സ്റ്റീഫൻ ഹാവ്‌കിങ്, ഐൻസ്റ്റീനുശേഷം
ലോകം കണ്ട ഏറ്റവും വലിയ തിയറിട്ടിക്കൽ ഫിസിസ്റ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏതാണ്ട്
മുപ്പതു കൊല്ലം 'ലുക്കേഷ്യൻ പ്രൊഫസർ ഫോർ മാത്തമാറ്റിക്കസ്' എന്ന പദവി അലങ്കരിച്ചു.
അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകം ആഗോള
പ്രസിദ്ധമാണ്.
മറ്റു കൃതികൾ"
1.
Black holes and baby universe and other essays
2.
The universe in a nutshell
3.
The grand Design
4.
Theory of everything
5.
My Brief history
കുട്ടികൾക്കുവേണ്ടി
1.
George's secret key to universe
2.
George's Cosmic treasure hunt
3.
George and the Big Bang
4.
George and the unbreakable code
5.
George and the space prospectors
'My brief History' എന്ന Autobiography-ഇൽ
നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങളുടെ ഒരു സ്വതന്ത്ര പരിഭാഷ താഴെ കൊടുക്കുന്നു. ബാക്കി
ചരിത്രമാണ്. അതുകൊണ്ടു അവിടെവച്ചു നിർത്തുന്നു.
"എന്റെ അച്ഛന്റെ കുടുംബം ഇംഗ്ലണ്ട്-ലെ
യോർക്ക് ഷെയറിലുള്ള വലിയൊരു കർഷക കുടുംബമായിരുന്നു. അച്ഛന്റെ വല്യച്ഛൻ ജോൺ ഹാവ്‌കിങ്
വലിയൊരു കാർഷിക ഫാമിന്റെ ഉടമയായിരുന്നു. എന്റെ അച്ഛന്റെ അച്ഛൻ റോബർട്ട് ഹവിക്കിങ്ങിനും അദ്ദേഹത്തെ സഹായിക്കുകയായിരുന്നു ജോലി. എന്നാൽ ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇംഗ്ലീണ്ടിൽ ഉണ്ടായ കാര്ഷികോത്പാദന തകർച്ചയിൽ അവർ മിക്കവാറും
പാപ്പരായിപ്പോയി. എന്റെ വല്യമ്മക്കു സ്വന്തമായി ഉണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽ അവർ
നടത്തിയിരുന്ന ഒരു സ്‌കൂളിൽ നിന്നുള്ള തുച്ഛമായ വരുമാനമായിരുന്നു അവരുടെ ഏക അവലംബം.
എങ്കിലും അവർ അവരുടെ മകനെ (എനെറെ അച്ഛനെ) കേംബ്രിജിൽ പഠിക്കാൻ അയച്ചു. അവിടെ അദ്ദേഹം
വൈദ്യശാസ്ത്ര വിദ്യാർഥിയായിരുന്നു."
******************
"വളരെ സമർഥനായ ഒരു വിദ്യാർഥിയായിരുന്നു
എന്റെ അച്ഛൻ. കേംബ്രിജിൽ അദ്ദേഹത്തിന് നല്ലൊരു സ്‌കോളർഷിപ്പ് ലഭിച്ചു. ഡിഗ്രി പഠനത്തിനുശേഷം
അദ്ദേഹം ട്രോപ്പിക്കൽ മെഡിസിനിൽ ഗവേഷണത്തിന് ചേർന്നു. ഗവേഷണത്തിന്റെ ഭാഗമായി, 1937
-ഇൽ അദ്ദേഹം കിഴക്കൻ ആഫ്രിക്കയിൽ ആയിരുന്നപ്പോഴാണ്
മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധകാലത്ത് സൈനിക സേവനത്തിനു അദ്ദേഹം സ്വയം തയ്യാറായെങ്കിലും
അദ്ദേഹത്തിന് കൂടുതൽ അനുയോജ്യം മെഡിക്കൽ ഗവേഷണം ആണെന്ന് പറഞ്ഞു അദ്ദേഹത്തെ തിരിച്ചു
അയക്കുകയാണ് ഉണ്ടായത്. എന്റെ അമ്മയുടെ നാട് സ്‌കോട്ട് ലാൻഡ് ആയിരുന്നു. ഒരു കുടുംബ
ഡോക്കററുടെ എട്ടുമക്കളിൽ മൂന്നാമത്തേതായിരുന്നു അവർ. അവരുടെ ഏറ്റവും മൂത്ത സഹോദരി down
syndrome എന്ന അവസ്ഥക്ക് അടിമയായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽ അവർ മരിക്കുകയും ചെയ്തു.
