യേശു എന്ന് കേൾക്കാത്തവർ
ചുരുക്കം ആയിരിക്കും. വിശ്വാസികളായ കൃസ്ത്യാനികൾക്ക്
അദ്ദേഹം ദൈവമാണു, ദൈവപുത്രനാണു. മത്തായി
മാര്ക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്ന
നാല് സുവിശേഷകരിലൂടെയും, പൌലോസിന്റെ
ലേഖനങ്ങളിലൂടെയുമാണ് നാം ആ
വ്യക്ത്തിത്ത്വത്തെ കൂടുതൽ അറിയുന്നത്.
നമ്മളിൽ പലരും കാണാത്ത
മറ്റു പല വ്യക്ത്തിത്ത്വവും
യേശു എന്ന പേരിനു
പിന്നിൽ ഉണ്ട്. കൃസ്തുമത അനുയായികൾ
അല്ലാത്ത ധാരാളം ആളുകൾ അദ്ദേഹത്തെ
കാണാൻ ശ്രമിച്ചിട്ടുണ്ട്. ഒരു
പക്ഷെ മുന്പറഞ്ഞ നാല്
ബൈബിളിനും മുൻപേ “കോപ്റ്റിക്” ലിപികളിൽ
തോൽ ചുരുളുകളിലും മറ്റും എഴുതപ്പെട്ട ഗ്നൊസ്റ്റിക്
ഗ്രന്ഥങ്ങളിൽ നാം കാണുന്ന
യേശു വളരെ വ്യത്യസ്ത്തനാണ്. അതുപോലെ
ചില ബുദ്ധ സന്യാസിമാരും
ഹിന്ദു സന്യാസിമാരും യേശു
എന്ന വ്യക്ത്തിയെ കണ്ടെത്തിയിട്ടുണ്ട്.
ബൈബിളിനോളം തന്നെ പഴക്കമുള്ള
ഇത്തരം രചനകളിൽ പ്രത്യക്ഷപ്പെടുന്ന
യേശു എന്ന വ്യക്ത്തിത്ത്വം
ഒന്ന് പരിചയപ്പെടുത്തൽ മാത്രമാണ്
ഈ ഉദ്യമത്തിന്റെ ഉദ്ദേശം.
ആമുഖം
യേശു യഥാർത്തത്തിൽ ഒരു ചരിത്ര പുരുഷൻ ആയിരുന്നോ എന്നുള്ള ചോദ്യത്തിന്
ആണെന്നും അല്ലെന്നും ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ ആ പേരിനു പിന്നിലുള്ള വ്യക്ത്ത്വം
കണ്ടെത്തുക എന്നതാണ് പ്രധാനം എന്ന് ഞാൻ കരുതുന്നു.
ഇന്ന് നാം അറിയുന്ന, ദൈവപുത്രനായ യേശു എ ഡി 325-ലെ നിഖിയ സൂനഹദോസിനു
ശേഷം ഉണ്ടായ യേശുവാണ്. അതിനു പ്രധാന അടിത്തറ യോഹന്നാന്റെ സുവിശേഷവും, ത്രീത്വത്ത സങ്കല്പ്പവും, പൌലോസിന്റെ ലേഖനങ്ങളുമാണ്. മത്തായി, മാർക്കോസ്, ലുക്കോസ്
എന്നിവരുടെ സുവിശേഷങ്ങൾക്ക് ശേഷവും ആദിമ കൃസ്ത്യാനികളുടെ ഇടയിൽ യേശുവിന്റെ ദൈവത്വത്തെ
ക്കുറിച്ച് സംശയങ്ങൾ നിലനിന്നിരുന്നുവെന്നും, ആ സംശയങ്ങൾ നീക്കണമെന്ന്, അന്ന് ജീവിച്ചിരുന്ന
യോഹന്നാനോട് സഭയുടെ മേലധ്യക്ഷന്മാരായ മെത്രാന്മാർ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഹന്നാൻ
സുവിശേഷം എഴുതിയതെന്നു മാണിക്കത്തനാർ തന്റെ ‘പുതിയ നിയമ’ വിവർത്തനത്തിൽ പറയുന്നുണ്ട്.
അതായത് യോഹന്നാൻ സുവിശേഷം എഴുതുന്നത് ഒരു ലക്‌ഷ്യം വച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ
അതിന്റെ വിശ്വാസ്യത കുറയുകയും ചെയ്യുന്നു.
ആ കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുതിയ നിയമം നല്കുന്ന യേശു വളരെ തിളക്കമാര്ന്ന
ഒരു വ്യക്ത്ത്ത്വം തന്നെയാണ്. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ഒരു റബ്ബി, തന്റെ സംഘത്തിൽ ധാരാളം സ്ത്രീകളെ ഉൾപ്പെടുത്തുന്നത് അന്നത്തെ യഹൂദ സമുദായത്തിന്
ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്.
