ഇരുപതാം
നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കേ ഇന്ത്യ, വളരെ പ്രധാനപ്പെട്ട മറ്റു ഒരു വെളിപ്പെടലിലൂടെ
കടന്നുപോയി. സംഘകാല കൃതികൾ എന്ന് അറിയപ്പെട്ടിരുന്ന വലിയൊരു സാഹിത്യ ശേഖരം , കണ്ടെടുത്തതായിരുന്നു
ഇത്. പുരാതന തമിൾ ലിപികളിൽ (Archaic Tamil)
എഴുതപ്പെട്ട വലിയൊരു ശേഖരം ആയിരുന്നു ഇത്. നാനൂറ്റി എഴുപത്തി അഞ്ചു കവികൾ എഴുതിയ
2381 കവിതകൾ. അതിൽ പകുതിയോളം എഴുതിയത്
16 കവികൾ. 102 കവിതകളുടെ കർത്താക്കൾ അജ്ഞാതമായി നിൽക്കുന്നു.
238 കവിതകൾ കപിലർ എന്ന ഒറ്റ ആളുടെ കൃതിയാണ്.
അതിൽ ഏറ്റവും വലിയ കവിതകൾക്ക് എഴുനൂറിൽ കൂടുതൽ വരികളും ഏറ്റവും ചെറുതിനു രണ്ടു
വരിയുമായിരുന്നു വലുപ്പം.
അതോടെ
മറ്റൊരു തർക്കവും ഉടലെടുത്തു. അതായത് സംസ്കൃതമാണോ, ദ്രാവിഡമാണോ കൂടുതൽ പഴക്കമുള്ളത്
എന്ന്. സാധാരണ ഗതിയിൽ തെക്കേ ഇന്ത്യൻ ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞന്മാരും ദ്രാവിഡത്തിനെ
പിന്തുണക്കുകയും, വടക്കോട്ടുള്ളവർ സംസ്കൃതത്തെ പിന്തുണക്കുകയും ചെയ്തു.
സംഘം
കൃതികളുടെ പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. AD എട്ടാം
നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഇറയനാർ അകപ്പൊരുൾ
(ഇറയാനാർ എഴുതിയ പ്രേമഗീതം) എന്ന കൃതിയുടെ വിവരണത്തിൽ നക്കിറർ എന്ന എഴുത്തുകാരൻ ആണ്
ഈ ഐതിഹ്യം സൂചിപ്പിച്ചിരിക്കുന്നത്. , അത്
ഇങ്ങനെ.
സഹസ്രാബ്ദങ്ങൾക്കു
മുൻപ് ഒരു പാണ്ട്യൻ രാജാവ്, കവികളുടെ ഒരു സമ്മേളനം , അതായത് കൂടൽ, വിളിച്ചു ചേർത്തു.
549 കവികൾ, അതോടൊപ്പം ശിവൻ , മുരുഗൻ തുടങ്ങിയ പല ദൈവങ്ങളും അതിൽ പങ്കെടുത്തു.
ആ കൂടൽ അഥവാ സംഘം 4440 വര്ഷം നീണ്ടുനിന്നു.
അതിൽ ഉണ്ടായ എല്ലാ കവിതകളും വലിയൊരു വെള്ളപ്പൊക്കത്തിൽ നഷ്ട്ടപ്പെട്ടു. വീണ്ടും രാജാവ്
മറ്റൊരു കൂടൽ വിളിച്ചു ചേർത്തു. അതിൽ
1700 കവികൾ പങ്കെടുത്തു. അതിലും പല ദൈവങ്ങളും
പങ്കെടുത്തിരുന്നു. 3700 കൊല്ലം നീണ്ടുനിന്ന ആ സംഘത്തിൽ ഉണ്ടാക്കിയ കവിതകളും വെള്ളപ്പൊക്കത്തിൽ
നശിച്ചു പോയി. പക്ഷെ തൊല്കാപ്പിയം എന്ന ഒരു ഗ്രന്ഥം മാത്രം അവശേഷിച്ചു. ത്വൽ എന്നാൽ പഴയത് എന്നർത്ഥം.
കാപ്പിയo എന്നാൽ കാവ്യം തന്നെ. അതായത് പഴയ
കാവ്യം എന്നർത്ഥം. സംസ്കൃത സാഹിത്യത്തിലെ പാണിനീയത്തിനു ഏതാണ്ട് തുല്യമായ തമിഴ് വ്യാകരണ,
ഭാഷാ ശാസ്ത്ര , കാവ്യ മീമാംസ ഗ്രന്ഥമാണ് ത്വൽകാപ്പിയം.
