തിരുവനതപുരത്ത്,
പേരൂർക്കട ചന്തയിൽ ഒരു സ്ത്രീ മിക്കവാറും എല്ലാവരുടെയും മുന്നിൽ കൈ നീട്ടും. വലിയ പ്രായം
ഒന്നുമില്ല. കൂടിപ്പോയാൽ അറുപതോ അറുപത്തി അഞ്ചോ. ഒരു ദിവസം രാവിലെ ഞാൻ നടക്കാൻ പോകുമ്പോൾ
ഈ സ്ത്രീ എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു സാറേ എനിക്ക് വിശക്കുന്നു എന്തെങ്കിലും വാങ്ങിച്ചു
തരുമോ എന്ന്.
അതിനു
ശേഷം ആക്സ്മിതമായി, മഹാരാജ രാജൻ (മഹാരാജ സ്റുഡിയോയുടെയും, ജൂവലറിയുടേറും ഉടമസ്ഥൻ. രാജനെ
എനിക്ക് നേരത്തെ അറിയാം. ഒരു നാല്പതുകൊല്ലങ്ങൾക്കുമുന്പ്, ഒരു ക്യാമറയും തോളിലിട്ട്
നടന്നിരുന്ന രാജനെ) അദ്ദേഹം തന്റെ ക്യാമറയിൽ ഒരു ഫോട്ടോ കാണിച്ചിട്ട് എന്നോട് ചോദിച്ചു
ഈ സ്ത്രീയെ സാറിനു അറിയാമോ എന്ന്. ഞാൻ പറഞ്ഞു കണ്ടിട്ടുണ്ട് ചന്തയിൽ വച്ച്., അദ്ദേഹം
പറഞ്ഞു എന്നാൽ സാർ അറിഞ്ഞോ പേരൂർക്കടയിലെ കണ്ണായ സ്ഥലത്ത് പണ്ട് എട്ടുപത്തു സെന്റ്
സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നത് സാറിനു അറിയുമോ? പേരൂർക്കടയിൽ ലോഡ്ജിൽ താമസിച്ചിരുന്ന
എനിക്ക് ആ സ്ഥലം നന്നായി അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു ആ സ്ഥലത്തിന്റെ ഉടമസ്ഥ ആണ്
ഈ സ്ത്രീ. പക്ഷെ ആ സ്ഥലവു, വീടും ആരോ കൈക്കലാക്കി. അങ്ങനെയാണ് അവർക്കു ഈ അവസ്ഥ ഉണ്ടായതെന്ന്.
വിശപ്പ്,
അത് ഒരു പ്രശ്നമാണ്. അത് അനുഭവിക്കാത്തവർക്കു അത് എന്തെന്ന് പോലും അറിയില്ല.
കേന്ദ്ര
സർക്കാരിൽ IT യുടെ അഡീഷണൽ സെക്രട്ടറി ആയിരുന്ന ഒരാൾ ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു അനുഭവം പറഞ്ഞു. ഇദ്ദേഹം തമിഴ്‌നാട് കേഡർ ഐ എ എസ
ഉദ്യോഗസ്ഥനാണ്, മലയാളിയുമാണ്, (പേര് പറയുന്നില്ല). അദ്ദേഹം തമിഴ്‌നാട്ടിൽ ജൂനിയർ ഐ
എ എസ ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോൾ എം ജി ആർ ആയിരുന്നു മുഖ്യമന്ത്രി. അന്നത്തെ ഒരു
സംഭവം ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. സാധാരണ പോളിസി ചർച്ചകൾ ഒക്കെ നടക്കുമ്പോൾ
മുഖ്യമന്ത്രിയാണ് അധ്യക്ഷം വഹിക്കുന്നതെങ്കിലും അദ്ദേഹം വലിയ അഭിപ്രായം ഒന്നും പറയാറില്ല.
ഒരിക്കൽ തമിഴ്‌നാട്ടിൽ സ്‌കൂളിൽ ഉച്ചക്കഞ്ഞി ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ഒരു യോഗം
നടന്നു. മിക്ക വകുപ്പുകളുടെയും തലവന്മാരായ സീനിയർ ഐ എ എസ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്.
ഭൂരിപക്ഷം ഉദ്യോഗസ്ഥരും, അതിനു വേണ്ടി
വരുന്ന ഭീമമായ ചെലവ് ആണെന്നും അത് നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ
സാരമായി ബാധിക്കുമെന്നും വാദിച്ചു. അവസാനം മുഖ്യമന്ത്രി എല്ലാവരോടും ഒരു ചോദ്യം ചോദിച്ചു.
