Monday, 9 November 2015





വിശുദ്ധ ഇസ്സായുടെ ജനനം 

“ഇസ്രായെല്യരുടെ സമ്പത്തും, സമൃദ്ധിയും, ഐശ്യര്യവും നാൾക്കുനാൾ വര്ധിച്ചുവന്നു. ലോകം മുഴുവൻ അവരുടെ കീര്ത്തി പരന്നു. അതോടെ അയൽ രാജ്യങ്ങൾ അവരിൽ അസൂയാലുക്കൾ ആയി മാറി. എന്നാൽ ഈ ഭാഗ്യങ്ങൾ എല്ലാം നല്കിയ, ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്ത്തിയിൽ ഭയപ്പെട്ട ശത്രുക്കൾ അവരെ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല.”     

“എന്നാൽ ക്രമേണ ഇസ്രായെല്യർ അവരുടെ ദൈവത്തെ മറന്നു തുടങ്ങി. അവരുടെ രാജാക്കൾ മോസ്സസ്സിന്റെ നിയമങ്ങൾ മറന്നുകളഞ്ഞു. അവർ സ്വയം നിയമങ്ങൾ നിര്മിച്ച് നടപ്പാക്കിതുടങ്ങി. ദൈവത്തിന്റെ ആലയവും അതിന്റെ പരിശുദ്ധിയും അവർ കളങ്കപ്പെടുത്തി. കപടാചാരങ്ങളിലും മന്ത്രവാദങ്ങളിലും അവർ അഭയം തേടി. അങ്ങനെ ഈജിപ്ത്തിൽനിന്നുള്ള അവരുടെ പ്രയാണങ്ങൽക്കു ശേഷം നിരവധി നൂറ്റാണ്ടുകൾ കടന്നുപോയി.” 

“ദൈവത്തിന്റെ കോപം അവരുടെമേൽ പതിച്ചു. ഇസ്രായെല്യരുടെ മണ്ണിൽ അപരിചിതർ കടന്നുകയറിത്തുടങ്ങി. കൃഷിയിടങ്ങളും ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. ജനങ്ങൾ തടവുകാരായി മാറ്റപ്പെട്ടു. റോമിൽനിന്നും അപരിഷ്ക്കൃതർ കടൽ കടന്നെത്തി. സീസറുടെ സൈന്യവും അവരോടൊപ്പം എത്തി.”  

“യഹൂദരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ  അവരുടെ ആചാര വിശ്വാസങ്ങളിൽനിന്നും ബലമായി മാറ്റപ്പെട്ടു. നിർദൊഷികളായ ജനങ്ങൾ പ്രാകൃത ദൈവങ്ങൽക്കുമുന്നിൽ ബലി ആയി അര്പ്പിക്കപ്പെട്ടു.”  

“സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽനിന്നും ബലമായി അകറ്റി, സാധാരണ ജനങ്ങൾ അടിമകളായി മാറി, പതിനായിരങ്ങൾ കടനിക്കരയുള്ള അജ്ഞാത ദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടു.”

“ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വാളിനിരയായി, ഇസ്രായേലിന്റെ മണ്ണിൽ കരച്ചിലും നിലവിളിയും മുഴങ്ങി. ഈ ആപൽഘട്ടത്തിൽ ഇസ്രായെല്യർ അവരുടെ ദൈവത്തെ ഓര്ത്തു. തങ്ങൾ ചെയ്ത കഠിന തെറ്റിന് അവർ ദൈവത്തൊട് മാപ്പിരന്നു. നല്ലവനായ ദൈവം അവരുടെ പ്രാര്ധനയും വിലാപവും കേട്ടു.”

ഇങ്ങനെയാണ് മൂന്നാം അദ്ധ്യായം അവസാനിക്കുന്നത്. ഈ അദ്ധ്യായം ഒരു ബുദ്ധ സന്യാസിയുടെ വാക്കുകൾ എന്നതിനേക്കാൾ ഒരു യഹൂദന്റെ വാക്കുകളാവാണാണു  കൂടുതൽ സാധ്യത. ഇന്ത്യയുമായി സ്ഥിരമായി കച്ചവടം നടത്തുന്ന കടൽ മാർഗ്ഗങ്ങൾ സോളമന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. ചരിത്രപരമായ വലിയ  തെളിവുകൾ ഒന്നും ലഭ്യമല്ലെങ്കിലും, എ ഡി 52-ഇൽ വിശുദ്ധ തോമസ്‌ അപ്പസ്തോലൻ കേരളത്തിൽ വന്നുവെന്ന് കൃസ്ത്യാനികൾ വിശ്വസിക്കുന്നു. കുരുമുളകു വിളയുന്ന മലെയിൽ (മലബാര്) ധാരാളം കൃസ്ത്യാനികളെ കണ്ടെന്നും അവരുടെ ബിഷപ്പ് കല്ലെയാനിൽ (മുംബൈക്ക് അടുത്തുള്ള കല്യാണ്‍) ആണെന്നും ആറാം നൂറ്റാണ്ടിൽ ഇവിടെം സന്നർശിച്ച അലെക്സ്യാന്ദ്രിയൻ സഞ്ചാരി കൊസ്മാസ് ഇന്ടികപ്ലീടുസ്(Cosmas Indicopleustes) രേഖപ്പെടുത്തിയിട്ടുണ്ട്. 

