മൂന്നു ചുവടു മണ്ണ് അളക്കുന്നതിനായി വാമനന് കാല് ഉയര്‍ത്തി , ഒന്നാമത്തെ ചുവടില്‍ ഭൂമിയും പാതാളവും അളന്നു, രണ്ടാമത്തെ ചുവടില്‍ മറ്റു ലോകങ്ങളും . രണ്ടാമത്തെ ആ കാല് വൈപ്പ് സത്യലോകത്തില്‍ ബ്രമാവിന്റെ അടുത്തും എത്തി. നാന്മുഖന് തന്റെ കമണ്ടലുവിലെ വെള്ളം എടുത്തു ആ പാദം കഴുകി, ആ ജലം സ്വര്ഗ്ഗ ഗംഗയായി മാറി. നമ്മുടെ ഗംഗയുടെ ഉല്പ്പത്തി അങ്ങനെയാണ് പുരാണം പറയുന്നത് .
ദേവാസുര യുദ്ധം ഒരു സാധാരണ സംഭവം ആയിരുന്നെന്നു നമുക്കൊക്കെ അറിയാമല്ലോ. രാത്രിയില്‍ യുദ്ധം ചെയ്യുകയും പകല്‍ കടലിന്റെ അടിയില്‍ ഒളിച്ചിരിക്കുകയും എന്നത് അസുരന്മാരുടെ ഒരു സ്ഥിരം യുദ്ധ തന്ത്രമാണ്. ഇതിനെതിരെ ദേവന്മാര്‍ അഗസ്ത്യ മുനിയുടെ അടുത്ത് പരാതിപ്പെട്ടു. കുംഭ സംഭവനായ മുനി കടല്‍ മുഴുവന്‍ കുടിച്ചു വറ്റിച്ചു പരിഹാരം കണ്ടു. ഭൂമിയില്‍ അങ്ങനെ വെള്ളം കിട്ടാതായി. സാഗര പുത്രന്മാരുടെ മരണവും ഭഗീരഥന്‍ വളരെ പണിപ്പെട്ടു ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു പ്രശ്നം പരിഹരിച്ചതും എല്ലാം നമുക്ക് അറിയുന്ന കഥ.
അപ്പോള്‍ ഒരു സംശയം, ഗംഗ ആണാണോ അതോ പെണ്ണോ?
സംശയം ഇല്ല, ഗംഗ പെണ്ണ് തന്നെ, ദേവിയാണ് ദേവനല്ല. ശാപഗ്രസ്തരായ അഷ്ട്ട വസുക്കളെ ശന്തനുവിന്റെ ഭാര്യയായി പ്രസവിക്കുകയും. സ്വച്ചന്ദ മൃത്യു ആയ ഭീഷ്മരെ പോറ്റി വളര്‍ത്തിയതും ഗംഗ ദേവി തന്നെ. ആകാശ ഗംഗ ശിവ ജടയിലൂടെ ഭൂമിയില്‍ അവതരിക്കുന്ന ചിത്രം രവി വര്‍മ വരക്കുംപോഴും ഗംഗ ദേവി തന്നെ.
ജല ചത്വരങ്ങലോടുള്ള (Fountain Squire) റോമിന്റെ പ്രണയം പ്രസിദ്ധമാണ് . 1651 ല്‍, പോപ്പ് ഇന്നസന്റ് പത്താമന്‍ കല്പിച്ചതിനെ തുടര്ന്ന് ഇറ്റാലിയന്‍ ശില്പിയും ചിത്രകാരനുമായ ഗിയാന്‍ ലോറെന്‍സോ ബെര്നിനി ( 1598 - 1680 ) നാലു ലോക നദികളെ പ്രതിനിധാനം ചെയ്ത് ഒരു ജല ചത്വരം ഉണ്ടാക്കി. ആഫ്രിക്കയെ പ്രതിനിധീകരിച്ച് നൈല്‍ നദിയും, യൂറോപ്പിനെ ഡാന്യുബും, ഏഷ്യയെ ഗംഗയും അമേരിക്കയെ പ്ലേറ്റ് നദിയും (Río de la Plata) പ്രതിനിധീകരിച്ചു. അതില്‍ ഗംഗയുടെ ചിത്രം ഇതാ, ഇങ്ങനെ.
Ganga
ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന പിയാസാ നവോന എന്ന സ്റെടിയത്തിന്റെ ഒത്ത നടുക്കാണ് ഈ ജല ചത്വരം സ്ഥിതി ചെയ്യുന്നത്. നാല് മഹാ നദികളുടെയും ആസ്ഥാന ദേവതകള്‍ ചത്വരത്തില്‍ നിര്‍മിക്കപ്പെട്ടു.
Fountain of Four Rivers
(Courtesy to Wikipedia)
ഗംഗയുലൂടെയുള്ള ഗതാഗതം പ്രതിനിധികരിച്ചു ഗംഗ നീണ്ട ഒരു പങ്കായം കയ്യില്‍ പിടിച്ചിട്ടുണ്ട്.
നൈലിന്റെ ഉത്ഭവം എവിടെയെന്നു അന്ന് അറിയില്ലായിരുന്നു അത് സൂചിപ്പിക്കാന്‍ നൈല്‍ ഒരു നേര്‍ത്ത തുണികൊണ്ട് തല മൂടിയിരിക്കുന്നു.
ദാന്യുബ് പോപ്പിന്റെ അധികാര മുദ്രകളില്‍ തോട്ടുകൊണ്ടാണ് കിടക്കുന്നത്.
അമേരിക്കയുടെ സമ്പത്തിനെ സൂചിപ്പിക്കാന്‍ പ്ലാറ്റാ നാണയങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് കിടക്കുന്നത് (പ്ലാറ്റാ എന്ന് സ്പാനിഷില്‍ പറഞ്ഞാല്‍ വെള്ളി എന്നാണ് അര്‍ഥം).
Nile
Danube
No comments:
Post a Comment