പാണ്ട്യ
രാജാവ് മൂന്നാമതും മറ്റൊരു സംഘം വിളിച്ചു ചേർത്തു. ഇത് 1800 കൊല്ലം നീണ്ടുനിന്ന , 473 കവികൾ പങ്കെടുത്ത ഒരു
സംഘം ആയിരുന്നു. അതിൽ ഉണ്ടാക്കപ്പെട്ട രചനകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ഒന്നാമത്തെ
സംഘം (Mudharchangam)
മധുരയിലും, അതിന്റെ അധ്യക്ഷൻ അഗസ്ത്യൻ ആയിരുന്നു. രണ്ടാമത്തേത് (Idaichangam) കപടപുരത്തും,
അതിന്റെ അധ്യക്ഷൻ തൊൽക്കാപ്പിയർ ആണ് മൂന്നാമത്തേത്
(Kadaichamgam) തേന്മധുരൈയിലും
ആണ് നടന്നത്. അതിന്റെ അധ്യക്ഷൻ നക്കിരർ ആയിരുന്നു. കപടപുരം ആന്ധയിൽ ഉള്ള ഏതോ സ്ഥലമാണെന്ന് കരുതപ്പെടുന്നു.
തേന്മധുരൈ വൈഗ നദിയുടെ തീരത്തു എവിടെയോ ആയിരിക്കും എന്ന് കരുതുന്നു. (Total 9940 years). അങ്ങനെ ഏതാണ്ട് പതിനായിരത്തോളം
കൊല്ലം പഴക്കമുള്ളതാണ് ഈ കൃതികൾ എങ്കിൽ ദ്രാവിഡ ഭാഷ തന്നെ മുന്നിൽ എന്ന് പല ദ്രാവിഡ
പണ്ഡിതന്മാരും ഉറച്ചു വിശ്വസിച്ചു.
പത്തു പതിനാറു നൂറ്റാണ്ടുകളായി ഈ കൃതികൾ ആരുടേയും
ശ്രദ്ധയിൽ പെടാതെ വിസ്മൃതിയിൽ കിടന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തു, അറുമുഖ
നവലിയാർ , C W ദാമോദിരൻ പിള്ളൈ , U V സ്വാമിനാഥ അയ്യർ എന്നി മൂന്നു പണ്ഡിതർ, കുംഭകോണത്തുനിന്നും
20 കിലോമീറ്റര് അകലെയുള്ള ഒരു ശിവ മഠത്തിൽ നിന്നും സംഘം കൃതികളുടെ ഓലയിലുള്ള ഒരു മനുസ്ക്രിപ്ട്
കണ്ടെടുത്തു.
അത്ഭുതകരമായത്, ഇത് ആരൊക്കെയോ തരം തിരിച്ചു, എഡിറ്റ്
ചെയ്തു രൂപഭദ്രമാക്കിയ ഒരു മനുസ്ക്രിപ്ട് ആയിരുന്നു എന്നതായിരുന്നു. ഏതാണ്ട് ആറാം നൂറ്റാണ്ടിലോ
ഏഴാം നൂറ്റാണ്ടിലോ ഏതോ ജൈന പണ്ഡിതന്മാർ ആയിരിക്കണം ഇതിന്റെ പിന്നിൽ എന്നാണു പണ്ഡിതമതം.
കെ കൈലാസപതി എന്ന ഒരു ശ്രീലങ്കൻ ചരിത്രകാരൻ ഈ കൃതികളെ
വിശദമായ ഒരു പഠനത്തിന് വിധേയമാക്കി, 1968-ഇൽ അദ്ദേഹം പുറത്തിറക്കിയ "Tamil
Heroic Poetry " എന്ന ഗ്രന്ഥം, സംഘം കൃതികൾ എന്ന കാഴ്ചപ്പാടിനെ തന്നെ മാറ്റി കളഞ്ഞു.
ഈ പാട്ടുകൾ എല്ലാം വായ്പ്പാട്ടുകളായി വളർന്നു വന്നതാണെന്നും, അക്കാലത്തെ നായകന്മാരായ
മൂപ്പന്മാരുടെയും അവരുടെ വംശ പരമ്പരകളുടെയും
വീര കഥകളുടെ വാഴ്ത്തുപാട്ടുകൾ ആണ് ഇവയെന്ന് അദ്ദേഹം സ്ഥാപിച്ചു.
ബിസി
മൂന്നാം നൂറ്റാണ്ടുമുതൽ AD മൂന്നാം നൂറ്റാണ്ടുവരെ , ഏതാണ്ട് 600 കൊല്ലം നീണ്ടു നിൽക്കുന്ന ഒരു കാലഘട്ടം ഈ കവിതകൾക്ക്
ഉണ്ട് എന്ന് സ്ഥാപിക്കപ്പെട്ടു.