അങ്ങനെയുള്ള ഏതെങ്കിലും യഹൂദന്റെ വക്കുകളാവാം നമ്മുടെ ബുദ്ധസന്യാസി രേഖപ്പെടുത്തിയിട്ടുള്ളത്.    

അഞ്ചാം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെ:

“കാലം സംജാതമായിരിക്കുന്നു. പരമ ന്യായാധിപൻ തന്റെ അനന്ത കൃപയാൽ സ്വയം ഒരു മനുഷ്യനിൽ അവതരിക്കാൻ തീരുമാനിച്ചു.”

“അനാദിയായ പരമാത്മാവ്തന്റെ പരിപൂർണ നിഷ്ക്രിയാവസ്തയിൽനിന്നും സ്വയം ഉണര്ന്നു. കാലാതീതമായ അനന്തതിയിൽ നിന്നും അത് സ്വയം വേർപെട്ട്, കാലത്തിന്റെ അനിസ്ചിതത്വത്തിലെ ഒരു ചെറു  ഇടവേളയിലേക്ക്  പ്രവേശിച്ചു.”

“ആ അനന്താത്മാവുമായി നാം താദാദ്മ്യം പ്രാപിക്കെണ്ടാതിനായി, സർവ ഐഷര്യങ്ങൾക്കും  നാം പാത്രീഭൂതരാവുന്നതിലേക്ക്, അത് സ്വയം മനുഷ്യ രൂപം ധരിച്ചു. “

“ആത്മാവിനെ അതിന്റെ കൂട്ടിൽ നിന്നും വിമോചിപ്പിച്ചു, പരിപൂർണ വിശുദ്ധിയോടെ എങ്ങനെ സ്വർഗരാജ്യത്തിൽ പ്രവേശിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നതിനായി, അവൻ മനുഷ്യരൂപം പ്രാപിച്ചു.”

“ഇസ്രായേലിന്റെ മണ്ണിൽ ഒരു അത്ഭുത ശിശു ജനിച്ചു. ശിശുവിന്റെ  നാവിലൂടെ ഇസ്രായെല്യർ ശരീരത്തിന്റെ നിസ്സാരതയെക്കുരിച്ചും ആത്മാവിന്റെ മഹത്ത്വത്തെ ക്കുറിച്ചും കേട്ടു    

“ദരിദ്രരെങ്കിലും സ്രഷ്ട്ടാവിന്റെ മഹത്ത്വം അറിഞ്ഞവരായിരുന്നു അവന്റെ മാതാപിതാക്കൾ. സത്യത്തിന്റെ പാതയിൽ മാത്രം സഞ്ചരിച്ചിരുന്ന അവരുടെ, ആദ്യജാതനെ, സർവ ശക്ക്തൻ അനുഗ്രഹിക്കുകയും പീഡകൾ അനുഭവിക്കുന്നവരെ സുഖപ്പെടുത്തുവാനും പാപികളെ അതില്നിന്നും രക്ഷിക്കുന്നതിനുമായി അനുന്ഗ്രഹിച്ചയച്ചു.” 

“ഈ സ്വര്ഗീയ ശിശുവിന് ഈസ്സ എന്ന് അവർ നാമകരണം ചെയിതു. വളരെ ചെറുപ്പത്തിൽ തന്നെ അദൃശ്യനായ ദൈവത്തെക്കുറിച്ചും അവന്റെ പാതയിലൂടെ സഞ്ചരിക്കെണ്ടുന്നതിന്റെ ആവഷ്യകതെപ്പറ്റിയും, ഈ ശശു ജനങ്ങളോട് ആഹ്വാനം ചെയ്തു.”