നിങ്ങളിൽ പട്ടിണി കിടന്നിട്ടുള്ളവർ, അതായത് വിശപ്പ് എന്തെന്ന് അറിഞിട്ടുള്ളവർ കയ്യ്
പൊക്കാൻ. ആരും ഇല്ലായിരുന്നു. അവസാനം മുഖ്യമന്ത്രി പറഞ്ഞു "ഞാൻ അറിഞ്ഞിട്ടുണ്ട്,
അതുകൊണ്ടു ഇനി ഒരു ചർച്ചയും ഇല്ല പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു"
ബീഹാറിലെ
മുസാഫർപുരിലെ നൂറുകണക്കിന് കുട്ടികളുടെ മരണവും ,ഒരു നേരത്തെ ആഹാരം ഉണ്ടായിരുന്നെങ്കിൽ
ഒഴിവാക്കാമായിരുന്നു എന്നാണല്ലോ വിദഗ്ദ്ധരുടെ അഭിപ്രായം.
കാറൽ
മാർക്സ് മനുഷ്യന്റെ ആവശ്യങ്ങളെ രണ്ടായി തിരിച്ചു, ഒന്ന് മാനസികമായ ആവശ്യം, രണ്ടു ശാരീരികമായ
ആവശ്യം. ശാരീരികമായ ആവശ്യങ്ങളെ അദ്ദേഹം ഒരു സംജ്‌ജക്കു കീഴിൽ കൊണ്ട് വന്നു "വിശപ്പ്".
പൗരാണിക ഭാരതീയ ആചാര്യന്മാരും ഇത് കാണാതിരുന്നില്ല.
ഭഗവത്
ഗീതപറയുന്നു
'അഹം
"വൈശ്വാനരോ ഭൂത്വാ',
അതായത് ഞാൻ വിശപ്പാണ് എന്ന്.
സകല
ജീവജാലങ്ങളിലും ഒരു അഗ്നിപോലെ ഇരുന്ന് ആഹാരത്തെ എരിച്ചുകൊണ്ടിരിക്കുന്ന വിശപ്പിനെ അവർ
ഒരു ദേവനായി സങ്കൽപ്പിച്ചു; 'ജഠരാന്ഗ്നി'; ആർത്തനായി
വായും പിളർന്നു വരുന്ന ദേവൻ. അവർ മറ്റൊന്ന് കൂടെ കണ്ടു. വിശപ്പടക്കാൻ പൂവിൽ ചെന്നിരിക്കുന്ന ഈച്ച,
ഈച്ചയെ നാക്കെത്തിപ്പിടിക്കാൻ തക്കം പാർത്തിരിക്കുന്ന തവള, വായ് പിളർന്നു തവളയെ പിടിക്കാൻ
കാത്തിരിക്കുന്ന പാമ്പ്, പാമ്പിനെ കൊത്തിയെടുക്കാൻ അവസരം നോക്കുന്ന കഴുകൻ, കഴുകന്റെ
നേരെ അമ്പെയ്യാൻ കാത്തുനിൽക്കുന്ന വേടൻ. ഇങ്ങനെ ഒരു ചരടിൽ കോർത്ത മുത്തുകൾപോലെ ഒന്നിന്
പിറകെ മറ്റൊന്നായി നിൽക്കുന്ന ആ ദേവൻ, വ്യഷ്ടിയിൽ അത് വിശപ്പാണ്, സമഷ്ടിയിൽ അതാണ് വൈശ്വാനരൻ.
ഛന്ദോക്യോപനിഷത്തിൽ
അഞ്ചാം അദ്ധ്യായം പതിനൊന്നാം ഖണ്ഡം രണ്ടാം
മന്ത്രം മുതൽ പന്ത്രണ്ടാം ഖണ്ഡം ഒന്നാം മന്ത്രം വരെ ഇതാണ് പ്രതിപാദിക്കുന്നത്.
ബൃഹദാണ്യോപനിഷത്തു ഒന്നാം അദ്ധ്യായം ഒന്നാം ബ്രാഹ്മണം തുടങ്ങുന്നത് തന്നെ തുറന്ന വായോടുകൂടിയ
വൈശ്വാനരനെ ജീവന്റെ മുന്നോടിയായി കണ്ടുകൊണ്ടാണ്.
"നൈവേഹകിംചനാഗ്ര
അസീന്മുർത്യു നൈവേദമാവൃതമാസീത്" എന്ന് തുടങ്ങുന്നു ആ മന്ത്രം.
"ഇവിടെ
സൃഷ്ട്ടിക്കുമുന്പ് നാമരൂപങ്ങളിൽ വേർതിരിഞ്ഞു ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാം
സത്വബുദ്ധിയെന്ന, വിശപ്പിന്റെ രൂപത്തിലുള്ള, മൃത്യുവിനാൽ മൂടപ്പെട്ടിരുന്നു. ആ മൃത്യു,
'ഞാൻ' മനസ്സോടുകൂടിയവനാവട്ടെ എന്ന് സങ്കൽപിച്ചു, പ്രസിദ്ധമായ ആ മനസ്സിനെ സൃഷ്ട്ടിച്ചു"
എന്ന്.