'അഹംബോധം'
എന്നുള്ളത് എങ്ങനെ നിര്വചിക്കപ്പെടുന്നു?
പാശ്ചാത്യ ചിന്ത പ്രകാരം, ബുദ്ധി , മനസ്സ് , ബോധം എന്നൊക്കെയുള്ളത് എല്ലാം
ഒന്നുതന്നെയാണ്. എന്നാൽ
കിഴക്കൻ ദർശനങ്ങൾ, വിശേഷിച്ചു ഭാരതീയ ദർശനങ്ങൾ, ഇവയെല്ലാം സങ്കീർണങ്ങളായ പ്രിക്രിയകളുടെ,
വിവിധങ്ങളായ നിലനിൽപ്പുകൾ ആയാണ് കരുതി പോന്നത്.
ഒരു
ബയോളജിക്കൽ സിസ്റ്റത്തെ ഒരു സൊദ്വേശലക്ഷ്യവുമില്ലാത്ത വെറും യാന്ത്രിക സിസ്റ്റമായി
നിർവചിക്കാൻ കഴിയുമോ ഇല്ലയോ എന്നത് ഫിലോസഫി ഓഫ് ബയോളജിയിലെ ഒരു പ്രധാന ചർച്ച
വിഷയമാണ്. ഇക്കാര്യത്തിൽ കടുത്ത ഡാർവീനിയൻ ബയോളജിസ്റ്റുകളും എവലൂഷനറി
ബയോളജിസ്റ്റുകളും രണ്ടു നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. 'ബെർണാഡ്
മെഷിൻ' പോലുള്ള മോഡലുകൾ ഒരു പരിധിവരെ വിജയകരമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്, ഈ
ചർച്ചകളിൽ.
'ഉറുമ്പുകൾ
ഉറങ്ങാറില്ല' എന്ന് ഒരു മലയാള സിനിമയുണ്ട്.
യഥാർഥത്തിൽ ഉറുമ്പുകൾ ഉറങ്ങുമോ? ഉറങ്ങും എന്നുതന്നെ ഉത്തരം. ഉറങ്ങും എന്ന്
മാത്രമല്ല, നമ്മുടെ REM (റാപ്പിഡ് ഐ മൂവ്മെന്റ്) പോലുള്ള അവസ്ഥകൾ അവക്കും ഉണ്ട്;
റാപ്പിഡ് ആന്റിന മൂവ്മെന്റ്.
പക്ഷെ
ഒരു ഉറുമ്പ് എന്ന നിലയിൽ എടുത്താൽ അത് അത്ര വല്യ സ്മാർട് അല്ല എങ്കിലും, (എന്നല്ല
ഒരു തരത്തിലുള്ള ഡംപ് (dumb) യൂണിറ്റുകളായി കണക്കാക്കാവുന്നതാണ്. തേനീച്ച, ചിതൽ
തുടങ്ങി എല്ലാത്തിനും ഇത് ബാധകമാണ്). പക്ഷെ ഒരു കോളനി എന്ന നിലയിൽ അവ ഒരു മനുഷ്യ
സമൂഹത്തോളമോ, ഒരു പക്ഷെ അതിലധികമോ സ്മാർട് ആണെന്ന് കാണാൻ കഴിയും. അതിനെയാണ് സ്വാം
ഇന്റലിജൻസ് (Swarm intelligence) എന്ന് പറയുന്നത്.
അതായത്,
ഉറുമ്പുകൾ തുടങ്ങി സമൂഹമായി ജീവിക്കുന്ന പ്രാണികളുടെ കോളനി ഒരു ഡിസ്ട്രിബിയൂട്ടഡ്
സിസ്റ്റമായതുകൊണ്ട് (distributed system) വളരെ complex ആയ ജോലികൾ പോലും അവക്ക്
ചെയ്യാൻ കഴിയുന്നു. ഇന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപയോഗിക്കാൻ
ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡിസ്ട്രിബിയൂട്ടഡ് സിസ്റ്റം കണ്സെപ്റ്സ് (Distributed
systems) നാം ഇവയിൽ നിന്നും പഠിക്കുന്നതാണ്. വളരെ സംകീർണ്ണമായ
ആയ നെറ്റ്വർക്കുകളിലും (Complex Networks) മറ്റും ഇന്ന് ഉപയോഗിക്കുന്ന ഒരു പ്രധാന
ആൽഗരിതം ആണ് 'Ant colony optimization algorithms'.