“ഈ ശിശുവിന്റെ നാവില്നിന്നും ശ്രവിച്ച ഇസ്രായെല്യർ ഇവനിൽ പ്രപഞ്ചാത്മാവ് കുടികൊള്ളുന്നു എന്ന് വിശ്വസിച്ചു.”

“ഇസ്സാ പതിമൂന്നാം വയസ്സിൽ എത്തി. പാരമ്പര്യം അനുസരിച്ച് ഒരു ഇസ്രായേൽ യുവാവ് ഭാര്യയെ സ്വീകരിക്കുന്നതിനുള്ള കാലം എത്തി.”

“ഇസ്രായേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ധനികരും ശ്രെഷ്ട്ടരും ആയവർ മഹാനായ ബാലനെ തങ്ങളുടെ മരുമകൻ ആയി ലഭിക്കുവാൻ ആഗ്രഹിച്ച് അവന്റെ വീട്ടിൽ കയറിയിറങ്ങി തുടങ്ങി. “

“തന്മൂലം, ഈസാ തന്റെ പിതാവിന്റെ ഭവനം രഹസ്യമായി വിട്ട് ജറുസലം കടന്നു. പ്രച്ഛന്ന വേഷം ധരിച്ചു , യഹൂദ കച്ചവടക്കാരോടൊപ്പം, അദ്ദേഹം  സിന്ധു ദേശം ലക്ഷ്യമാക്കി തിരിച്ചു.”

“മഹാനായ ബുദ്ധന്റെ നിയമങ്ങള പഠിച്ച്‌, ദൈവവചനത്തിൽ കൂടുതൽ തീക്ഷണത കൈവരിക്കുന്നതിനായി അദ്ദേഹം സിന്ധു ദേശത്തു എത്തി.”


അഞ്ചാം അദ്ധ്യായം തുടക്കം  ഹിന്ദുവിന്റെ പരബ്രഹ്മ സങ്കല്പ്പത്തിന്റെ ഏതാണ്ട് ഒരു ച്ഛായ നിലനിര്ത്തുന്നു. മാത്രമല്ല ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കെണ്ടാതായിട്ടുണ്ട്. ഒന്ന് ഈസ്സായിൽ കന്യാജനനം ഒരിക്കലും ഇതിൽ സൂചിപ്പിച്ചിട്ടില്ല. അല്ലെന്നും കൃത്യമായി ഒരിടത്തും  പറയുന്നില്ല. മറ്റൊന്ന് ഈസ്സായുടെ വിവാഹക്കാര്യമാണ്. അത് ഏതാണ്ടൊക്കെ ശരിയുമായിരിക്കാം. യഹൂദരുടെ ഇടയിൽ പതിമൂന്നു പതിനാലു വയസ്സിൽ വിവാഹം എന്നത് ഒരു നാട്ടുനടപ്പ് ആയിരുന്നു.

ഇവിടെ ഗൗതമ ബുദ്ധനെ സ്മരികാതിരിക്കാൻ കഴിയില്ല. ഭാര്യയേയും കുടുംബത്തെയും ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹത്തെക്കാലും ഈസാ ചെയ്തതാണ് ഉത്തമം എന്ന് പറയേണ്ടിവരും.                                 


തുടരുന്നു: ഈസ്സാ ഇന്ത്യയിൽ  


Thursday, 5 November 2015




വിശുദ്ധ ഈസ്സായുടെ ജീവിതകഥ





യേശുവിന്റെ ചരിത്രമെഴുതിയ, അജ്ഞാതനായ ബുദ്ധഭിക്ഷു യേശുവിനെ വിളിച്ചത് 'ഈസ്സ' എന്നായിരുന്നു. ഖുര്-ആനിലും അങ്ങനെതന്നെ ആണ് അദ്ദേഹത്തെ വിളിക്കുന്നത്‌. മാത്രമല്ല അദ്ദേഹം യേശുവിനു നല്കിയ സ്ഥാനപ്പേര്മനുഷ്യപുത്രരിൽ ഏറ്റവും ശ്രേഷ്ട്ടൻ’ എന്നായിരുന്നു. നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നത് യേശു സ്വയം വിളിച്ചതും മനുഷ്യപുത്രൻ എന്നായിരുന്നു എന്നാണ്.

