ഫ്രഞ്ച് വിപ്ലവത്തിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപ് നടന്ന ജ്ഞാനോദയകാലം (Enlightenment era) കൊണ്ടുവന്ന മോഡേണിറ്റി, മധ്യകാല അന്ധവിശ്വാസങ്ങളെയെല്ലാം എതിർത്തെങ്കിലും, മോഡേണിറ്റി അതിന്റേതായ പുതിയ ചില അന്ധവിശ്വാസങ്ങളെ നിർമ്മിക്കുകയും ചെയിതു. ഫുക്കോ രണ്ടു പ്രധാന ഘടകങ്ങളാണ് ഫ്രഞ്ച് വൈദ്യശാസ്ത്രത്തിന്റെ ചരിത്ര വഴിയിൽ ഉന്നയിച്ചിരിക്കുന്നത്; (1) സൂക്ഷ്‌മ നോട്ടം അഥവാ ഗൈസ് ,(2) ഭാഷ. ഫുക്കോയുടെ ക്ലിനിക്കൽ ഗൈസിൽ ശരീരം അഥവാ രോഗി വെറുമൊരു വസ്തു മാത്രമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൃത്യമായ പ്രക്രിയയിലൂടെ അവമാനവീകരണം നടത്തിയാൽ വിവരങ്ങളുടെ, അല്ലെങ്കിൽ അറിവുകളുടെ ഒരു സംഘാതമായി മാറുന്ന ഒന്നാണ് രോഗി. അത് വൈദ്യശാസ്ത്ര അറിവുകളുടെ (Medical Knowledge) ഉറവിടമാണ്. അങ്ങനെ വിവിധ ഇനങ്ങളും തരങ്ങളുമായി വിഘടിപ്പിച്ചു എത്ര സൂക്ഷമ തലത്തിലേക്ക് എത്താമോ അത്രയും എത്തുകയും അതിനെയെല്ലാം ഭാഷയുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് സൂക്ഷ്‌മ നോട്ടം സാധ്യമാവുന്നത്. ഈ സൂക്ഷ്മനോട്ടം കൂടുതൽ ബലപ്പെടുന്നത്, രോഗങ്ങളെ ഫലപ്രദമായ നിലയിൽ ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രത്തിന്റെ (Science of Nosography) വളർച്ചയിലൂടെയാണ്.
ഇമ്മ്യൂണോളജിയുടെ വളർച്ച, സെല്ഫ് അഥവാ സ്വത്വത്തെ പാരസ്പരികതയുടെ അടിസ്ഥാനത്തിൽ നിര്വചിക്കാനുള്ള ഒരു ശ്രമത്തിലേക്കു എത്തിച്ചു. ഗ്രാഫ്ട് ചെയ്ത റ്റിഷ്യുവിനെ ശരീരം പുറംതള്ളുന്നതു, അലര്ജി, ഓട്ടോ-ഇമ്യൂൺ പ്രതിരോധങ്ങൾ എല്ലാം ഒരുതരത്തിലുള്ള വ്യക്തിത്വ സങ്കര്ഷങ്ങള് (identity crisis) ആയി വ്യാഖ്യാനിക്കപ്പെട്ടു. ആസ്ട്രേലിയൻ ഇമ്മ്യൂണോളജിസ്റ് ഫ്രാങ്ക് ബർനറ്റ് ഇമ്മ്യൂണോളജിയെ "ദി സയൻസ് ഓഫ് സെല്ഫ് " എന്ന് വിളിക്കുന്നവരെ കാര്യങ്ങൾ എത്തി.
