരു വ്യത്യാസം ഉണ്ട്. ഈ ഏഴു പേരും കലിയുഗത്തിന്റെ അന്ത്യത്തോടെ അവസാനിച്ചു പുതു ജന്മത്തില്‍ പുതു വേഷത്തില്‍, അടുത്ത മന്വ്ന്തരത്തില്‍ വരുന്നവര്‍ ആണ്, മറിച്ച്, മാര്‍ഖണ്ഡ്യെയന്‍ കല്‍പാന്ത പ്രളയത്തെയും അതിജീവിക്കുന്ന ആളാണ്.

ഇവര്‍ ജീവിച്ചിരുന്ന യുഗം നോക്കുകയാണെങ്കില്‍, ബലിയും പരശുരാമനും കൃത യുഗത്തിലും, ഹനുമാനും വിഭീഷണനും ത്രേതാ യുഗത്തിലും , അശ്വത്ഥാമാവ്, വ്യാസന്‍, കൃപര്‍ എന്നിവര്‍ ദ്വാപര യുഗത്തിലുമാണ് ജീവിച്ചിരുന്നത്. എന്നിരുന്നാലും ഇവരൊക്കെ പിന്നീടുള്ള യുഗങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്.

പരശുരാമന്‍ ത്രേതാ യുഗത്തിലും  ദ്വാപര യുഗത്തിലും വരുന്നുണ്ട്. ഹനുമാന്‍  ദ്വാപരയുഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സീത സ്വയംവര സമയത്ത് ക്രുദ്ധനായി ശ്രീരാമന്റെ മാര്‍ഗം തടയുന്ന പരശുരാമന്‍ ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും കര്‍ണന്റെയും ഗുരുവായും, പിന്നീട് അംബക്കുവേണ്ടി ഭീക്ഷമരോടു പൊരുതി പരാജയപ്പെടുന്ന് ആളായും പ്രത്യക്ഷപ്പെടുന്നു. പവനപുത്രനായ ഹനുമാന്‍ ദ്വാപരയുഗത്തില്‍ ഭീമന്റെ വഴി തടയുന്നത് പ്രസിദ്ധമായ കാര്യമാണല്ലോ?.

പക്ഷേ ഈ കലിയുഗത്തില്‍ ഇവരെ ആരെയും കണ്ടതായി നാം ഓര്‍ക്കുന്നില്ല. ചിരംജീവികള്‍ ആണെങ്കില്‍ അവരെ തീര്ച്ചയായും കാണേണ്ടതാണ്. അവര്‍ എവിടെ എന്നു തിരയുമ്പോള്‍, ഈ പാത്ര സൃഷ്ടിയിലൂടെ ഇതിഹാസ കര്‍ത്താകള്‍, ചിരം ജീവികളായ എന്തെന്ത് ഗുണങ്ങളെയോ ദോഷങ്ങളെയോ ആണ് നമ്മുടെ മുന്പില്‍ അവതരിപ്പിക്കുന്നതെന്ന അന്വേഷണത്തില്‍ നാം എത്തിച്ചേരും. അത് അല്പ്പം നീണ്ടതും ഇവര്‍ ഓരോരുത്തരുടെയും ജീവിതത്തിലൂടെ കടന്നു പോയാല്‍ മാത്രം ലഭിക്കുന്നതുമാകുന്നു. കഴിയുമെങ്കില്‍ നമുക്ക് ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്. കാത്തിരിക്കാം.

Ravana’s Wisdom

The story goes that after shooting the fatal arrow on the battlefield of Lanka, Rama told his brother, Lakshmana, “Go to Ravana quickly before he dies and request him to share whatever knowledge he can. A brute he may be, but he is also a great scholar”. The obedient Lakshmana rushed across the battlefield to Ravana’s side and whispered in his ears, “Demon-king, do not let your knowledge die with you. Share it with us and wash away your sins”. Ravana responded by simply turning away. An angry Lakshmana went back to Ram, “He is as arrogant as he always was, too proud to share anything”. Rama comforted his brother and asked him softly, “Where did you stand while asking Ravana for knowledge?” “Next to his head so that I hear what he had to say clearly”. Rama smiled, placed his bow on the ground and walked to where Ravana lay.

Lakshmana watched in astonishment as his divine brother knelt at Ravana’s feet. With palms joined, and with extreme humility, Rama said, “Lord of Lanka, you abducted my wife, a terrible crime for which I have been forced to punish you. Now you are no more my enemy. I bow to you and request you to share your wisdom with me. Please do that for if you die without doing so, all your wisdom will be lost forever to the world”.