സുവിശേഷകരിൽ മത്തായി തുടങ്ങുന്നത് അബ്രാഹം മുതലുള്ള തലമുറകളുടെ വിസ്ഥാരത്തിൽനിന്നാണ്. മാർക്കൊസ്സ് സ്നാപക യോഹന്നാനും, യേശുവിന്റെ  ജ്ഞാന സ്നാനത്തിൽ നിന്നും തുടങ്ങുമ്പോൾ ലൂക്കോസ്, സ്നാപക യോഹന്നാന്റെ ജനനത്തിൽനിന്നാണ് തന്റെ സുവിശേഷം തുടങ്ങുന്നത്. യോഹന്നാൻ (St. John) ആദിയിലെലോഗോസിൽ’ (Logos) (‘വചനം’ എന്ന് മലയാള വിവര്ത്തനം, എന്നാൽലോഗോസ്’ എന്ന ഗ്രീക്ക് പദത്തിന്റെ അര്ഥം ഇന്ഗ്ലീഷിലെ വിസ്ഡം (wisdom) എന്നതിന് തുല്യമാണ്) തുടങ്ങി, പ്രപഞ്ച സൃഷ്ട്ടിയും അവിടെനിന്നും സ്നാപകയോഹന്നാനിൽ എത്തി, യോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിൽനിന്നും ആരംഭിക്കുന്നു.

പൗലോസ്‌, ഉയർത്തെഴുന്നേറ്റ യേശുവില്നിന്നാണ് തന്റെ ലേഖനങ്ങ്ങൾ ആരംഭിക്കുന്നത്.

ഇതില്നിന്നെല്ലാം വ്യത്യസ്തമായി , അജ്ഞാതനായ ബുദ്ധഭിക്ഷു, യേശുവിന്റെ മരണത്തിൽനിന്നാണ് തന്റെ രചന ആരംഭിക്കുന്നത്.

The Life Of Saint Issa:  The Best Of The Sons Of Men
  

ഭൂമി ഞെട്ടി  വിറച്ചു, സ്വര്ഗ്ഗം കണ്ണീർ വാർത്തു, കാരണം ഇസ്രായേലിൽ ഒരു ഭീകര കൃത്യം നടന്നിരിക്കുന്നു.” (1)

പ്രപഞ്ചത്തിന്റെ ആത്മാവ് കുടികൊണ്ടിരുന്ന, ഏറ്റവും നീതിമാനായ ഇസ്സായെ അവർ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയിതിരിക്കുന്നു.” (2) 

ഒന്നാം അദ്ധ്യായം അവസാനിക്കുന്ന, അഞ്ചാം വാക്യം ഇങ്ങനെയാണ്.

ഇതാണ് ഇസ്രായെലിൽനിന്നും വന്ന കച്ചവടക്കാരിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.” (5) 

രണ്ടാം അധ്യായത്തിൽ യഹൂദരുടെ ചരിത്രം ചുരുക്കമായി വിവരിച്ചിരിക്കുന്നു.

"ലോകത്തിൽ ഏറ്റവും ഫലഭൂയിഷ്ട്ടമായ പ്രദേശത്ത്‌, വർഷത്തിൽ രണ്ടു വിള കൃഷിയിറക്കുകയും, ഏറ്റവും സമൃദ്ധമായ കന്നുകാലി സമ്പത്ത് അനുഭവിക്കുകയും ചെയ്തിരുന്ന ഇസ്രായേൽ ജനത, അവരുടെ പാപം നിമിത്തം, സർവശക്ത്തന്റെ കോപത്തിന് പാത്രമായി."

"തന്മൂലം സർവ   സമ്പത്തും അവരിൽനിന്നും തിരിചെടുക്കപ്പെട്ടു. അനന്തരം അവർ ഈജിപ്ത്തിലെ ശക്ത്തനായ ഫറവോന്റെ അടിമകളാക്കി തീര്ക്കപ്പെട്ടു. ഫറവോനാകട്ടെ അവരെ മൃഗങ്ങളെക്കാൾ ഹീനമായി കരുതുകയും, ചങ്ങലക്ക്ഇടുകയും, ആവശ്യമായ ഭക്ഷണം പോലും കൊടുക്കാതെ, അവരെ കഠിന ജോലികൾക്ക് വിധേയരാക്കുകയും ചയ്തു."      

“ഇങ്ങനെ പീഡനത്തിനു ഇരയായ ഇസ്രായെല്യർ, അവരുടെ സംരക്ഷകനായ സർവശക്ത്തനെ സ്മരിച്ച്, അവിടുത്തെ സംരക്ഷണവും ദയയും പ്രാര്ധനയാൽ യാചിച്ചു.”