കാലത്തിനു എത്രയോ മുന്പായിരുന്നു അദ്ദേഹം
സഞ്ചരിച്ചിരുന്നതെന്ന് ഇതില്നിന്നും നാം ഓര്ക്കണം. പാവപ്പെട്ടവരോടും സമൂഹത്തിൽനിന്നും
പുറംതള്ളപ്പെട്ടവരോടും അദ്ദേഹം പുലര്ത്തിയ സമീപനം, സമൂഹത്തിന്റെ അപചയത്തോടുള്ള വിട്ടു
വീഴ്ചയില്ലാത്ത നിലപാട് എന്നിവ ഇന്നുവരെ നാം കണ്ട ഏതൊരു വിപ്ലവകാരിയിലും മേലെയാണ്.
‘ദൈവത്തെ ആരാധിക്കേണ്ടത് സിനഗോഗുകളിലോ മലമുകളിലോ അല്ല പിന്നെയോ ഓരോരുത്തരുടെയും ഹൃദയത്തിലാനെന്നു’,
കടുത്ത മത വിശ്വാസികളായ യഹൂദരുടെ നേർക്ക് നേര് നിന്ന് പറയാൻ കാട്ടിയ ആ ധൈര്യം ചില്ലറയാണോ?
ചരിത്ര പശ്ത്താത്തലം
യേശു ജീവിച്ചിരുന്നു എന്ന് പറയുന്ന കാലഘട്ടത്തെ രാഷ്ട്രീയ, സാമുദായിക
അന്തരീക്ഷത്തിൽ നിന്നും തെളിഞ്ഞു വരുന്ന യേശുവിനു കുറേകൂടി വ്യത്യസ്തമായ ഒരു വ്യക്ത്തിത്വം
കൂടിയുണ്ട്. യൂദയ, പാലസ്തീൻ, ഗലീലി തുടങ്ങിയ പ്രദേശങ്ങളുടെ ചരിത്രം രക്ത്തപുഴയുടെയും
യാതനയുടെയും അധികാര മത്സരങ്ങളുടെയും ചരിത്രം കൂടെ ആണ്. അലെക്സാൻഡരുടെ മരണശേഷം പിന്നെടങ്ങോട്ടു
ഒരൊന്നര നൂറ്റാണ്ടു കാലത്തേക്ക് ടോളമിമാരുടെയും സിറിയൻ രാജാക്കന്മാരുടെയും പടനിലമായിരുന്നു
അവിടം. ബി സി 175 മുതൽ 164 വരെയുള്ള മാസിഡോണിയൻ ചക്രവർത്തിയായ അന്റിയോക്കിയാസ് എപ്പിഫാനുസ്ന്റെ
ഭരണകാലഘട്ടം യഹൂദരെ സംബന്ധിചെടത്തോളം പീഡന കാലം തന്നെയായിരുന്നു. യഹൂദ വംശം മുഴുവൻ
പാലസ്തീനിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന അവസ്ഥ തന്നെ ഉണ്ടായി.
തികച്ചും അത്ഭുതകരമായി
എന്ന് തന്നെ പറയാം, മക്കബീയരുടെ നേതൃത്വത്തിൽ യഹൂദരുടെ ഒരു ഉയർത്തെഴ്ന്നെൽപ്പാണ് പിന്നീട്
നാം കാണുന്നത്. പഴയനിയമ കാലഖട്ടത്തിന്റെ ഒരു തിരിച്ചുവരവ് എന്ന് തോന്നും വിധമായിരുന്നു
പിന്നീടങ്ങോട്ട് ഉണ്ടായ സംഭവങ്ങൾ. വളരെ കഴിവുറ്റ ജനറൽമാർ നയിച്ചിരുന്ന ഒരു വൻ സിറിയൻ
സെനാവ്യൂഹത്തെ, താരതമ്യേന വളരെ ചെറിയൊരു സംഘം യഹൂദ പട, ജൂദാസ് മക്കബിയുടെ നേതൃത്വത്തിൽ
തരിപ്പണമാക്കി ആധിപത്യം തിരിച്ചു പിടിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തി.
ചരിത്രത്തിന്റെ ഒരു
സന്നിഗ്ധ ഘട്ടത്തിലെ സമ്മര്ദ്ദം മൂലമോ അതോ വിധിയുടെ ദുരൂഹതയോ, ജൂദാസ് മക്കബി റോമാ സാമ്രാജ്യവുമായി
ഒരു സൌഹൃദ ഉടമ്പടി ഒപ്പ് വച്ചു. മക്കബീയർ പ്രധാന പുരോഹുതന്മാരും രാജാവും ആയി.