ഈ
കവിതകൾ എല്ലാം യുദ്ധവീരന്മാരെ വാഴ്ത്തി പാടുന്ന പാട്ടുകൾ ആണ് എന്ന് പറഞ്ഞു. ഇത് പാടിനടന്ന
ഗായക കവികൾ ഒന്ന് "പാണർ" ആണ്. ഇവർ ചെറിയ വീണയും വലിയ വീണയും ഉപയോഗിച്ചിരുന്നു
എന്ന് പറയുന്നു. മറ്റൊരു വിഭാഗം ഗായകർ "പൊരുണർ" ആണ്. ഇവർ വാദ്യങ്ങൾ മുഴക്കുന്നവർ
ആണ്. മിക്കവാറും യുദ്ധത്തിൽ സൈനികരുടെ കൂടെ അകമ്പടി സേവിക്കുന്നവർ ആയിരിക്കണം ഇവർ.
മൂന്നാമത്തെ
വിഭാഗം "വിറളിയാർ" ആണ്. ഇവർ നുത്തം ചെയ്യുന്ന സ്ത്രീകൾ ആയിരുന്നു. മിക്കവാറും
ആദ്യത്തെ രണ്ടു കൂട്ടർ ഗായകരുടെ ഭാര്യമാർ ആയിരിക്കാം ഇവർ എന്ന് കരുതപ്പെടുന്നു.
ഈ
പാട്ടുകൾ വിശാലമായി രണ്ടു ഗ്രൂപ്പ് ആയി തരം
തിരിച്ചിരിക്കുന്നു (1) എട്ടു ത്തൊകൈ (എട്ടു Anthologies അഥവാ സമാഹാരങ്ങൾ ) (2) പത്തു
പാട്ട് (Ten Idols ).
എട്ടുത്തൊകൈ എന്നത് എട്ടു കവിത സമാഹാരങ്ങൾ ആണ്.
(1)
കുറുംതോകൈ - 400 പാട്ടുകൾ
(2)
നറ്റുണ -
400 "
(3)
അയ്ൻകുരുന്തു - 500 "
(4)
അകനാനൂറ് - 400
(5)
പുറനാനൂറ് - 400
(6)
പരിപാടൽ - 70
(7)
കലിത്തൊകൈ - 150 "
(8)
പതിറ്റുപ്പത്ത് - പത്തു
പാട്ടുകൾ കൂടിയ പത്തെണ്ണം
തിരുമുരുഗ
പാടൽ, മുല്ലൈ പാട്ടു , മധുരൈ കാഞ്ചി , കുറിഞ്ഞി പാട്ട് , പട്ടിണപാടൽ എന്ന് തുടങ്ങുന്ന
പത്തു സമാഹാരങ്ങൾ ആണ് പത്തു പാട്ട്.
ഈ
പാട്ടുകൾ എല്ലാം അസാമാന്യ കാവ്യഭംഗിയും, ആശയ സമ്പുഷ്ട്ടമായതും അക്കാലത്തെ സാമൂഹിക സാമ്പത്തിക
പശ്ചാത്തലങ്ങളെ പ്രതിഭലിപ്പിക്കുന്നതുമാണ് എന്ന് അതിന്റെ വിമർശകർ പോലും സമ്മതിച്ചു
കൊടുക്കുന്നതാണ്.
തൊൽക്കാപ്പിയർ, മനുഷ്യ വികാരങ്ങളെയും കവിതാ പശ്ചാത്തലങ്ങളെയും വിശാലമായ രണ്ടു ഗ്രൂപ്പ് ആക്കി തിരിച്ചു.
(1) അകം
(2) പുറം
അകം എന്നാൽ 'inner ' പുറം
എന്നാൽ 'outer ' . അകം എന്നത് ഉള്ളിലുള്ള ആനന്ദമാണ്. അത് ഒരാൾക്കോ ഏറിയാൽ ലൈംഗികസുഖം
പോലുള്ളതാണെങ്കിൽ രണ്ടു പേർക്ക് മാത്രമോ അനുഭവ
വേദ്യമായാണ്. പുറം എന്നത് പുറം ലോകമായി ഇടകലരുന്നതും , ഉദാഹരണമായി യുദ്ധം. അല്ലെങ്കിൽ
ധർമ്മാചരണം ആയതുകൊണ്ട് അത് മറ്റുള്ളവർക്ക് കൂടി അനുഭവ വേദ്യമാണ്. ചുരുക്കത്തിൽ അകം എന്നത് പ്രണയവും പുറം എന്നത് വീരഭാവം
അല്ലെങ്കിൽ ധീരതയുമാണ്. …. (തുടരും)
Nce to see .Enlightening especially about its find
ReplyDelete