To Lakshmana’s surprise, Ravana opened his eyes and raised his arms to salute Rama, “If only I had more time as your teacher than as your enemy. Standing at my feet as a student should, unlike your rude younger brother, you are a worthy recipient of my knowledge. I have very little time so I cannot share much but let me tell you one important lesson I have learnt in my life. Things that are bad for you seduce you easily; you run towards them impatiently. But things that are actually good for you fail to attract you; you shun them creatively, finding powerful excuses to justify your procrastination. That is why I was impatient to abduct Sita but avoided meeting you. This is the wisdom of my life, Ram. My last words. I give it to you”.

After these words, Ravana died.

Monday, 28 November 2011

ശ്രീ പത്മനാഭന് ഒരു തുറന്ന കത്ത്

ശ്രീപത്മനാഭാ,അങ്ങ് ഇതയും വലിയ കൊടീശ്വരനാനെന്നു അടിയന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എത്ര വര്‍ഷങ്ങളായുള്ള ബന്ധമാണ് നമ്മള്‍ തമ്മില്‍. എത്ര അടുത്ത ബന്ധമായിരുന്നു അത്. എനിക്ക് തോന്നുന്നു ഏതാണ്ട് നാല്പത്തി അഞ്ച് കൊല്ലം മുന്‍പ്, സ്കൂളില്‍ നിന്നും വന്ന എസ്കെര്‍ഷനാനന്നു തോന്നുന്നു നമ്മുടെ ആദ്യ കൂടിക്കാഴ്ചക്ക് കളം ഒരുക്കിയത്. അന്ന് മേത്തന്‍ മണിയെക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് തിരുമുന്‍പില്‍ നിന്നിരുന്ന ആ വന്‍ ആല്‍ മരവും, അതില്‍ തലകീഴായ് കിടന്നിരുന്ന ലക്ഷക്കണക്കിന്‌ വവ്വാല്‍ കൂട്ടങ്ങളും, അവയുടെ പേടിപ്പെടുത്തുന്ന ചിലക്കലുമായിരുന്നു.
പിന്നീട് ആയിരത്തി തോള്ളയിരതി  എഴുപത്തി എഴില്‍  തിരു അനന്ത പുറത്തേക്കു  കുടിയേറിയപ്പോള്‍, പഴയ ആല്‍ മരം നിന്നയിടത് സ്വര്‍ണ കച്ചവടക്കാര്‍ നിരന്നിരിക്കുന്നത് കണ്ടപ്പോള്‍ അടിയനു   ചെറിയൊരു സംശയം തോന്നാതിരുന്നില്ല, സ്വര്‍ണതോടും സ്വര്‍ണ കച്ചവടക്കരോടുമുള്ള അങ്ങയുടെ ഒരു പക്ഷഭേദം. എന്നും സന്ധ്യാ സമയങ്ങളില്‍ തീര്‍ഥ പാദ മണ്ഡപത്തില്‍ നടക്കുന്ന പരിപാടികള്‍ കണ്ടു സമയം പോക്കാന്‍ ഇറങ്ങുമ്പോള്‍, അങ്ങയുടെ തിരുനടയില്‍ എത്രയോ സമയം ഈയുള്ളവന്‍ ഇരുന്നിട്ടുണ്ട്. നവരാത്രി സംഗീത ഉത്സവത്തിന്‌ ആ നടയില്‍ ഇരുന്നാണ് അടിയന്‍ സംഗീതം ആസ്വദിച്ചിരുന്നത്. അന്തരീക്ഷത്തില്‍ നിറയുന്ന സംഗീതവും ഉള്ളില്‍ പതഞ്ഞു പൊങ്ങുന്ന അതിന്റെ സ്പിരിറ്റും കൊണ്ട് എത്രയോ രാത്രികളില്‍ ആ നടയിലിരുന്നു അടിയന്‍ ഉറങ്ങി യിട്ടുണ്ട്.
ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം എന്താണെന്നല്ലേ, ഇനി അത് പറ്റൊമോ? അങ്ങ് പെട്ടെന്ന് ഒരു കോടാനു കൊടീശ്വരനായില്ലേ?ഇനി തോക്കും കുന്തവും പിടിച്ചു നില്‍ക്കുന്ന പട്ടാളം അത് സമ്മതിക്കുമോ?
എങ്കിലും അങ്ങ് ചെയ്ത ഉപകാരം ഒരിക്കലും അടിയനു മറക്കാന്‍ കഴിയില്ല. ഒരു ലക്ഷം കോടി, രണ്ടു ലക്ഷം കോടി എന്നൊക്കെ അഴിമതി കഥകള്‍ വായിക്കുമ്പോള്‍, അതൊന്നും ഭാവനയില്‍ കാണാന്‍ ഈയുള്ളവന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അതിനു കഴിയുന്നുണ്ട്, ഇത്ര ടണ്‍ സ്വര്‍ണം ഇത്ര ടണ്‍ വെള്ളി ഇത്ര ഇത്ര   രക്ന വജ്ര വൈടൂരങ്ങള്‍ എന്നൊക്കെ.

