നാല്പ്പതു രാവും നാല്പ്പതു പകലും നീണ്ടു നിന്ന ഭീമന് മഴ നിലച്ചു. പേടകം പതുക്കെ പതുക്കെ ഒഴുകി നടന്നു, അവസാനം അത് ചെന്ന് ആരാറത്തു മലയില്‍ ഉറച്ചു. ( കരിം കടലിന്റെയും കാസ്പിയന്‍ കടലിന്റെയും ഇടയില്‍ തെക്കന്‍ അര്മേനിയായിലാണ് ആരാറത്തു മല സ്ഥിതി ചെയ്യുന്നത് ). അവിടെ ഒരു ബലി പീഠം തീര്ത്തു നോഹ യാഹോവക്ക് ബലി അര്പ്പിച്ചു. ഇനി ഒരിക്കലും ജലം കൊണ്ട് ലോകത്തെ നശിപ്പിക്കരുതേ എന്ന് പ്രാര്ഥിച്ചു. ബലിയില്‍ സംപ്രീതനായ യഹോവ നോഹയുടെ പ്രാര്ത്ഥന കേട്ട് തന്റെ ഉടമ്പടിയുടെ അടയാളമായി ആകാശത്ത് തന്റെ മഴവില്ല് സ്ഥാപിച്ചു.
(Courtesy to Wikipedia)
പണ്ട് പണ്ട് , വളരെ പണ്ട് ആദ്യത്തെ ദേവാസുര യുദ്ധം കഴിഞ്ഞു ഇന്ദ്രന്റെ വില്ല് ഒടിഞ്ഞുപോയി. ഉടന്‍ ഇന്ദ്രന്‍ വിശ്വകര്മാവിനെ വരുത്തി തനിക്കു വലിയൊരു വില്ല് തീര്ത്തു നല്കണമെന്ന് കല്പ്പിച്ചു. വിശ്വകര്മാവ് ഭീമാകാരമായ ഒരു വില്ല് നിര്മിച്ചു. സംപ്രീതനായ ഇന്ദ്രന്‍ ലോകത്തില്‍ ആരും ഇന്ന് വരെ ചെയ്തിട്ടില്ലാതപോലെ മനോഹരമായ നിറങ്ങള്‍ തന്റെ വില്ലിന് നല്കണമെന്ന് അഭ്യര്ഥിച്ചു. പുതിയ നിറങ്ങള്‍ അന്വേഷിച്ചു വിശ്വകര്മാവ് ഭൂമിയില്‍ ഇറങ്ങി വന്നു .
ദൂരെനിന്നു ഹിമവാന്റെ കൊട് മുടി ശിഖിരങ്ങള്‍ കണ്ട വിശ്വകര്മാവ് ആ നിറം തന്നെ ആദ്യം തെരഞ്ഞെടുത്തു, ആ വയലെറ്റ് നിറം വില്ലില്‍ അടിയില്‍ ഭംഗിയായി വരച്ചു ചേര്ത്തു. പിന്നീട് അദേഹം നീല അമരി പൂ കണ്ടു, അടുത്ത നിറം അതുതന്നെ എന്ന് തീരുമാനിച്ചു, പിന്നീട് മയിലിന്റെ കഴുത്തിന്റെ നീല നിറം, പഴുക്കാത്ത മാങ്ങയുടെ പച്ച നിറം, കടുവക്കുട്ടിയുടെ മഞ്ഞ രോമത്തിന്റെ നിറം. മയിലാഞ്ചി അരച്ചുണ്ടാക്കിയ ചാറിന്റെ ഓറഞ്ചു നിറം അങ്ങനെ, അങ്ങനെ , അവസാനമായി അശോകപൂവിന്റെ ചുവപ്പുനിറം. സംതൃപ്തനായ വിശ്വകര്മാവ് വില്ല് ഉണക്കാന്‍ ഇട്ടു, വില്ല് കണ്ടു അസൂയ പൂണ്ട സൂര്യദേവന്‍ കടും ചൂടിനാല്‍ വില്ലിനെ വീണ്ടും വളച്ചു കളഞ്ഞു. ഇത് കണ്ട വിശ്വകര്മാവ് മഴ പെയ്യിച്ചു വില്ലിനെ നനക്കാന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടു.