ഇത്തരം
പ്രാണികൾ എങ്ങനെ ഇക്കാര്യം സാധിക്കുന്നു?
അതാണ്
stigmergy എന്ന കോൺസെപ്റ്. 1959-
ഇൽ പിയറി പോൾ ഗ്രസ്സേ എന്ന ഫ്രഞ്ച്
എന്റോമോളോജിസ്റ് (entomologist)
അവതരിപ്പിച്ചതാണ് ഈ ആശയം. stigmergy-യുടെ അടിസ്ഥാന ആശയം ചുരുക്കത്തിൽ
പറഞ്ഞാൽ, ഒരു ഏജൻറ് ചെയ്യുന്ന ജോലിയുടെ ഒരു അടയാളം അത് അവശേഷിപ്പിക്കുന്നു.
തുടർന്ന് അതെ ഏജന്റോ മറ്റൊരു ഏജന്റോ ചെയ്യേണ്ടുന്നതിന്റെ ഒരു സൂചനയായിരിക്കും അത്.
ഇങ്ങനെ ചുറ്റുപാടിൽ അവശേഷിപ്പിക്കുന്ന അടയാളങ്ങളിലൂടെ മുന്നേറുന്ന ഒരു ജോലിക്കു
പ്രത്യേക പ്ലാനിങ്ങോ, സൂപ്പർവിഷനോ ഒന്നും ആവശ്യമില്ല. മാത്രമല്ല വളരെ
കൃത്യവുമായിരിക്കും. ഇതിൽ ഏജെന്റുകൾ തമ്മിൽ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവുകയോ
ഉണ്ടാവാതിരിക്കുകയോ ചെയ്യാം.
വ്യക്ത്തികളായ
ബയോളജിക്കൽ സിസ്റ്റത്തിന് ഈ അറിവ് എങ്ങനെ എന്നത് പ്രശ്നമാണെങ്കിലും എഞ്ചിനീറിങ്ങിൽ
ഇത് ഒരു പ്രശ്നം അല്ല. കാരണം ഓരോ വ്യക്തിഗത ഏജന്റും എന്ത് അവശേഷിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്
അതിന്റെ ഡിസൈനർ ആണല്ലോ.
stigmergy പിന്നീട് സെല്ഫ്
ഓർഗനൈസിംഗ് സിസ്റ്റം കോൺസെപ്റ്റിന്റെ (self organizing system concept) കേന്ദ്രബിന്ദു
ആയി മാറി. മനുഷ്യൻ തുടങ്ങി എല്ലാ ജീവജാലങ്ങളും ഒരു 'സെല്ഫ് ഓർഗനൈസിംഗ് സിസ്റ്റം' ആയിട്ടാണ്
, ഈ സ്‌കൂൾ ഓഫ് ചിന്തകൾ കണക്കാക്കുന്നത്. കെമിസ്ട്രിയിൽ
നോബൽ ജേതാവായ ഇല്ലിയാ പ്രിഗോഗിൻ നേതൃത്വം നൽകിയ
“Brussels School of complex systems" ആണ് ഈ പ്രസ്ഥനത്തിനു നേതൃത്വം നൽകിയത്.
ഏകകോശ ജീവികളിൽനിന്നും ബഹുകോശ ജീവികളിലേക്കും അവിടെനിന്നും
കൂടുതൽ കൂടുതൽ സങ്കീർണമായ ജീവ രൂപങ്ങളിലേക്കും ഉണ്ടായ മാറ്റത്തിന്റെ കേന്ദ്രമായി
പ്രവർത്തിച്ചത് ഈ പ്രക്രിയ ആണെന്നാണ് ഇവർ വാദിക്കുന്നത്.