എങ്കിലും ഈ പണമെല്ലാം എങ്ങനെ ഉണ്ടാക്കിയെന്ന് അറിയാതെ അങ്ങ് ഇതിന് മുകളില്‍ ഇങ്ങനെ കിടന്നത് അത്ര ശരിയായില്ല എന്നു അടിയന് ഒരു അഭിപ്രായം ഉണ്ട്. ഈ നിധിശേഖരം അന്നത്തെ ഭരണാധികാരികള്‍ ഉണ്ടാക്കിയതു, സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതിവാങ്ങിക്കൊണ്ടായിരുന്നു എന്നു പലരും ആക്ഷേപം പറയുന്നുണ്ട്.  അവര്‍ണവിഭാഗങ്ങള്‍ നല്‍കിയ മുലക്കരവും തലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച് തങ്ങളുടെ ഖജനാവും വളരുമെന്നാണു പത്മനാഭസ്വാമിയെ സാക്ഷിനിര്‍ത്തി ഈ തമ്പുരാക്കന്മാര്‍ കരുതിയിരുന്നത്. ട്രഷറി കാലിയാവുന്ന പ്രശ്നമില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതാണു തിരുവിതാംകൂറിന്റെ സാമ്പത്തികശാസ്ത്രം. സ്ത്രീകള്‍ക്ക് രണ്ടു മുലകളുണ്െടങ്കിലും രണ്ടിനുംകൂടി ഒരു നികുതി കൊടുത്താല്‍ മതിയായിരുന്നു (ഭാഗ്യം). ചേര്‍ത്തലയില്‍ ഒരു ഈഴവസ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥനു മുന്നില്‍ തന്റെ രണ്ടു മുലകളും ഛേദിച്ചുവച്ച് പ്രതിഷേധിച്ച ചരിത്രമുണ്ട്. ഇന്നും അവരുടെ സ്ഥലം 'മുലച്ചിപ്പറമ്പ്' എന്നാണ് അറിയുന്നത്.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ് നികുതികള്‍ പിരിച്ചിരുന്നത്. തലക്കരം വര്‍ഷത്തിലൊരിക്കലായിരുന്നു പിരിച്ചിരുന്നത്. 16 മുതല്‍ 60 വയസ്സ് വരെയുള്ള അവര്‍ണരുടെ തലയെണ്ണിവാങ്ങിയിരുന്ന നികുതിയാണിത്. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു എന്നൊക്കെ പല ചരിത്രകാരന്മാരും എഴുതി വച്ചിട്ടുണ്ട്.
പിന്നെ,അങ്ങയുടെ ഇവിടത്തെ പ്രതിഷ്ഠയുമായി വില്വമംഗലംസ്വാമിയെ ബന്ധിപ്പിക്കുമ്പോള്‍ അടിയന് ഒരു ആശങ്ക.അനേകം ബുദ്ധമതകേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണ് വില്വമംഗലം. 'കലിയുഗം ആരംഭിച്ച് മൂന്നു വര്‍ഷവും 230 ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസി വിഗ്രഹം പ്രതിഷ്ഠിച്ചു' എന്ന് മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട് പോലും. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്ണുവാക്കിയതിന്റെ സൂചനയാണിതില്‍ കാണുന്നതെന്ന് പല കുബുദ്ധീകളും പിറുപിറുക്കുന്നത് അടിയന്‍ കേള്‍ക്കുന്നു.
ഇനി എന്താണ് അടിയന്‍ എഴുതേണ്ടത്.എല്ലാം അറിയുന്നവനാണല്ലോ അങ്ങ് . അതുകൊണ്ടു ഈ കത്ത് ഇവിടെ അവസാനിപ്പിക്കുന്നു.
മറ്റൊരു പദ്മനാഭ ദാസന്‍

                            


Sunday, 27 November 2011

A December Night Dream

Question:
Do you watch the night sky? Now, in the December's chilled nights, it is so fascinating to see the Orion the hunter, the seven little sisters, the Cassiopeia and other constellations- all in the dark December's black beauty sky. I somehow manage a little time daily to relish the nights.

Answer:
Indeed, the idea about the deep space provided by the models created by Man is fantastic and yes, mind boggling. Just remember, when you look up to the sky, actually you are looking to your past. When you say “This is Sombrero galaxy, 28 million light years away”, it simply means that it WAS there about 28 million years ago.