പിന്നീട് എല്ലായിപ്പോഴും തന്റെ വില്ല് ഉണക്കാന്‍ ഇടുമ്പോള്‍ ചെറിയൊരു മഴയും കൂടി പെയ്യാന്‍ ഇന്ദ്രന്‍ കല്‍പ്പിച്ചു
ഗ്രീക്ക് മിതോളജിയില്‍ എലെക്ട്രയുടെയും തുമുസിന്റെയും മകളായ ഇറീസ് ധരിച്ചിരിക്കുന്ന ഉടുപ്പാണ് മഴവില്ല്. ദൈവങ്ങളുടെ സന്ദേശ വാഹകയായ ഇറീസ് ഒളിമ്പിയ മലയില്‍ നിന്നും ഭൂമിയിലേക്കും അവിടെ നിന്നും കടലിന്റെ അടിതട്ടിലെക്കും മിന്നല്‍പിണര്‍ കണക്കെ സഞ്ചരിക്കുന്നതുകൊണ്ട് മഴവില്ല് സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ തോന്നിക്കുന്നു.
Iris the Greek godess (Courtesy to Wikipedia)
ചരിത്രാതിത കാലം തൊട്ടേ പ്രകൃതിയുടെ ഈ സുന്ദര പ്രതിഭാസം മനുഷ്യന്റെ ഭാവനയെ തൊട്ടു ഉണര്‍ത്തുന്നു, ദൈവമായും, മരുന്നായും, മന്ത്രമായും എല്ലാം.
മഴവില്ലിന്റെ അറ്റത്തു ഒരു കുടം നിറയെ സ്വര്‍ണം ഉണ്ടെന്നു ചില പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ വിശ്വസിച്ചിരുന്നു. മാല്ഖാമാരാനെത്രേ ഇത് അവിടെ വൈക്കുന്നത്, പൂര്‍ണ നഗ്നനായ ഒരു മനുഷ്യന് വേണമെങ്കില്‍ അത് എടുക്കാം എത്രേ !!
മഴവില്ലിന്റെ അടിയിലൂടെ അപ്പുറത്തേക്ക് കടക്കുന്ന ഒരു ആണ്‍ പെണ്ണായും പെണ്ണ് ആണായും മാറുമെന്നു പഴയ യൂറോപ്പിലുണ്ടായിരുന്ന ആളുകള്‍ വിശ്വസിച്ചിരുന്നു.
നിറങ്ങളുടെ ഈ അപൂര്‍വ വിരുന്നു സംഭവിക്കണമെങ്കില്‍ കൃത്യമായ ഒരു അളവില്‍ വെയിലും മഴയും ഉണ്ടായിരിക്കണം. എന്നുമാത്രമല്ല അത് കാണുന്ന നിങ്ങളുടെ സ്ഥാനവും പ്രധാനമാണ്. നിങ്ങളുടെ സ്ഥാനം വളരെ തന്ത്രപരമാണ് , വെയിലിന്റെയും മഴയുടെയും നടുവില്‍, സൂര്യന്‍ നിങ്ങളുടെ പിറകില്‍ തന്നെ ആയിരിക്കണം.
മഴവില്ല് ഉണ്ടാകുന്നതെങ്ങനെ ?
ഭൂമിയിലയ്ക്ക് പതിക്കുന്ന മഴത്തുള്ളികള്‍ വെയിലില്‍ ഒരു പ്രിസം പോലെ പ്രവര്‍ത്തിക്കുന്നു. ഒരു പ്രകാശ രശ്മി ഒരു തുള്ളിയിലേക്ക് കടക്കുമ്പോള്‍, അത് നേരെ അതുപോലെ പുറത്തേക്കു കടന്നു പോകുന്നില്ല മറിച്ചു, പ്രകാശത്തിന്റെ ഒരു ഭാഗം മഴത്തുള്ളിയുടെ ഉള് ഭിത്തിയില്‍ തട്ടി പ്രതിഭലിക്കുന്നു. എന്നിട്ട് ഒരു വശത്തുകൂടി പുറത്തേക്കു പോകുന്നു. മാത്രമല്ല, രശ്മി പ്രവേശിക്കും പോഴും പുറത്തു പോകുമ്പോഴും അതിനു റിഫ്രാക്ഷന്‍ സംഭവിക്കുകയും ചെയ്യും. രിഫ്രാക്ഷനിലൂടെ ഏഴു നിറങ്ങളായി പിരിഞ്ഞ രശ്മി അതാതുകളുടെ വേവ് ലങ്ഗ്തിന്റെ അടിസ്ഥാനത്തില്‍ അറേഞ്ച് ചെയ്യപ്പെടുന്നു, ചുവപ്പ് ഒരറ്റത്തും വയലോറ്റ് മറ്റേ അറ്റത്തും. ഇങ്ങനെ ലക്ഷോപലക്ഷം മഴത്തുള്ളികളില്‍ നടക്കുന്ന പ്രക്രിയ മഴവില്ലായി നിങ്ങള്‍ കാണുന്നു.