എന്റെ അച്ഛന്റെ കുടുംബം പോലെ ഒരു കുടുംബം അല്ലായിരുന്നെങ്കിലും അമ്മയുടെ കുടുംബവും
അവരെ ഓക്സ്ഫോർഡിൽ പഠിക്കാൻ അയച്ചു."
******************
"ഗലീലിയോ മരിച്ചു കൃത്യമായി
മുന്നൂറുകൊല്ലങ്ങക്കുശഷം, അതായത് 1942, ജനുവരി 8-നു ആണ് ഞാൻ ജനിക്കുന്നത് (ലോകത്തിൽ ഏതാണ്ട് രണ്ടുലക്ഷം കുട്ടികളെങ്കിലും ആ സമയത്തു
ജനിച്ചിട്ടുണ്ടാവണം). എന്റെ അനുജത്തി മേരി ജനിക്കുന്നത് അതിനു ശേഷം പതിനെട്ടു മാസങ്ങൾക്കു
ശേഷമാണ്. മറ്റൊരു അനുജത്തി ഫിലിപ്പ ജനിക്കുന്നത് എനിക്ക് ഏതാണ്ട് അഞ്ചു വയസ്സ് ഉള്ളപ്പോഴാണ്.
അനുജൻ എഡ്വേർഡിനെ ദത്തെടുക്കുന്നത് എനിക്ക് എനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ്. ബൗദ്ധികമായി
ഞങ്ങൾ മൂന്നുപേരെയും പോലെ അല്ലായിരുന്നു അവൻ. എങ്കിലും ആർക്കും അവരെ സ്നേഹിക്കാതിരിക്കാൻ
കഴിയില്ലായിരുന്നു. 2004 -ഇൽ വീടിന്റെ പുനർനിർമാണം നടത്തുന്നതിനിടയിൽ ഒരു അപകടത്തിൽ അവൻ മരിച്ചു."
************************
"ഞാൻ കേംബ്രിജിലോ ഓക്സ്ഫോർഡിലോ
പഠിക്കണമെന്ന് അച്ഛന് വലിയ നിർബന്ധമായിരുന്നു. അന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോളേജിൽ
ഗണിത ശാസ്ത്രത്തിന് പ്രത്യക വിഭാഗം ഇല്ലായിരുന്നു. അതുകൊണ്ടു ഞാൻ നാച്ചുറൽ സയൻസിനു
ശ്രമിക്കാൻ അച്ഛൻ നിർദ്ദേശിച്ചു, കാരണം എനിക്ക് ബയോളജി ഒരു താല്പര്യവുമില്ലെന്നു അദ്ദേഹത്തിന്
അറിയാമായിരുന്നു. അങ്ങനെ ഞാൻ എ-ലെവൽ ചെയ്യുന്നതിനും യൂണിവേഴ്സിറ്റി എൻട്രൻസിന് പരിശീലിക്കുന്നതിനും
ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അച്ഛന്റെ സുഹൃത്തായ ഡോ. ജോൺ
ഹംഫ്രിയുടെ വീട്ടിൽ എന്നെ ആക്കിയിട്ട് അച്ഛനും മറ്റുള്ള കുടുംബങ്ങളും ഒരു കൊല്ലത്തേക്ക്
ഇന്ത്യയിലേക്ക് പോയി. ഇന്ത്യയിൽ ലക്‌നൗവിൽ ആണ് അവർ താമസിച്ചിരുന്നത്. സമ്മർ അവധിക്കു
ഞാനും ഇന്ത്യയിലേക്ക് പോയി. കാശ്മീരും അവിടത്തെ ഹവ്സ്ബോട്ടും ഇന്നും ഓർമ്മയിൽ തങ്ങി
നിൽക്കുന്നു."
******************
"എനിക്ക് പതിനേഴു വയസ്സായിരുന്നു.
എന്റെ അധ്യാപകർ അടക്കം പലരും ഞാൻ ഓക്സ്ഫോർഡിൽ എൻട്രൻസ് പരീക്ഷ എഴുതുന്നത് വളരെ നേരത്തെ
ആണെന്ന് വിശ്വസിച്ചിരുന്നു. എങ്കിലും ഞാൻ സ്കോളർഷിപ്
പരീക്ഷ എഴുതി. പക്ഷെ പ്രാക്റ്റിക്കലിന് നല്ലവണ്ണം പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെന്ന്
എനിക്ക് ഒരു തോന്നൽ ഉണ്ടായിരുന്നു. അത് എന്നെ അൽപ്പം നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ
കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എനിക്ക് ഒരു ടെലിഗ്രാം വന്നു, ഓക്സ്ഫോർഡിൽ പഠിക്കാൻ സ്കോളർഷിപ് കിട്ടിയിരിക്കുന്നു.