ബി സി ഒന്നാം നൂറ്റാണ്ടിൽ
(BC 103 - BC 76) യൂദയ ഭരിച്ചിരുന്നത് അലക്സാന്ദെർ ജാനെവൂസ് ആയിരുന്നു. അദ്ദേഹം സദ്ദുഖ്യരുടെ
(Sadducees) അനുഭാവിയും അദ്ദേഹത്തിൻറെ ഭാര്യ അലക്സാന്ദ്ര സലോം പരീശന്മാരുടെ
(Pharisees) അനുഭാവിയും ആയിരുന്നു (യഹൂദരുടെ
ഇടയിലെ രണ്ടു പ്രമുഖ വിഭാഗങ്ങൾ ആയിരുന്നു സദ്ദ്യുക്കരും പരീശരും.) ബി സി 76-ഇൽ അലെക്സാന്ദെർ
ജാനെവൂസിന്റെ മരണശേഷം അദ്ദേഹത്തിൻറെ വിധവ സലോം രാജാവായി. അവർ തന്റെ മൂത്ത മകൻ ഹിരാകനുസ്
II-നെ (Hyrcanus-II) മഹാപുരോഹിതനായി വാഴിക്കുകയും ചെയ്തു. ബി സി 76-ഇൽ സലോം മരിക്കുന്നതിന്റെ തൊട്ടു
മുൻപ് ഹിരകാനുസിനെ രാജാവായി നാമകരണം ചെയ്യുകയും ചെയ്തു. മൂത്ത മകൻ ഹിര്കനുസ് അമ്മയുടെ
മത വഴി പിന്തുടരുന്ന ആളും ഇളയമകൻ അരിസ്റ്റൊബുലസ് II, അച്ഛന്റെ വഴി പിന്തുടരുന്നവനും
ആയിരുന്നെന്നു പ്രത്യകം ഓർക്കേണ്ടതുണ്ട്. പിന്നീട് അങ്ങോട്ട് ജേഷ്ട്ടനും അനുജനും നേതൃത്വം
കൊടുത്ത്, പരീസരും സദ്ദ്യൂക്കരും ഇരു ചേരികളായി ഉള്ള ഭീകരമായ അഭ്യന്തര യുദ്ധമാണ് രാജ്യം
കണ്ടത്. ഇത് റോമൻ ജനറൽ ആയിരുന്ന പോംപേ (Pompey) ഇടപെടുന്നതിൽ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു.
സൂത്ര ശാലിയായ പോംപേ, ഹിരകനുസിന്റെ പക്ഷം ചേർന്ന് ജറുസലം പിടിച്ചടക്കി. യൂദയ റോമിന്റെ വെറും ഒരു ആശ്രിത രാജ്യം പോലെയായി
മാറി. ഇതിനിടയിൽ യൂദയയുടെ ചെറിയൊരു ജില്ലയുടെ ഭരണാധികാരിയും മഹാ സൂത്രശാലിയുമായ അന്തിപ്പാസ്
(Antipater) എന്നൊരാൾ, ഹിരകനസിന്റെ കൂടെ കൂടി കാര്യങ്ങൾ നടത്തുന്ന റോൾ സ്വയം ഏറ്റെടുത്തു,
ക്രമേണ സ്വതവേ ബലഹീനനായിരുന്ന ഹിരാകാനസിന്റെ കയ്യില്നിന്നും അധികാരം മുഴുവൻ അന്തിപ്പാസിന്റെ
കയ്യിൽ എത്തിചേര്ന്നു.
റോമിന്റെ ആഭ്യന്തര പ്രശ്നത്തിൽ,
ആത്യന്തികമായി, സീസർ, പോമ്പെയേ തോല്പ്പിച്ചതോടെ അന്തിപ്പാസും ഹിരാകാനസും സൌകര്യപൂര്വം
കാലുമാറി സീസറുടെ പക്ഷം ചേര്ന്നു. അന്തിപ്പാസ് യൂദയയുടെ പ്രോക്യുരെടർ ആയി സ്ഥാനം ഏറ്റു.
അന്തിപ്പസിന്റെ മൂത്തമകൻ ജറുസലെമിന്റെ ഗവർണെർ ആയി നിയമിച്ചു.
വെറും ഇരുപത്തിഅഞ്ച്
വയസ്സുമാത്രമുള്ള ഹെരൊദെസ് അന്തിപ്പാസ് ഗലീലിയുടെയും ഗവെർണെർ ആയി സ്ഥാനം എല്ക്കുകയും
ചെയ്തു. മത്തായിയുടെ സുവിശേഷത്തിൽ, യേശുവിന്റെ ജനന സമയത്ത് കിഴക്കുനിന്നും എത്തുന്ന ജ്ഞാനികൾ സന്ദര്ശിക്കുന്ന,
ശിശുക്കളെ കൊന്നൊടുക്കുന്ന, സ്നാപക യോഹന്നാന്റെ മരണത്തിലും, യേശുവിന്റെ വിസ്താരത്തിലും
എല്ലാം പ്രതിപാദിക്കുന്ന ഹെരൊദെസ് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു (BC 73 – BC 4).