“സർവ എയ്ശ്യര്യങ്ങളും മഹാവിജയങ്ങളും നേടിയ ഫരവോന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവന്റെ പേര് മോസ്സസ്സ് എന്നായിരുന്നു. ഇസ്രായെല്യരില്നിന്നും വിവിധ ശാസ്ത്രങ്ങൾ അഭ്യസിച്ച മോസ്സസ്സിന്റെ സ്വഭാവ മഹിമയും വേദനിക്കുന്നവരോടുള്ള സഹാനുഭൂതിയും ഈജിപ്ത്തിൽ പരക്കെ പ്രസിദ്ധമായി. അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്ന്നു. പരദൈവങ്ങളെ ആരാധിച്ചിരുന്ന ഈജിപ്ത്തുകാരിൽനിന്നും വ്യത്യസ്തമായി, ഇസ്രായെല്യരുടെ ദൈവത്തിൽ മോസ്സസ്സ് വിശ്വസിച്ചു.”

“ഇസ്രയാല്യരോട് അനുകമ്പ കാണിക്കണമെന്ന്, ഫറവോനോടു മോസ്സസ്സ് നിരന്തരം പ്രാര്ധിച്ചുകൊണ്ടിരുന്നു. “

“അക്കാലത്ത് ഈജിപ്ത്തിൽ ഭയങ്കരമായ ഒരു പ്ലേഗ് ബാധ ഉണ്ടായി. ഈജിപ്ത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അത് അപഹരിച്ചു. സ്വന്തം ദൈവങ്ങൾ കോപിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതിയ ഫറവോനെ, ഇസ്രായെല്യരുടെ ദൈവത്തിന്റെ കോപം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മോസ്സസ്സ് പറഞ്ഞു വിശ്വസിപ്പിച്ചു.”

“മകന്റെ വാക്കുകൾ വിശ്വസിച്ച ഫറവോൻ, എല്ലാ ഇസ്രായെല്യരെയും കൊണ്ട്, ഉടൻ തലസ്ഥാനം വിട്ട്, ദൂരെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളാൻ മോസ്സസ്സിനോട് ആജ്ഞാപിച്ചു.”

“തുടർന്ന് എല്ലാ ഇസ്രായെല്യരെയുംകൊണ്ട്, രാജ്യം വിട്ട്, മോസ്സസ്സ് ദൂരെ ഒരു സ്ഥലത്തെത്തി അവിടെ ജീവിതം ആരംഭിച്ചു. ഇസ്രായെല്യർ അനുസരിക്കെണ്ടുന്ന നിയമങ്ങൾ മോസ്സസ്സ് നിര്മിക്കുകയും, അതനുസരിച്ച് ഇസ്രായെല്യർ സമുര്ധമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.”

“മോസ്സസ്സ് രാജകുമാരന്റെ മരണശേഷവും അവർ അദ്ദേഹത്തിൻറെ നിയമങ്ങൾ അനുസരിച്ച് ജീവിതം നയിച്ചുഅവരുടെ രാജ്യം സമ്പൽ സമൃധികൊണ്ടും, സുഖ സമൃധികൊണ്ടും ലോകം മുഴുവൻ പ്രസിദ്ധമായി. അവരുടെ രാജാക്കൾ ലോകത്തിൽ ഏറ്റവും പ്രബലരായി അറിയപ്പെട്ടു.”

ഇത്  പഴയ നിയമത്തിന്റെ ഏതാണ്ടൊരു വിവരണം ആണ്. എന്നാൽ അതിൽ കാതലായ മാറ്റങ്ങൾ ഇല്ലാതില്ല. പഴയനിയമത്തിൽ മോസ്സസ്സ്, ഫറവോന്റെ മകനല്ല പിന്നെയോ മകളുടെ വളർത്തുമകനാണ്. അജ്ഞാതരായ യഹൂദ ദമ്പതികൾക്ക് പിറന്നു, രാജകുമാരിയുടെ വളർത്തുമകനായി തീര്ന്നതാണ്. അതുപോലെ, ഇസ്രായെല്യരുടെ, ഈജിപ്തില്നിന്നുള്ള പാലായനം വിവരിക്കുന്നത് ഇവിടെ കൂടുതൽ വിശ്വസ്സനീയമാണ്. പഴയനിയമത്തിൽ അത് യഹോവയുടെ നേരിട്ടുള്ള ഇടപെടലുകളും അൽഭുതങ്ങളുമൊക്കെയാണു പറഞ്ഞിരിക്കുന്നത്. മറ്റൊന്ന് മോസ്സസ്സിന്റെ നിയമങ്ങൾ, പഴയ നിയമത്തിൽ യഹോവ നേരിട്ട് മോസ്സസ്സിനു നല്കുന്നതാണ് കൽപ്പനകൾ. ഇവിടെ അത് മോസ്സസ്സ് നിര്മിച്ചതായി പറഞ്ഞിരിക്കുന്നു.  