മഴവില്ലിന്റെ അടിയിലൂടെ അപ്പുറത്ത് കടന്നു ലിന്ഗ മാറ്റം നടത്താമെന്ന് പണ്ടുള്ളവര്‍ വിസ്വസിചിരുന്നതുപോലെ യഥാര്‍ത്ഥത്തില്‍ അപ്പുറത്തേക്ക് കടക്കാന്‍ കഴിയുമോ? ഫിസിക്സിന്റെ നിയമങ്ങള്‍ അനുസരിച്ച് അത് സാധ്യമല്ല കാരണം മഴവില്ല് എന്ന് പറയുന്നത് പ്രകാശവും മഴയും നിര്‍മിക്കുന്ന ഒരു പ്രധിഭാസമാണ്, സൂര്യന് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമേ അത് കാണാന്‍ കഴിയു, അതുകൊണ്ട് മഴനില്ല് എല്ലായിപ്പോഴും നിങ്ങളുടെ മുന്നില്‍ തന്നെ ആയിരിക്കും.
ഞാനും നിങ്ങളും കാണുന്നത് ഒരേ മഴവില്ലാണോ?
അല്ലെ അല്ല, കാരണം രണ്ടു പേരുടെ കണ്ണുകള്‍ ഒരേ സമയത്ത് ഒരേ സ്ഥലത്ത് പതിയുകയെന്നത് അസംഭാവ്യമാണ്, അതുകൊണ്ട് ഓരോരുത്തരും കാണുന്നത് ഓരോ മഴവില്ലിനെയാണ്. മാത്രമല്ല ഓരോ മഴത്തുള്ളിയും നിരന്തര ചലനത്തിലായതുകൊണ്ട് ഓരോ നിമിഷവും നിങ്ങള്‍ കാണുന്നത് ഓരോ മഴവില്ലിനെയാണ്, അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ.
2012, സെപ്റ്റംബര്‍ ഒന്നാം തിയതി മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട മഴവില്ലിന്റെ വിവിധ ദ്രശ്യങ്ങള്
Fig: 1
Fig:2
Fig:3
Fig: 4
മഴവില്ല് വില്ലുപോലെ വളയുന്നത് എങ്ങനെ ?
മഴതുള്ളിയിലൂടെ കടന്നു പോകുന്ന പ്രകാശ രശ്മി വളയുന്നത് അതിന്റെ വേവ് ലങ്ഗ്തിനു അഥവാ നിറത്തിന് അനുപാതമായാണ്; ചുവപ്പ് കൂടുതല്‍ വളയുന്നു, ഓറഞ്ചു അതില്‍ അല്‍പ്പം കൂടെ കുറവ്, മഞ്ഞ അതിലും അല്‍പ്പം കുറവ് വയലോറ്റ് ഏറ്റവും കുറച്ചു വളയുന്നു. ഒരു നിര്‍ദിഷ്ട്ട അളവിലുള്ള കോണിലാണ് ഈ രശ്മികള്‍ വളയുന്നത്, ചുവപ്പ് അതിന്റെ യഥാര്‍ത്ഥ ദിശയില്‍നിന്നും 42 ഡിഗ്രി, നീല 40 ഡിഗ്രി ഇങ്ങനെ. ഇവയെല്ലാം ആകാശത്തിന്റെ പല ഭാഗങ്ങളില്‍, നമ്മുടെ തലയുടെ പിന്‍ ഭാഗവും സൂര്യനും തമ്മിലുള്ള ഒരു സാങ്കല്‍പ്പിക രേഖക്ക്, മുന്‍പറഞ്ഞ അളവിലുള്ള കോണുകളില്‍ പ്രത്യക്ഷപ്പെടുന്നു, അങ്ങനെ വില്ലുപോലെ വളഞ്ഞ മഴവില്ല് നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു.
ഇനി ഭാഗ്യം നിങ്ങളെ കൂടുതല്‍ കടാക്ഷിച്ചാല്‍, വിമാനത്തില്‍ ഉയര്‍ന്നു പറക്കുമ്പോള്‍ നിങ്ങള്ക്ക് ഒരു മഴവില്ല് കാണാന്‍ കഴിഞ്ഞാല്‍ എങ്ങനെ ഇരിക്കുമെന്നോ, ഒരു മുഴു വൃത്തമായി മഴവില്ലും അതിന്റെ ഒത്ത നടുവില്‍ നിങ്ങളുടെ വിമാനത്തിന്റെ നിഴലും...