എന്നാൽ 1953-ഇൽ ഡബിൾ ഹെലിക്‌സ് DNA യുടെ വരവോടെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. സ്വത്വത്തെ നിര്വചിക്കുന്നതിനു പുതിയൊരുഭാഷ, വിവരസാങ്കേതികവിദ്യയുടെ ഭാഷ , നിലവിൽ വന്നു. വിവരസാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന അതെ വാക്കുകൾ ബൈയോളജിയിലും വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ജീനോമിന് ഒരു അക്ഷരമാല , ഇംഗ്ലീഷ് ഭാഷയിലെപോലെ ഒരു അക്ഷരമാല ഉണ്ടായി. യുദ്ധാനന്തര 'സ്വത്വം' വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു കോഡുഭാഷ ആയി മാറി. അറുപതുകളിൽ അത് സംശോധനം ചെയ്യപ്പെടാവുന്നതും, തിരുത്തപ്പെടാവുന്നതും വിവർത്തനം ചെയ്യപ്പെടാവുന്നതുമൊക്കെയായ ഒന്നായി. DNA വ്യക്തിയുടെയും ജീവന്റെയുമൊക്കെ 'രഹസ്യ വാക്കു് ' ആയി
അറുപതുകളിലും എഴുപതുകളിലും ശാസ്‌ത്രലോകത്തു ഉണ്ടായ വലിയൊരു ഉൽകണ്ഠ, ഈ പുതിയ ജീവശാസ്ത്രം , മനുഷ്യനെ മനുഷ്യൻ അല്ലാതാക്കിത്തീർക്കുമോ എന്നതായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ കയ്യുകളാൽ തിരുത്തപ്പെടാവുന്നതാണ് മനുഷ്യപ്രകൃതി എങ്കിൽ , അതിൽ നൈതികവും സാമൂഹികവുമായ വലിയ പ്രശ്നങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് വിമർശങ്ങൾ ഉണ്ടായി.
1978-ഇൽ പാട്രിക് സ്റെപ്റ്റോയ്-റോബർട്ട് എഡ്‌വേഡ്സ് എന്നിവർ ഗര്ഭപാത്രത്തില് വെളിയിൽ , ഒരു 'ടെസ്റ്റ് ട്യൂബ് ശിശുവിന്' ജന്മം നൽകി. 1996 ആയപ്പോഴേക്കും Dr. വിൽമുട് , ക്ലോണിങ്ങിൽ 'ഡോളിയുടെ' സൃഷ്ട്ടി നടത്തിയതോടെ മനുഷ്യന്റെ ക്ളോണിങ് എന്ന ഒരു യാഥാർഥ്യം നൈതികതയുടെ നേർക്കുനേർ നിന്നു.
അധികം താമസിക്കാതെതന്നെ DNA -ബ്ലൂ പ്രിന്റ് മോഡൽ കാലഹരണപ്പെട്ടു, ഏതാണ്ട് അസ്സംഗതമായതുപോലെ. കൃത്യമായി പറഞ്ഞാൽ "നിങ്ങൾ" നിങ്ങളുടെ ക്രോമോസോമുകളുടെ ഉള്ളടക്കം മാത്രമല്ല, അതിലധികമാണ്. നിങ്ങളുടെ ശരീരം എന്നത് മനുഷ്യ സെല്ലിനെക്കാൾ കൂടുതൽ , ബാക്ടീരിയ , ഫങ്കി, archaea തുടങ്ങിയവയാണ്. കോടിക്കണക്കിനു സൂക്ഷമാണുക്കളുടെ ഒരു സങ്കേതമാണ് നിങ്ങൾ. ദഹനം, ശരീര വർണം, രോഗപ്രതിരോധം, കാഴ്ച എന്തിനധികം നിങ്ങളുടെ 'മൂഡ്' പോലും നിർണയിക്കുന്നത് ഈ സൂക്ഷമാണുക്കൾ ആണ് എന്ന നില. നിങ്ങൾ യഥാർത്ഥത്തിൽ 'നിങ്ങൾ' അല്ല. ജീവശാസ്ത്രപരമായ നിങ്ങൾ എന്ന സ്വത്വം, പരസ്പ്പരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സമൂഹങ്ങളുടെ, ഒരു കൂട്ടായ്മ മാത്രമാണ്.
ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് തുടങ്ങിയ ന്യൂറോ-ടെക്‌നിക്കൽ ഉപകരണങ്ങൾ മനുഷ്യ സ്വത്വത്തെ ഉപകരണങ്ങളുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ജ്ഞാനോദയകാലം മുതൽ മനുഷ്യന്റെ അസ്തിത്വവും ഉള്ളടക്കവും സയൻസിന്റെ കണ്ണാടിയിൽ കൂടി കണ്ടുപിടിക്കാൻ ശ്രമിച്ചതിന്റെ അനന്തരഫലം, ആ അസ്തിത്വം തന്നെ ഇല്ലാതാവൽ ആയിരുന്നോ ? (തുടരും)
No comments:
Post a Comment