 എന്തായാലും ഇസ്രായെല്യരുടെതോറ’യുടെ അല്ലെങ്കിൽ കൃസ്ത്യാനികളുടെ പഴയനിയമം ഏതാണ്ടൊക്കെ നമ്മുടെ ബുദ്ധസന്യാസി രണ്ടാമധ്യായത്തിൽ വെറും 19 വാഖ്യങ്ങളിൽ ഒതുക്കി. തുടർന്ന് മൂന്നാം അധ്യായത്തിൽ ഇസ്സായുടെ ജനനത്തിന്റെ ആവശ്യകതയും അതിന്റെ പശ്ചാത്തലവും 12 വാഖ്യങ്ങളിൽ ഒതുക്കി നാലാം അധ്യായത്തിൽ ഇസ്സായുടെ ജനനം വിവരിക്കുന്നു.

തുടരുന്നു: വിശുദ്ധ ഇസ്സായുടെ ജനനം          

                    

Monday, 2 November 2015

അദ്ധ്യായം 1- യേശു, ബുദ്ധമത കണ്ണിലൂടെ...




1887-ഇൽ നിക്കൊളോസ് നോട്ടൊവിച് എന്നൊരു റഷ്യൻ ആന്ത്രോപോലോജിസ്റ്റ്   ഹിന്ദു മതത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ എത്തുകയുണ്ടായി. ബ്രിട്ടനും റഷ്യയും തമ്മിൽ അന്ന് ഉണ്ടായിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ, റഷ്യയിൽ നിന്നും വരുന്നവരെ ചാരന്മാർ ആണോ എന്ന് സംശയം അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഭരണകർത്താക്കൾ പലപ്പോഴും പുലര്ത്തിയിരുന്നു. അങ്ങനെ നോട്ടോവിച്ചിനു ഇന്ത്യയിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു.  അങ്ങനെ അദ്ദേഹം കാരക്കോരം വഴി, ചൈനീസ്‌ തുർകിസ്റ്റാൻ വഴി റഷ്യയിലേക്ക് തിരിച്ചു. പോകുന്ന വഴി, ലഡാക്കിൽ തങ്ങുന്നതിനിടയിൽ ഒരു ബുദ്ധമത സന്യാസിയെ അദേഹം പരിചയപ്പെടികയുണ്ടായി.  സംസാരത്തിനിടയിൽ, യേശു എന്നൊരു ബുദ്ധ സന്യാസിയെക്കുരിച്ചുള്ള മാനുസ്ക്രിപ്റ്റ് ലാസയിലുള്ള ഒരു ആശ്രമത്തിൽ കണ്ടതായി അദ്ദേഹം സൂചിപ്പിച്ചു.  തിബറ്റിൽ അന്ന് വെള്ളക്കാർക്കു പ്രവേശനത്തിന് നിരോധനം ഉണ്ടെങ്കിലും എങ്ങനെയെങ്കിലും ലാസയിൽ എത്തണമെന്ന് തീര്ച്ചപ്പെടുത്തി ലഡാക്കിൽ തന്നെ തല്ക്കാലം തങ്ങാൻ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി.

അങ്ങനെ ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ തങ്ങുന്ന സമയം അദ്ദേഹം ഹെമിസ് വിഭാഗത്തിൽപ്പെടുന്ന തിബറ്റെൻ ബുദ്ധമത ആശ്രമത്തിലെ സന്യാസിയെ പരിചയപ്പെട്ടു. താൻ മുൻപ് കേട്ട മനുസ്ക്രിപ്ട്ടിനെക്കുരിചു ഈ സന്യാസിയോടെ അദ്ദേഹം നേരിട്ട് ചോദിച്ചു. 
 