Through all of our history we have pondered the stars and mused whether mankind is unique or if, somewhere else out there in the dark of night sky, there are other beings who contemplate and wonder as we do - fellow thinkers in the cosmos. Such beings might view themselves and the universe differently. Somewhere else there might exist exotic biologies, technologies and societies.



                                                                    Sombrero galaxy



The Twin Towers

Our brain has two hemispheres; the left half is rational, analytical, ‘intelligent' and logical. The right half is holistic, creative, empathic, loving and feeling. Our brain provides two wings for us to fly in the sky of our life, yet some are conditioned to choose only one. As for me, I use both.

Love never dies, sometimes it is a one way traffic, it only changes, but still it is beautiful, why? more than half of our life is in dream. There is no restriction in dreaming. I can be in any beautiful world with any beautiful fairy. I can love anybody; love, with and without lust, no restriction. 

I still am in my teens; I love all the beautiful girls in the world whom I met. No matter it is reciprocated, it is none of my concern; I never demand nor expect or accept a reciprocation. Most of the time I live inside my mind, Love exists in my mind which creates beautiful dreams for me, both in day and night, the right hemisphere works. For the bodily needs, I know very well how to grab it, the left hemisphere works


Friday, 25 November 2011

Splinters

Everyone wants to say everything

Everyone wants to speak everything coming in his thought. But (s)he is unable to do it because of the limit of the language. Thoughts are like clouds. It doesn't require any language. It is a state of the mind. If thoughts are in any language, everybody will become Dostoevskys.

Like clouds moving in the sky, thoughts are  moving through the mind. There are small intervals between each piece of thought. It is silence, the great pacifier, the rhythm of life and death, the harmony of the existence; one should try to listen that silence.

Emotions are also like thoughts   

Yes, emotions are like balloons, floating in the air like kites, yellow, green and red, the string is in our hand. There are spotted ones also. Some are with beauty spots; some are with permanent black spots. All are inflated with nothingness. Inside is hallow, the complete absence of content, only a thin skin... Just a pin prick...........

Emotions are ragged in it's original nature, assurance and betrayal are the two sides of a coin. It is like light and shade. Everything exists in opposites.

And destiny is like a pond

The pond is like perumthachan's pond. it is at the same time square, round and rectangle.. The water is murky and at the same time clear and green. When it is clear you can see the glittering Perl at the bottom. If you jump into it to snatch the Perl from it's heart the water will become murky, the Perl disappears. This is the hide and seeks of destiny. How do people fall in to the murky pond?, deliberate?, accidental? or circumstantial?, why all the ponds are murky?.
  
Strangers

We are Strangers caught in a frigid social circle.  We are strangers to ourselves too. If I look into the mirror I always see a stranger looking at me, imitating my every action. I not even know where am I sitting, in my head? in my heart? leg? hand? Am I the conglomeration of all these? Where am I come from?  Where am I heading to?               To whom am I asking questions?

Black lies, white lies and colored truths

Well, aren’t colored truths actually lies which have some part of truth in them? white lies on the other hand are lies, but they are supposed to be insignificant in the sense that they will not harm anyone, benign

People used to say, I see / perceive people, their character as black or white; good or bad; but no one is like that aye? Everyone has shades of grey; some more than the others, a bit like colored truths I suppose.

What about lies?

Is it also a matter of perspective? like I am saying the truth but you may think I am hiding something or that it’s a white lie. Interesting word huh? white lie. Are there beige, creamy ones? to think lies have colors. I think of them as purple actually, succulent purple. So that they go down easily i suppose; from the phrase 'swallow a lie'

What do lies taste like? Are they always bitter? Could they possibly taste sweet? like in bitter sweet lie. On second thoughts yes, lies can taste sweet, bitter, bitter sweet, what not; even rancid I guess.

The pilgrimage

You hate travel? .. and you think others love travel? There is a state in between the two. I don't know the name of it, but I can feel it.

Yes I was a wander lust once, when I was young, not just traveling, but trekking, visited almost all the mountain ranges of Kerala and Tamilnadu, every year at least for 10 full days, through the virgin forest, amid the lush green emeralds, towards the crest of the mountains, through the velvet mist, wet, a small team of five persons, completely cut off from the social web, a complete divine solitude, along with the herds of wild elephants, silently following the tiger footprints, every day 6 hrs walk, through the pouring rain, sleeping on the rock.... a perfect blend with nature's bliss......................

Once, from a small forest village ‘Mukkali’ of palakkad district.. through the silent valley forest, crossing the Sispara pass, through the  sub zero temperature nights of nilgiri hills, through the upper Bhavani wild life sanctuary, reached Ooty, 9 days, 85 KM.... how do you feel, I still can smell such pilgrimages to the nature's holiness.. to the divine virginity.