കെയിംബ്രിജിലെ ആദ്യത്തെയും രണ്ടാമത്തെയും വർഷങ്ങൾ
എനിക്ക് ഭീകരമായ ഒറ്റപ്പെടലിന്റേതുകൂടിയായിരുന്നു. കാരണം എന്റെ ബാച്ചിലെ മറ്റുകുട്ടികൾ
എന്നെക്കാളും മുതിർന്നവരും, മിക്കവാറും എല്ലാവരും തന്നെ സൈനിക സേവനം കഴിഞ്ഞു വരുന്നവരുമായിരുന്നു."
***************
"1962 ഒക്ടോബർ, കെയിംബ്രിജിൽ ഒരു ഗ്രാജുവേറ്റ് വിദ്യാർഥിയായി ചേർന്നു. സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനും
സ്ഥിര-സ്ഥിതി സിദ്ധാന്തത്തിന്റെ (steady
state theory) മുൻപന്മാരിൽ ഒരാളുമായ ഫ്രെഡ്
ഹോയലിന്റെ കീഴിൽ പ്രവർത്തിക്കാനാണ് ഞാൻ അപേക്ഷിച്ചത്. ഫ്രെഡ് ഹോയലിന്റെ പ്രമുഖ ശിഷ്യന്മാരിൽ
ഒരാളും ഇന്ത്യൻ ശാസ്ത്രജ്ഞനുമായ ജയന്ത് നർലേക്കറുമായി ഒരു സമ്മർ കോഴ്സിൽ പങ്കെടുത്തതിൽനിന്നാണ്
എനിക്ക് ഈ ആഗ്രഹം ശക്ത്തമായത്. എന്നാൽ ഫ്രെഡ് ഹോയലിന് അപ്പോൾത്തന്നെ അദ്ദേഹത്തിന് പറ്റുന്നത്ര
വിദ്യാർഥികൾ ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹം തന്നെ എന്നെ വേറൊരു
പ്രമുഖ ശാസ്ത്രജ്ഞനായ ഡെന്നിസ് സ്കിമ്മയുടെ (Dennis Sciama} അടുത്തേക്ക് അയക്കുകയാണ്
ഉണ്ടായത്."
***************
"ഓക്സ്ഫോർഡിലെ അവസാന നാളുകളിൽ
എനിക്ക് എന്തോ ഒരു വിലക്ഷണത അനുഭവപ്പെട്ടു തുടങ്ങി. ഒരിക്കൽ പടിക്കെട്ടുകളിൽനിന്നും
അറിയാതെ താഴേക്കു വീണതുകൊണ്ടു ഞാൻ ഒരു ഡോക്കറ്ററെ സമീപിച്ചു. ബിയർ കഴിക്കുന്നത് കുറയ്ക്കണമെന്ന്
നിർദ്ദേശിച്ചു എന്നെ തിരിച്ചയച്ചു. എന്നിൽ എന്തോ കാര്യമായ മാറ്റങ്ങൾ
സംഭവിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി, ഒരു പക്ഷെ ഇത് എന്റെ മരണത്തിൽ കലാശിച്ചേക്കാം
എന്നുവരെ തോന്നി തുടങ്ങി. എന്നാൽ ഡോക്കര്മാര്, തിരിച്ചു കെയിംബ്രിഡ്ജിൽ പോകാനും ഞാൻ
ജെനറൽ റിലേറ്റിവിറ്റിയിൽ തുടങ്ങി വച്ച ഗവേഷണം തുടരാനും ഉപദേശിച്ചു."
*******************
"പക്ഷെ ഞാൻ മരിച്ചില്ല, എങ്കിലും
എന്റെ മുൻപിൽ ഒരു കാർമേഘം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അപ്പോഴും ജീവിതം ആസ്വദിക്കുകയായിരുന്നു.
അതിന്റെ പ്രധാന കാരണം അപ്പോഴേക്കും ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നു, ജെനി
വൈൽഡ്. എന്റെ ഇരുപത്തി ഒന്നാമത്തെ പിറന്നാളിന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞാൻ അവളെ
പരിചയപ്പെടുന്നത്. അതോടൊപ്പം എന്റെ രോഗവും ഡോക്ക്ട്രമാർ തീർച്ചപ്പെടുത്തി 'Motor neuron
disease'."
********************