 സന്യാസിയുടെ മറുപടി അക്ഷരാർഥത്തിൽ നോട്ടോവിചിനെ ഞെട്ടിച്ചു കളഞ്ഞു. അദേഹത്തിന്റെ അഭിപ്രായത്തിൽ ഏതാണ്ട് രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുൻപ് പ്രപഞ്ചത്തിന്റെ ആത്മാവായ ബുദ്ധ ഭഗവാൻ, ദരിദ്ര ശിശുവിന്റെ രൂപത്തിൽ യഹൂദ ദേശത്തു ജനിക്കുകയുണ്ടായി. ഈ ശിശുവിനെ കൌമാരത്തിൽ തന്നെ ഇന്ത്യയിൽ കൊണ്ടുവരുകയും ബുദ്ധമത നിയമങ്ങൾ പഠിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു. ഇതേ പറ്റിയുള്ള, പാലിയിൽ എഴുതിയിട്ടുള്ള രേഖകൾ ഇന്ത്യയിൽ നിന്നും തിബത്തിൽ കൊണ്ടുവരുകയും പിന്നീട് അത് നേപ്പാളികേക്ക് കൊണ്ട് പോകുകയും ചെയ്തു.   അതിന്റെ തിബറ്റൻ ഭാഷയിലുള്ള ഒരു കോപ്പി തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിചിട്ടുന്ടെന്നും സന്യാസി അറിയിക്കുകയുണ്ടായി.

അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, പ്രപഞ്ചത്തിന്റെ ആത്മാവായ മഹാബുദ്ധൻ ബ്രഹ്മാവിന്റെ അവതാരം ആണ്. യുഗാരംഭം മുതലുള്ള എല്ലാറ്റിനെയും തന്റെ ഉള്ളിൽ നിലനിര്ത്തികൊണ്ട്, മനുഷ്യരെ അവരുടെ യുക്ത്തിക്ക് വിട്ടിട്, ഈ മഹാബുദ്ധൻ അങ്ങനെ നിഷ്ക്രിയനായി നില കൊള്ളുന്നു. ചില യുഗങ്ങളിൽ മഹാബുദ്ധൻ തന്റെ നിഷ്ക്രിയത വിട്ട്, മനുഷ്യ രക്ഷക്കായി മനുഷ്യ രൂപം സ്വീകരിച്ചു ഭൂമിയിൽ അവതരിക്കും. മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഇദ്ദേഹം തന്റെ ഇരുപതാമത്തെ അവതാരമായ ശാഖ്യമുനിയായി കപിലവാസ്തുവിൽ അവതരിച്ചു. വീണ്ടും ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഇസ്രായേലികളുടെ ഇടയിൽ അദ്ദേഹം യേശു ആയി അവതരിച്ചു.   

തിബറ്റൻ ഭാഷയിലുള്ള ആ മാനുസ്ക്രിപ്റ്റ്  ഒന്ന് കാണണമെന്നുള്ള ആഗ്രഹം സന്യാസി നിഷ്കരുണം തള്ളിക്കളഞ്ഞു. എന്തായാലും ലേയിൽ തന്നെ കുറച്ചു നാൾ തങ്ങാൽ നോട്ടോവിച്ചു തീര്ച്ചപ്പെടുത്തി ക്രമേണ ആശ്രമത്തിലെ നിത്യ സനർഷ്കനും ആയി. ഭാഗ്യമെന്നു പറയട്ടെ ആയിടക്കു കുതിരപ്പുറത്തുനിന്നു വീണു നോട്ടോവിചിന്റെ ഒരു കാൽ ഒടിഞ്ഞു. അങ്ങനെ അദേഹത്തിന്റെ താമസം ആശ്രമത്തിലേക്കു മാറ്റുകയും ചെയ്തു.  ആശ്രമത്തിലെ താമസിത്തിനിടെ പ്രസ്തുത മനുസ്ക്രിപ്ട്ടു ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹം തന്റെ ഭാഷയിലേക്ക് തര്ജ്ജമ ചെയ്തു എഴുതിയെടുത്തു. 

റഷ്യയിൽ എത്തിയ നോട്ടോവിച്ചു തന്റെ കൈഎഴുത്തു പ്രതി കീവിലുള്ള റഷ്യൻ ഒർത്ഡൊക്സ് സഭ ബിഷപ്പുമാരെ പലരെയും കാണിച്ചു. അവരെല്ലാം അത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും അദേഹത്തെ പിന്തിരിപ്പ്ക്കാൻ ശ്രമിക്കുകയാനുണ്ടായത്. പിന്നീട് റോമിലെത്തിയ അദ്ദേഹം അവിടെയുള്ള ഒരു പ്രമുഖ കർദിനാലിനെ ഇത് കാണിക്കുകയും സഹായം അഭ്യര്ധിക്കുകയും ചെയ്തു. പക്ഷെ ഇത് പബ്ലീഷ് ചെയ്യുന്നത് നോട്ടോവിച്ചിനു ദോഷമേ ഉണ്ടാക്കുകയുള്ളുവെന്നും, അദ്ദേഹത്തിൻറെ ഈ കഷ്ട്ടപ്പാടുകല്ക്ക് പ്രതിഭലമായി എത്ര പണം  വേണമെങ്കിലും കൊടുക്കാമെന്നും മറുപടി കിട്ടി. എന്തായാലും നോട്ടൊവിച് അത് പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു.