ഘടകം-ഘടന
, അല്ലെങ്കിൽ ഘടകം-സമസ്തം (part-whole)
എന്നത് ഒരേ സമയം പസ്പര പൂരകവും എന്നാൽ
പരസ്പര വൈരുധ്യവുമായ ഒന്നാണ്. ഘടകങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ളതിനെ, മെക്കാനിക്കൽ
അല്ലെങ്കിൽ റീഡക്ഷനിസ്റ് എന്നും, ഘടനയ്ക്ക് (സമസ്തത്തിന്) ഊന്നൽ നൽകുന്നതിനെ
ഹോളിസ്റ്റിക്, ഓർഗാനിക്, അല്ലെങ്കിൽ
സിസ്റ്റമിക് എന്നും പറഞ്ഞു പോരുന്നു. സിസ്റ്റമിക്
കാഴ്ചപ്പാടിൽ ഒരു ജൈവരൂപം എന്നത് ഒരു സമന്വിതസമസ്തം (integrated whole) ആണ്.
എന്നാൽ ഒരു ബയോളജിക്കൽ സിസ്റ്റം എന്നത് ഘടകങ്ങളുടെ വെറും ഒരു സമസ്തത്തിന് അപ്പുറം
മറ്റൊന്നുകൂടിയാണ്. അതിന്റെ ഘടന അങ്ങനെതന്നെ നിലനിർത്തുന്നതോടൊപ്പം, അവിടെ
ജൈവോർജ്ജത്തിന്റെ ഒരു നിരന്തര പ്രവാഹം ഉണ്ട്, ഒരു വികാസമുണ്ട്, പരിണാമമുണ്ട്.
ആധുനിക
പരീക്ഷണ വൈദ്യശാസ്ത്രത്തിന്റെ (Experimental Medicine) പിതാവ് എന്നറിയപ്പെടുന്ന
ക്ലൗഡ് ബെർണാഡ് (Cloude Bernard) നിരീക്ഷിക്കുന്നതുപോലെ ഒരു ജൈവ രൂപം അതിന്റെ
ബാഹ്യ ചുറ്റുപാടുകളോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതോടൊപ്പം, അതിന്റെ ഉള്ളിൽ
താരതമ്യേന സുസ്ഥിരമായ ഒരു ആന്തരിക അന്തരീക്ഷം നിലനിർത്തുന്നവകൂടിയാണ്. ബാഹ്യ
ചുറ്റുപാടുകളിൽ എത്രതന്നെ മാറ്റങ്ങൾ ഉണ്ടാകുന്നെങ്കിലും ആന്തരിക ചുറ്റുപാട്
ഏതാണ്ട് സ്ഥിരമായി നിലനിർത്താൻ അവക്ക് കഴിയുന്നു. (ഈ നിരീക്ഷണമാണ് പിന്നീട് വാൾട്ടർ
കാനോന്റെ (Walter Canon) ഹോമിയോസ്റ്റേസിസ്
(homeostasis) എന്ന സങ്കല്പത്തിലേക്കു
വളർന്നത്.
വെവ്വേറെയുള്ള
ഘടകങ്ങളുടെ നിലനിൽപ്പും നാശവും ഈ ആന്തരിക നിലനിൽപ്പിനെ ബാധിക്കുന്നില്ല.
ഉദ്ദാഹരത്തിനു നമ്മുടെ ശരീരത്തിലെ ഒട്ടുമുക്കാലും സെല്ലുകൾ നിരന്തരം (നാല് ദിവസം
മുതൽ പത്തു കൊല്ലം വരെയുള്ള കാലയളവിൽ) നശിക്കുകയും പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വളർച്ചയുടേതോ
വികാസത്തിന്റെയോ ഭാഗമാവുന്നതല്ലാതെ ആന്തരിക ഘടനയ്ക്ക് ഒരു മാറ്റവും
ഉണ്ടാക്കുന്നില്ല. ചുരുക്കത്തിൽ ഓരോ ജൈവരൂപങ്ങളും ചെറു ചെറു ജൈവരൂപങ്ങളുടെ ഒരു
ആവാസ വ്യവസ്ഥ മാത്രമാണെന്നർദ്ധം. വ്യാവഹാരികാടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കപ്പെട്ട
ഒരു കൂട്ടായ്‍മ.
അതായത്
ഓരോ ജൈവരൂപവും സ്വയം ഒരു ആവാസവ്യവസ്ഥ ആയിരിക്കുമ്പോൾത്തന്നെ, വലിയ മറ്റൊരു
ആവാസവ്യവസ്ഥയുടെ ഭാഗം കൂടിയാണ്.
No comments:
Post a Comment