പിന്നീട് ഫ്രെഞ്ചിൽ നിന്നും പ്രസ്തുത പുസ്തകം ഇന്ഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തു “The Unknown Life of Jusus Christ” എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ നോട്ടോവിചിനെതിരെ ശക്ത്തമായ പ്രതിഷേതങ്ങൾ ഉണ്ടായി, പ്രസിദ്ധ പണ്ഡിതനായ മാര്ക്സ് മുള്ളർ അടക്കം പ്രതിഷേതത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ കുറെ ആളുകള് ഹിമികളുടെ ആശ്രമത്തിൽ എത്തി മാനുസ്ക്രിപ്റ്റ് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ ഉദ്ദേശ ശുധിയിൽ സംശയം തോന്നിയ മഡാധിപതി ഒരു ചോദ്യത്തിനും ഉത്തരം നല്കിയില്ല. നോട്ടോവിച് ഈ ആശ്രമം സന്നര്ശിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനുപോലും അദ്ദേഹം ഒരു മറുപടിയും നല്കിയില്ല. അങ്ങനെ നോട്ടോചിന്റെ കഥകൾ കെട്ടിച്ചമച്ചതാനെന്നുള്ള നിഗമനത്തിൽ ആളുകള് തിരിച്ചു പോവുകയും ചെയ്തു. ഈ ആളുകൾ അന്നത്തെ ഇന്ത്യൻ ബ്രിട്ടീഷ് സര്ക്കാര് അയച്ച ചാരന്മാർ ആയിരുന്നെന്നും അവരുടെ ഉദേശം ഇത്തരത്തിൽ എന്തെങ്കിലും രേഖകൾ ടിബറ്റിലോ നേപ്പാളിലോ ലഭ്യമാണെങ്കിൽ അതെല്ലാം വിലക്ക് വാങ്ങി നശിപ്പികലായിരുന്നെന്നു സ്വാമി നിര്മാലാനന്ദ ഗിരി എഴുതിയ ‘The chirist of India’ എന്ന ബുക്കിൽ പറഞ്ഞിരിക്കുന്നു.      

1922-ഇൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ സ്വാമി അഭെദാനന്ദൻ ഇത് കാണുകയും തിബത്തിൽ എത്തി ആശ്രമത്തിൽ നിന്നും പ്രസ്തുത മനുസ്ക്രിപ്ട്ടു കാണുകയും ചെയിതിട്ടുന്ടെന്നു അദ്ദേഹത്തിൻറെ സെക്രട്ടറിയും എഴുതിയിട്ടുണ്ട്. മൂല കൃതി പാലിയിൽ എഴുതിയതാണെന്നും , അത് ലാസക്ക് അടുത്തുള്ള മാര്ബുർ എന്ന സ്ഥലത്തുള്ള ആശ്രമത്തിലെ ലൈബ്രറിയിൽ ഉണ്ടെന്നും ബുദ്ധ മഡാധിപതി സ്വാമിയെ അറിയിക്കുകയുണ്ടായി. ഹിമികളുടെ കൈവശമുള്ളത് ടിബറ്റൻ  ഭാഷയിലുള്ള പതിനാലു അധ്യായങ്ങളിൽ ഇരുനൂറ്റി ഇരുപത്തിനാല് ശ്ലോകങ്ങൾ അടങ്ങിയ പരിഭാഷയാനെന്നും അറിയിക്കുകൌണ്ടായി. മൂലകൃതി കുരിശു മരണത്തിന് മൂന്നു നാല് വര്ഷങ്ങള്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു.  

ചരിത്രപരമായ ഇതിന്റെ കൃത്യത ഒന്നും വ്യക്ത്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏതോ യഹൂദ സഞ്ചാരിയുടെയോ, കച്ചവടക്കാരന്റെയോ കഥ കേള്ക്കാൻ ഇടയായ ഏതോ ബുദ്ധ സന്യാസിയായിരിക്കാം ഇതിന്റെ ഗ്രന്ഥ കര്ത്താവ് എന്ന് ആമുഖമായ ഒന്നാം അദ്ധ്യായത്തിലെ അവസാന വാചകം സൂചിപ്പിക്കുന്നു. 


അടുത്തത്‌: വിശുദ്ധ ഈസ്സായുടെ ജീവിത കഥ